ബി ആർ പി ഭാസ്കർ
ഒരു ആർഎസ്എസുകാരന്റെ
വെടിയേറ്റാണ് ഗാന്ധി മരിച്ചതെന്ന് മാതൃഭൂമിയിൽ വന്ന ഒരു
ലേഖനത്തിൽ ബി രാജീവൻ എഴുതിയത് തങ്ങൾക്ക്
അപകീർത്തികരമാണെന്നും ആരോപണം പിൻവലിച്ചില്ലെങ്കിൽ
പത്രത്തിനും ലേഖകനുമെതിരെ നിയമ നടപടി
സ്വീകരിക്കുമെന്നും കാണിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ്
നോട്ടീസ് അയച്ചതായി ഈയിടെ വാർത്തയുണ്ടായിരുന്നു.
വ്യക്തികൾക്കെന്നപോലെ സംഘടനകൾക്കും
മാനാപമാനബോധമുണ്ടാകാം. പ്രത്യക്ഷത്തിൽ ഒരു സാധാരണ
നിയമനടപടിയാണെന്ന് തോന്നാമെങ്കിലും ആർഎസ്എസ്
നീക്കത്തെ ഒരു പത്രത്തിനും ഒരു ലേഖകനുമെതിരായ ഒന്നായി
മാത്രം കാണാനാവില്ല. ചരിത്രസംഭവങ്ങൾ പൊതുസമൂഹം ചർച്ച
ചെയ്യുന്നത് തടസപ്പെടുത്താനാവുന്ന നടപടിയാണത്.
ഗാന്ധി 1848 ജനുവരി 30 വൈകിട്ട് പ്രാർഥനായോഗത്തിൽ
പങ്കെടുക്കാനെത്തിയപ്പോൾ നാഥുറാം ഗോഡ്സെ എന്നയാൾ
വെടിവെച്ചതിന്റെ ഫലമായി മരിക്കുകയായിരുന്നു. അത്രയും
ആർഎസ്എസും അംഗീകരിക്കുമെന്നു തോന്നുന്നു. ഗോഡ്സെ ഒരു
ഹിന്ദുത്വവാദി ആയിരുന്നു. കോടതിയിൽ നൽകിയ പ്രസ്താവനയിൽ
അയാൾ അത് വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യസമര
സേനാനിയും ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവും ഹിന്ദു
മഹാസഭയുടെ അധ്യക്ഷനുമായിരുന്ന വി ഡി സവർക്കർ ആർഎസ്എസ്
ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്. കേന്ദ്രത്തിൽ ബിജെപി ആദ്യം
അധികാരത്തിലേറിയപ്പോൾ സവർക്കറുടെ ഛായാചിത്രം പാർലമെന്റ്
മന്ദിരത്തിൽ അനാച്ഛാദനം ചെയ്യുകയുണ്ടായി. ഗോഡ്സെ
സവർക്കറുടെ അടുത്ത അനുയായി ആയിരുന്നു. അയാൾക്കൊപ്പം
സവർക്കറും ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ടു. എന്നാൽ
വധഗൂഢാലോചനയിലെ അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി
ബോധ്യപ്പെടാഞ്ഞതുകൊണ്ട് കോടതി അദ്ദേഹത്തെ വെറുതെവിട്ടു.
നാഥുറാം ഗോഡ്സെ ആർഎസ്എസുകാരനായിരുന്നോ എന്നതാണ് തർക്കവിഷയം. ഔപചാരിക അംഗത്വ പ്രക്രിയയില്ലാത്ത സംഘടനയാണത്. അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് നൽകുന്ന വിവരം ഇതാണ്: `ആർക്കുവേണമെങ്കിലും അടുത്തുള്ള ശാഖയിൽ ചേരാം. അതാണ് അടിസ്ഥാന ഘടകം. അംഗത്വ ഫീസില്ല, രജിസ്ട്രേഷൻ പ്രക്രിയയില്ല. ശാഖയിൽ പങ്കെടുക്കുന്നതോടെ അംഗമായി കരുതപ്പെടുന്നു.` ആർക്കുവേണമെങ്കിലും ചേരാമെന്നത് ശരിയല്ല. ഹിന്ദു പുരുഷന്മാർക്കു മാത്രമാണ് അംഗങ്ങളാകാവുന്നതെന്ന് വെബ്സൈറ്റ് മറ്റൊരിടത്ത് പറയുന്നുണ്ട്.
