Thursday, January 31, 2008

നാം എന്ത് ഭാഗ്യവാന്‍മാര്‍!

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ ചേരുമ്പോള്‍ അഴിമതി ഗുരുതരമായ പ്രശ്നമായി കണക്കിലെടുത്ത് ചര്‍ച്ച ചെയ്യുന്നു.

നാം എന്ത് ഭാഗ്യവാന്‍മാര്‍! ഇവിടെ ചര്‍ച്ച ചെയ്യാന്‍ അങ്ങനെയൊരു പ്രശ്നമേയില്ലല്ലോ. ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി കാണുക: ചൈനീസ് സമാന്തരങ്ങള്‍. ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍. www.keralakaumudi.com

Monday, January 28, 2008

മുമ്പും കണ്ടതെന്ന പ്രതീതി നല്‍കുന്ന ഭൂമി ഇടപാട്

ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന എച്ച്. എം. ടി. ഭൂമി ഇടപാട് നേരത്തെ കണ്ടതാണെന്ന പ്രതീതി ജനിപ്പിക്കുന്നു.

ഈ വിഷയമാണ് ഞാന്‍ ഈയാഴ്ച ഷാര്‍ജയിലെ Gulf Today പത്രത്തിലെ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത്.

http://keralaletter.blogspot.com/2008/01/new-land-scandal-generates-feeling-of.html

Saturday, January 26, 2008

ഗോവിന്ദന്‍ കുട്ടിയെ മോചിപ്പിക്കുക

പീപ്പിള്‍സ്‌ മാര്‍ച്ച് എഡിറ്റര്‍ പി. ഗോവിന്ദന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടു ഒരു മാസത്തിലധികമായി. അദ്ദേഹം നിരാഹാരം അനുഷ്ടിക്കുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. നിര്‍ബന്ധിപ്പിച്ചു ആഹാരം കൊടുക്കുന്നതായും.

തീവ്ര ഇടതുപക്ഷത്തിന് ആശയപരമായ പിന്തുണ കൊടുക്കുന്നു എന്നതാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞതായി ടെഹെല്ക റിപ്പോര്‍ട്ട് ചെയ്യുന്നു. http://www.tehelka.com/story_main37.asp?filename=Ne020208code_red.asp

ഇത് ശരിയാണെങ്കില്‍ പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാനെന്നു വ്യക്തം. മാത്രമല്ല ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റ് അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നാക്രമണവും ആകുന്നു. ഗോവിന്ദന്‍ കുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന അഭിപ്രായം ഉള്ളവര്‍ ആ ആവശ്യം ഉന്നയിക്കുന്ന ഓണ്‍ലൈന്‍ പെറ്റിഷനില്‍ ദയവായി ഒപ്പിടുക. http://www.petitiononline.com/govindan/petition.html

Friday, January 25, 2008

ചൈനയില്‍ ക്രിസ്തുമത വിശ്വാസികള്‍ ഒത്തുചേരുന്നു

കഴിഞ്ഞ മാസം നടന്ന Gospel of China സമ്മേളനത്തില്‍ 5,000 പേര്‍ പങ്കെടുത്തെന്നും ഇത് ക്രിസ്തുമതം ശക്തിപ്രാപിക്കുന്നതിനു തെളിവാണെന്നും ന്യൂ അമേരിക്കന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് ഇവിടെ വായിക്കാം.

ചൈന ഒരു ധാര്‍മിക പ്രതിസന്ധി നേരിടുന്നതായി മറ്റൊരു ലേഖനം പറയുന്നു. അത് ഇവിടെ.

Thursday, January 24, 2008

ചെറിയ സംസ്ഥാനങ്ങളുടെ യുക്തിയും രാഷ്ട്രീയവും

ഉത്തര പ്രദേശ് വിഭജിക്കനമെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ സംസ്ഥാനങ്ങളുടെ യുക്തി ചര്‍ച്ച ചെയ്യുന്നു കേരള കൌമുദിയിലെ പംക്തിയില്‍ ഈയാഴ്ച. "യു. പി. വിഭജിക്കും മുമ്പ്.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ പേജില്
‍പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്
‍ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Wednesday, January 23, 2008

പെന്തക്കോസ്റ്റും കാരിസ്മാറ്റിക്കും

പെന്തക്കോസ്റ്റും കാരിസ്മാറ്റിക്കുമോക്കെ മലയാളിക്ക്‌ പരിചിതമായ കാര്യങ്ങളാണല്ലോ. ആ നിലക്ക് അമേരിക്കയിലെ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനും നമുക്കു താത്പര്യം ഉണ്ടാകണമല്ലോ.

