Thursday, November 15, 2007

സി. പി. എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത്

സി. പി. എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത് -- ഇതാണ് കേരള കൌമുടിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഇന്ന് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ഓണ്‍ ലൈന് എഡിഷനിലേക്കു ലിങ്ക്:
http://www.keralakaumudi.com/news/111507M/feature.shtml

പ്രിന്‍റ് എഡിഷന്‍ ലിങ്ക്: http://www.keralakaumudi.com/news/print/nov15/page6.pdf

ചുരിദാര്‍ പ്രശ്നത്തില്‍ ഞാന്‍ നടത്തിയ പരമാര്‍ശത്തോടുള്ള ഒ. വി. ഉഷയുടെ പ്രതികരണവും ഈ ലക്കത്തില്‍ കാണാം. ലിങ്കുകള്‍ മുകളില്‍ കൊടുത്തവ തന്നെ.

14 comments:

സാജന്‍| SAJAN said...

ശ്രീ, ബി ആര്‍ പി,
ആ പേജ് തുറന്നിട്ട് അതിന്റെ ലിങ്ക് അതുപോലോ അല്ലെങ്കില്‍ ഹൈപ്പര്‍ ലിങ്കായോ കൊടുക്കാമോ, ഞാന്‍ കൌമുദി മുഴുവന്‍ ഒരു തവണ തപ്പിയിട്ട് കണ്ടില്ല:)

ഭൂമിപുത്രി said...

ചുരിദാറ്പ്രശ്നത്തെ പറ്റിയുള്ള പരാമറ്ശം വായിക്കണമെന്നുണ്ട്

BHASKAR said...

സാജന്: കേരള കൌമുദി സൈറ്റില്‍ പ്രിന്‍റ് എഡിഷനും ഓണ്‍ ലൈന് എഡിഷനും ലഭ്യമാണ്.
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍. ഓണ്‍ ലൈന് എഡിഷനില്‍ ഫിച്ചര്‍ വിഭാഗത്തില്‍: http://www.keralakaumudi.com/news/111507M/feature.shtml

BHASKAR said...

ഭൂമിപുത്രിക്ക്: ഓ. വി ഉഷയുടെ ലേഖനം കേരള കൌമുദി പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍. http://www.keralakaumudi.com/news/print/nov15/page6.pdf
ഓണ്‍ ലൈന് എഡിഷനില്‍ ഫിച്ചര്‍ വിഭാഗത്തില്‍: http://www.keralakaumudi.com/news/111507M/feature.shtml

Murali K Menon said...

രണ്ടു ലേഖനങ്ങളും വായിച്ചു. രണ്ടും വളരെ പ്രസക്തവുമാണ്.

ഒരുകാലത്ത് പാവപ്പെട്ടവര്‍ക്കു വേണ്ടി പടവെട്ടിയ, സാധാരണക്കാര്‍ നെഞ്ചേറ്റിയ ഒരു പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥയില്‍ തികച്ചും ദു:ഖമുണ്ട്. കലാ-സാസ്കാരിക മേഖലയിലെ പലരും എല്ലാക്കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്നീട്ടുണ്ടെന്ന് പാര്‍ട്ടിനേതാക്കള്‍ക്കും അറിയാം. അപ്പോള്‍ അവര്‍ സ്വന്തം സഖാക്കള്‍. പക്ഷെ പാര്‍ട്ടി എന്തു വൃത്തികേടുകളും ചെയ്യും, നിങ്ങളതു ചൂണ്ടിക്കാട്ടാന്‍ പാടില്ല. ചൂണ്ടിക്കാട്ടിയാല്‍ നിങ്ങള്‍ അമേരിക്കന്‍ ചാരന്‍.
എന്തു ചെയ്യാം.... നിര്‍ഗുണ പരബ്രഹ്മങ്ങളെ കുറേ വര്‍ഷങ്ങളെങ്കിലും ഒരു മൂലക്കിരുത്തി പാഠം പഠിപ്പിക്കുവാന്‍ ജനത തയ്യാറാവേണ്ടതുണ്ട്.

Unknown said...

രണ്ട് ലേഖനങ്ങളും വായിച്ചു . പ്രസക്തമായ ലേഖനം . മാധ്യമപ്രവര്‍ത്തകര്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പുകള്‍ തുറന്ന് കാട്ടുകയും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ഭയം മുന്നോട്ട് വരികയും ചെയ്യണമെന്ന് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നുണ്ട് .
ആദരപൂര്‍വ്വം,
കെ.പി.സുകുമാരന്‍

കിരണ്‍ തോമസ് തോമ്പില്‍ said...

