നന്ദിഗ്രാമില്‍ സി. പി. എം. സംഘടിപ്പിച്ച ഗൂണ്ടാ പ്രവര്‍ത്തനത്തെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ന്യായീകരിച്ചപ്പോള്‍ ജ്യോതി ബസുവിന്‍റെ ആദ്യ മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്ന അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നു.
ഇപ്പോള്‍ മൌനം പാലിച്ചാല്‍ ജീവിതാവസാനം വരെ കുറ്റബോധവുമായി കഴിയേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഏറ്റവും വലിയ ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
മിത്ര ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും എഴുത്തുകാരനുമാണ്.
അശോക് മിത്രയുടെ ലേഖനം ദേബര്ഷി ദാസ് ചുരുക്കി പരിഭാഷപ്പെടുത്തിയത് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം പ്രസിദ്ധീകരിക്കുകയുന്ടായി. നന്ദിഗ്രാമില്‍ സി. പി. എം. നടത്തിയ യുദ്ധത്തില്‍ അഭിമാനം കൊള്ളുന്ന പാര്‍ട്ടി അംഗങ്ങളും അനുഭാവികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി 60 കൊല്ലത്തെ ബന്ധം അവകാശപ്പെടുന്ന മിത്രയുടെ വാക്കുകള്‍ ശ്രദ്ധിക്കണം. അത് ഇവിടെ വായിക്കാം.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Subscribe to:
Post Comments (Atom)
8 comments:
ഈ ലേഖനം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി..
ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. 1980ല്‍ ജ്യോതിബാസുവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും രാജിവെക്കുകയുണ്ടായി ശ്രീ. അശോക് മിത്ര.
Koodaathe 2 simple aaya chodyangal koodi thaankalodu chodikkaan aagrahikkunnu sri BRP..
1] Oru thundu bhoomikku vendi BUPC yeppole aayudhangalonnumillaathe nadu roadil jaadha nadathiya paavappetta 14 pere "maanyanmaarude partiyaaya" Congress bharikkunna ANdhra Pradeshil police vedivachu konnathu thanakaleppolulla pramukharkku orui vishayame alle ????
Nandigraminte athra praadhaanyamillaatha oru vishayam aayathengane ?.. Andhrakkaarude jeevanu Bengalikalekkaal vilayilla ennaano ????
2] Pattikavarggathil ulpaeduthanam ennum paranhu prakshobham nadathiya 22 Gujjarukale mattoru mahathaaya partiyaaya BJP bharikkunna Rajasthanil alle ???
AThineppatti thanakalepolulla "nikshpaksharaaya" pramukharkk enthanau parayanaullathu ???
Ini Rajasthanikalude jeevanum vilayilla ennanao ???
Ee randu chodyathinu thanakal utharam tharika pattumenkil.....Ini ithinu utharam parayendathu avaraanu ennaanekil thanakaleppolullavar nandigramine patti matahram vevalaathippedenda kaaryamailla..AThinum utharam vere aarenkilum paranholumallo...
Mr BRP ee samoohya paravarthakar ennum, kalakaaranmaar ennum, maadhyama pramukhar ennumokke paranhu nadakkunnavrude ee irattathaappu manssilaakkunna kureyadhikam per und ennullathum oru sathyamanau.
Communistu virodham enna ore oru vikaaramalle ee irattathaapinu kaaranam ?
Allenkil ee Medha Patkarokke enthu kondu Andhrayil poyi avide vedi kondu maricha paavappettavarude koode nilkunnilla ??
Kaaranam simple.....AVide kollappettathu CPM anubhavaikalaanu...Konnathu Congressumaanu!!
Ithineppatti vallathum parayaanundo thanakalk ???
ഇങ്ങോരെ പുറത്താക്കാന്‍ ഒരു കാരണമില്ലല്ലോ എന്ന് കരുതി ഇരിക്കായിരുന്നു. ഇത് നന്നായി.
ബഹുമാന്യനായ ഇ.എം.എസ്. ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ പുറത്താക്കാതിരിക്കാനുള്ള ഒരു കാരണം കാണിക്കല്‍ നോട്ടീസെങ്കിലും അദ്ദേഹത്തിനയക്കാന്‍ പ്രാപ്തരായവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.
