Friday, November 2, 2007

വായനയില്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ക്

വായന എന്ന പേരില്‍ ഒരു കു‌ട്ടായ്മ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച അഞ്ചു മണിക്ക് ഗോര്‍ക്കി ഭവനില്‍ യോഗം ചേര്‍ന്ന് പുതിയ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. താല്പര്യമുള്ളവര്‍ക്ക് വരാം.
നവംബര്‍ 19നു ഒരു പുസ്തകപ്രകാശനച്ചടങ്ങുമുണ്ട്. ഡോ. സുധാ വാര്യര്‍ രചിച്ച "ആഖ്യായികയിലെ ആഖ്യാനഭേദങ്ങള്‍" ഡോ. ഡി. ബഞ്ചമിന്‍ പ്രകാശനം ചെയ്യുന്നു.
ഞാന്‍ ഈ കൂട്ടായ്മയുടെ സംഘാടന സമിതിയിലെ ഒരംഗമാണ്.

12 comments:

ഉപാസന || Upasana said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

അറിയിപ്പിനു നന്ദി.
ആശംസകള്‍...!!!

Satheesh said...

ഇത് ശരിക്കും ഉള്ള ബീയാര്‍പ്പി തന്നാണോ.. വെറുതെ ഒരു സംശയം തോന്നീത് കൊണ്ട് ചോദിച്ചതാ.
ഇങ്ങിനെ ഒരു അറിയിപ്പ് ഇട്ടതിനു നന്ദി. നല്ലപുതിയ മലയാളപുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകളും ഉണ്ടായിരുന്നാല്‍ നന്നായിരുന്നു!

ശെഫി said...

ആശംസകള്‍...!!!

M-online media said...

plz visit www.keralainglobal.com

BHASKAR said...

ആശംസകള്‍ക്ക് നന്ദി.
ടിക്കറ്റ് കൊടുത്ത് കേള്‍വിക്കാരെക്കൊണ്ടുവരാന്‍ ഞങ്ങള്‍ രാഷ്ട്രീയകക്ഷിയല്ലല്ലൊ.
പുസ്തകങ്ങളില്‍ താല്പര്യമുള്ളവര്‍ വേണ്ടത്രയുണ്ടെന്കില്‍ നമുക്കൊരു പുസ്തക ബ്ലോഗ് തുടങ്ങാം. അവിടെ എല്ലാവര്‍ക്കും പുസ്തകങ്ങളെക്കുറിച്ചു അഭിപ്രായം പറയാം.

Roby said...

വായനയ്ക്കായി അധികം സമയമൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും ഒരു പുസ്തക ബ്ലോഗ് നല്ല ആശയമാണ്‌. ഞാനും കൂടട്ടെ...?

വാണി said...

ഈ കൂട്ടായ്മയ്ക്ക് എല്ലാ വിധ ആശംസകളും..!

Murali K Menon said...

എല്ലാകാലത്തും വളരെ കാര്യമായ് വായിക്കുന്ന ഒരുകൂട്ടം വായനക്കാര്‍ ഉണ്ടാവും. അതിനു മാറ്റം സംഭവിക്കുന്നില്ല. വായന മരിക്കുന്നു എന്നുള്ള ചര്‍ച്ചകളില്‍ കാമ്പില്ലെന്നര്‍ത്ഥം. ഇവിടെ ബി.ആര്‍.പി അതു പറഞ്ഞുവെന്നല്ല കെട്ടോ..
അതുകൊണ്ടു തന്നെ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ ഉണ്ടാവും. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വായിക്കേണ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനെങ്കിലും അത് പ്രയോജനപ്പെടും, വായിക്കാത്തതുകൊണ്ട് ചര്‍ച്ചയില്‍ വെറും കേള്‍വിക്കാരനായ് ഇരിക്കേണ്ടി വന്നാലും.

ഉപാസന || Upasana said...

Chumma ittathayirunnu
I shall take care in future...
:)
upaasana

BHASKAR said...

ഉപാസനക്ക്: ചുമ്മാ ഇട്ടതാണെന്ന് മനസ്സിലായി. അതിനു ചുമ്മാ ഒരു കമന്ടും പാസ്സാക്കി. അത്രതന്നെ. അതിന്റെ പേരില്‍ take care ചെയ്യേണ്ട ആവശ്യമില്ല. സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുന്നെന്നതാണല്ലോ ബ്ലോഗിനെ ആകര്‍ഷകമാക്കുന്നത്.

Peethambaran Kunnathoor said...

{]n-b-s¸-« {io. `m-kv-I-À kmÀ,
t»mKv, hm-bn-¨p Xp-S§n. hf-sc \-¶m-bn-cn-¡p-¶p F¶p ]-d-tb-­-Xn-Ã-tÃm. tI-c-f-¯n-\pw `m-c-X-¯n\pw ]p-d-¯p-Å a-e-bm-fn-I-fp-sS {]-iv-\-§fpw A-`n-{]m-b-§fpw Iq-Sn D-Ä-s¸-«n-cp-s¶-¦n- F¶p tXm-¶p¶p. U-Â-ln-bn-se a-e-bm-fn hn-ti-j§-Ä, am-[y-a-§-fn- sX-fn-bm¯-Xv Rm-³ A-dn-bn-¡mw. I-½yq-Wn-t¡j-sâ G-ä-h-pw \q-X-\ am-À-K-§-Ä Xm-¦Ä s]m-Xp-P-\-§-Ä-¡m-bn {]-tbm-P-\-s¸-Sp-¯p-¶-Xn- hf-sc A-`n-am-\w tXm-¶p-¶p.
]o-Xm-w-_-c-³ Ip-¶-¯qÀ,
\yq-U-Â-ln, 9þ11þ07