Wednesday, November 7, 2007

കേരള റീയാലിറ്റി

നമ്മുടെ ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്ന റീയാലിറ്റി ഷോകളില്‍ മലയാളത്തെക്കാലേറെ തമിഴാണെന്ന ഭൂമിപുത്രിയുടെ നിരീകഷണത്തോട് യോജിക്കുന്നു. നവംബര്‍ മു‌ന്നിനു കേരള സര്‍വകലാശാല സംഘടിപ്പിച്ച ഒരു മാധ്യമ സെമിനാറില്‍ പങ്കെടുത്തപ്പോള്‍ ഇക്കാര്യം ഞാന്‍ പറയുകയുണ്ടായി. ഇന്നു നാം സംസാരിക്കുന്നത് കൃത്രിമ ഭാഷയാണെന്ന് അടുരിന്‍റെ സിനിമയക്കുറിച്ചുള്ളകുറിപ്പില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് നാം പഠിച്ച ഭാഷയാണിത്. മലയാളി കഴിഞ്ഞ മു‌ന്നോ നാലോ പതിറ്റാണ്ടു കാലത്ത് പത്രഭാഷ സംസാരിക്കാന്‍ പഠിച്ചു. അടുത്ത തലമുറ സംസാരിക്കുന്നത് ടെലിവിഷന്‍ പഠിപ്പിക്കുന്ന ഭാഷയാവാം. (അതോ ബ്ലോഗ് ഭാഷയാകുമോ?) ഭാഷ മാറ്റം കു‌ടാതെ നിലനിക്കണ‌മെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ മാറ്റം നല്ലതിനാണെന്ന് ഉറപ്പു വരുത്തണം. കുറഞ്ഞ പക്ഷം ദോഷം ചെയ്യുന്നില്ലെന്നെന്കിലും.

9 comments:

പ്രതാപൻ said...

ഭാഷ ദോഷം വരുത്തും എന്ന് പറഞ്ഞത് മനസ്സിലാകുന്നില്ല. ആശയം വിനിമയം ചെയ്യുന്നുണ്ടെങ്കില്‍ ഭാഷയ്ക്ക് പിന്നെന്താണ് കുഴപ്പം.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ഭൂമിപുത്രി said...

അഭിപ്രായമറിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്.
താങ്കളെപ്പോലൊരാള്‍ ഉറക്കെപ്പറയുന്ന അഭിപ്രായങ്ങള്‍
കൂടുതല്‍ ശ്രദ്ധിക്കപ്പെടും.കഴിയുമ്പോഴൊക്കെ സദസ്സുകളില്‍
ഈ ഇഷ്യു ഒന്നുകൊണ്ടുവരണേ..പരക്കെ ചറ്ച്ചചെയ്യപ്പെട്ടാല്‍,കുറേ വ്യത്യാസങ്ങള്‍ വരാതിരിക്കില്ല.

krish | കൃഷ് said...

അല്ലാ, നമ്മുടെ ഇപ്പഴത്തെ ഫാഷ എന്താ..മംഗ്ലീഷോ അതോ ബ്ലലയാളമോ. അതൊന്നുമല്ലെങ്കില്‍ പിന്നെ ചലയാളമായിരിക്കും(ചാനല്‍+മലയാളം). ചളമാകാതിരുന്നാല്‍ മതി.

gafoor said...

Bhasha maarunnathu nammotoppamalle.
naam nirantharam marikontirukkumpol baashakku mathram maaraathirikkanaavumo. ooro grammathinum athinte thanathaaya vaamozhi vazhakkam untayirunnu athu pole athintethaaya theeti sadhanangalum. innu udaaharanathinu nammute prathalinte mukkhya vibhavam dosa yum iddlyumayi marriyathu aarum sraddhichillennunto

BHASKAR said...