ഞങ്ങള്‍ എന്ത്‌ വിശ്വസിക്കും.

BRP ഭാസ്കറും K.M. റോയിയും ഒന്നാം നന്ദിഗ്രാം സംഭവങ്ങളേ അവതരിപ്പിക്കുന്നത്‌ കാണുമ്പോള്‍ നമുക്കെ ഏത്‌ വിശ്വസിക്കാന്‍ കഴിയും

ഭാസ്കര്‍ പറയുന്നത്‌

ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ
പ്പോള്‍ നന്ദിഗ്രാമിലെ ജനങ്ങള്‍
എതിര്‍ത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പി
ലും സി.പി.എമ്മിനെ ജയിപ്പിμ മ
ണ്ഡലമാണത്. ഇടതുസര്‍ക്കാര്‍ നട
പ്പാക്കിയ ഭൂപരിഷ്കരണത്തിന്റെ ഗു
ണഭോക്താക്കളാണ് ജനങ്ങളിലേറെയു
ം. അവര്‍ ഭൂമി വിട്ടുകൊടുക്കില്ലെന്ന്
പറഞ്ഞപ്പോള്‍ സ്ഥലത്തെ സി.പി.
എം നേതാക്കള്‍ ഗുണ്ടകളെ ഇറക്കി.
പാര്‍ട്ടിയുടെ എതിരാളികള്‍ ജനങ്ങ
ളുടെ സഹായത്തിനെത്തി. മുഖ്യപ്ര
തിപക്ഷ കക്ഷിയായ തൃണമൂല്‍
കോണ്‍ഗ്രസിനെ കൂടാതെ സി.പി.ഐ
(എം.എല്‍), എസ്.യു.സി.ഐ എന്നി
ങ്ങനെയുള്ള ഇടതുപക്ഷ വിഭാഗങ്ങ
ളും മുസ്ളിം, ദളിത് സംഘടനകളും രം
ഗത്തുവന്നു. ഒഴിപ്പിക്കല്‍ തടയാന്‍
അവര്‍കൂടി പങ്കാളികളായ ഭൂമി ഉച
്ഛദ് പ്രതിരോധ കമ്മിറ്റി നിലവില്‍വ
ന്നു.

റോയി പറയുന്നത്‌

കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്. എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഒരു സംസ്ഥാനത്തിനുള്ളില്‍ കലാപകാരികളുടെ നിയന്ത്രണത്തില്‍ ഒരു പ്രദേശം, അവിടെ പോലീസിനുപോലും പ്രവേശിക്കാനാവാത്ത അവസ്ഥ. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെ അവിടെക്കൊണ്ടുവന്നു താമസിപ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലേ? അല്ലെങ്കില്‍ പിന്നെ എന്തുഭരണം. പ്രത്യേകിച്ച് ആട്ടിപ്പായിക്കപ്പെട്ടവര്‍ മുഖ്യഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബക്കാര്‍ കൂടിയാകുമ്പോള്‍. ഭരണകക്ഷിയില്‍പ്പെട്ട പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിന്റെ നിലനില്‍പിന് എന്തര്‍ഥം? ഒടുവില്‍ പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി.

ഭാസ്കര്‍ പറയുന്നത്‌
നന്ദിഗ്രാം പ്രക്ഷോഭം അടി
സ്ഥാനപരമായി സാമ്പത്തികമായും
സാമൂഹികമായും പിന്നാക്കം നില്‍ക്കു
ന്നവര്‍ നിലനില്പിനുവേണ്ടി നട
ത്തുന്ന സമരമാണെന്ന് വ്യക്തമാക്കു
ന്നു. ബംഗാളിലെ സി.പി.എം ഉപരി
വര്‍ഗനേതൃത്വത്തിലുള്ള കക്ഷിയാണെ
ന്നത് അവിടെ ഓര്‍ക്കേണ്ടതാണ്.

റോയി പറയുന്നത്‌
ദേശീയ പത്രങ്ങള്‍ പലതും റിപ്പോര്‍ട്ട്് ചെയ്തത് കലാപത്തിനു പിന്നില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന ഇടത്തരം ജന്മിമാരാണെന്നാണ്. രേഖകളില്ലാതെ ഏക്കര്‍കണക്കിനു ഭൂമി കൈവശംവച്ച് കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ധാരാളം ഇടത്തട്ടുകാര്‍ നന്ദിഗ്രാമിലുണ്ട്. സലീം ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല സ്ഥാപിക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഈ ഇടത്തട്ടുകാര്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമി വെറുതേ വിട്ടുകൊടുക്കേണ്ടിവരും. അവരാണ് നന്ദിഗ്രാം കലാപത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍.

