Sunday, July 27, 2014

ചതിക്കപ്പെടുന്ന മാധ്യമപ്രവർത്തകർ

ബി.ആർ. പി. ഭാസ്കർ

പാലക്കാട്ടെ പത്രപ്രവർത്തകർക്ക് നായനാർ മന്ത്രിസഭ വാഗ്ദാനം ചെയ്ത ഭവനപദ്ധതി 17 കൊല്ലത്തിനുശേഷവും യാഥാർത്ഥ്യമായിട്ടില്ല. അർഹതയുള്ള 28 പത്രപ്രവർത്തകർക്ക് സർക്കാർ പെൻഷൻ നിഷേധിക്കുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ മാധ്യമപ്രവർത്തകരെ ചതിച്ചെന്ന് ലേഖനം കുറ്റപ്പെടുത്തുന്നത്. സർക്കാർ വാഗ്ദാനം പാലിക്കാതിരിക്കുന്നതും അർഹതപ്പെട്ടത് നൽകാതിരിക്കുന്നതും അപലപനീയമാണ്. എന്നാൽ ഇത് മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ മാത്രം സംഭവിക്കുന്നതല്ല. സെക്രട്ടേറിയറ്റിനു മുന്നിൽ കഴിഞ്ഞ ദിവസം അനിശ്ചിതകാല നില്പു സത്യഗ്രഹത്തിനെത്തിയ ആദിവാസികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരുവനന്തപുരത്തു വന്നു സമരം നടത്തുന്നവരിൽ ഏറെയും അതിന് നിർബന്ധിതമാകുന്നത് സർക്കാർ ചെയ്യേണ്ടതും ചെയ്യാമെന്നു പറഞ്ഞതുമായ കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടാണ്.

പാലക്കാട്ടെ ഭവനപദ്ധതി പ്രകാരം അഞ്ചു സെന്റ് ഭൂമി വീതം ലഭിച്ച മാധ്യമപ്രവർത്തകർ വില നൽകിയെങ്കിലും ഭൂമി കൊടുത്തത് പൊതുക്കാര്യത്തിനല്ലെന്ന കാരണം പറഞ്ഞ് ഹൈക്കോടതി പദ്ധതി റദ്ദു ചെയ്യുകയായിരുന്നു. ബന്ധപ്പെട്ട പത്രപ്രവർത്തകർക്ക് നോട്ടീസ് നൽകാതെയും അവരുടെ ഭാഗം കേൾക്കാതെയുമാണ് കോടതി പൊതുക്കാര്യ ഹർജിയിൽ വിധി പ്രസ്താവിച്ചതെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നം കോടതിയുടെ മുന്നിലെത്തിയപ്പോൾ ആ വിവരം പത്രപ്രവർത്തകർ അറിഞ്ഞിരുന്നിരിക്കണം. ആ ഘട്ടത്തിൽ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും സിംഗിൾ ബെഞ്ച് വിധി അവസാനവാക്കായത് എങ്ങനെയാണെന്നും ലേഖനത്തിൽ നിന്ന് വ്യക്തമല്ല.

സാധാരണഗതിയിൽ പെൻഷൻ പദ്ധതിയുടെ ഗുണം ലഭിക്കുന്നതിന്  അതിൽ അംഗമാകുകയും ചട്ടങ്ങളിൽ പറയുന്ന വിഹിതം നൽകുകയും വേണം. എന്നാൽ കേരള പത്രപ്രവർത്തക പെൻഷൻ പദ്ധതി തുടങ്ങിയതു ഒരു വിഹിതവും നൽകാതെ തന്നെ പെൻഷൻ അനുവദിച്ചുകൊണ്ടാണ്. ഔപചാരികമായി റിട്ടയർ ചെയ്തെങ്കിലും ഉയർന്ന വേതനത്തിൽ പത്രത്തിൽ പണി തുടർന്നുകൊണ്ടിരുന്ന ഒരാളെയും അന്നത്തെ മുഖ്യമന്ത്രി വ്യക്തിപരമായി താല്പര്യമെടുത്ത്  ആദ്യ ഗുണഭോക്താക്കളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതൊക്കെ പത്രപ്രവർത്തക പെൻഷൻ അവകാശമെന്നതിനേക്കാൾ ആനുകൂല്യമായാണ് നൽകപ്പെട്ടതെന്ന് സൂചിപ്പിക്കുന്നു. പദ്ധതിയിൽ ചേർന്ന് നിശ്ചിത വിഹിതം നൽകാൻ എന്തോ കാരണവശാൽ കൂട്ടാക്കാതിരുന്നവർക്കാണ് ഇപ്പോൾ പെൻഷൻ നിഷേധിച്ചിട്ടുള്ളത്. തുടക്കത്തിൽ തന്നെ അംഗത്വമെടുത്തിരുന്നെങ്കിൽ കൊടുക്കേണ്ടിയിരുന്ന ഗഡുക്കളെല്ലാം ഒന്നിച്ചു അടയ്ക്കാമെന്ന് സർക്കാരിനെ യൂണിയൻ ബോധ്യപ്പെടുത്തിയിട്ടും മന്ത്രി പെൻഷൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. ആനുകൂല്യത്തിനുമേൽ ആനുകൂല്യം തേടുന്ന ഇത്തരം അവസ്ഥയിൽ ചെന്നുപെടാതിരിക്കാൻ പത്രപ്രവർത്തകരെന്നല്ല എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. 
ജീവിതകാലം മുഴുവനും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന പത്രപ്രവർത്തകർ ജനപ്രതിനിധികളേക്കാളും ഉദ്യോഗസ്ഥന്മാരേക്കാളും ഉദാത്തമായ ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന ലേഖകന്റെ വാദത്തെ ആനുകൂല്യങ്ങൾ തേടുന്നതിനുള്ള ന്യായീകരണമായി മാത്രമെ കാണാനാകൂ. തൊഴിലെടുത്തു സത്യസന്ധമായി ഉപജീവനം നടത്തുന്ന എല്ലാവരും വ്യത്യസ്ത രീതികളിൽ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ്. ധീരമായ പത്രപ്രവർത്തനത്തിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവർ സർക്കാരുൾപ്പെടെ ആരുടെയും മുന്നിൽ സൌജന്യത്തിനൊ ആനുകൂല്യങ്ങൾക്കൊ ആയി കൈനീട്ടാൻ പാടില്ല.

