Friday, November 16, 2007

ഒരേ തൂവല്‍ പക്ഷികള്‍?

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും തമ്മില്‍ എന്തെങ്കിലും സാമ്യം ഉള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? സംശയമാണ്, അല്ലെ? സത്യ സാഗര്‍ വളരെ സാമ്യങ്ങള്‍ കണ്ടെത്തുന്നു. അത് എന്തൊക്കെ എന്നറിയാന്‍ countercurrents.org യുടെ വെബ്സൈറ്റ് കാണുക.

അങ്ങോട്ട് പോകും മുമ്പ് ഒരു കാര്യം കൂ‌ടി പറയട്ടെ. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ വെബ്സൈറ്റ് ഒരു ബദല്‍ മാധ്യമ സം വിധാനമാണ്.

ഇനി വെബ്സൈറ്റിലേക്ക്.

6 comments:

geekey said...

മറ്റൊരു സാമ്യം ശ്രദ്ധിച്ചോ? രണ്ടിടത്തും ഇരകള്‍ മുസ്ലീംസ് ആണ്.ഒരു പക്ഷെ പൂര്‍ണമായ അര്‍ഥത്തില്‍ അല്ലെങ്കിലും അങ്ങനെ ഒരു വശവും കൂടി ഇല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

പാവം മലയാളി മറ്റൊരു സാമ്യം ശ്രദ്ധിച്ചോ രണ്ടിടത്തും ആദ്യം കലാപം നടത്തിയതും മുസ്ലിമുകളാണ് ഒരു പക്ഷെ പൂര്‍ണമായ അര്‍ഥത്തില്‍ അല്ലെങ്കിലും അങ്ങനെ ഒരു വശവും കൂടി ഇല്ലേ?

Unknown said...

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേതാക്കന്മാര്‍ എല്ലാം ഒരേതൂവല്‍ പക്ഷികളാണ് . ഞാന്‍ കുറേ നാളായി കഴിയുന്നത്ര കമന്റുകളില്‍ ഈ അഭിപ്രായം ആവര്‍ത്തിക്കുന്നുണ്ട് . ഇവിടെ രണ്ട് പക്ഷങ്ങളാണുള്ളത് , ഒന്ന് നേതൃപക്ഷം മറ്റേത് ജനപക്ഷം . ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് എല്ലാവരും രാഷ്ട്രീയ വിശകലനം നടത്തുന്നത് . ചിലര്‍ തിരിച്ചറിഞ്ഞെങ്കിലും ഈ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടക്കുന്നു . ജനപക്ഷത്ത് നിന്ന് സംസാരിക്കാന്‍ (സംസാരിക്കുന്നവരെല്ലാം അങ്ങിനെ നടിക്കുന്നുണ്ടെങ്കിലും)രാഷ്ട്രീയത്തില്‍ ആരുമില്ല എന്നതാണ് സത്യം !!

ഭൂമിപുത്രി said...

ഈ വെബ്സൈറ്റിനെപറ്റി വായിച്ചതോര്‍ക്കുന്നു.
ഈത്തരം നിരിക്ഷണങ്ങളൊക്കെ നെറ്റില്‍ ലോഭമില്ലാതെ പ്രവഹിക്കുന്ന forwardsന്റെ കൂട്ടത്തില്‍ കടത്തിവിടേണ്ടതാണു.

അങ്കിള്‍ said...

:)

geekey said...

നന്ദിഗ്രാം കലാപം ഗുജറാത്ത് കലാപത്തിനു തുല്യമാനന്നോ അല്ലെന്കില്‍ സി പി.എമ്മും ബീ.ജെ പിയും ഒരേ തൂവല്‍ പക്ഷികലാനെന്നോ വാദിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന് പലര്ക്കും സംശയം തോന്നാം.പക്ഷെ എനിക്ക് തോന്നുന്നത് ബീ.ജെ.പി ചെയ്യുന്ന എല്ലാ കാര്യങ്ങളും സി.പി.എം. ചെയ്യാന്‍ മുതിരരുത്‌ എന്നാണ്.കാരണം നമ്മുടെ രാജ്യത്തെ ഒരു തിരുത്തല്‍ ശക്തിയാണ് ഇടതു കക്ഷികള്‍.ജനാധിപത്യധ്വോംസനത്തെയും,ഫാസിസ്റ്റ്‌ പ്രവനതകളെയും എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കെണ്ടാവര്‍.അതിനുള്ള ധാര്‍മിക ശക്തി അവര്‍ ചോര്തിക്കളയരുത്. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജവം ആണ് ആ കക്ഷി പ്രകടിപ്പിക്കേണ്ടത്‌.നിര്‍ഭാഗ്യവശാല്‍ വിമര്ഷിക്കുന്നവരെ ശത്രുക്കളായി കാണാനാണ് സി.പി.എമ്മിനിഷ്ടം. അത് കേരളത്തിലായാലും ശരി ബെന്ങാളില്‍ ആയാലും ശരി