ഭാസ്കര്‍ പറയുന്നത്‌
സമരമുഖത്തും ഭരണത്തിലും സി.
പി.എമ്മിനോടൊപ്പം നിന്നിട്ടുള്ള മറ്റ്
ഇടതുകക്ഷികള്‍ നന്ദിഗ്രാമില്‍ പാര്‍
ട്ടിയും സര്‍ക്കാരും ഏകപക്ഷീയമാ
യെടുത്ത നടപടികളെ തള്ളിപ്പറഞ്ഞി
ട്ടുണ്ട്. ഇത് അവഗണിμുകൊണ്ടാണ്
പ്രകാശ് കാരാട്ട്, മമതാ ബാനര്‍ജി
യുടെയും മാവോയിസ്റ്റുകളുടെയും
നേര്‍ക്ക് വിരല്‍ചൂണ്ടുന്നത്. കണ്ണുതു
റന്നുവμുനോക്കിയാല്‍ നന്ദിഗ്രാമിലെ
ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടി
പ്പിμിട്ടുള്ളവരുടെ കൂട്ടത്തില്‍ അവ
രെക്കൂടാതെ മഹാശ്വേതാ ദേവി,
അപര്‍ണാ സെന്‍, ഋതുപര്‍ണാ ഘോ
ഷ് തുടങ്ങിയ പ്രഗല്ഭരായ ബംഗാ
ളികളെ കാരാട്ടിന് കാണാനാകും

റോയി പറയുന്നത്‌
ഉത്തര്‍ഖണ്ഡ് സംസ്ഥാനം ഇത്രയും ഭൂമി ടാറ്റായ്ക്കു നല്‍കിയേടത്തുനിന്നാണ് ബുദ്ധദേവ് ടാറ്റയെ സ്വാധീനിച്ച് പശ്ചിമബംഗാളിലേക്കു കൊണ്ടുവന്നതെന്നോര്‍ക്കണം. ടാറ്റാ പദ്ധതി വിരുദ്ധ സമരത്തിനായി മേധാ പട്കറെപ്പോലുള്ളവരും സിംഗുരിലെത്തി. അവിടേയും അക്രമത്തിനും പോലീസ് വെടിവയ്പിനും ഇടയാക്കുന്ന സമരമാണ് അവര്‍ നടത്തിയത്.

വെടിവയ്പിനെ മാത്രമല്ല ഈ വ്യവസായ നയത്തേയും എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസുവുമുണ്ട്. 22 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും ബംഗാളിനു പട്ടിണിമരണം സംഭാവന ചെയ്ത് അധികാരമൊഴിഞ്ഞ നേതാവാണ് ബസു. വ്യവസായങ്ങളുടെ ശവപ്പറമ്പായി ആ സംസ്ഥാനം മാറിയെന്നതുകൂടിയാണ് അക്കാലത്തു സംഭവിച്ചത്. അതൊക്കെ ചരിത്രയാഥാര്‍ഥ്യങ്ങള്‍. നന്ദിഗ്രാം പോലീസ് വെടിവയ്പിനെതിരേ ജനവികാരം വളര്‍ന്നതുകൊണ്ട് മുന്നണിയിലെ മറ്റു ഘടകകക്ഷികളും ബുദ്ധദേവിന്റെ വ്യവസായനയത്തെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. ഒഴുക്കിനൊപ്പം നീന്താനാണ് എല്ലാവര്‍ക്കും താല്‍പര്യം.

ഭാസ്കര്‍ പറയുന്നത്‌
നയപരിപാടികളില്‍ കാലോചിതമാ
യ മാറ്റംവരുത്താനുള്ള ചുമതല സി.
പി.എം നേതൃത്വത്തിനുണ്ട്. എ
ന്നാല്‍, ചൂഷിതരുടെ ഭാഗത്തുനിന്ന്
ചൂഷകരുടെ ഭാഗത്തേക്കുള്ള മാറ്റമല്ല
കാലം ആവശ്യപ്പെടുന്നതെന്ന് മനസ്സി
ലാക്കാനുള്ള വിവേകം അതിനുണ്ടാ
കണം. മാര്‍μ് മാസത്തിലെ അക്രമ
ത്തിനുശേഷം നന്ദിഗ്രാം ഉള്‍പ്പെടുന്ന
പ്രദേശത്തെ പ്രത്യേക സാമ്പത്തിക
മേഖല പദ്ധതി ഉപേക്ഷിക്കുമെന്ന്
സര്‍ക്കാര്‍ പറയുകയുണ്ടായി.
ജനങ്ങള്‍ അത് മുഖവിലയ്ക്ക് എടു
ത്തിട്ടില്ല. ഭരണകൂടം അഴിμുവിട്ടിട്ടുള്ള
ഭീകരത അവരുടെ സംശയം ബലപ്പെ
ടുത്തുന്നു.

