Friday, January 11, 2008

ടാറ്റായുടെ നാനോ വരുമ്പോള്‍

കേരളത്തിലെ റോഡുകളില്‍ ഓടുന്ന വണ്ടികളില്‍ പകുതിയിലധികം ഇരുചക്ര വാഹനങ്ങളാണ്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി മോട്ടോര്‍ കാര്‍ വിതരണക്കാര്‍ ഇരുചക്ര വാഹന ഉടമകളെ കാര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. ഇപ്പോഴും ഓരോ കൊല്ലവും കാറുകളുടെ ഇരട്ടി ഇരുചക്ര വാഹനങ്ങള്‍ ഇവിടെ വില്‍ക്കപ്പെടുന്നു. ഇത് ഇരുചക്ര വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ കാര്‍ കമ്പനികള്‍ക്ക് വളരെയൊന്നും കഴിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്നു.

ടാറ്റാ ഒരു ലക്ഷം രൂപ മാത്രം വിലയുള്ള നാനോ കാര്‍ ഇക്കൊല്ലം ഇറക്കുമ്പോള്‍ ഈ അവസ്ഥയില്‍ മാറ്റമുണ്ടായെക്കാം. ആ സാഹചര്യം നേരിടാന്‍ നമ്മുടെ റോഡുകളെ പാകപ്പെടുത്തേണ്ടിയിരിക്കുന്നു.

6 comments:

പാനൂരാന്‍ said...

ഇന്ത്യയിലെ മെലിഞ്ഞ റോഡുകളെ കൂടുതല് തിരക്കേറിയതാക്കാനും മധ്യവറ്ഗക്കാരന്റെ പോക്കറ്റ് കാലിയാക്കാനുമുള്ള റ്റാറ്റയുടെ ഈ ഉദ്യമത്തെ റോഡപകടങ്ങള് കുറക്കാനുള്ള ശ്രമമായൊക്കെ ചിത്രീകരിക്കേണ്ടതുണ്ടോ???
ഉണ്ണാനും ഉടുക്കാനുമില്ലാത്ത പാവങ്ങള്ക്ക് ഒരു ലക്ഷത്തിനു കാറ് ഇറങ്ങുന്നതു കൊണ്ടെന്തു കാര്യം????

സുരലോഗ് || suralog said...

ഇതിനെ പൊങ്ങച്ചമലയാളി എങ്ങനെ സ്വീകരിക്കുമെന്നും നോക്കുന്നതു് രസകരമായിരിക്കും.

വീടു്, കല്യാണം ,പഠനം, വാഹനം, മൊബൈല്‍ ഫോണ്‍ എന്നീകാര്യങ്ങളിലൊക്കെ ആവശ്യത്തിലുപരി പൊങ്ങച്ചം കൊതിക്കുന്ന ഇടത്തരക്കാരന്‍ മലയാളിക്കു് ഇപ്പോള്‍ മാരുതി പോലും പറ്റാതായിട്ടുണ്ടു്.

ഉമ്പാച്ചി said...

ജീവിതത്തിനു കൈവന്ന വേഗതയെ
കുറക്കാന്‍ നമ്മെക്കൊണ്ട് പറ്റുമെന്ന്
തോന്നുന്നില്ല,
മത്സര ഓട്ടത്തില്‍ പിന്തള്ളപ്പെടും
എന്നതാവും ഫലം.
കാറ് ചിലവു കുറച്ചു കിട്ടിയാല്‍ അതിന്റെ പ്രയോജനം
കിട്ടുന്ന വലിയ വിഭാഗം സ്ത്രീകളായിരിക്കും
എന്ന് തോന്നുന്നു.
വാഹനം ആവശ്യമായിട്ടും വാങ്ങാന്‍ പറ്റുന്നത്
ഇരുചക്രങ്ങള്‍ മാത്രമാകയാല്‍ പ്രയാസപ്പെടുന്ന
ഉദ്യോഗാര്‍ത്ഥിനികളും വീട്ടമ്മമാരും ധാരാളമുണ്ട്,
ഇരു ചക്രവാഹനം ഉപയോഗിക്കുനതിലുള്ള വൈമനസ്യം കൊണ്ട് വേണ്ട എന്ന് വെക്കുന്നവരുമുണ്ട്.
അവര്‍ക്കൊക്കെ ജോലിയിടത്തിലേക്കും മറ്റും
ഈ കാറുകള്‍ വളരെ ഗുണകരമാകും.

പാവങ്ങള്‍ക്കും
ഒരു ഉപകാരം കാണുന്നുണ്ട്,
പണമുള്ളവര്‍ ഈ കാറുകളിലേക്ക് മാറിക്കയറിയാല്‍
അവരുടെ ബസ്സിലെ സീറ്റുകള്‍ ഒഴിവു വരും...

കാറു വേണ്ട എന്നതിനു പറയുന്ന
കാരണങ്ങള്‍ അധികകാലം നിലനില്‍ക്കും എന്ന് തോന്നുന്നില്ല, ജീവിത വേഗം അത്ര കൂടി വരികയാണ്.

ഫസല്‍ said...

ഈ കാര്‍ മാസ വടകക്ക് കിട്ടാതിരിക്കില്ല, എത്ര വരുമോ ആവോ മാസ വാടക? ഒന്നു കറങ്ങിയിട്ടു തന്നെ കാര്യം.... അല്ല പിന്നെ. കലിപ്പ് തീരണല്ലിണ്ണാ..

കാഴ്‌ചക്കാരന്‍ said...

നമ്മുടെ ചെറു റോഡുകള്‍ അപ്പാടെ തിങ്ങി നിറഞ്ഞ്‌ ജാമായി... അത്യാസന്ന നിലയിലായ പണക്കാരന്‍ പോലും റോഡില്‍ കിടന്ന്‌ മരിക്കും. നമ്മള്‍ പിന്നെ മുറവിളികൂട്ടൂം. ഒരാകാശ ഹൈവേ ഉടനേ വേണമെന്ന്‌.... നടക്കട്ടെ അങ്ങിനെയെങ്കിലും കാര്യങ്ങള്‍ നേരാം വണ്ണം.

സനാതനന്‍ said...

നമ്മുടെ പൊതു ഗതാഗത സംവിധാനം തകര്‍ക്കപ്പെടും എന്നതാവും ഏറ്റവും വലിയ പ്രത്യാഘാതം എന്നുതോന്നുന്നു.ഇന്നും രാഷ്ട്രീയ സ്വാധീനം മധ്യവര്‍ഗ്ഗത്തിന്റെ കൈകളിലായിരിക്കുകയും അവര്‍ക്കൊക്കെയും കുറഞ്ഞ ചെലവില്‍ ഗതാഗത സൌകര്യം ഉണ്ടാകുകയും ചെയ്യുന്നതോടെ ദരിദ്രനാരായണന്മാര്‍ ആശ്രയമായി കാണുന്ന ബസ് സര്‍വീസുകള്‍ കാര്യക്ഷമം അല്ലാതാകുന്ന അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്.അതിനെതിരെ കൃത്യമായ നിലപാടുകള്‍ എടുക്കുകയാവും അടിയന്തിരമായി ചെയ്യേണ്ടത്.എന്നു വച്ച് ടാറ്റയുടെ ചെറുകാര്‍ ഉണ്ടാക്കാന്‍ പോകുന്ന വിപ്ലവത്തെ കണ്ടില്ലെന്നു നടിക്കാനും കഴിയില്ല.തുലനം ചെയ്യല്‍ എന്ന സര്‍ക്കസ് വിജയകരമായി നടത്താന്‍ നമുക്കുകഴിയണം