കേരളത്തിലെ പത്രപ്രവർത്തകർ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ പത്രസ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമത്തിന്റെ അഭാവവുമായി ബന്ധപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഭരണഘടന രൂപീകരിക്കുന്ന കാലത്ത് അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ കൂട്ടത്തിൽ പത്രസ്വാതന്ത്ര്യം ഉൾപ്പെടുത്തണമെന്ന ആവശ്യം കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ പല അംഗങ്ങളും ഉയർത്തിയിരുന്നു. ഭരണഘടനാ ശില്പിയെന്ന് അറിയപ്പെടുന്ന ഡോ.ബി.ആർ. അംബേദ്കർ  പത്രസ്വാതന്ത്ര്യം അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങളിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആ ആവശ്യം നിരസിച്ചത്. സുപ്രീം കോടതി പിൽക്കാലത്ത് ഇത് ശരിവെച്ചു. ഇതിൽ നിന്ന് മനസിലാക്കേണ്ടത് ഇന്ത്യയിലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും രാജ്യത്തെ പൌരന്മാർക്കുള്ളതിൽ കൂടുതലായ ഒരു സ്വാതന്ത്ര്യവും അവകാശവുമില്ലെന്നാണ്. ഭരണഘടന നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങൾക്ക് പരിമിതികളുണ്ട്. ഈ പരിമിതമായ സ്വാതന്ത്ര്യം പോലും പ്രായോഗികതലത്തിൽ അനുഭവവേദ്യമാകാത്തത് മാധ്യമ ഉടമകളും മാധ്യമപ്രവർത്തകരും സർക്കാരിൽ നിന്നു മാത്രമല്ല് വിവിധ സർക്കാരിതര കേന്ദ്രങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ കാത്തു കഴിയുന്നതുകൊണ്ടാണ്.  ഇത് നിയമനിർമ്മാണത്തിലൂടെ മാറ്റാവുന്ന അവസ്ഥയല്ല. സ്വാതന്ത്ര്യം യാഥാർത്ഥ്യമാകുന്നത് ഒരാൾ അത് ഉപയോഗിക്കുമ്പോൾ മാത്രമാണ്. സ്വാതന്ത്ര്യം വില ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ അത് നൽകാൻ തയ്യാറായാലെ അത് നിലനിർത്താനാകൂ. (കലാകൌമുദി, ലക്കം 2029, ജൂലൈ 27, 2014)

