തകഴി നാല് ചെറുകഥകളിലായി അവതരിപ്പിച്ച പെണ്ണുങ്ങളെ പ്രശസ്ത സംവിധായകന്‍ അടുര്‍ ഗോപാലകൃഷ്ണന്‍ വെള്ളിത്തിരയില്‍ പുനരാവിഷ്കരിച്ചിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നാല് കഥകളിലുമായി ആറു പെണ്ണുങ്ങളുണ്ട്. സിനിമയിലുടെയും സീരിയലുകളിലൂടെയും നമുക്കു പരിചിതരായ കലാകാരികള്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുരിന്‍റെ പ്രതിഭ അവരുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നു. അടുരിന്‍റെ ചലച്ചിത്ര ശൈലി ഇഷ്ടപ്പെടുന്ന എനിക്ക് 'നാല് പെണ്ണുങ്ങള്‍' പ്രതീക്ഷക്കു അനുസൃതമായ ഒന്നായി അനുഭവപ്പെട്ടു. എന്നാല്‍ സംഭാഷണം അല്പം പ്രയാസമുണ്ടാക്കി. തകഴിയുടെ പെണ്ണുങ്ങള്‍ സംസാരിക്കുന്ന സ്വാഭാവിക ഭാഷയല്ല ഇന്നു മലയാളികള്‍ സംസാരിക്കുന്ന കൃത്രിമ ഭാഷയാണ് അടുരിന്‍റെ പെണ്ണുങ്ങള്‍ സംസാരിക്കുന്നത്.

6 comments:
താങ്കളുടെ അഭിപ്രായമറിയുന്നതില്‍ സന്തോഷം.
നല്ല സിനിമ ഇഷ്ട്ടപ്പെടുന്ന പ്രവാസി മലയാളിക്ക് നഷ്ട്ടമാകുന്ന അനുഭവങ്ങളിലൊന്നായിരിക്കും ഈ സിനിമ.
ചാനലുകള്‍ അടൂരിന്റെ സിനിമകളൊക്കെ മിക്കവാറും മറന്ന മട്ടാണു.
Good ! Nalla cinemaye ormipichathu nannai.
Malayalam Magazine
Visit www.emagazineindia.com pls
ഭുമിപുത്രി, രമേശ്: എന്‍റെ മറുനാടന്‍ ജീവിതകാലത്ത് മലയാളം സിനിമ മിക്കവാറും എല്ലാ നഗരങ്ങളിലും ഞായറാഴ്ച മോണിംഗ് ഷോ ആയി വരുമായിരുന്നു. വി.സി.ആര്‍. വന്ന ശേഷമാണെന്നു തോന്നുന്നു അത് നിലച്ചത്. നല്ല മലയാളം പടങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മറുനാടന്‍ മലയാളികള്‍ ക്ലബ്ബുകള്‍ ഉണ്ടാക്കുന്നതാകും ഒരുപക്ഷെ ഇന്നത്തെ പരിത:സ്ഥിതിയില്‍ നല്ലത്.
അങ്ങയുടെ നിരീക്ഷണം ഞാന്‍ ഇന്ദുലേഖ ഡോട്ട് കോമിലെ (www.indulekha.com)നാലു പെണ്ണുങ്ങളുടെ റിവ്യു പേജില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ഈ ബ്ലോഗിലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. നോക്കുമല്ലോ?
സാധാരണ അദ്ദേഹം പേരുകളോ അല്ലെങ്കില്‍ കഥയുടെ ഘടനയോ മാറ്റുക പതിവുണ്ടെങ്കിലും, കാലഘട്ടവും, സംഭാഷണശൈലിയും ഒക്കെ അതേപടി സ്വീകരിക്കുക പതിവുണ്ടായിരുന്നു. അല്ലെങ്കില്‍ മൂലകഥയോട് നീതിപുലര്‍ത്താന്‍ കഴിയാതെ പോകും.
എന്ത് പറഞ്ഞീട്ടെന്താ, അടൂരിന്റേയും, എം.പി.സുകുമാരന്‍ നായരുടേയുമൊക്കെ ചിത്രങ്ങള്‍ കാണണമെങ്കില്‍ സാധാരണക്കാര്‍ക്ക് കേന്‍ ഫിലിം ഫെസ്റ്റിവെല്‍ മുതലായ ഇന്റര്‍നാഷണല്‍ ഫിലിം മേളകളില്‍ പങ്കെടുക്കേണ്ട ഗതികേടാണുള്ളത്. ഗവണ്മെന്റ് എന്തെങ്കിലും ചെയ്ത് ഇത്തരം പടങ്ങള്‍ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നുള്ളത് മലര്‍പൊടിക്കാരന്റെ സ്വപ്നമായിരിക്കും. ഞാന്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി മെമ്പര്‍ എന്ന നിലയില്‍ എനിക്ക് എന്നെങ്കിലും ഈ സിനിമ കാണാം എന്നുള്ള പ്രതീക്ഷയുണ്ട്, അത്രമാത്രം
തീര്‍ച്ചയായും ഭാഷയുടെ പ്രശ്നം മുഴച്ചുനില്‍ക്കുന്നു. ദൃശ്യങ്ങളുടെ ചാരുതയും സ്വാഭാവികതയും ഭാഷയില്‍ വന്ന പൊരുത്തകേടില്‍ ഒട്ടൊന്നു മങ്ങിയിട്ടുണ്ട്.
Post a Comment