പാര്‍ട്ടിക്കുവേണ്ടി വിമര്‍ശകരെ തെറി വിളിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള മന്ത്രി ജി. സുധാകരന്‍ രാഷ്ട്രീയ ജീര്‍ണ്ണതയുടെ ഇതുവരെ നാം കണ്ടിട്ടില്ലാത്ത മുഖം കൊല്ലത്ത് അനാവരണം ചെയ്തു.
സുധാകരന്‍ കൊല്ലത്ത് ചെയ്ത പ്രസംഗത്തിന്‍റെ റിപ്പോര്‍ട്ട് കാണുക. (പേജില്‍ ക്ലിക്ക് ചെയ്യുക)
9 comments:
ഈ ഐറ്റത്തിന്റെയൊക്കെ ഡയലോഗ് കൈയും കെട്ടി കേട്ടാസ്വദിച്ചിരിക്കുന്ന ടീമുകളെക്കാള്‍ മാന്യതയുണ്ട് ബിറ്റ് പടമോടുന്ന തീയേറ്ററില്‍ തള്ളിക്കേറുന്ന ജനത്തിന്. ഏതോ ക്രിമിനല്‍ കേസിലെ പ്രതികളുടെ പടമെടുക്കാന്‍ ചെന്ന പത്രക്കാരെ കോടതിവരാന്തയില്‍ വച്ചു പുഴുത്ത തെറി വിളിക്കുകയും തല്ലി ആശുപത്രിയിലാക്കുകയും ചെയ്ത് ‘സാമ്രാജ്യത്തത്തിന്റെ പണം പറ്റുന്ന‘ മാധ്യമങ്ങളോട് ‘കണക്കു തീര്‍ത്ത’ ഒരു വീരസമരനായകനായിരുന്നു ഈ സമ്മേളനത്തിലെ പ്രധാനികളിലൊരാള്‍ എന്ന സംഗതിയും ഉന്മേഷദായകം തന്നെ!
സുധാകരന്‍ അയാളുടെ സംസ്കാരം കാണിക്കുന്നു. ആയാക്കു പരിചയം ഉള്ളതല്ലേ പറയുന്നത്. തറവടു ദൂഷ്യം
ഇത്തരം ചെറ്റത്തരങ്ങളെ ന്യായീകരിക്കാന്‍ ഇടതുപക്ഷ സ്നേഹികള്‍ മുന്നോട്ട് വരാതിരിക്കില്ല.
അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നവരെ നമ്മള്‍ രാഷ്ട്രീയത്തില്‍ ഒരുപാട് കണ്ടീട്ടുണ്ട്. പക്ഷെ ഇത്ര അധമ സംസ്കാരത്തിനുടമയായ ഒരു മന്ത്രിയെ ആദ്യമായ് കാണുകയാണ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാട് മൈക്കിലൂടെ ആണെങ്കില്‍ സൌകര്യം കിട്ടിയാല്‍ വക വരുത്തുക എന്ന അടവും പാര്‍ട്ടിയുടെ മുഖമുദ്രയായി കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷം ചിന്തിക്കുന്നത് ശരി, അവര്‍ ബുദ്ധിയുള്ളവര്‍, വലതുപക്ഷത്ത് നില്‍ക്കുന്നവരുടെ എല്ലാവരുടേയും അറിവാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു ബ്രാഞ്ച് സെക്രട്ടറിക്ക്, അപ്പോള്‍ ആ പാര്‍ട്ടിയുടെ മന്ത്രിക്ക് എന്തായിരിക്കും അറിവ്. അതിപ്പോള്‍ നമ്മള്‍ പ്രസംഗത്തില്‍ കേട്ടതുകൊണ്ട്, ഇനിയുള്ള നേതാക്കന്മാരുടേയും, മന്ത്രിമാരുടേയും അറിവിനെ പറ്റി നമുക്ക് യാതൊരു സംശയവും ഇല്ല.
ടി.പി.നന്ദകുമാര്‍ ലാവ്‌ലിന്‍ കേസ് മുന്നോട്ട് കൊണ്ടു പോയി സത്യം തെളിയിച്ചാല്‍ മനസ്സിലാവും എന്ത് എങ്ങിനെയൊക്കെ ഉണ്ടായി എന്ന്. ബക്കറ്റ് പിരിവിലൂടെ മാത്രമാണോ കോടികളുടെ ആസ്തി പാര്‍ട്ടിക്കുണ്ടായത്? സാറാ ജോസഫ് അവരുടെ സ്വത്ത് വെളിപ്പെടുത്തിയത് സ്വയം അങ്ങനെ ചെയ്തതിനുശേഷം മാത്രമേ മറ്റൊരാളോട് അങ്ങനെ ആവശ്യപ്പെടാന്‍ അര്‍ഹതയുള്ളു എന്ന തോന്നലുള്ളതുകൊണ്ടാണ്. അതിനെ വളരെ നികൃഷ്ടമായ ഭാഷയില്‍ വ്യാഖ്യാനിച്ച് ഞങ്ങള്‍ തുറന്നുകാണിക്കില്ല എന്ന് പറയുന്നത് അതോടെ പാവപ്പെട്ടവരുടെ പടനായകരായ സഖാക്കളുടെ ഇതുവരെയുള്ള ജീവിതരീതി എന്തായിരുന്നുവെന്ന് പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ബലിനല്‍കാന്‍ നടക്കുന്ന പാവം ജനങ്ങള്‍ മനസ്സിലാക്കും എന്ന ഭയമുള്ളതുകൊണ്ട് മാത്രമാണ്.