Wednesday, July 2, 2014

ആർഎ­സ്എ­സി­ന്റെ ഭൂ­ത­വും വർ­ത്ത­മാ­ന­വും

ബി ആർ പി ഭാസ്കർ

ഒ­രു ആർ­എ­സ്‌­എ­സു­കാ­ര­ന്റെ വെ­ടി­യേ­റ്റാ­ണ്‌ ഗാ­ന്ധി മ­രി­ച്ച­തെ­ന്ന്‌ മാ­തൃ­ഭൂ­മി­യിൽ വ­ന്ന ഒ­രു ലേ­ഖ­ന­ത്തിൽ ബി രാ­ജീ­വൻ എ­ഴു­തി­യ­ത്‌ ത­ങ്ങൾ­ക്ക്‌  അ­പ­കീർ­ത്തി­ക­ര­മാ­ണെ­ന്നും ആ­രോ­പ­ണം പിൻ­വ­ലി­ച്ചി­ല്ലെ­ങ്കിൽ പ­ത്ര­ത്തി­നും ലേ­ഖ­ക­നു­മെ­തി­രെ നി­യ­മ ന­ട­പ­ടി സ്വീ­ക­രി­ക്കു­മെ­ന്നും കാ­ണി­ച്ച്‌ രാ­ഷ്ട്രീ­യ സ്വ­യം­സേ­വ­ക്‌ സം­ഘ്‌ നോ­ട്ടീ­സ്‌ അ­യ­ച്ച­താ­യി ഈ­യി­ടെ വാർ­ത്ത­യു­ണ്ടാ­യി­രു­ന്നു. വ്യ­ക്തി­കൾ­ക്കെ­ന്ന­പോ­ലെ സം­ഘ­ട­ന­കൾ­ക്കും മാ­നാ­പ­മാ­ന­ബോ­ധ­മു­ണ്ടാ­കാം. പ്ര­ത്യ­ക്ഷ­ത്തിൽ ഒ­രു സാ­ധാ­ര­ണ നി­യ­മ­ന­ട­പ­ടി­യാ­ണെ­ന്ന്‌ തോ­ന്നാ­മെ­ങ്കി­ലും ആർ­എ­സ്‌­എ­സ്‌ നീ­ക്ക­ത്തെ ഒ­രു പ­ത്ര­ത്തി­നും ഒ­രു ലേ­ഖ­ക­നു­മെ­തി­രാ­യ ഒ­ന്നാ­യി മാ­ത്രം കാ­ണാ­നാ­വി­ല്ല. ച­രി­ത്ര­സം­ഭ­വ­ങ്ങൾ പൊ­തു­സ­മൂ­ഹം ചർ­ച്ച ചെ­യ്യു­ന്ന­ത്‌ ത­ട­സ­പ്പെ­ടു­ത്താ­നാ­വു­ന്ന ന­ട­പ­ടി­യാ­ണ­ത്‌.
 
ഗാ­ന്ധി 1848 ജ­നു­വ­രി 30 വൈ­കി­ട്ട്‌ പ്രാർ­ഥ­നാ­യോ­ഗ­ത്തിൽ പ­ങ്കെ­ടു­ക്കാ­നെ­ത്തി­യ­പ്പോൾ നാ­ഥു­റാം ഗോ­ഡ്‌­സെ എ­ന്ന­യാൾ വെ­ടി­വെ­ച്ച­തി­ന്റെ ഫ­ല­മാ­യി മ­രി­ക്കു­ക­യാ­യി­രു­ന്നു. അ­ത്ര­യും ആർ­എ­സ്‌­എ­സും അം­ഗീ­ക­രി­ക്കു­മെ­ന്നു തോ­ന്നു­ന്നു. ഗോ­ഡ്‌­സെ ഒ­രു ഹി­ന്ദു­ത്വ­വാ­ദി ആ­യി­രു­ന്നു. കോ­ട­തി­യിൽ നൽ­കി­യ പ്ര­സ്‌­താ­വ­ന­യിൽ അ­യാൾ അ­ത്‌ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. സ്വാ­ത­ന്ത്ര്യ­സ­മ­ര  സേ­നാ­നി­യും ഹി­ന്ദു­ത്വ­ത്തി­ന്റെ ഉ­പ­ജ്ഞാ­താ­വും ഹി­ന്ദു മ­ഹാ­സ­ഭ­യു­ടെ അ­ധ്യ­ക്ഷ­നു­മാ­യി­രു­ന്ന വി ഡി സ­വർ­ക്കർ ആർ­എ­സ്‌­എ­സ്‌ ബ­ഹു­മാ­നി­ക്കു­ന്ന ഒ­രു വ്യ­ക്തി­യാ­ണ്‌. കേ­ന്ദ്ര­ത്തിൽ ബി­ജെ­പി ആ­ദ്യം അ­ധി­കാ­ര­ത്തി­ലേ­റി­യ­പ്പോൾ സ­വർ­ക്ക­റു­ടെ ഛാ­യാ­ചി­ത്രം പാർ­ല­മെന്റ്‌ മ­ന്ദി­ര­ത്തിൽ അ­നാ­ച്ഛാ­ദ­നം ചെ­യ്യു­ക­യു­ണ്ടാ­യി. ഗോ­ഡ്‌­സെ സ­വർ­ക്ക­റു­ടെ അ­ടു­ത്ത അ­നു­യാ­യി ആ­യി­രു­ന്നു. അ­യാൾ­ക്കൊ­പ്പം സ­വർ­ക്ക­റും ഗാ­ന്ധി വ­ധ­ക്കേ­സിൽ പ്ര­തി­യാ­ക്ക­പ്പെ­ട്ടു. എ­ന്നാൽ വ­ധ­ഗൂ­ഢാ­ലോ­ച­ന­യി­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ പ­ങ്കി­നെ­പ്പ­റ്റി ബോ­ധ്യ­പ്പെ­ടാ­ഞ്ഞ­തു­കൊ­ണ്ട്‌ കോ­ട­തി അ­ദ്ദേ­ഹ­ത്തെ വെ­റു­തെ­വി­ട്ടു.
നാ­ഥു­റാം ഗോ­ഡ്‌­സെ ആർ­എ­സ്‌­എ­സു­കാ­ര­നാ­യി­രു­ന്നോ എ­ന്ന­താ­ണ്‌ തർ­ക്ക­വി­ഷ­യം. ഔ­പ­ചാ­രി­ക അം­ഗ­ത്വ പ്ര­ക്രി­യ­യി­ല്ലാ­ത്ത സം­ഘ­ട­ന­യാ­ണ­ത്‌. അ­തി­ന്റെ ഔ­ദ്യോ­ഗി­ക വെ­ബ്‌­സൈ­റ്റ്‌ നൽ­കു­ന്ന വി­വ­രം ഇ­താ­ണ്‌: `ആർ­ക്കു­വേ­ണ­മെ­ങ്കി­ലും അ­ടു­ത്തു­ള്ള ശാ­ഖ­യിൽ ചേ­രാം. അ­താ­ണ്‌ അ­ടി­സ്ഥാ­ന ഘ­ട­കം.  അം­ഗ­ത്വ ഫീ­സി­ല്ല, ര­ജി­സ്‌­ട്രേ­ഷൻ പ്ര­ക്രി­യ­യി­ല്ല. ശാ­ഖ­യിൽ പ­ങ്കെ­ടു­ക്കു­ന്ന­തോ­ടെ അം­ഗ­മാ­യി ക­രു­ത­പ്പെ­ടു­ന്നു.` ആർ­ക്കു­വേ­ണ­മെ­ങ്കി­ലും ചേ­രാ­മെ­ന്ന­ത്‌ ശ­രി­യ­ല്ല. ഹി­ന്ദു പു­രു­ഷ­ന്മാർ­ക്കു മാ­ത്ര­മാ­ണ്‌ അം­ഗ­ങ്ങ­ളാ­കാ­വു­ന്ന­തെ­ന്ന്‌ വെ­ബ്‌­സൈ­റ്റ്‌ മ­റ്റൊ­രി­ട­ത്ത്‌ പ­റ­യു­ന്നു­ണ്ട്‌.
 