റോയി പറയുന്നത്‌
ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതങ്ങള്‍ക്കും ഏക പരിഹാരമാര്‍ഗം സംസ്ഥാനത്തിന്റെ വ്യവസായവല്‍കരണം മാത്രമാണ്. പട്ടിണിമരണം ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു പണിയുണ്ടായാലേ കഴിയൂ. അവിടെയാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി ബുദ്ധദേവുമായുള്ള അഭിമുഖസംഭാഷണത്തിലെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പ്രസക്തി. ബുദ്ധദേവ് പറഞ്ഞു. "നാം ഇപ്പോഴൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല. ആ രംഗത്തുണ്ടായിരിക്കുന്ന ചില പ്രതികൂലമായ സംഭവവികാസങ്ങളാണ് കാരണം. വിത്ത്, രാസവളം തുടങ്ങിയവയുടെയെല്ലാം വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അത് എത്രകാലം കഴിയും? അതുകൊണ്ട് അതിവേഗം കൃഷിയില്‍നിന്നു നമുക്കു വ്യവസായത്തിലേക്കു തിരിഞ്ഞേ മതിയാകൂ. അതേസമയം ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉറപ്പുവേണം. അത് ഇന്ത്യാരാജ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.


സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ."അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്. എന്നാല്‍ അതിനെ മമതാ ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എതിര്‍ക്കുന്നു. പട്ടിണിമരണവും തൊഴിലില്ലായ്മയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍തന്നെ വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു.
മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

മുക്കുവന്‍ said...

if the properties and undocumented govt property. why the gov is still waiting to publish those survey information to public. I guess someone is playing here :)

Padmakumar said...
This comment has been removed by the author.
Padmakumar said...

നന്ദിഗ്രാമില്‍ നിന്നുള്ള കാഴ്ചകള്‍ ബംഗാളിലെ ഗ്രാമീണരുടെ ദയനീയ ജീവിതം പുറം-ലോകത്തിനു കാണിച്ചു തന്നു. സത്യത്തില്‍ നാം അമ്പരന്നു പോവുന്ന ദാരിദ്ര്യം. ഘട്ടക്കിന്റെയും സെന്നിന്റെയും സിനിമകളില്‍ ഇതു കണ്ടിട്ടുണ്ടെങ്ങിലും മൂന്നു പതിറ്റാണ്ടിലെ കമ്മൂണിസ്റ്റ്‌ ഭരണം, ഇത്രയും ദാരിദ്ര്യത്തെ അങ്ങിനെ തന്നെ നില നിര്‍ത്തിയൊ.

ഒരു പക്ഷെ, നന്ദിഗ്രാം നമുക്കു നല്‍കിയ പാഠം, ജനാധിപത്യവല്‍കരിച്ചാലും കമ്മൂണിസം പരാജയപ്പെടുമെന്നാണൊ?

പ്രിയ ബീയാര്‍പി, അങ്ങയുടെ കമന്റിനു വേണ്ടി കാത്തിരിക്കുന്നു.

ഭൂമിപുത്രി said...

കഴിഞ്ഞ മാസത്തെ ഭാഷാപോഷിണിയില്‍ പുനത്തില്‍ എഴുതിയിരുന്നു-‘മരിച്ചുകൊണ്ടിരിക്കുന്ന കൊല്‍ക്കത്ത’.വായിച്ചു കഴിയുമ്പോള്‍,പ്രത്യേകിച്ചൊരു പാറ്ട്ടിയോടും ആഭിമുഖ്യമില്ലാത്ത എന്നെപ്പോലെയുള്ളൊരാള്‍ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്-ദശാബ്ദങ്ങളോളം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ്ഭരണത്തിന്റെ ഫലമിതാണൊ?കേരളം ഇത്രയുമെങ്കിലും പിടിച്ചു നിന്നത്,അങ്ങിനെയൊരു തുടറ്ച്ച ഇവിടെ ഉണ്ടാകാതിരുന്നതുകൊണ്ടാണോ?