ഈ വിഷയത്തില്‍ വെളിച്ചം ചൊരിയുന്ന ഒരു ലേഖനം കാണുക

The Rapture Can’t Happen Soon Enough To Suit Me
by Robert Weitzel
http://www.countercurrents.org/weitzel220108.htm

Monday, January 21, 2008

സോഷ്യലിസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ച

ഇന്ത്യയിലെ ഇടതുപക്ഷ സര്‍ക്കാരുകളും മുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ജ്യോതി ബസുവിന്റെ പ്രസ്താവന ഇന്നു കേരളത്തില്‍ വ്യാപകമായി ചര്ച്ച ചെയ്യപ്പെടുകയാണ്. ഈ ചര്‍ച്ചയില്‍ നിന്നു സി. പി. എം. ഏറെക്കുറെ വിട്ടുനില്‍ക്കുന്നു. ഈ വിഷയമാണ് ഈയാഴ്ച ഗള്‍ഫ് ടുഡേ പത്രത്തിലെ പംക്തിയില്‍ ഞാന്‍ കൈകാര്യം ചെയ്തത്.

ലേഖനത്തിന്‍റെ പൂര്‍ണ രൂപം ഇവിടെ

Saturday, January 19, 2008

ജ. ഭല്ല ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നു

ജ. വൈ. കെ. ബാലി റിട്ടയര്‍ ചെയ്തപ്പോള്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയി സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജിയം നിര്‍ദ്ദേശിച്ചത് അന്ന് അല്ലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെന്ചിലെ ഏറ്റവും സീനിയര്‍ ജഡ്ജി ആയിരുന്ന ജ. ജഗ്ദിഷ് ഭല്ലയെ ആയിരുന്നു. മുന്‍ നിയമ മന്ത്രിമാരായ ശാന്തി ഭുഷന്‍, രാം ജെത്മലാനി എന്നിവര്‍ ഉള്പ്പെടുന്ന ഒരു കമ്മിറ്റി അദ്ദേഹത്തിനെതിരെ വളരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിശ്വാസയോഗ്യമായ അന്വേഷണത്തിലൂടെ കുറ്റവിമുക്തനാകും വരെ അദ്ദേഹം കേരളത്തില്‍ ചുമതല എല്ക്കരുതെന്നു ഞങ്ങള്‍ അഞ്ചു പേര്‍ --- ഡോ. സുകുമാര്‍ അഴീക്കൊട്, എം. ടി. വാസുദേവന്‍‌ നായര്‍, എന്‍. എ. കരിം, നൈനാന്‍ കോശി, ഞാന്‍ -- അന്ന് ഒരു പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെടുകയുണ്ടായി.

പ്രസിഡന്‍റ് എ. പി. ജെ. അബ്ദുള്‍ കലാം ആസാദ്‌ ഭല്ലയുടെ നിയമന ഉത്തരവില്‍ ഒപ്പിടാതെ കേന്ദ്ര സര്‍ക്കാരിന് തിരിച്ചയച്ചു. സര്‍ക്കാര്‍ ഫയല്‍ സുപ്രീം കോടതിക്ക് തിരിച്ചയച്ചു. സുപ്രീം കോടതി ഭല്ലയുടെ പേരു പിന്‍വലിച്ചില്ല. എന്നാല്‍ കേരളത്തില്‍ അയക്കുന്നതിനു പകരം അദ്ദേഹത്തെ ചത്തിസ്ഗഡിലേക്ക് അയച്ചു. ജ. ഭല്ലയെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നതിനെതിരെ അവിടെയും എതിര്‍പ്പുണ്ടായി. ഇപ്പോഴിതാ അദ്ദേഹത്തെ ഹിമാചലില്‍ ചീഫ് ജസ്റ്റിസ് ആക്കിയിരിക്കുന്നു.