ഗോ­ഡ്‌­സെ­ക്ക്‌ ആർ­എ­സ്‌­എ­സു­മാ­യി ബ­ന്ധ­മു­ണ്ടാ­യി­രു­ന്നെ­ന്നും എ­ന്നാൽ 1930ക­ളിൽ രാ­ജി­വെ­ച്ചു എ­ന്നും പ­റ­യ­പ്പെ­ടു­ന്നു. ഗാ­ന്ധി വ­ധ­ത്തി­നു വ­ള­രെ മു­മ്പു­ത­ന്നെ ബ­ന്ധം വി­ച്ഛേ­ദി­ച്ചി­രു­ന്നു എ­ന്നർ­ഥം. ഗോ­ഡ്‌­സെ­യും ഗാ­ന്ധി­വ­ധ­വു­മാ­യു­ള്ള ബ­ന്ധം ആർ­എ­സ്‌­എ­സ്‌ നി­ഷേ­ധി­ക്കു­ന്ന­ത്‌ ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ്‌. ഔ­പ­ചാ­രി­ക­മാ­യി അം­ഗ­ത്വം നൽ­കാ­ത്ത­തും അം­ഗ­ത്വ ര­ജി­സ്റ്റർ ഇ­ല്ലാ­ത്ത­തു­മാ­യ ഒ­രു സം­ഘ­ട­ന­യിൽ രാ­ജി­യു­ടെ പ്ര­ശ്‌­നം ഉ­ദി­ക്കു­ന്നു­ണ്ടോ? ഗാ­ന്ധി­വ­ധ ഗൂ­ഢാ­ലോ­ച­ന­യെ കു­റി­ച്ച്‌ അ­ന്വേ­ഷി­ച്ച ക­മ്മി­ഷ­നു­ക­ളും സം­ഘ­ട­ന­യെ കു­റ്റ­വി­മു­ക്ത­മാ­ക്കി­യ­താ­യി ആർ­എ­സ്‌­എ­സ്‌ അ­വ­കാ­ശ­പ്പെ­ടു­ന്നു­ണ്ട്‌. ഇ­താ­ണ്‌ ജ­സ്റ്റി­സ്‌ ജീ­വൻ ലാൽ ക­പൂർ ക­മ്മി­ഷൻ റി­പ്പോർ­ട്ട്‌  പ­റ­യു­ന്ന­ത്‌: `ആർ­എ­സ്‌­എ­സ്‌ എ­ന്ന സം­ഘ­ട­ന­യ്‌­ക്ക്‌ സ­മാ­ധാ­ന­ത്തി­ന്റെ അ­പ്പോ­സ്‌­ത­ല­ന്റെ പൈ­ശാ­ചി­ക­മാ­യ കൊ­ല­പാ­ത­ക­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്ത­മു­ണ്ടെ­ന്ന്‌ പ­റ­യാ­നാ­വി­ല്ല. പ്ര­തി­കൾ ആർ­എ­സ്‌­എ­സ്‌. അം­ഗ­ങ്ങ­ളാ­യി­രു­ന്നെ­ന്ന്‌ തെ­ളി­യി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല.` സം­ഘ­ട­ന­യിൽ അം­ഗ­ങ്ങ­ളാ­യി­രു­ന്നി­ല്ല എ­ന്നു പ­റ­യു­ന്ന­തും ആ­യി­രു­ന്നെ­ന്ന്‌ തെ­ളി­യി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല എ­ന്നു പ­റ­യു­ന്ന­തും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ട്‌. അം­ഗ­ത്വം നൽ­കു­ന്ന സ­മ്പ്ര­ദാ­യ­വും അം­ഗ­ത്വ ര­ജി­സ്റ്റ­റും ഇ­ല്ലാ­ത്ത സാ­ഹ­ച­ര്യ­ത്തിൽ ഇ­ക്കാ­ര്യ­ത്തിൽ തീർ­പ്പ്‌ ക­ൽ­പി­ക്കാൻ എ­ളു­പ്പ­മ­ല്ല.
 
