Friday, July 20, 2012

എൻ.എ. കരീം ശതാഭിഷേക സ്മാരക ഗ്രന്ഥം


“കാലഘട്ടത്തിന്റെ കൽ‌പ്പടവുകൾ” എന്ന് പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. എൻ.എ. കരീം ശതാഭിഷേക സ്മാരക ഗ്രന്ഥത്തിൽ അദ്ദേഹം വ്യാപരിച്ച വിദ്യാഭ്യാസം, രാഷ്ട്രീയം, ചരിത്രം, സാഹിത്യം, മാധ്യമം എന്നിങ്ങനെയുള്ള വ്യത്യസ്ത മണ്ഡലങ്ങളെ സംബന്ധിക്കുന്ന ഉപന്യാസങ്ങളുണ്ട്. 

ലേഖകരിൽ ചിലർ: സുകുമാർ അഴീക്കോട്, എം.ജി.എസ്. നാരായണൻ, സി. രാധാകൃഷ്ണൻ, എം. ഗംഗാധരൻ, വി. വിസ്വനാഥ മേനോൻ, എൻ.പി.വി. ഉണിത്തിരി, എം.എം. ബഷീർ, എം.എൻ. കാരാശ്ശേരി, കെ.എൽ. മോഹന വർമ്മ, നടുവട്ടം ഗോപാലകൃഷ്ണൻ, ഷാജി ജേക്കബ്.

ഡോ. കരീം എഴുതിയ എട്ട് ലേഖനങ്ങളും ഈ പുസ്തകത്തിലുണ്ട്.

പുസ്തകം എഡിറ്റ് ചെയ്ത ഡോ. ടി. ജമാൽ മുഹമ്മദ് അദ്ദേഹം തന്നെ എഴുതിയ ഡോ. കരീമിന്റെ ലഘുജീവചരിത്രവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാഷാ ഇൻസ്റ്റിട്ട്യൂട്ടും വക്കം മൌലവി ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് “കാലഘട്ടത്തിന്റെ കാൽ‌പ്പാടുകൾ”, റോയ് ചാക്കോ ഇളമണ്ണൂർ രചിച്ച “ഡൽഹിയും തമിഴ്നാടും: ചില കാഴ്ചകൾ” എന്നീ പുസ്തകങ്ങൾ ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടു. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എം. ഹസൻ അദ്ധ്യക്ഷനായിരുന്നു.