ശാന്തി ഭൂഷനും കൂട്ടരും ജ. ഭല്ലയെ ഇമ്പീച്ച് ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികളെ സമീപിച്ചിരിക്കുകയാണ്.

Friday, January 18, 2008

ഏഷ്യന്‍ മനുഷ്യാവകാശ സംഘടന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനം തേടുന്നു

വാരാണസിയിലെ ക്ഷയരോഗികളെ ചികിത്സിക്കാന്‍ ഹോങകോങ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഡോക്ടര്‍മാരുടെ സേവനം തേടുന്നു.

വാരണാസിയിലെ നെയ്ത്തുകാര്‍ക്കിടയില്‍ ക്ഷയരോഗം ഒരു ഗുരുതരമായ പ്രശ്നം ആണെന്ന് കണ്ടു അവരെ സഹായിക്കണമെന്ന് കഴിഞ്ഞ മാസം എ. എച്ച്. ആര്‍. സി പ്രധാന മന്ത്രിക്കു ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ( http://brpbhaskar.blogspot.com/2007/12/open-letter-to-prime-minister-to-help.html കാണുക)

ഇപ്പോള്‍ രോഗബാധിതാരെ സഹായിക്കാന്‍ എ. എച്ച്. ആര്‍. സി തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് തുടക്കത്തില്‍ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചേരാവുന്നതാണ്. ഫെബ്രുവരി ഒന്നിനു പദ്ധതി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ശമ്പളവും മറ്റു സേവന വ്യവസ്ഥകളും ചര്ച്ച ചെയ്തു തീരുമാനിക്കുന്നതാണ്. ഹിന്ദി അറിയുന്നവരെയാണ് കമ്മീഷന്‍ തേടുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 30 ആണ്.

അയക്കേണ്ട മേല്‍വിലാസം:
South Asia Desk
The Asian Human Rights Commission
19/F Go-Up Commercial Bldg
998 Canton Road
Mongkok, Kowloon
Hong Kong SAR.

Fax: (852) 26986367

Thursday, January 17, 2008

ഫ്യൂഡലിസത്തിനും മുതലാളിത്തത്തിനുമിടയില്‍

കേരള സമൂഹത്തിന്‍റെ സമകാലികാവസ്ഥ ഇന്നത്തെ കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ചര്ച്ച ചെയ്യുന്നു.

http://www.keralakaumudi.com/
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ലേഖനത്തിന്‍റെ ഏകദേശ ഇംഗ്ലീഷ് പരിഭാഷ മറ്റൊരു ബ്ലോഗില്‍ വായിക്കാം.
http://keralaletter.blogspot.com/2008/01/kerala-society-is-trapped-between.html

Wednesday, January 16, 2008

സര്‍ക്കാരുകള്‍ ബ്ലോഗര്‍മാര്‍ക്കെതിരെ

മാദ്ധ്യമപ്രവര്‍ത്തകരെപ്പോലെ ബ്ലോഗര്‍മാരും വെട്ടയാടപ്പെടുന്നു.

Reporters Sans Frontiers (Reporters Without Borders) എന്ന ആഗോള മാധ്യമ പ്രവര്‍ത്തക സംഘടന അതിന്‍റെ റിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ ബ്ലോഗര്‍മാര്‍ക്കെതിരായ നടപടികളെ സംബന്ധിച്ച വിവരവും നല്‍കുന്നുണ്ട്.

2008 ആരംഭിച്ചിട്ടേയുള്ളല്ലോ. ഇതിനകം ഒരു പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി അതിന്‍റെ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോഗുകളില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടമല്ലാത്തത്‌ എഴുതിയതിനു 64 പേര്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നു. ഇവരൊക്കെയും കഴിഞ്ഞ കൊല്ലം അറസ്റ്റ് ചെയ്യപ്പെട്ടവരാണ്.

സംഘടനയുടെ 2007ലെ റിപ്പോര്‍ട്ടില്‍ ബ്ലോഗര്‍ മാര്‍ക്കെതിരായ നടപടികളെക്കുറിച്ച് അത് നല്കിയ വിവരമനുസരിച്ച് ഇതില്‍ 50 പേര്‍ ചൈനയിലും എട്ടു പേര്‍ വിയറ്റ്നാമിലും ആണ്. കൂടുതല്‍ വിവരം അറിയാന്‍ http://www.rsf.org സന്ദര്‍ശിക്കുക.