ഈശ്വരോ രക്ഷതു
മൂര്‍ത്തിയ്ക്കൊരു ചെറിയ തെറ്റു് പറ്റിയിരിയ്ക്കുന്നു.1977മുതല്‍ 1982വരെയും 1983 മുതല്‍ 1986വരെയും പ ബംഗാള്‍ ധനകാര്യമന്ത്രിയായിരുന്നു ശ്രീ. അശോക് മിത്ര. ജ്യോതി ബസുവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണു് മന്ത്രിസഭയില്‍ നിന്നു് 1986-ല്‍ രാജിവച്ചതെന്നു് പിന്നീടു് കേട്ടു.
1993-ല്‍ രാജ്യസഭാംഗമായി.1991-92-ല്‍ പ ബംഗാള്‍ വിദ്യാഭ്യാസ കമ്മീഷന്റെയും 1997-98-ല്‍ കേരള വിദ്യാഭ്യാസ കമ്മീഷന്റെയും ചെയര്‍മാനായിരുന്നു അദ്ദേഹം.
ഇന്ദിരാഭരണകാലത്തു് 1970-1972-ല്‍ ഇന്ത്യാഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
2007-ല്‍ പ്രസിദ്ധീകരിച്ച A Prattler's Tale: Bengal, Marxism and Governanceഎന്ന അദ്ദേഹത്തിന്റെ കൃതിയില്‍ മന്മോഹന്‍ സിംഹ് അമേരിയ്ക്കന്‍ നോമിനിയാണെന്നു് ആരോപിച്ചതു് വിവാദമായിരുന്നു. ഇപ്പോള്‍ 79വയസ്സുണ്ടു്.
വിശേഷാല്‍ വര്‍ത്തമാനം
സന്തോഷിനു: രണ്ടു വിഷയങ്ങളിലും ചോദ്യങ്ങളിലും ആയി എങ്ങനെ എല്ലാം ഒതുക്കാനാകും? കശ്മീരില്‍ പ്രശ്നം, മണിപ്പൂരില്‍ പ്രശ്നം, ബീഹാറില്‍ പ്രശ്നം, അസമില്‍ പ്രശ്നം, ജര്‍ഘണ്ടില്‍ പ്രശ്നം... അതിര്‍ത്തിക്കപ്പുറം കണ്ണോടിച്ചാല്‍ ശ്രീലങ്കയില്‍ പ്രശ്നം, മ്യാന്‍മാറില്‍ പ്രശ്നം, പാകിസ്താനില്‍ പ്രശ്നം, പലസ്തീനില്‍ പ്രശ്നം, ആഫ്രിക്കയില്‍ പ്രശ്നം, തെക്കേ അമേരിക്കയില്‍ പ്രശ്നം... ലോകം മുഴുവന്‍ ബുഷ് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വേറെയും. ഇതിനെക്കുറിച്ചൊക്കെ എനിക്ക് പറയാനുണ്ട്. സമയം കിട്ടുന്നതനുസരിച്ച് പറയാം. ഇവിടെ എപ്പോള്‍ ഏത് കാര്യത്തെക്കുറിച്ച് പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്ക് വിട്ടുതരിക.
നന്മയെ തൊട്ടു കാണിച്ചു തന്നതിന് നന്ദി.
നന്ദിഗ്രാം വച്ച് കോണ്‍ഗ്രസ്, ആണവക്കരാറില്‍ സീപീയെമ്മിനെ ഒതുക്കി വഴിക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നു മേധപറ്ട്കറുടെ ഒരു പ്രസ്താവന കണ്ടു. ആണവക്കരാര്‍ ഇന്ത്യയുടെ തുടര്‍പുരോഗതിക്ക് വളരെ ആവശ്യമാണെന്നു വിശ്വസിക്കുകയും, ആണവക്കരാര്‍ യാഥര്‍ഥ്യമാകുവാന്‍ വേണ്ടി കുറെ ബിസിനസ് കാമ്പൈനുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.നന്ദിഗ്രാം വച്ച് കോണ്‍ഗ്രസ് വ്രുത്തികെട്ട രഷ്ട്രീയക്കളികള്‍ക്ക് മുതിരാതെ, മേധപറ്ട്കറുടെ പ്രസ്താവനയില്‍ സത്യം ഉണ്ടെങ്കില്‍, രാജ്യപുരൊഗതിക്ക് ഉപയോഗിക്കുന്നുവെങ്കില്‍ തീര്‍ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
Post a Comment