Thursday, January 3, 2008

സി. പി. എമ്മില്‍ ഇനിയെന്ത്?

പാര്‍ട്ടിയില്‍ ആധിപത്യം തെളിയിച്ച ശേഷം പിണറായി പക്ഷം സര്‍ക്കാര്‍ പിടിച്ചെടുക്കുമോ? ഇന്നത്തെ കേരള കൌമുദിയില്‍ "നേര്‍ക്കാഴ്ച" പംക്തിയില്‍ ഞാന്‍ ഈ വിഷയം ചര്ച്ച ചെയ്യുന്നു. ലേഖനം ഫീച്ചര്‍ സെക്ഷനില്‍.

3 comments:

മുരളി മേനോന്‍ (Murali Menon) said...

ചരടുവലികള്‍ സസൂക്ഷ്മം നോക്കി കാണുകയാണെങ്കില്‍ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പിണറായ് സഖാവ് മുഖ്യമന്ത്രിയായ് വാഴാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.
അത് പിണറായിയുടെ നിലനില്പിന് അത്യാവശ്യമാണുതാനും. അല്ല പാര്‍ട്ടിയുടെ നിലനില്പും അത്ര പന്തിയല്ല എന്നാണ് എനിക്ക് തോന്നുന്നത്.

സുരലോഗ് || suralog said...

പിടിച്ചെടുക്കാന്‍ തന്നെയാണു് സാധ്യത.'എന്തെങ്കിലും' പ്രതീക്ഷിച്ചു് അച്യുതാനന്ദനോടൊപ്പം നില്ക്കുന്നവരേയെല്ലാം കാശിട്ടു കാശുവാരുന്ന ഔദ്യോഗികപക്ഷം ചാക്കിട്ടുകൊണ്ടിരിക്കുകയാണു്.സമ്പൂര്‍ണ്ണ പിണറായിവല്ക്കരണത്തിനു് ഇനി അധികം താമസമില്ല.
അച്യുതാനന്ദന്റെ ഗതിയോ. ? അല്ലെങ്കില്‍ ¿

കിരണ്‍ തോമസ് തോമ്പില്‍ said...

BRP പാര്‍ട്ടി നയമനുസ്സരിച്ച്‌ മുഖ്യമന്ത്രി ഭരിക്കണം. അങ്ങനെ എങ്കില്‍ മുഖ്യമന്ത്രിയേ നിയന്ത്രിക്കാന്‍ പാര്‍ട്ടിയും ശ്രമിക്കില്ല. ഇവിടുത്തെ മുഖ്യ പ്രശ്നം പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട്‌ തട്ടിലാണ്‌. എന്നാല്‍ നിര്‍ഭാഗ്യവശ്ശാല്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം CPM ന്റെ നയങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കാ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി ആകട്ടെ യഥാര്‍ത്ഥ നയങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു എന്നുമൊരു തെറ്റിദ്ധാരണ പരന്നിട്ടുണ്ട്‌.