Tuesday, January 15, 2008

പാക്കിസ്ഥാന്‍ ബ്ലോഗുകള്‍ തടയുന്നു

പാക്കിസ്ഥാന്‍ അധികൃതര്‍ സര്‍ക്കാര്‍ വിരുദ്ധ ബ്ലോഗുകള്‍ തടയുന്നതായി ബ്ലോഗര്‍മാരെ ഉദ്ധരിച്ചുകൊണ്ട് rediff.com റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് കാണുക.

Monday, January 14, 2008

ഇറാക്കി ബ്ലോഗിനി

ലൈല അന്‍വര്‍ എന്ന പേരില്‍ ബാഗ്ദാദില്‍ ഇരുന്നു ബ്ലോഗ് ചെയ്യുന്ന സ്ത്രീയെക്കുറിച്ച് countercurrents.org എന്ന വാര്‍ത്താ സ്ഥാപനത്തില്‍ നിന്നു ലഭിച്ച വിവരം സന്ദര്‍ശകരുമായി പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലേഖനം ഇവിടെ

ലൈല അന്വരിന്റെ ബ്ലോഗ് ഇവിടെ

Sunday, January 13, 2008

എം. ടി.യുടെ സ്ഥാനാരോഹണം

നാലുകെട്ട് ആഘോഷത്തിനു സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എം. മുകുന്ദന്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് തോന്നുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എം. ടി.ക്ക് അത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അത് നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

മറ്റൊരു നേട്ടവും ഈ ആഘോഷത്തില്‍ നിന്നുണ്ടായിട്ടുണ്ടെന്നു ഞാന്‍ വിശസിക്കുന്നു. ബഷീറിന്റെ മരണത്തോടെ ഒഴിവ് വന്ന സാഹിത്യ തറവാട്ടിലെ കാരണവ സ്ഥാനത്തിന്‍റെ യഥാര്‍ത്ഥ അവകാശി എം. ടി. യാണ്. ഈ ആഘോഷത്തെ അതിന്‍റെ പ്രഖ്യാപനമായി കാണാവുന്നതാണ്.
ഈ വിഷയത്തില്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ബഷീറിന്റെയും എം. ടി.യുടെയും മതേതരത്വത്തില്‍ സംശയത്തിന് ഇടമില്ല. ജാതിമത ചിന്തകള്‍ക്കതീതമായാണ് വായനാസമൂഹം അവരെ സ്വീകരിച്ചിട്ടുള്ളത്.
മാപ്പിള ഭക്ഷണ മേള ചര്‍ച്ചാ വിഷയമായ സ്ഥിതിക്ക് പറയട്ടെ, അത് ഒരു വാണിജ്യ പരിപാടിയാണ്. ബഷീറിന്റെ പേരില്‍ കച്ചവടം കൂട്ടാമെന്നു ഒരു ഹോട്ടല്‍ ഉടമ കണ്ടുപിടിച്ചു. അത്രതന്നെ.
ഉമ്പാച്ചിയുടെ നൂറു വര്‍ഷ ആശംസയ്ക്ക് നന്ദി. പക്ഷെ അത് വേണ്ട. മനുഷ്യ ജീവിതത്തിന് വ്യക്തമായ പരിമിതി ഉണ്ടെന്ന വസ്തുത അംഗീകരിച്ചുകൊണ്ട് നമുക്കു മുന്നോട്ടു പോകാം. അത് നീട്ടിക്കിട്ടിയത് കൊണ്ട് വ്യക്തിയ്ക്കോ സമൂഹത്തിനോ പ്രത്യേകിച്ച് ഗുണം ഉണ്ടാകുമെന്ന വിശ്വാസം എനിക്കില്ല.

Saturday, January 12, 2008

നാലുകെട്ടിന്റെ ആഘോഷവും പരാതിയും

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്ദി അവഗണിച്ചുകൊണ്ട് കേരള സാഹിത്യ അക്കാദമി എം. ടി. വാസുദേവന്‍ നായരുടെ നാലുകെട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത എം. വി. ദേവനെ ആഘോഷം ഉത്ഘാടനം ചെയ്ത കാക്കനാടനും മറ്റു പലരും ശകാരിച്ചതായി ടെലിവിഷനില്‍ പറയുന്നത് ഞാന്‍ കേട്ടത് ചെന്നൈയില്‍ ഇരുന്ന്.