എം. കെ. ഹരികുമാറിനു:കണ്ടുമുട്ടിയതില്‍ സന്തോഷം. ഇന്‍റര്‍നെറ്റ് ഒരു സന്ധിപ്പ് സ്ഥലമാണല്ലോ. നമ്മളെന്താണാവോ സന്ധിപ്പ് എന്ന വാക്കു ഉപയോഗിക്കാത്തത്? തമിഴ് നാട്ടിലെ റയില്‍വേ സ്ടേഷന്‍ ബോര്‍ഡുകളില്‍ junction നു ഈ വാക്കു ഉപയോഗിച്ചു കാണാം.

പ്രതാപചന്ദ്രന്: പല ദോഷങ്ങളും ഇപ്പോള്‍ തന്നെയില്ലേ? ഫ്യുഡ‌ല്‍ കാല ഉപചാരവാകുകളല്ലേ നാം ഇപ്പോഴും ഉപയോഗിക്കുന്നത്? നമ്മുടെ സാര്‍ വിളി അതൊഴിവാക്കാനുള്ള ശ്രമത്തിന്‍റെഭാഗമാണ്. അതുപോലുള്ള പരിപാടി വേണ്ടെന്നാണ് എന്‍റെ അഭിപ്രായം.

കൃഷിനു: അതെ, ചള‌മാകാതെ നോക്കണം.

ഗഫൂ‌റിനു: മാറ്റങ്ങള്‍ വേണ്ടെന്നോ തടയനമെന്നോ ഒന്നുമല്ല പറയുന്നത്. മാറ്റങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കണം. അതിന്‍റെ സ്വഭാവം മനസ്സിലാക്കണം. പ്രശ്നം ഉണ്ടാക്കാന്‍ ഇടയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തണം. അത്ര തന്നെ.

Divakaran said...

ഭാഷ മാത്രമല്ല, ആശയങ്ങളുടെ പ്രകാശനത്തില്‍ വരുന്ന മാറ്റങ്ങളും ശ്രദ്ധേയങ്ങളാണ്‌. നേരെ ചൊവ്വേ ചെറിയ വാചകങ്ങളില്‍ ഉത്തരം പറയുന്ന മലയാളി ഇന്നില്ല. നീണ്ട വളച്ചു കെട്ടിയുള്ള മറുപടികളേ കേള്‍ക്കാനുള്ളു. ഒരു പക്ഷെ, മലയാളിയുടെ ചിന്ത തന്നെ വളഞ്ഞു പോയോ.

BHASKAR said...

ദിവാകരന്: താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു. ആശയം പ്രധാനമാണ്.

അനു said...

ടിവിയും സിനിമയും പണ്ട് മലയാളിയുടെ ജീവിതത്തില്‍ നിന്ന് ഏറെ ദൂരെയായിരുന്നു. അല്‍പ്പം ആട്ടവും പാട്ടും കൈവശമുണ്ടെങ്കില്‍ ചാനലുകളില്‍ തിളങ്ങാം. അല്‍പ്പം ഭാഗ്യം കൂടിയുണ്ടെങ്കില്‍ സിനിമയില്‍ തലകാണിക്കാം. ഒരു തലമുറ വളരുന്നത് ഇത്തരം ഭ്രമങ്ങളുടെ ലോകത്താണ്.

സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത, നിസ്സാരതകളില്‍ വിജയവും സുഖവും കണ്ടെത്തുന്ന ഒരു തലമുറ കേരളത്തില്‍ വളരുന്നു. അപ്പോള്‍ ഭാഷയും ശൈലിയും മാറുക സ്വാഭാവികമല്ലേ. ഇതൊരു സ്വാഭാവിക പരിണാമമായിരിക്കാം. എന്നാലും ചിലപ്പോഴൊക്കെ വേദനയും അമര്‍ഷവും തോന്നുന്നു. ഭാഷയും കോലവും എന്തുമായിക്കോട്ടെ. നന്മകള്‍ നശിക്കാതിരുന്നെങ്കില്‍...