ഭൂമിപുത്രി said...

താങ്കളുടെ ‘ചുരിദാറ്’പോസ്റ്റിനൊരു കമന്റെഴുതിയതു
അവസാനം എന്റെ ബ്ലോഗിലെ ഒരു പോസ്റ്റായിമാറി.
സമയം പോലെ നോക്കുമല്ലൊ.

Santhosh Kaitheri said...

Nandigramil nadakkunna kaaryangalekkurichu nammude "mukhyadhaaraa maadhyamangal" kondu pidichu pracharippikkunna vaarthakalkidayil aarum vaayikkaathe pokunna kaarynagalekkurichu Sri KM Roy Mangalathil ezhuthiya lekhanam ivide ulla mikkavarum vaayichukaanum ennu vishwasikkunnu...

Ini Sri KP Sukumaranodu chila chodyangalk utharam thedaan aagrahikkunnu...AThinu munpe nhaan enne parichayappeduthunnu..

Peru Santhosh. Kannur Swadeshi ..Ippo IIT Bombayil.

1] Nandigramile vaarthakal "sathyasandhamaayi" [?] report cheyyunna nammude maadhyamangal parayunna oru kaaryamund.." CPM Nandigram balamaayi pidicheduthu " ennu..

Oru kaaryam chodikkatte Mr BRP ?

Ee maadhamangal project cheythu kanaikkunna aa abhayaarthikal campukalil ethiyittu ekadesham 2 weeks maathrame aayittulloo..

Kazhinha 9 maasangalaayi nandigramil ninnum aattiyodikkappettu thottadutha Khejuriyil abhayaarthi campil kidannu narakicha aayirakkanakkinu CPM anubhaavikaleppatti oraksharam mindunnundo ee budhijeevikal ulpetta varggam? ee desheeya pathrangal ennu avakaashappedunnavar ee oru vasthutha manappoorvvam marachu vekkunnathu Thaankal kaanatahathallallo aano ?

Aa aattiyoduikkappettavar manushyaralle ???


2] Nandigramil nadakkunna rape, kolapaathakam ennivayeppattiyokke palarum prasangikkunnundallo ...

January 7 aam theeyathi nandigram Bazaril vachu Thrinamul-Maoist akramikal thallichathachu jeevanode kathichu konna SANKAR SAMANTA enna CPM inte panjayathu membereppatti thaankalku enthanau parayanaullathu ??....

Thottadutha divasam Thrinamuoolinte local leaderum sanghavum chernnu rape cheythu konnu mjarathil kettithookkiya SUNITHA MONDOL enna 16 vayassullla schhool kuutiyeppatti thaankal kettu kaanum..Pakshe mindaarilla...alle?.

Enthu parayunnu ivareppatti ??

Nandigram vediveppu nadakkunnathinu 1 week munpu Nandigramil nadanna kaaryangalaaniva....Ee tharathil CPM anubhavaikale motham avidunnu kollukayum aattippaayikkukayum cheythukondirunnappozhaanu Police Nandigramilekku vannathum vbediveppundaayathum enna kaaryam Ellaavarum marachu vekkunnundnekilum Nishesdhikkunnilla....

Ithineppatti thankalku enthanau parayanaullathu.....CPM anubhaavikal aayi ennathukondu avaronnum manushyaralla ennaano ???

3] Ee budhijeevikalum kalaakaaranmaarum Governer gopalakrishna Gandhiyum okke kazhinha 8 maasamaayi abhayaarthi campukalil kazhiyunna CPM anubhaavikalaaya aalkaareppatti oraksharam mindaathathu enthaayirunnu?..

Naraka yaathana anubhavichu avasaanam atta kai enna nilayil nandigramilekku vannu akramikale aattiyodichappol ivarkku vedanichu....Itharayum kaalam divasam muzhuvan kollayum kolayum nadannirunna Nandigramil CPM control ettedutha shesham oru maranam polum nadannilla..

Enthanau athil ninnum vivaramulla aalkaarkku manssilaakunnathu ??..Avide itharyum kaalam bheekaraavastha srishtichathu aaraanennu manssilaakunnundo ???

4] Maoistukaleyum mathavikaaram paranhilakki jama at ulema -Hind enna sanghadanaeyum BJPyeyuum orumichu kootti nandigramile paavappettavare paranhilakki avide akramam thudangiuyathu aaraanu ??