ബഷീറിനെ പരാമര്‍ശിച്ചത് കൂടാതെ ദേവന്‍ നാലുകെട്ടിനെ മാടമ്പി നായര്‍ നോവല്‍ എന്ന് വിശേഷിപ്പിക്കുകകൂടി ചെയ്തത് സാമൂഹികതലത്തിലെ വിമര്‍ശനത്തിനു മതപരമായ മാനം നല്‍കാന്‍ അവസരം നല്‍കി. കുറഞ്ഞപക്ഷം സാഹിത്യ സാംസ്കാരിക നായകരെന്കിലും സാമൂഹ്യ വിമര്‍ശനം ഈ രീതിയില്‍ വഴിമാറിപ്പോകുന്നില്ലെന്നു ഉറപ്പുവരുത്തേണ്ടതാണ്.

ചെന്നൈയില്‍ ഒരു മാസത്തോളം നീണ്ട ബഷീര്‍ ശതാബ്ദി ആഘോഷം നടക്കുകയാനെന്ന അറിവാകണം അതെക്കുറിച്ച് പരാമര്‍ശിക്കാന്‍ ദേവനെ പ്രേരിപ്പിച്ചത്. വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഒരു സര്‍ക്കാരിതര സ്ഥാപനം മുന്കൈയെടുത്ത് സംഘടിപ്പിച്ചിട്ടുള്ളതാണ് ഇത്. ബഷീറിന്റെ പല കഥാപാത്രങ്ങളെയും അരങ്ങില്‍ എത്തിക്കുന്നുവെന്നതാണ് ആഘോഷങ്ങളുടെ ഒരു സവിശേഷത. മാപ്പിള ഭക്ഷണ മേളയാണ് മറ്റൊന്ന്.

ചെന്നൈയിലെ ബഷീര്‍ പരിപാടികളുടെ സംഘാടകര്‍ സാഹിത്യ അക്കാദമിയുടെ നടത്തിപ്പുകാരേക്കാള്‍ സര്ഗ്ഗശേഷി പ്രകടിപ്പിച്ചിട്ടുണ്ടെന്നു പറയാതെ തരമില്ല.

Friday, January 11, 2008

ടാറ്റായുടെ നാനോ വരുമ്പോള്‍

കേരളത്തിലെ റോഡുകളില്‍ ഓടുന്ന വണ്ടികളില്‍ പകുതിയിലധികം ഇരുചക്ര വാഹനങ്ങളാണ്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി മോട്ടോര്‍ കാര്‍ വിതരണക്കാര്‍ ഇരുചക്ര വാഹന ഉടമകളെ കാര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. ഇപ്പോഴും ഓരോ കൊല്ലവും കാറുകളുടെ ഇരട്ടി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ വില്‍ക്കപ്പെടുന്നു. ഇത് ഇരുചക്ര വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കാര്‍ കമ്പനികള്‍ക്ക് വളരെയൊന്നും കഴിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്നു.

ടാറ്റാ ഒരു ലക്ഷം രൂപ മാത്രം വിലയുള്ള നാനോ കാര്‍ ഇക്കൊല്ലം ഇറക്കുമ്പോള്‍ ഈ അവസ്ഥയില്‍ മാറ്റമുണ്ടായെക്കാം. ആ സാഹചര്യം നേരിടാന്‍ നമ്മുടെ റോഡുകളെ പാകപ്പെടുത്തേണ്ടിയിരിക്കുന്നു.

Thursday, January 10, 2008

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിമിതി

ജ്യോതി ബസുവിന്‍റെ പ്രസ്താവനയും അതിന് പ്രകാശ് കാരാട്ട് നല്കുന്ന വിശദീകരണവും ഈ ആഴ്ച കേരള കൌമുദിയിലെ പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നു: "ചുവപ്പ് പാതയിലെ വഴിത്തിരിവ്‌"
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍.

Wednesday, January 9, 2008

ഞാന്‍ അറിയാതെ ഉപദേശകന്‍ ആകുന്നു

സി.മെന്റ് എന്ന പേരിലുള്ള ഒരു വെബ്സൈറ്റ് മലയാള ഭാഷയിലെ ഏറ്റവും വലിയ ശേഖരം എന്ന് അവകാശപ്പെടുന്നു.