നാഥുറാം ഗോഡ്സെ ആർഎസ്എസുകാരനായിരുന്നോ എന്നതാണ് തർക്കവിഷയം. ഔപചാരിക അംഗത്വ പ്രക്രിയയില്ലാത്ത സംഘടനയാണത്. അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് നൽകുന്ന വിവരം ഇതാണ്: `ആർക്കുവേണമെങ്കിലും അടുത്തുള്ള ശാഖയിൽ ചേരാം. അതാണ് അടിസ്ഥാന ഘടകം. അംഗത്വ ഫീസില്ല, രജിസ്ട്രേഷൻ പ്രക്രിയയില്ല. ശാഖയിൽ പങ്കെടുക്കുന്നതോടെ അംഗമായി കരുതപ്പെടുന്നു.` ആർക്കുവേണമെങ്കിലും ചേരാമെന്നത് ശരിയല്ല. ഹിന്ദു പുരുഷന്മാർക്കു മാത്രമാണ് അംഗങ്ങളാകാവുന്നതെന്ന് വെബ്സൈറ്റ് മറ്റൊരിടത്ത് പറയുന്നുണ്ട്.
ഗോഡ്സെക്ക് ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നെന്നും
എന്നാൽ 1930കളിൽ രാജിവെച്ചു എന്നും പറയപ്പെടുന്നു. ഗാന്ധി
വധത്തിനു വളരെ മുമ്പുതന്നെ ബന്ധം വിച്ഛേദിച്ചിരുന്നു
എന്നർഥം. ഗോഡ്സെയും ഗാന്ധിവധവുമായുള്ള ബന്ധം ആർഎസ്എസ്
നിഷേധിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ഔപചാരികമായി അംഗത്വം നൽകാത്തതും അംഗത്വ രജിസ്റ്റർ
ഇല്ലാത്തതുമായ ഒരു സംഘടനയിൽ രാജിയുടെ പ്രശ്നം
ഉദിക്കുന്നുണ്ടോ? ഗാന്ധിവധ ഗൂഢാലോചനയെ കുറിച്ച്
അന്വേഷിച്ച കമ്മിഷനുകളും സംഘടനയെ
കുറ്റവിമുക്തമാക്കിയതായി ആർഎസ്എസ്
അവകാശപ്പെടുന്നുണ്ട്. ഇതാണ് ജസ്റ്റിസ് ജീവൻ ലാൽ കപൂർ
കമ്മിഷൻ റിപ്പോർട്ട് പറയുന്നത്: `ആർഎസ്എസ് എന്ന
സംഘടനയ്ക്ക് സമാധാനത്തിന്റെ അപ്പോസ്തലന്റെ
പൈശാചികമായ കൊലപാതകത്തിന്റെ ഉത്തരവാദിത്തമുണ്ടെന്ന്
പറയാനാവില്ല. പ്രതികൾ ആർഎസ്എസ്. അംഗങ്ങളായിരുന്നെന്ന്
തെളിയിക്കപ്പെട്ടിട്ടില്ല.` സംഘടനയിൽ
അംഗങ്ങളായിരുന്നില്ല എന്നു പറയുന്നതും ആയിരുന്നെന്ന്
തെളിയിക്കപ്പെട്ടിട്ടില്ല എന്നു പറയുന്നതും തമ്മിൽ
വ്യത്യാസമുണ്ട്. അംഗത്വം നൽകുന്ന സമ്പ്രദായവും അംഗത്വ
രജിസ്റ്ററും ഇല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീർപ്പ്
കൽപിക്കാൻ എളുപ്പമല്ല.