നാ­ഥു­റാം ഗോ­ഡ്‌­സെ­ക്ക്‌ ആർ­എ­സ്‌­എ­സു­മാ­യി ബ­ന്ധ­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന അ­തി­ന്റെ നേ­താ­ക്ക­ളു­ടെ അ­വ­കാ­ശ­വാ­ദം അ­യാ­ളു­ടെ സ­ഹോ­ദ­ര­നും ഗൂ­ഢാ­ലോ­ച­ന­യിൽ പ­ങ്കെ­ടു­ത്ത­യാ­ളെ­ന്ന നി­ല­യിൽ ഗാ­ന്ധി­വ­ധ­ക്കേ­സിൽ ശി­ക്ഷി­ക്ക­പ്പെ­ട്ട്‌ 15 കൊ­ല്ലം ജ­യി­ലിൽ ക­ഴി­ഞ്ഞ­യാ­ളു­മാ­യ ഗോ­പാൽ ഗോ­ഡ്‌­സെ പ­ല ത­വ­ണ നി­ഷേ­ധി­ച്ചി­രു­ന്നു. `എ­ല്ലാ സ­ഹോ­ദ­ര­ന്മാ­രും ആർ­എ­സ്‌­എ­സി­ലാ­യി­രു­ന്നു നാ­ഥു­റാം, ദ­ത്ത­ത്രേ­യ, ഞാൻ, ഗോ­വി­ന്ദ്‌ എ­ല്ലാ­രും, ഗോ­പാൽ ഗോ­ഡ്‌­സെ ഫ്ര­ണ്ട്‌­ലൈൻ മാ­സി­ക 1994 ജ­നു­വ­രി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തിൽ പ­റ­ഞ്ഞു. `ഞ­ങ്ങൾ വീ­ട്ടി­ല­ല്ല, ആർ­എ­സ്‌­എ­സി­ലാ­ണ്‌ വ­ളർ­ന്ന­തെ­ന്ന്‌ പ­റ­യാം. നാ­ഥു­റാം ആർ­എ­സ്‌­എ­സിൽ ഒ­രു ബ്­ദ്ധി­ക കാ­ര്യ­വാ­ഹ്‌ ആ­യി. (കോ­ട­തി­യിൽ നൽ­കി­യ) പ്ര­സ്‌­താ­വ­ന­യിൽ ആർ­എ­സ്‌­എ­സ്‌ വി­ട്ട­താ­യി അ­യാൾ പ­റ­ഞ്ഞു. ഗാ­ന്ധി­യു­ടെ കൊ­ല­ക്കു­ശേ­ഷം ഗോൾ­വാൾ­ക്കർ­ക്കും  ആർ­എ­സ്‌­എ­സി­നും ഒ­രു­പാ­ട്‌ പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­യ­തു­കൊ­ണ്ടാ­ണ്‌ അ­ങ്ങ­നെ പ­റ­ഞ്ഞ­ത്‌. പ­ക്ഷെ അ­യാൾ ആർ­എ­സ്‌­എ­സ്‌ വി­ട്ടി­രു­ന്നി­ല്ല.`
ഇ­ന്ന്‌ ഹി­ന്ദു­ത്വ­ചേ­രി ഏ­റ്റ­വും ആ­ദ­ര­വോ­ടെ കാ­ണു­ന്ന കോൺ­ഗ്ര­സ്‌ നേ­താ­വാ­ണ്‌ സർ­ദാർ വ­ല്ല­ഭ്‌­ഭാ­യി പ­ട്ടേൽ. ഗു­ജ­റാ­ത്തിൽ പ­ട്ടേ­ലി­ന്റെ കൂ­റ്റൻ പ്ര­തി­മ സ്ഥാ­പി­ക്കാ­നു­ള്ള ഒ­രു പ­ദ്ധ­തി ന­രേ­ന്ദ്ര­മോ­ഡി പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ട്‌. പ­ട്ടേ­ലാ­ണ്‌ കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മ­ന്ത്രി എ­ന്ന നി­ല­യിൽ 1948 ഫെ­ബ്രു­വ­രി നാ­ലി­ന്‌ ­­? ഗാ­ന്ധി കൊ­ല്ല­പ്പെ­ട്ട­തി­ന്റെ അ­ഞ്ചാം­നാൾ ­­  ആർ­എ­സ്‌­എ­സി­നെ നി­രോ­ധി­ക്കാ­നും അ­തി­ന്റെ അ­ന്ന­ത്തെ മേ­ധാ­വി എം എ­സ്‌ ഗോൾ­വാൾ­ക്ക­റെ തു­റു­ങ്കി­ല­ട­ക്കാ­നും തീ­രു­മാ­നി­ച്ച­ത്‌. ഭ­ര­ണ­ഘ­ട­ന­യി­ല്ലാ­തെ പ്ര­വർ­ത്തി­ച്ചി­രു­ന്ന ആർ­എ­സ്‌­എ­സി­നെ­ക്കൊ­ണ്ട്‌  ഒ­രെ­ണ്ണം എ­ഴു­തി­വാ­ങ്ങി­യി­ട്ടാ­ണ്‌ പ­ട്ടേൽ ഒ­ന്ന­ര കൊ­ല്ല­ത്തി­നു­ശേ­ഷം നി­രോ­ധ­നം പിൻ­വ­ലി­ച്ച­തും ഗോൾ­വാൾ­ക്ക­റെ വി­ട്ട­യ­ച്ച­തും. `ആർ­എ­സ്‌­എ­സ്‌ തൃ­പ്‌­തി­ക­ര­മാ­യ ഭ­ര­ണ­ഘ­ട­ന­യു­ണ്ടാ­ക്കാ­മെ­ന്നേൽ­ക്കു­ക­യും അ­തിൽ­നി­ന്ന്‌ സം­ഘ്‌ ന­യം സം­ബ­ന്ധി­ച്ച്‌ ചി­ല ഉ­റ­പ്പു­ക­ളും സ­മ്മ­ത­ങ്ങ­ളും ല­ഭി­ക്കു­ക­യും ചെ­യ്‌­ത­ശേ­ഷം മാ­ത്രം` ആ­ണ്‌  ഗോൾ­വാൾ­ക്ക­റെ വി­ട്ട­തെ­ന്ന്‌ പ­ട്ടേൽ ജ­വ­ഹർ­ലാൽ നെ­ഹ്രു­വി­ന്‌ എ­ഴു­തി.
 