ഹാ കഷ്ടം! ഇനി ഇങ്ങനെ സമാധാനിക്കാം - “യഥാ പ്രജ, തഥാ രാജ”
മുരളീ, തന്നോട് യോജിക്കുന്നു.
ഇടതുപക്ഷം എന്ത് ചെയ്താലും അവയെല്ലാം നല്ലത് എന്ന് കൈയും കെട്ടി സമ്മതിക്കുകയും, വേറെ ആരു എന്തൊക്കെ ചെയ്താലും അവയൊക്കെ തെറ്റുകള്‍ എന്ന് പറയുകയും ചെയ്താല്‍ അവരെല്ലാം ബുദ്ദിജീവികള്‍ :)
അതാണു മാര്‍കിസ്റ്റ് പാര്‍ട്ടി. അതിനെ സപ്പോര്‍ട്ടാന്‍ കുറെ കുട്ടി സഖാക്കളും!
അതെ അതാണ് കാര്യം. ഇത്രയും അഹന്തയും ജീര്‍ണ്ണതയും പേറുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ എങ്ങിനേയാണ് കേരളത്തെ പിടിച്ചടക്കിയത് ? (ഒരു സുധാകരന്‍ മാത്രമല്ല, ഒട്ടനവധി സുധാകരന്‍മാരുണ്ടിവിടെ എന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയും ഉള്‍നാടുകളിലെ നേതാക്കന്‍മാരെ പരിചയപ്പെട്ടാല്‍.) കാരണം മറ്റൊന്നുമല്ല. നല്ല രാഷ്ട്രീയ വിദ്യാഭ്യാസം നമ്മുടെ ജനങ്ങള്‍ക്ക് നല്‍കുന്നത് ഈ കള്ളനാണയങ്ങള്‍ തടഞ്ഞിരുന്നു. അങ്ങിനെ ജനതക്ക് രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടിക്കഴിഞ്ഞാല്‍ തൂത്തെറിയിലില്ലെ ഇവരെയൊക്കെ. അത് കുറേയൊക്കെ കേരളത്തില്‍ നിര്‍വ്വഹിക്കുന്നത് നമ്മുടെ ചില പത്രങ്ങളാണ്. അവര്‍ക്കെതിരെയാണ് ഇവരുടെ ഇപ്പോഴുള്ള രോഷം മുഴുവന്‍. ഫാരിസുമാര്‍ ആ മേഖലയും കയ്യടക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പിന്നെ കാണാം പൂരം....
ശ്രീ സുധാകരന്‍ പറയുന്നു “പിണറായിയുടെ മകന്‍ വിദേശത്ത് പഠിക്കാന്‍ പോയതില്‍ അരിശം കൊള്ളുന്നവര്‍ പുതിയ കൂട്ടരല്ല. യൂറിഗഗാറിന്‍ ബഹിരാകാശത്ത് പോയപ്പോഴും ഇങ്ങനെ അരിശം പൂണ്ടവരുണ്ട്.”
ഹാവൂ...
ഇതാണ് കവിത!
ഹഹഹഹ! അടുത്തകാലത്തൊന്നും ഇതുപോലെ ചിരിച്ചിട്ടില്ല്യ. എന്റെ ദൈവമേ! സഖാവ് യൂറി ഗാഗിന്‍. ഹഹഹഹ! അതേ അതേ വിദേശത്ത് (ശ്രദ്ധിക്കുക:റഷ്യ, ചൈന ഇത് രണ്ടും വിദേശം അല്ല) പോവുന്നതും പണമുണ്ടാക്കുന്നതും ഒക്കെ വിഞ്ജാനത്തിനാണ്. ബ്ലാക്ക് വൈറ്റാക്കാനല്ലേയല്ല! :) ഹഹഹ! എന്താ തമാശ. എന്തിനാ ഏഷ്യാനെറ്റില്‍ ഒക്കെ മിനുട്ടിനു മിനുട്ടിനു മിമിക്രി പരിപാടി? ഇതുപോലെ ഒരു പ്രസംഗം പോരേ? ഹഹഹ!
സഖാവ് സഖാവ് യൂറി ഗഗാറിന്‍ !!!!... ഇങ്ങേരെ ഞങ്ങടെ കൂത്തുപരമ്പ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആക്കണ്ടാതാരുന്നു :)
Post a Comment