നാഥുറാം ഗോഡ്സെക്ക് ആർഎസ്എസുമായി
ബന്ധമുണ്ടായിരുന്നില്ലെന്ന അതിന്റെ നേതാക്കളുടെ
അവകാശവാദം അയാളുടെ സഹോദരനും ഗൂഢാലോചനയിൽ
പങ്കെടുത്തയാളെന്ന നിലയിൽ ഗാന്ധിവധക്കേസിൽ
ശിക്ഷിക്കപ്പെട്ട് 15 കൊല്ലം ജയിലിൽ കഴിഞ്ഞയാളുമായ ഗോപാൽ
ഗോഡ്സെ പല തവണ നിഷേധിച്ചിരുന്നു. `എല്ലാ സഹോദരന്മാരും
ആർഎസ്എസിലായിരുന്നു നാഥുറാം, ദത്തത്രേയ, ഞാൻ, ഗോവിന്ദ്
എല്ലാരും, ഗോപാൽ ഗോഡ്സെ ഫ്രണ്ട്ലൈൻ മാസിക 1994 ജനുവരിയിൽ
പ്രസിദ്ധീകരിച്ച അഭിമുഖ സംഭാഷണത്തിൽ പറഞ്ഞു. `ഞങ്ങൾ
വീട്ടിലല്ല, ആർഎസ്എസിലാണ് വളർന്നതെന്ന് പറയാം. നാഥുറാം
ആർഎസ്എസിൽ ഒരു ബ്ദ്ധിക കാര്യവാഹ് ആയി. (കോടതിയിൽ നൽകിയ)
പ്രസ്താവനയിൽ ആർഎസ്എസ് വിട്ടതായി അയാൾ പറഞ്ഞു.
ഗാന്ധിയുടെ കൊലക്കുശേഷം ഗോൾവാൾക്കർക്കും ആർഎസ്എസിനും
ഒരുപാട് പ്രശ്നങ്ങളുണ്ടായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
പക്ഷെ അയാൾ ആർഎസ്എസ് വിട്ടിരുന്നില്ല.`
ഇന്ന് ഹിന്ദുത്വചേരി ഏറ്റവും ആദരവോടെ കാണുന്ന കോൺഗ്രസ് നേതാവാണ് സർദാർ വല്ലഭ്ഭായി പട്ടേൽ. ഗുജറാത്തിൽ പട്ടേലിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാനുള്ള ഒരു പദ്ധതി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടേലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിൽ 1948 ഫെബ്രുവരി നാലിന് ? ഗാന്ധി കൊല്ലപ്പെട്ടതിന്റെ അഞ്ചാംനാൾ ആർഎസ്എസിനെ നിരോധിക്കാനും അതിന്റെ അന്നത്തെ മേധാവി എം എസ് ഗോൾവാൾക്കറെ തുറുങ്കിലടക്കാനും തീരുമാനിച്ചത്. ഭരണഘടനയില്ലാതെ പ്രവർത്തിച്ചിരുന്ന ആർഎസ്എസിനെക്കൊണ്ട് ഒരെണ്ണം എഴുതിവാങ്ങിയിട്ടാണ് പട്ടേൽ ഒന്നര കൊല്ലത്തിനുശേഷം നിരോധനം പിൻവലിച്ചതും ഗോൾവാൾക്കറെ വിട്ടയച്ചതും. `ആർഎസ്എസ് തൃപ്തികരമായ ഭരണഘടനയുണ്ടാക്കാമെന്നേൽക്കുകയും അതിൽനിന്ന് സംഘ് നയം സംബന്ധിച്ച് ചില ഉറപ്പുകളും സമ്മതങ്ങളും ലഭിക്കുകയും ചെയ്തശേഷം മാത്രം` ആണ് ഗോൾവാൾക്കറെ വിട്ടതെന്ന് പട്ടേൽ ജവഹർലാൽ നെഹ്രുവിന് എഴുതി.