ജ­യി­ലിൽ നി­ന്ന്‌ ഗോൾ­വാൾ­ക്കർ അ­യ­ച്ച ക­ത്തി­നു 1948 സെ­പ്‌­തം­ബർ 11നു അ­യ­ച്ച മ­റു­പ­ടി­യിൽ ആർ­എ­സ്‌­എ­സി­ന്‌ ഗാ­ന്ധി­വ­ധ­വു­മാ­യു­ള്ള ബ­ന്ധം സം­ബ­ന്ധി­ച്ച്‌ പ­ട്ടേൽ ഇ­ങ്ങ­നെ എ­ഴു­തി: `സം­ഘ്‌ നേ­താ­ക്ക­ളു­ടെ പ്ര­സം­ഗ­ങ്ങൾ വി­ഷ­ലി­പ്‌­ത­മാ­ണ്‌. ആ വി­ഷ­ത്തി­ന്റെ ഫ­ല­മാ­യാ­ണ്‌ മ­ഹാ­ത്മാ­ഗാ­ന്ധി കൊ­ല്ല­പ്പെ­ട്ട­ത്‌. സം­ഘ്‌ അ­നു­യാ­യി­കൾ മിഠാ­യി വി­ത­ര­ണം ചെ­യ്‌­ത്‌ ഗാ­ന്ധി­ജി­യു­ടെ കൊ­ല­പാ­ത­കം ആ­ഘോ­ഷി­ക്കു­ക­യു­ണ്ടാ­യി. ഗാ­ന്ധി­വ­ധ­ത്തി­നു ഏ­താ­നും ആ­ഴ്‌­ച­കൾ­ക്കു­മു­മ്പ്‌, 1947 ഡി­സം­ബ­റിൽ, ജ­യ്‌­പൂ­രിൽ ചെ­യ്‌­ത  പ്ര­സം­ഗ­ത്തിൽ ആർ­എ­സ്‌­എ­സു­കാർ രാ­ജ്യ­സ്‌­നേ­ഹി­ക­ളാ­ണെ­ന്ന്‌ താൻ പ­റ­ഞ്ഞി­രു­ന്ന­ത്‌ ഓർ­മി­പ്പി­ച്ചു­കൊ­ണ്ട്‌ പ­ട്ടേൽ എ­ഴു­തി: `പ്ര­തി­കാ­ര­മ­നോ­ഭാ­വ­ത്തോ­ടെ അ­വർ മു­സ്‌­ലി­ങ്ങ­ളെ ആ­ക്ര­മി­ക്കാൻ തു­ട­ങ്ങി­യ­പ്പോ­ഴാ­ണ്‌ എ­തിർ­പ്പി­ന്റെ ഭാ­ഗം ഉ­യർ­ന്ന­ത്‌. ഹി­ന്ദു­ക്ക­ളെ സം­ഘ­ടി­പ്പി­ക്കു­ന്ന­തും സ­ഹാ­യി­ക്കു­ന്ന­തും ഒ­രു കാ­ര്യം. അ­വ­രു­ടെ ക­ഷ്ട­പ്പാ­ടി­നു നി­ര­പ­രാ­ധി­ക­ളും നി­സ്സ­ഹാ­യ­രു­മാ­യ ആ­ണു­ങ്ങൾ­ക്കും പെ­ണ്ണു­ങ്ങൾ­ക്കും കു­ട്ടി­കൾ­ക്കു­മെ­തി­രെ പ്ര­തി­കാ­രം ചെ­യ്യു­ന്ന­ത്‌ മ­റ്റൊ­രു കാ­ര്യ­മാ­ണ്‌.`
 
രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള ഈ വ­സ്‌­തു­ത­ക­ളെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ട്‌ ആർ­എ­സ്‌­എ­സ്‌ വി­മർ­ശ­ക­രെ കോ­ട­തി­ക­യ­റ്റു­ന്നെ­ങ്കിൽ ല­ക്ഷ്യം സം­ഘ­ട­ന­യു­ടെ മാ­നം കാ­ക്ക­ലാ­കി­ല്ല, ദീർ­ഘ­കാ­ലം നീ­ണ്ടു­പോ­കാ­വു­ന്ന വി­ചാ­ര­ണ പ്ര­ക്രി­യ­യി­ലൂ­ടെ അ­വ­രെ മാ­ന­സി­ക­മാ­യും ശാ­രീ­രി­ക­മാ­യും സാ­മ്പ­ത്തി­ക­മാ­യും ത­കർ­ക്കു­ക­യെ­ന്ന­താ­വും. അം­ഗ­ത്വ രേ­ഖ­ക­ളി­ല്ലെ­ങ്കി­ലും ആർ­എ­സ്‌­എ­സി­ന്‌  50 ല­ക്ഷ­ത്തി­നും 60 ല­ക്ഷ­ത്തി­നു­മി­ട­യ്‌­ക്ക്‌ അം­ഗ­ങ്ങ­ളു­ള്ള­താ­യി അ­വ­കാ­ശ­പ്പെ­ടു­ന്ന­താ­യി 2001ൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഒ­രു പു­സ്‌­ത­കം പ­റ­യു­ന്നു. ഇ­പ്പോൾ അ­തി­ലും കൂ­ടു­തൽ അം­ഗ­ങ്ങ­ളു­ണ്ടാ­കാം. ആ നി­ല­യ്‌­ക്ക്‌ രാ­ജ്യ­ത്തി­ന്റെ വി­വി­ധ ഭാ­ഗ­ങ്ങ­ളി­ലാ­യി ആ­യി­ര­ക്ക­ണ­ക്കി­നു കേ­സു­കൾ കൊ­ടു­ത്ത്‌ വി­മർ­ശ­ക­രു­ടെ സ്വ­സ്ഥ­ജീ­വി­തം ത­കർ­ക്കാൻ അ­തി­നു ക­ഴി­യും. ദേ­വി­മാ­രു­ടെ ന­ഗ്‌­ന­ചി­ത്ര­ങ്ങൾ വ­ര­ച്ച്‌ ഹി­ന്ദു­ക്ക­ളു­ടെ മ­ത­വി­കാ­രം വ്ര­ണ­പ്പെ­ടു­ത്തി­യെ­ന്ന ആ­ക്ഷേ­പം ഉ­യർ­ത്തി പ്ര­ശ­സ്‌­ത ക­ലാ­കാ­രൻ എം എ­ഫ്‌ ഹു­സൈ­നെ­തി­രെ ര­ണ്ടാ­യി­ര­ത്തി­ൽ­പ­രം കേ­സു­ക­ളാ­ണ്‌ സം­ഘ്‌ പ­രി­വാർ അ­നു­കൂ­ലി­കൾ നൽ­കി­യ­ത്‌. സു­പ്രീം കോ­ട­തി എ­ല്ലാ കേ­സു­ക­ളും ഒ­ന്നി­ച്ചു പ­രി­ഗ­ണി­ക്കാൻ ഡൽ­ഹി ഹൈ­ക്കോ­ട­തി­യെ ചു­മ­ത­ല­പ്പെ­ടു­ത്തു­ക­യും ആ കോ­ട­തി  അ­വ­യെ­ല്ലാം ത­ള്ളു­ക­യും ചെ­യ്‌­തെ­ങ്കി­ലും ഹു­സൈ­ന്‌ മ­ര­ണം വ­രെ വി­ദേ­ശ­ത്ത്‌ ക­ഴി­യേ­ണ്ടി വ­ന്നു.
 
