Sunday, November 18, 2007

കൊല്‍ക്കത്തയും തിരുവനന്തപുരവും ഐക്യദാര്‍ഢ്യപ്രകടനത്തില്‍ ഒന്നിക്കുന്നു

നന്ദിഗ്രാമിലെ അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ നന്ദിഗ്രാം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംഘം സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ ശനിയാഴ്ച (നവംബര്‍ 17) വൈകിട്ട് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പില്‍ ഒത്തുചേര്‍ന്നു.

സാമൂഹ്യ പ്രവര്‍ത്തകയായ നളിനി നായക്‌, മല്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ പീറ്റര്‍, സെന്റര്‍ ഫോര്‍ ഡവലപ്മെന്ട്ട് സ്ടഡീസിലെ ഡോ. ജെ. ദേവിക, ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തക രണ്ജിനി എന്നിവരും ഞാനും സംസാരിച്ചു. കവി ഡി. വിനയചന്ദ്രന്‍ കവിത ആലപിച്ചു.

നന്ദിഗ്രാമില്‍ സി. പി. എം. നേതൃത്വത്തില്‍ നടന്ന അതിക്രമത്തിനെതിരെ കൊല്‍ക്കത്തയില്‍ സംഘടിതമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ രണ്ടു പ്രതിനിധികള്‍ തിരുവനന്തപുരത്തെ ചടങ്ങില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്തു. മൊബൈല്‍ ഫോണ്‍ വഴി ലഭിച്ച അവരുടെ ശബ്ദം ഉച്ചഭാഷിണിയിലൂടെ എല്ലാവരിലും എത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തുനിന്നു മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും നന്ദിഗ്രാമിലേക്ക് ഇപ്പോഴും കടത്തിവിടുന്നില്ലെന്നു അവര്‍ പറഞ്ഞു.

2 comments:

ഫസല്‍ ബിനാലി.. said...

ullavanum illaathavanum thammilulla varga samaram

Risala said...

അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ സ്വാഗതാര്‍ഹമാണ്. പശ്ചിമ ബംഗാളിലെ സംഭവങ്ങളിലും പ്രതികരിക്കാന്‍ നമുക്കായി. എന്നാല്‍ കേരളത്തില്‍ തന്നെ ഒരു സ്ഥലത്തെ നമ്മുടെ നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുകയാണോ? പത്തു വര്‍ഷത്തോളമായി ജാമ്യവും വിചാരണയുമില്ലാതെ ജയിലില്‍ കിടക്കുന്ന വൃദ്ധരും കുട്ടികളുമടങ്ങിയ നിരപരാധികള്‍ സനകടങ്ങള്‍നമ്മളറിയാതെ പോവുന്നതെന്തുകൊണ്ടാണ്. ജയിലി ലുള്ളവര്‍ , കലാപ ദിവസത്തില്‍ പള്ളിയില്‍ നിസ്കരത്തിന് വന്നവരും, വിവാഹ ചടങ്ങിനു വന്നവരുമാണ്. പള്ളിയില്‍ ആരാധനക്ക് വരാന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വരണമെന്ന് എവിടെയാണ് കേട്ടിട്ടുള്ളത്‌. ഇതു മുസ്‌ലിം പള്ളിക്ക് മാത്രമുള്ള നിബന്ധനയാണതത്രേ. പലരുടെയും കുടുംബങ്ങള്‍ എങ്ങിനെയാണ്‌ ജീവിക്കുന്നതെന്നു കേരളത്തിലെ ജന നേതാക്കള്‍ക്കറിയില്ല. എന്ന്‍ ലഭിക്കും ഇവര്ക്ക് മോചനം. ഇതും കേരളത്തില്‍ നടക്കുന്നെണ്ടെന്നു നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തകരും നേതാക്കളും ഓര്ക്കുക.