ഇന്ന് ഹിന്ദുത്വചേരി ഏറ്റവും ആദരവോടെ കാണുന്ന കോൺഗ്രസ് നേതാവാണ് സർദാർ വല്ലഭ്ഭായി പട്ടേൽ. ഗുജറാത്തിൽ പട്ടേലിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാനുള്ള ഒരു പദ്ധതി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടേലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിൽ 1948 ഫെബ്രുവരി നാലിന് ? ഗാന്ധി കൊല്ലപ്പെട്ടതിന്റെ അഞ്ചാംനാൾ ആർഎസ്എസിനെ നിരോധിക്കാനും അതിന്റെ അന്നത്തെ മേധാവി എം എസ് ഗോൾവാൾക്കറെ തുറുങ്കിലടക്കാനും തീരുമാനിച്ചത്. ഭരണഘടനയില്ലാതെ പ്രവർത്തിച്ചിരുന്ന ആർഎസ്എസിനെക്കൊണ്ട് ഒരെണ്ണം എഴുതിവാങ്ങിയിട്ടാണ് പട്ടേൽ ഒന്നര കൊല്ലത്തിനുശേഷം നിരോധനം പിൻവലിച്ചതും ഗോൾവാൾക്കറെ വിട്ടയച്ചതും. `ആർഎസ്എസ് തൃപ്തികരമായ ഭരണഘടനയുണ്ടാക്കാമെന്നേൽക്കുകയും അതിൽനിന്ന് സംഘ് നയം സംബന്ധിച്ച് ചില ഉറപ്പുകളും സമ്മതങ്ങളും ലഭിക്കുകയും ചെയ്തശേഷം മാത്രം` ആണ് ഗോൾവാൾക്കറെ വിട്ടതെന്ന് പട്ടേൽ ജവഹർലാൽ നെഹ്രുവിന് എഴുതി.
ജയിലിൽ നിന്ന് ഗോൾവാൾക്കർ അയച്ച കത്തിനു 1948 സെപ്തംബർ 11നു
അയച്ച മറുപടിയിൽ ആർഎസ്എസിന് ഗാന്ധിവധവുമായുള്ള ബന്ധം
സംബന്ധിച്ച് പട്ടേൽ ഇങ്ങനെ എഴുതി: `സംഘ് നേതാക്കളുടെ
പ്രസംഗങ്ങൾ വിഷലിപ്തമാണ്. ആ വിഷത്തിന്റെ ഫലമായാണ്
മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. സംഘ് അനുയായികൾ മിഠായി
വിതരണം ചെയ്ത് ഗാന്ധിജിയുടെ കൊലപാതകം
ആഘോഷിക്കുകയുണ്ടായി. ഗാന്ധിവധത്തിനു ഏതാനും
ആഴ്ചകൾക്കുമുമ്പ്, 1947 ഡിസംബറിൽ, ജയ്പൂരിൽ ചെയ്ത
പ്രസംഗത്തിൽ ആർഎസ്എസുകാർ രാജ്യസ്നേഹികളാണെന്ന് താൻ
പറഞ്ഞിരുന്നത് ഓർമിപ്പിച്ചുകൊണ്ട് പട്ടേൽ എഴുതി:
`പ്രതികാരമനോഭാവത്തോടെ അവർ മുസ്ലിങ്ങളെ ആക്രമിക്കാൻ
തുടങ്ങിയപ്പോഴാണ് എതിർപ്പിന്റെ ഭാഗം ഉയർന്നത്.
ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും സഹായിക്കുന്നതും ഒരു
കാര്യം. അവരുടെ കഷ്ടപ്പാടിനു നിരപരാധികളും
നിസ്സഹായരുമായ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും
കുട്ടികൾക്കുമെതിരെ പ്രതികാരം ചെയ്യുന്നത് മറ്റൊരു
കാര്യമാണ്.`
രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ വസ്തുതകളെ
അവഗണിച്ചുകൊണ്ട് ആർഎസ്എസ് വിമർശകരെ
കോടതികയറ്റുന്നെങ്കിൽ ലക്ഷ്യം സംഘടനയുടെ മാനം
കാക്കലാകില്ല, ദീർഘകാലം നീണ്ടുപോകാവുന്ന വിചാരണ
