Saturday, November 3, 2007

വ്യത്യസ്തമായ ഒരു മാസിക

ഒരു മാസികയെ പരിചയപ്പെടുത്തുന്നു. പേരു: മഹര്‍ഷി. ഇക്കൊല്ലം ജുണില്‍ പ്രസിദ്ധീകരണം
ആരംഭിച്ചു. ഓരോ ലക്കത്തിലും ഓരോ ഉപനിഷത്തിന് വ്യാഖ്യാനം നല്കുന്നെന്നതാണ് ഇതിന്‍റെ സവിശേഷത. മാസികയുടെ പേരും വേദോപനിഷത്തുക്കളില്‍ അതെടുക്കുന്ന താല്പര്യവും ഇതൊരു ഹിന്ദുത്വ പ്രസിദ്ധീകരണ‌മാണെന്ന ധാരണ നല്‍കുന്നെങ്കില്‍ തെറ്റി. നവംബര്‍ ലക്കത്തിലെ ലേഖനങ്ങളില്‍ ചിലത്:
ബഹുമതസമൂഹങ്ങളില്‍ ക്രിസ്തുമതം എന്ത് ചെയ്യുന്നു --- റവ. ഡോ. എ. അടപ്പു‌ര്‍.
ശ്രീ. അയ്യന്കാളി - മഹാനായ സാമു‌ഹിക വിപ്ലവകാരി -- പ്രൊ. ടോണി മാത്യു
സക്കാത്തിന്റെ സാമു‌ഹികപ്രസക്തി --- ഷബാനാ ഷമീം
ചീഫ് എഡിറ്റര്‍ ജി. വിലാസിനി "ലോകമേ നന്ദി" എന്ന തലക്കെട്ടില്‍ എഴുതുന്ന ആത്മകഥാപരമായ പരമ്പര വായനക്കാരെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കവിതകളുണ്ട്. കഥ‌കളില്ല.
ഒറ്റപ്രതി വില രു‌പ 15. ആറ് മാസത്തെ വരിസംഖ്യ രു‌പ 80.
പ്രസാധകര്‍: ശ്രീ നാരായണ വൈദിക മഠം, കുരുവിക്കോണം, അരീപ്ലാച്ചി, പുനലു‌ര്‍ 691333.
ജനറല്‍ എഡിറ്റര്‍: ഡോ. കിളികൊല്ലൂര്‍ ശിവദാസന്‍
മാനേജിംഗ് എഡിറ്റര്‍: ശശിധരന്‍ ചെമ്പഴന്തിയില്‍

3 comments:

Satheesh said...

മഹര്‍ഷിയെപറ്റി കേട്ടിരുന്നു ഇതിനിടെ. പക്ഷെ വിദേശത്തേക്ക് വരിസംഖ്യ എത്രയാന്ന് ചോദിച്ചെഴുതിയ കത്തിന്‍ മറുപടി ഇതേവരെ വന്നിട്ടില്ല! [മാസം ഒന്നായേ!] :)

Kaithamullu said...

കുറച്ച് കോപ്പികള്‍ ഇങ്ങോട്ട് കേറ്റിവിടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന് ഒന്നന്വേഷിക്കാന്‍ പറയാമോ, മാഷേ?

BHASKAR said...

സതീഷ്, കൈതമുള്ള്: ഞാന്‍ ശശിധരന്‍ ചെമ്പഴന്തിയിലിനോട് അന്വേഷിച്ചു. വിദേശങ്ങളില്‍ നിന്നു ചില അന്വേഷണങ്ങള്‍ ലഭിച്ചിരുന്നെന്നും പോസ്ടല്‍ നിരക്ക് കണ്ടുപിടിച്ച ശേഷം ഈ ആഴ്ച മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഇ-മെയില്‍: chempazhanthiyil@dataone.in