Thursday, November 1, 2007

ക്യാമ്പസ് അക്രമത്തിന്‍റെ രാഷ്ട്രീയ പിതൃത്വം

ഈ വിഷയത്തിലുള്ള എന്‍റെ അഭിപ്രായം ഇന്നത്തെ കേരള കൌമുദിയില്‍. http://www.keralakaumudi.com/news/110107M/feature.shtml

6 comments:

Murali K Menon said...

ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാര്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വളരെ വസ്തുതാപരമാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ നമുക്ക് ഒരു കാര്യത്തില്‍ ഒന്നായ് കാണാം. അവരുടെ കാര്യ സാദ്ധ്യത്തിനുവേണ്ടി ആരെ വേണമെങ്കിലും ബലി കഴിക്കാനുള്ള അവരുടെ താത്പര്യം. മറ്റുള്ളവരില്‍ നിന്നും ഏറ്റവും മോശമാ‍യ വിധത്തില്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണ്. മറ്റുള്ളവര്‍ ചെയ്യുന്ന കൊലപാതകങ്ങളെ നിശിതമായ് വിമര്‍ശിക്കുകയും, സ്വന്തം പാര്‍ട്ടിക്കാര്‍ ചെയ്തതിനെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലീസ് നടത്തുന്ന ലാത്തിച്ചാര്‍ജ്ജിനെ തൊഴിലാളികളെ അടിച്ചൊതുക്കുന്ന ബൂര്‍ഷാ പാര്‍ട്ടിയുടെ പോലീസായ് കാണുകയും, ഭരണത്തിലിരിക്കുമ്പോള്‍ അതേ പോലീസിനെ കൊണ്ട് തൊഴിലാളികളെ തല്ലിക്കുമ്പോള്‍ അത് പോലീസിന്റെ നില നില്പിനാണെന്ന് പറയുകയും ചെയ്യുന്നവര്‍. വൈരുദ്ധ്യാത്മക ഭൌതികവാദം ആര്‍ക്കും അറിയില്ലെങ്കിലും വൈരുദ്ധ്യാത്മകമായ് എങ്ങനെ പ്രതികരിക്കാമെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം.

നഷ്ടപ്പെടുന്നത് കഷ്ടപ്പെട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ക്ക്, റീത്ത് വെക്കാനും, ഫോട്ടോ പിടിക്കാനും രക്തസാക്ഷിയെ സൃഷ്ടിക്കാനും കഴിഞ്ഞാല്‍ അത് നേട്ടമായ് ഉള്ളില്‍ സന്തോഷിക്കുന്നവരാണു നമ്മുടെ രാഷ്ട്രീയ കക്ഷികള്‍.... എന്തുചെയ്യാം, സാക്ഷരത, ദൈവത്തിന്റെ സ്വന്തം നാട്, ഇനിയും എന്തൊക്കെ വിശേഷണങ്ങളാണു നമുക്ക് ചേരുക...ഈശ്വരോ രക്ഷതു

keralafarmer said...

മുരളി മേനോന്‍ പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു.

keralafarmer said...

സര്‍,
താങ്കളുടെ കേരളകൗമുദിയിലെ ലേഖനം യൂണികോഡില്‍ ലഭ്യമാണ്.

ഉപാസന || Upasana said...

വായിച്ചു. നന്നായി സാര്‍
:)
ഉപാസന

Roby said...

ലേഖനം വായിച്ചു. ക്യാമ്പസ്‌ രാഷ്ട്രീയം നിരോധിക്കണമെന്ന് ബ്ലോഗിലും നിലവിളി വന്നിരുന്നു. ചരിത്രം ഇന്നത്തെ അക്രമസംഭവങ്ങളെ ന്യായീകരിക്കുന്നില്ല..പക്ഷേ...വിവരമില്ലാത്ത ഒരു കുട്ടി വൈക്കോല്‍ കൂനയ്ക്ക്‌ തീയിട്ടതിനാല്‍ തീപ്പെട്ടി നിരോധിക്കുകയാണോ വേണ്ടതെന്ന്‌ ഒരു സുഹൃത്ത്‌ ചോദിച്ചതോര്‍ക്കുന്നു.
മാഷ്‌ സൂചിപ്പിച്ചതുപോലെ വിദ്യാര്‍ഥിസംഘടനകളെ വിദ്യാര്‍ഥിസംഘടനകള്‍ മാത്രമാക്കുകയാണ്‌ ഒരു പോംവഴി.
സിപിഎമ്മില്‍ നിന്നും സമാധാനം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുണ്ടോ...

BHASKAR said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.
റോബിക്ക്: വിദ്യാര്ത്ഥി രാഷ്ട്റീയം നിരോധിക്കണമെന്ന അഭിപ്രായം എനിക്കില്ല. അത് നന്നാക്കാന്‍ ശ്രമിക്കണം. സി. പി. എം. സമാധാനം സ്ഥാപിക്കുന്നതിന് എതിരാണ് എന്ന് ഞാന്‍ കരുതുന്നില്ല. വി. എസ്സിനു ടിക്കറ്റ് കൊടുപ്പിക്കാനും ലോട്ടറി രാജാവിന്റെ കാശ് തിരിച്ചുകൊടുപ്പിക്കാനും കഴിഞ്ഞ ജനങ്ങള്‍ക്ക് പാര്‍ട്ടിയെ തിരുത്താനുള്ള കഴിവുണ്ട്.