ഇപ്പോള്‍ അവിടെ വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ. തുടക്കം ആയതുകൊണ്ടാകാം.

അതിന്‍റെ ഉപദേശക സമിതി അംഗങ്ങളുടെ കൂട്ടത്തില്‍ എന്‍റെ പേരും കാണുന്നു. സംഘാടകര്‍ ആരാണെന്ന് എനിക്ക് അറിയില്ല. ഉപദേശക സമിതിയില്‍ അംഗമാകാന്‍ അവര്‍ എന്നെ ക്ഷണിച്ചിരിന്നുമില്ല. എന്‍റെ അറിവും സമ്മതവും കൂടാതെയാണ്‌ എന്‍റെ പേരു ഉപയോഗിച്ചിരിക്കുന്നതെന്നു വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇതാണ് URL: http://www.trx.in/ഹ/tabid/899/Default.aspx

Monday, January 7, 2008

ഒറീസയില്‍ നടന്നത് ആസൂത്രിതമായ അക്രമം

ക്രൈസ്തവര്‍ക്കെതിരെ ഒറീസയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നെന്നു അനേഷണ സംഘം കണ്ടെത്തിയതായി അംഗന ചാറ്റര്‍ജി ദ ഏഷ്യന്‍ ഏജ് എന്ന പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ സ്ടഡീസില്‍ സോഷ്യല്‍ ആന്‍ഡ്‌ കല്ച്ചരല്‍ സ്ടഡീസ് അസ്സോസിയേറ്റ് പ്രൊഫസര്‍ ആണ് അംഗന ചാറ്റര്‍ജി.

ലേഖനം countercurrents.org യുടെ വെബ്സൈറ്റില്‍.

Sunday, January 6, 2008

സി. പി. എമ്മിനെതിരായ മാവോയിസ്റ്റ്‌ ആശയസമരം

കേരള സര്‍വകലാശാലയില്‍ ഗവേഷകരായ ആര്‍. സുനില്‍, എസ്. മുഹമ്മദ് ഇര്‍ഷാദ്‌ എന്നിവര്‍ ചേര്ന്നു തയ്യാറാക്കിയ "മാവോയിസ്റ്റുകള്‍ അരാജകവാദികളോ" എന്ന പുസ്തകം പ്രധാനമായും മാവോയിസ്റ്റ്‌ അനുകൂല വെബ്സൈറ്റുകളില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്ത ലേഖനങ്ങളുടെ സമാഹാരമാണ്. ടെഹല്‍ക. മാധ്യമം എന്നീ പ്രസിദ്ധീകരണങ്ങളില്‍ നിന്നു എടുത്തിട്ടുള്ളവയുമുണ്ട് ഇതില്‍.

കുന്തമുന നീളുന്നത് സി. പി. എമ്മിനെതിരെ ആണെന്ന് പറയാം. മാവോയിസ്റ്റുകള്‍ അരാജകവാദികളാണെന്നുള്ള പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, അനില്‍ ബിശ്വാസ് തുടങ്ങിയ സി. പി. എം. നേതാക്കളുടെ പ്രസ്താവങ്ങള്‍ പുസ്തകത്തിലുണ്ട്. അതിനുള്ള മാവോയിസ്റ്റുകളുടെ മറുപടിയും.

മാവോയിസ്റ്റുകളെക്കുറിച്ച് വി. പി. സിംഗ് മുതല്‍പേര്‍ നടത്തിയിട്ടുള്ള ചില നല്ല പരാമര്‍ശങ്ങളും ഇതില്‍ കാണാം.

