Friday, July 20, 2012

എൻ.എ. കരീം ശതാഭിഷേക സ്മാരക ഗ്രന്ഥം


“കാലഘട്ടത്തിന്റെ കൽ‌പ്പടവുകൾ” എന്ന് പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. എൻ.എ. കരീം ശതാഭിഷേക സ്മാരക ഗ്രന്ഥത്തിൽ അദ്ദേഹം വ്യാപരിച്ച വിദ്യാഭ്യാസം, രാഷ്ട്രീയം, ചരിത്രം, സാഹിത്യം, മാധ്യമം എന്നിങ്ങനെയുള്ള വ്യത്യസ്ത മണ്ഡലങ്ങളെ സംബന്ധിക്കുന്ന ഉപന്യാസങ്ങളുണ്ട്. 

ലേഖകരിൽ ചിലർ: സുകുമാർ അഴീക്കോട്, എം.ജി.എസ്. നാരായണൻ, സി. രാധാകൃഷ്ണൻ, എം. ഗംഗാധരൻ, വി. വിസ്വനാഥ മേനോൻ, എൻ.പി.വി. ഉണിത്തിരി, എം.എം. ബഷീർ, എം.എൻ. കാരാശ്ശേരി, കെ.എൽ. മോഹന വർമ്മ, നടുവട്ടം ഗോപാലകൃഷ്ണൻ, ഷാജി ജേക്കബ്.

ഡോ. കരീം എഴുതിയ എട്ട് ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്.

പുസ്തകം എഡിറ്റ് ചെയ്ത ഡോ. ടി. ജമാൽ മുഹമ്മദ് അദ്ദേഹം തന്നെ എഴുതിയ ഡോ. കരീമിന്റെ ലഘുജീവചരിത്രവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാഷാ ഇൻസ്റ്റിട്ട്യൂട്ടും വക്കം മൌലവി ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് “കാലഘട്ടത്തിന്റെ കാൽ‌പ്പാടുകൾ”, റോയ് ചാക്കോ ഇളമണ്ണൂർ രചിച്ച “ഡൽഹിയും തമിഴ്നാടും: ചില കാഴ്ചകൾ” എന്നീ പുസ്തകങ്ങൾ ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടു. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എം. ഹസൻ അദ്ധ്യക്ഷനായിരുന്നു.

Wednesday, July 18, 2012

മാധ്യമരംഗത്തെ സ്ത്രീസാന്നിധ്യം


അന്വേഷിയുടെ പ്രസിദ്ധീകരണമായ സംഘടിതയുടെ ജൂലൈ ലക്കം മാധ്യമരംഗത്തെ സ്ത്രീസാന്നിധ്യം ചർച്ച ചെയ്യുന്നു.

ഗസ്റ്റ് എഡിറ്റർ സുനിത ടി.വി. എഴുതുന്നു: “ഇന്ന് മാധ്യമങ്ങൾ നിർമ്മിക്കുന്നതും പുനരുല്പാദിപ്പിക്കുന്നതുമായ സ്ത്രീമാതൃകകളെ വിമർശനബുദ്ധിയോടെ സമീപിക്കുകയും അവയുടെ പ്രതിലോമപരതയെ തിരിച്ചറിയുകയും വേണ്ടതുണ്ട്.”

ലേഖനങ്ങളിൽ ചിലത്:

മാധ്യമങ്ങളിലെ സ്ത്രീകൾ -- ആർ. പാർവതീദേവി
മാറുന്ന മാധ്യമലോകവും സ്ത്രീകളും --  മലീഹാ രാഘവയ്യ
പൊതുഇടങ്ങൾ സ്ത്രീകൾക്ക് അന്യമോ? --കൽ‌പ്പനാ ശർമ്മ
അജ്ഞാതമായ ഒരിടത്തേക്ക് വന്നപ്പോൾ --മൈന ഉമൈബാൻ
സ്ത്രീമാധ്യമപ്രവർത്തകരുടെ കൂട്ടായ്മ – രേണു രാംനാഥ്
പെണ്ണും പരാതിയും –ഡോ. ശ്രീലതാ വർമ്മ
കരിഞ്ഞ നെൽക്കുറ്റികളും പുരപ്പുറത്തെ വൈക്കോലും ഒരു പെണ്ണും – ഡോ. മിനി പ്രസാദ്
അഭ്രപാളികൾക്കപ്പുറം –ഇ.പി. ജ്യോതി
പരമ്പരകളിലെ ‘സ്ത്രീ‘ –ശ്രീവിദ്യ എൻ.ടി.

സാറാ ജോസഫ് ആണ് സംഘടിതയുടെ എഡിറ്റർ.  കെ. അജിത മാനേജിങ് എഡിറ്റർ.
ഒറ്റപ്രതിവില രൂ 15.

മേൽ‌വിലാസം:
അന്വേഷി കൌൺസലിങ് സെന്റർ, കോട്ടുളി, കുതിരവട്ടം പി.ഒ., കോഴിക്കോട്
ഫോൺ 0495-2744370
ഇമെയിൽ:sanghadithacalicut@gmail.com