ഏ­താ­ണ്ട്‌ 90 കൊ­ല്ല­ത്തെ ച­രി­ത്ര­മു­ള്ള സം­ഘ­ട­ന­യാ­ണ്‌ ആർ­എ­സ്‌­എ­സ്‌ ഇ­ത്ര­യും നീ­ണ്ട കാ­ല­ത്തെ പ്ര­വർ­ത്ത­ന­ത്തി­നി­ട­യിൽ ഏ­തൊ­രു സം­ഘ­ട­ന­യും ന­യ­സ­മീ­പ­ന­ക­ളിൽ പ­ല ത­വ­ണ മാ­റ്റ­ങ്ങൾ വ­രു­ത്തി­യി­ട്ടു­ണ്ടാ­കും. ആർ­എ­സ്‌­എ­സി­ന്റെ ഔ­ദ്യോ­ഗി­ക വ­ക്താ­വാ­യ റാം മാ­ധ­വ്‌ ഗാ­ന്ധി മ­ഹാ­നാ­യി­രു­ന്നെ­ന്നും അ­ദ്ദേ­ഹ­ത്തെ കൊ­ന്ന­ത്‌ തെ­റ്റാ­യി­രു­ന്നെ­ന്നും ഈ­യി­ടെ പ­റ­യു­ക­യു­ണ്ടാ­യി. എ­ക്കാ­ല­വും സം­ഘ­ട­ന­യു­ടേ അ­ഭി­പ്രാ­യം ഇ­തു ത­ന്നെ ആ­യി­രു­ന്നോ? പൊ­തു­സ­മൂ­ഹ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന സം­ഘ­ട­ന­ക­ളു­ടെ ഭൂ­ത­വും വർ­ത്ത­മാ­ന­വും ചർ­ച്ച ചെ­യ്യാ­നു­ള്ള അ­വ­കാ­ശം പൗ­ര­ന്മാർ­ക്കു­ണ്ട്‌.  മാർ­ച്ച്‌ മാ­സ­ത്തിൽ ഒ­രു തെ­ര­ഞ്ഞെ­ടു­പ്പു പ്ര­സം­ഗ­ത്തിൽ രാ­ഹുൽ ഗാ­ന്ധി ആർ­എ­സ്‌­എ­സി­നെ ഗാ­ന്ധി­വ­ധ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി­യ­പ്പോൾ അ­ദ്ദേ­ഹ­ത്തി­നെ­തി­രെ കോ­ട­തി­യെ­യും ഇ­ല­ക്ഷൻ ക­മ്മി­ഷ­നെ­യും സ­മീ­പി­ക്കു­മെ­ന്ന്‌ റാം മാ­ധ­വ്‌ പ­റ­യു­ക­യു­ണ്ടാ­യി. ഇ­ല­ക്ഷൻ ക­മ്മി­ഷ­നു പ­രാ­തി നൽ­കി­യെ­ങ്കി­ലും കോ­ട­തി­യിൽ പോ­യ­താ­യി അ­റി­വി­ല്ല. സം­ഘ­ട­ന­യു­ടെ മാ­നം കാ­ക്കു­ക­യാ­ണ്‌ യ­ഥാർ­ഥ ല­ക്ഷ്യ­മെ­ങ്കിൽ രാ­ഹുൽ ഗാ­ന്ധി­യെ­പ്പോ­ലെ­യു­ള്ള ഒ­രു പ്ര­മു­ഖ­നെ­തി­രെ ഒ­രു ടെ­സ്റ്റ്‌ കേ­സ്‌ കൊ­ടു­ക്കു­ക­യാ­ണ്‌ ആർ­എ­സ്‌­എ­സ്‌ ചെ­യ്യേ­ണ്ട­ത്‌. (ജനയുഗം, ജൂലൈ 2, 2014.)