പ്രക്രിയയിലൂടെ അവരെ മാനസികമായും ശാരീരികമായും
സാമ്പത്തികമായും തകർക്കുകയെന്നതാവും. അംഗത്വ
രേഖകളില്ലെങ്കിലും ആർഎസ്എസിന് 50 ലക്ഷത്തിനും 60
ലക്ഷത്തിനുമിടയ്ക്ക് അംഗങ്ങളുള്ളതായി
അവകാശപ്പെടുന്നതായി 2001ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകം
പറയുന്നു. ഇപ്പോൾ അതിലും കൂടുതൽ അംഗങ്ങളുണ്ടാകാം. ആ
നിലയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി
ആയിരക്കണക്കിനു കേസുകൾ കൊടുത്ത് വിമർശകരുടെ
സ്വസ്ഥജീവിതം തകർക്കാൻ അതിനു കഴിയും. ദേവിമാരുടെ
നഗ്നചിത്രങ്ങൾ വരച്ച് ഹിന്ദുക്കളുടെ മതവികാരം
വ്രണപ്പെടുത്തിയെന്ന ആക്ഷേപം ഉയർത്തി പ്രശസ്ത കലാകാരൻ എം
എഫ് ഹുസൈനെതിരെ രണ്ടായിരത്തിൽപരം കേസുകളാണ് സംഘ്
പരിവാർ അനുകൂലികൾ നൽകിയത്. സുപ്രീം കോടതി എല്ലാ കേസുകളും
ഒന്നിച്ചു പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിയെ
ചുമതലപ്പെടുത്തുകയും ആ കോടതി അവയെല്ലാം തള്ളുകയും
ചെയ്തെങ്കിലും ഹുസൈന് മരണം വരെ വിദേശത്ത് കഴിയേണ്ടി
വന്നു.
ഏതാണ്ട് 90 കൊല്ലത്തെ ചരിത്രമുള്ള സംഘടനയാണ് ആർഎസ്എസ്
ഇത്രയും നീണ്ട കാലത്തെ പ്രവർത്തനത്തിനിടയിൽ ഏതൊരു
സംഘടനയും നയസമീപനകളിൽ പല തവണ മാറ്റങ്ങൾ
വരുത്തിയിട്ടുണ്ടാകും. ആർഎസ്എസിന്റെ ഔദ്യോഗിക വക്താവായ
റാം മാധവ് ഗാന്ധി മഹാനായിരുന്നെന്നും അദ്ദേഹത്തെ കൊന്നത്
തെറ്റായിരുന്നെന്നും ഈയിടെ പറയുകയുണ്ടായി. എക്കാലവും
സംഘടനയുടേ അഭിപ്രായം ഇതു തന്നെ ആയിരുന്നോ? പൊതുസമൂഹത്തിൽ
പ്രവർത്തിക്കുന്ന സംഘടനകളുടെ ഭൂതവും വർത്തമാനവും ചർച്ച
ചെയ്യാനുള്ള അവകാശം പൗരന്മാർക്കുണ്ട്. മാർച്ച് മാസത്തിൽ
ഒരു തെരഞ്ഞെടുപ്പു പ്രസംഗത്തിൽ രാഹുൽ ഗാന്ധി ആർഎസ്എസിനെ
ഗാന്ധിവധവുമായി ബന്ധപ്പെടുത്തിയപ്പോൾ അദ്ദേഹത്തിനെതിരെ
കോടതിയെയും ഇലക്ഷൻ കമ്മിഷനെയും സമീപിക്കുമെന്ന് റാം
മാധവ് പറയുകയുണ്ടായി. ഇലക്ഷൻ കമ്മിഷനു പരാതി
നൽകിയെങ്കിലും കോടതിയിൽ പോയതായി അറിവില്ല. സംഘടനയുടെ
മാനം കാക്കുകയാണ് യഥാർഥ ലക്ഷ്യമെങ്കിൽ രാഹുൽ
ഗാന്ധിയെപ്പോലെയുള്ള ഒരു പ്രമുഖനെതിരെ ഒരു ടെസ്റ്റ് കേസ്
കൊടുക്കുകയാണ് ആർഎസ്എസ് ചെയ്യേണ്ടത്. (ജനയുഗം, ജൂലൈ 2, 2014.)
1 comment:
കലണ്ടറുകള്ക്ക് തീയിട്ടാല് ചരിത്രം ചാരമാകില്ല..
ഗാന്ധി വധത്തിന്റെ പൊള്ളുന്ന യാധാര്ധ്യം മറയ്ക്കാന് മതം വഴി വര്ഗീയവാദികള് തണുപ്പ് കൊടുക്കുന്നു..
Post a Comment