എന്നാല്‍ CPM ന്റെ കേന്ദ്ര നയത്തിന്‌ വിരുദ്ധമായ ഒന്ന് സംസ്ഥാന നേതൃത്വത്തിന്‌ നടപ്പിലാക്കാന്‍ കഴിയുമോ? നമുക്ക്‌ VS എതിര്‍ത്ത കാര്യങ്ങള്‍ CPM ഭരിക്കുന്ന ബംഗാളില്‍ നടപ്പിലാക്കുന്നില്ലേ ? അപ്പോള്‍ അത്‌ ഇവിടെ നടപ്പിലാക്കിക്കൂടെ എന്ന് ചിന്തിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്‌ അവകാശം ഉണ്ടല്ലോ. നമുക്ക്‌ ADB വിഷയം ഒരു ഉദാഹരണമായേടുക്കാം. നയനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ധനമന്ത്രി ശിവദാസ മേനോനാണ്‌ ADB വായ്പ വാങ്ങാന്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്‌. അന്ന് LDF കണ്‍വീനര്‍ സഖാവ്‌ VS. എന്നാല്‍ UDF സര്‍ക്കാര്‍ ഇതിന്റെ തുടര്‍ നടപടികള്‍ ചെയ്തപ്പോള്‍ VS ആഞ്ഞു തുള്ളി. അന്ന് പറഞ്ഞതിനൊന്നും കൈയും കണക്കുമില്ല. അതു കഴിഞ്ഞ്‌ 2005 നവമ്പറില്‍ UDF ഭരിക്കുമ്പോള്‍ തന്നെ LDF ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇതേ ADB വായ്പ വാങ്ങാന്‍ VS അടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ അനുമതി നല്‍കി. എന്നാല്‍ തുടര്‍ന്ന് LDF അധികാരത്തില്‍ വന്നപ്പോള്‍ VS വളരെ വിദഗതമായി നാടകം കളിച്ചു. അന്നു നടത്തിയ പരസ്യ പ്രസ്താവനകള്‍ക്ക്‌ പാര്‍ട്ടി നടപടി അതായത്‌ സെന്‍ഷറിങ്ങിന്‌ വിധേയനായി. പാലോളി മുഹമ്മദ്‌ കുട്ടി ADB ഫയല്‍ മുഖ്യമന്ത്രിയുറെ ഓഫീസില്‍ നേരിട്ട്‌ എത്തിച്ചതാണ്‌ എന്ന് വിശദീകരിച്ചിരുന്നു. അത്‌ ആസൂത്രണ ബോഡിന്‌ പഠിക്കാന്‍ കൊടുത്തിരിക്കുകയാണ്‌ എന്നായിരുന്നു VS വിശദീകരിച്ചത്‌. എന്നാല്‍ ഒപ്പിടാനുള്ള ദിവസമായിട്ടും ഒരു അനക്കവും ഉണ്ടാകാതിരുന്നതിനാല്‍ പാലോളി തന്റെ വകുപ്പ്‌ സെക്രട്ടറി വിജയാനന്ദ്‌ വഴി ഡിയില്‍ വച്ച്‌ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട്‌ ഒപ്പ്‌ വയ്പ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥാനേ പഴി പറഞ്ഞ്‌ മുഖ്യന്‍ ഒഴിഞ്ഞ്‌ മാറി. പക്ഷെ പാലോളി ഡീസന്റായതിനാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായില്ല.

പാര്‍ട്ടി നയങ്ങള്‍ക്കനുസ്സരിച്ച്‌ ഭരിക്കുക എന്നതിന്‌ പകരം തനിക്ക്‌ മൈലേജ്‌ ഉണ്ടാക്കുക തന്റെ പാര്‍ട്ടി ശത്രുക്കളെ ഒതുക്കുക എന്ന രീതിയില്‍ VS പ്രവര്‍ത്തിച്ചു വന്നു. സ്വാഭാവികമായും CPM പോലുള്ള ഒരു പാര്‍ട്ടിയില്‍ ഇത്‌ അംഗീകരിച്ച്‌ കിട്ടാന്‍ ബുദ്ധിമുട്ടാണ്‌. മറുപക്ഷത്തുള്ള മന്ത്രിമാരെ ശത്രുക്കളായാണ്‌ VS കാണുന്നത്‌. ഒരു പൊതു യോഗത്തില്‍ വച്ച്‌ G സുധാകരന്റെ അഭിവാദ്യത്തിന്‌ വരെ മുഖം തിരിച്ചു കളഞ്ഞൂ VS. പാര്‍ട്ടിക്കൊപ്പം പോകാന്‍ കഴിയിലെങ്കില്‍ പുറത്തു പോകുക എന്നതാണ്‌ മര്യാദ. അല്ലാതെ തന്റെ പ്രതിഛായയും ഭരണത്തിന്റെ സുഖവും ഒരുമിച്ചനുഭവിച്ച്‌ മുന്നോട്ട്‌ പോകാന്‍ ബുദ്ധിമുട്ടാണ്‌ എന്ന് VS മനസ്സിലാക്കണം. തന്റെ ശത്രുവായ EK നയനാരെ അച്ചുതാന്ദന്‍ മുഖ്യമന്ത്രിയായി വാഴിച്ച ശേഷം നടത്തിയ പിന്‍സീറ്റ്‌ ഭരണം VS ന്‌ ഓര്‍ക്കാവുന്നതാണ്‌. അന്ന് ഭരണത്തിന്റെ സുഖം പോകാന്‍ തയ്യാറല്ലായിരുന്ന നയനാര്‍ എങ്ങനെ ഭരിച്ചു എന്നത്‌ ചരിത്രമാണ്‌. പഴേ നയനാര്‍ ഇന്ന് VS പഴേ VS ഇന്ന് പിണറായി അത്ര്യേ ഉളൂ വ്യത്യാസം. VS പോയി പാലോളി വരട്ടെ അദ്ദേഹമായിരുന്നല്ലോ CPM ന്റെ യഥാര്‍ത്ഥ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അതാകും പാര്‍ട്ടിക്കും കേരളത്തിനും നല്ലത്‌. VS ന്‌ പാര്‍ട്ടിക്ക്‌ പുറത്തേക്ക്‌ പോകാന്‍ സമയമായി