Sunday, November 11, 2007

പീതാംബര‌ന്‍ കുന്നത്തൂര്‍ എഴുതുന്നു

ഡല്‍ഹിയില്‍നിന്നു പത്രപ്രവര്‍ത്തകനും വിജില്‍ ഇന്ത്യാ മൂവ്മെന്ടിലെ പഴയ സഹപ്രവര്‍ത്തകനും ആയ പീതാംബര‌ന്‍ കുന്നത്തൂര്‍ എഴുതുന്നു:

പ്രിയപ്പെട്ട ശ്രീ. ഭാസ്കര്‍ സാര്‍,
ബ്ലോഗ് വായിച്ചു തുടങ്ങി. വളരെ നന്നായിരിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. കേരളത്തിനും ഭാരതത്തിനും പുറത്തുള്ള മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളും അഭിപ്രായങ്ങളും കു‌ടി ഉള്‍പ്പെട്ടിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. ഡല്‍ഹിയിലെ മലയാളി വിശേഷങ്ങള്‍, മാദ്ധ്യമങ്ങളില്‍ തെളിയാത്തത്, ഞാന്‍ അറിയിക്കാം. കമ്മ്യു‌ണിക്കേഷന്‍റെ ഏറ്റവും നു‌തന മാര്‍ഗങ്ങള്‍ താങ്കള്‍ പൊതുജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതില്‍ അഭിമാനം തോന്നുന്നു.

ആശംസകള്‍ നേര്‍ന്നുകൊണ്ട്,

പീതാംബര‌ന്‍ കുന്നത്തൂര്‍
ന്യൂഡല്‍ഹി 9-11-07.

എനിക്ക് അഭിപ്രായം പറയാനുള്ള വേദിയെന്നതിനേക്കാള്‍ ഒരു ചര്‍ച്ചാവേദിയെന്ന നിലയിലാണ് ഞാന്‍ ഈ ബ്ലോഗിനെ കാണുന്നതെന്നു തുടക്കത്തില്‍ത്തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമല്ല മറ്റു വിഷയങ്ങളെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താന്‍ മാന്യ സന്ദര്‍ശകരെ ക്ഷണിക്കുന്നു. Commentsന്‍റെ രൂപത്തിലല്ലാത്തവ നേരിട്ടു ഇ-മെയില്‍ ചെയ്തുതരാവുന്നതാണ്.

4 comments:

chithrakaran ചിത്രകാരന്‍ said...

മലയാളം ബ്ലൊഗിങ്ങ് കൂടുതല്‍ വിസ്തൃതമാകട്ടെ... ആശംസകള്‍!!!

Santhosh said...

ശ്രീ പീതാംബര‌ന്‍ കുന്നത്തൂരിനോടു കൂടി ഒരു ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞാലും!

Unknown said...

ആശംസകള്‍ !!

BHASKAR said...

ചിത്രകാരന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, കെ. പി. സുകുമാരന്‍ അന്ച്ചരക്കണ്ടിക്ക്: ആശംസകള്‍ക്ക് നന്ദി.
സന്തോഷിന്: കമ്പ്യുട്ടറില്‍ മലയാളവുമായി മല്ലിടാനുള്ള കഴിവ് നേടുമ്പോള്‍ പീതാംബരന്‍ കുന്നത്തൂര്‍ സ്വന്തം ബ്ലോഗ് തുടങ്ങുമെന്ന് ഞാന്‍ കരുതുന്നു. പക്ഷെ അപ്പോള്‍ ഇതൊരു വിശാല വേദിയാക്കാനുള്ള എന്‍റെ മോഹം നടക്കാതെ പോകില്ലേ?