Maoistukal illa ennu pachakkallam vilichu paranhathu ettu pidichille ningaleppolullavar ??

ENnittu avide ninum lakhu lekhakal kandeduthu..3 Maoistukal arrestilaayi...Maoistukal official aayi sammathichu..

Ippol enthu parayunnu ??
Maoistukale koottu pidichu mine kuzhichidunnathokkeyaano ningalude bhaashayile janaadhipathyam ????

5] Naazhikakku nalpathuvattam nuna paranhu bhraanathathiyeppole nadakkunna Mamata banerjee parayunnathaanu ningalkokke sathyam...Aaa sthreeyude kaapatyathinu ettavum valya thelivu kazhinha 3 thavanayaayi avarude valya "Raaji vekkal" aanu....naanamille..... Manappoorvvam format thettichu koduthu "Raaji vachu" ennu newsum koduthu veendum paraliamentil poyirikkunna mamata Banerjeeye pokkippidichu nadakkunna maadhayamangaleyum aa maadhayamangalaanu sathyam parayunnathu ennu vishwasikkunna ningaleppolullavare orthu sahathaapame ulloo....


6] Nandigramil vediveppundakaunnathinu munpu thanne avide bhoomi ettedukkilla ennu Budhadeb Battacharjee prakhyaapicha kaaryam thaankalku ariyaathathonnum allallo..aano ?..Ennittum avide aalkaare nuna paranhu aayudham koduthu CPM anubhaavikale aakramikkana prerippichathu ethu janaadhipathya nadapadiyaanu ???


Ithinokke ozhinhumaaraathe vyakthamaaya marupadi tharaan thaankalku pattumenkile ee blogil itharam charcha vekkunnathil arthamulloo..

KM Royeppolulla aalkaarum THE HINDU enna national dailiyum ullathukondu kurachu7 perkkenkilum ee "marachu vacha" sathyangal ariyaaam..

Ithu ningalkum ariyaaam...Pakshe 5 CPM pravarthakar aduppichu kollappettittum "CPM akramam" ennum paranhu nadakkunna naanamillaatha Chennithala-Umman chandikalude vaadangal ettupidichu CPM inethire matahram "vimarshanam" nadathi
pathrangalil niranhu nilkaan aagrahikkunnavar ithalla ithinappuravum cheyyum...

Simple aayi paranhaal..Pathetic....Allaathenthaanu ee "maadhyama kaaptayathinu pattiya visheshanam"! ?

Santhosh Kaitheri said...

Koodaathe 2 simple aaya chodyangal koodi thaankalodu chodikkaan aagrahikkunnu sri BRP..


1] Oru thundu bhoomikku vendi BUPC yeppole aayudhangalonnumillaathe nadu roadil jaadha nadathiya paavappetta 14 pere "maanyanmaarude partiyaaya" Congress bharikkunna ANdhra Pradeshil police vedivachu konnathu thanakaleppolulla pramukharkku orui vishayame alle ????

Nandigraminte athra praadhaanyamillaatha oru vishayam aayathengane ?.. Andhrakkaarude jeevanu Bengalikalekkaal vilayilla ennaano ????


2] Pattikavarggathil ulpaeduthanam ennum paranhu prakshobham nadathiya 22 Gujjarukale mattoru mahathaaya partiyaaya BJP bharikkunna Rajasthanil alle ???

AThineppatti thanakalepolulla "nikshpaksharaaya" pramukharkk enthanau parayanaullathu ???


Ini Rajasthanikalude jeevanum vilayilla ennanao ???


Ee randu chodyathinu thanakal utharam tharika pattumenkil.....Ini ithinu utharam parayendathu avaraanu ennaanekil thanakaleppolullavar nandigramine patti matahram vevalaathippedenda kaaryamailla..AThinum utharam vere aarenkilum paranholumallo...



Mr BRP ee samoohya paravarthakar ennum, kalakaaranmaar ennum, maadhyama pramukhar ennumokke paranhu nadakkunnavrude ee irattathaappu manssilaakkunna kureyadhikam per und ennullathum oru sathyamanau.

Communistu virodham enna ore oru vikaaramalle ee irattathaapinu kaaranam ?

Allenkil ee Medha Patkarokke enthu kondu Andhrayil poyi avide vedi kondu maricha paavappettavarude koode nilkunnilla ??

Kaaranam simple.....AVide kollappettathu CPM anubhavaikalaanu...Konnathu Congressumaanu!!


Ithineppatti vallathum parayaanundo thanakalk ???