പ്രസാധകര്‍: ബാനര്‍ ബുക്സ്, കൊല്ലം. വില 100 രൂപ

Saturday, January 5, 2008

കരടു ഭൂനിയത്തിനു തണുപ്പന്‍ പ്രതികരണം

വെള്ളിയാഴ്ച്ച റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ പുതിയ കരടു ഭൂനയം സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്കു നല്കി. ഭൂനിയമത്തിലെ പഴുതുകള്‍ അടയ്ക്കുകയാണ് ഉദ്ദേശ്യമെന്നു അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങികൂട്ടുന്നത് നിയന്ത്രിക്കും, തോട്ടങ്ങള്‍ തുണ്ടു തുണ്ടായി മുറിച്ചു വില്കുന്നത് തടയും. അങ്ങനെ പലതിനും കരടു നയത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

എല്‍. ഡി. എഫ്. സര്‍ക്കാര്‍ ഒരു പുതിയ നയം അവതരിപ്പിക്കുമ്പോള്‍ യു. ഡി. എഫില്‍ നിന്നു എന്തെങ്കിലും പ്രതികരണം ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ല. യു. ഡി. എഫില്‍ നിന്നു ഉടന്‍ പ്രതികരിച്ചത് കെ. എം. മാണി മാത്രം. അതില്‍ പുതുതായി ഒന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭൂനയത്തിന്റെ കാര്യത്തില്‍ കേരളാ കൊണ്ഗ്രസ്സിനു എതിര്‍പ്പില്ലെങ്കില്‍ യു. ഡി. എഫിലെ മറ്റേതെങ്കിലും കക്ഷിക്ക് എതിര്‍പ്പ് ഉണ്ടാകാന്‍ ഇടയില്ല. മാണിക്ക് എതിര്‍പ്പില്ലെങ്കില്‍ പുതിയ നയം അത്ര വിപ്ലവകരമാകാന്‍ സാധ്യതയില്ല.

ഭൂപരിഷ്കാരം കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ ഗുണം ചെയ്തില്ല. അതുകൊണ്ടാണ് ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇപ്പോഴും ഭൂമിക്കായി സമരം ചെയ്യേണ്ടിവരുന്നത്. പുതിയ നയവും അവര്‍ക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.

ഭൂമി മാഫിയ ഉയര്‍ന്നു വന്നത് നിയമത്തില്‍ പഴുതുകളുള്ളതുകൊണ്ടു മാത്രമല്ല. സഹായിക്കാന്‍ രാഷ്ട്രീയ കക്ഷികളും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും ഉള്ളിടത്തോളം ഈ മാഫിയയെ തളയ്ക്കാനാവില്ല.

Friday, January 4, 2008

പതറാതെ മുന്നോട്ട്

കെ. കരുണാകരന്റെ അടുത്ത കാലത്തെ പ്രവര്‍ത്തനങ്ങളെല്ലാം മകനെ വാഴിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ മകന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം പതറാതെ കൊണ്ഗ്രസ്സില്‍ തിരിച്ചുപോയി. അപ്പോള്‍ അദ്ദേഹത്തിന്റെ ആതകഥയ്ക്ക് "പതറാതെ മുന്നോട്ട്" ഉചിതമായ പേരു തന്നെ.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ കൊലപാതകി, കരിങ്കാലി എന്നൊക്കെയുള്ള വിളി കേള്‍ക്കെണ്ടിവന്നതായി അദ്ദേഹം പറയുന്നു. എന്നിട്ടും ചില രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അദ്ദേഹം നല്ല വാക്കുകള്‍ പറയുന്നുണ്ട്. ഉദാഹരണം: "എ. കെ. ജി. നേതാക്കളുടെ നേതാവായിരുന്നു. ജനകീയനായിരുന്നു. സമര നേതാവായിരുന്നു..." ചിലര്‍ക്കെതിരെ കുത്തു വാക്കുകളുമുണ്ട്. ഉദാഹരണം: "ഇമേജ് മാത്രം നോക്കി ചിലര്‍ ഭരണം നടത്തുന്നു."

പ്രസാധകര്‍: മാതൃഭൂമി ബുക്സ്, കോഴിക്കോട്. വില 135 രൂപ.

Thursday, January 3, 2008

സി. പി. എമ്മില്‍ ഇനിയെന്ത്?

പാര്‍ട്ടിയില്‍ ആധിപത്യം തെളിയിച്ച ശേഷം പിണറായി പക്ഷം സര്‍ക്കാര്‍ പിടിച്ചെടുക്കുമോ? ഇന്നത്തെ കേരള കൌമുദിയില്‍ "നേര്‍ക്കാഴ്ച" പംക്തിയില്‍ ഞാന്‍ ഈ വിഷയം ചര്ച്ച ചെയ്യുന്നു. ലേഖനം ഫീച്ചര്‍ സെക്ഷനില്‍.