പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലേക്ക് പോകവേ പ്രശസ്‌ത സാമൂഹ്യ പ്രവര്‍ത്തക മേധാ പട്ക്കറെ സി. പി. എം. അനുകൂലികള്‍ ആക്രമിച്ചതായി റിപ്പോര്ട്ട്.
നന്ദിഗ്രാമിലെ ജനങ്ങള്‍ അവരുടെ ഭൂമി ഒരു വന്‍ വ്യവസായ സംരഭത്തിനായി എടുത്തുകൊടുക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ മാസങ്ങളായി സമരത്തിലാണ്. ഇടതു മുന്നണി സര്‍ക്കാരിന്‍റെ രാഷ്ട്രീയ എതിരാളികളായ തൃണമൂല്‍ കോണ്ഗ്രസ്, സി. പി.ഐ. (എം. എല്‍.) തുടങ്ങിയ സംഘടനകള്‍ അവരുടെ സഹായത്തിനെത്തിയിട്ടുണ്ട്.
സര്‍ക്കാരിന്‍റെ ഒഴിപ്പിക്കല്‍ നടപടിക്ക് പിന്തുണ നല്കിയ സ്ഥലത്തെ സി. പി. എം. കാര്‍ക്ക് കുടുംബസമേതം സ്ഥലം വിടേണ്ടിവന്നു. അത്ര ശക്തമാണ് ഭൂമി സംരക്ഷണ പ്രസ്ഥാനം.
പൊലീസും സി. പി. എം കാരും ഒരു വശത്തും നാട്ടുകാരും നക്സലൈറ്റുകളും തൃണമൂല്‍ കൊണ്ഗ്രസുകാരും മറു വശത്തുമായി പല സംഘട്ടനങ്ങള്‍ ഇതിനകം ഉണ്ടായിട്ടുന്ട്ട്. സ്ഥലവാസികളുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ മേധാ പട്കര്‍ പല തവണ നന്ദിഗ്രാമില്‍ വരുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മേധാ ആക്രമിക്കപ്പെട്ടത്.
എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധ കത്തുകള്‍ പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ഇ-മെയില്‍ ആയി അയക്കാവുന്നതാണ്. ഇ-മെയില്‍ ഐ.ഡി: cm@wb.gov.in
A specimen letter:
Dear Chief Minister,
I am writing to express my shock at the reported physical assault on Ms. Medha Patkar and other social activists, while on their way to Nandigram, by CPI (M) supporters. Medha Patkar is known the world over as one who champions the cause of the poor in a non-violent manner. It is sad that such a person should be attacked by persons who are under the control of the ruling party.
This is a direct attack on democracy. We request you to kindly order a proper investigation of the incident and bring the assailants before the law.
We are very concerned about the escalation of violence in Nandigram. We request you to ensure the safety and security of the all people -- activists, journalists and ordinary citizens.
With regards,
Yours sincerely,
നേരിട്ടു എഴുതാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഒരു മനുഷ്യാവകാശ സംഘടന തയ്യാറാക്കിയിട്ടുള്ള ഓണ്‍ ലൈന്‍ പെറ്റിഷനില്‍ ഒപ്പിടാവുന്നതാണ്. അതിന്റെ URL: <http://petitions.aidindia.org/medha_assault/index.php>
എന്‍റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
14 comments:
ബാബു സാറിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കാറുണ്ട്
എനിക്കു ഒരിക്കലും സിപീഎം ഒരു ജനാതിപത്യ പാര്‍ട്ടി ആയിതോന്നിയിട്ടില്ല. ജനാതിപത്യം എന്ന സിപീഎം മുദ്രാവാക്യം തികച്ചും കാപാട്യമാണു, മുഖം മൂടിയാണ്. അടുത്ത കാലത്തൂ നടന്ന പരിയാരം, കോളേജ് യൂണിയന്‍ ഇലക്ഷ്നുകള്‍ സിപീഎമ്മിന്റെ ജനാതിപത്യ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു. എക്കാലവും സിപീഎം ജനതിപത്യത്തെ നിഷേതിക്കുന്ന നിലപാടുകളെ എടുത്തിട്ടുള്ളു. സിപീഎം എടുക്കുന്ന അവസരപാതനിലപാടുകളെ ആര്‍ എതിറ്ത്താലും, മേദയായാലും ഇനി സാറു തന്നേ ആയലും , പ്രതികരണം അക്രമം ആയിരിക്കും. ഇത്തരം കത്തുകള്‍ എന്തെങ്കിലും വിധത്തിലുമുള്ള ചലനം ഉണ്ടാക്കും എന്ന പ്രതീക്ഷ എനിക്കു ഇല്ല. ഇത് മേദയും ത്രുണമൂല്‍ പാറ്ട്ടിയും കൂടി സിപീഎം പ്രവറ്ത്തകരെ ആക്രമിച്ചു എന്നു തിരിച്ചുള്ള പ്രസ്താവന കാരാട്ടോ പിണറായിയൊ പറഞ്ഞിരിക്കും. അത്രയ്ക്കുള്ള പ്രതിപദ്ധതയേ സിപീഎമിനു മേദയോടുള്ളൂ..അതുപ്പൊലെ ജന്നതിപത്യത്തോടും...
പ്രിയ ബി ആര്‍ പി ഭാസ്കര്‍,
മേധാ പട്ക്കറെ പോലെയുള്ള നിസ്വാര്‍ത്ഥയും സര്‍വ്വാദരണീയയുമായ സാമൂഹ്യപ്രവര്‍ത്തകയെ ആര്‍ ആക്രമിച്ചാലും അതിനെ അപലപിക്കേണ്ടതാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. അപലപിക്കുന്നു. അതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകജനതയെ (പ്രലോഭിപ്പിച്ചും മറ്റും) പുറത്താക്കികൊണ്ട് വന്‍ വ്യവസായ ശൃംഗലകള്‍ കെട്ടിപ്പടുക്കാനുള്ള (എത്രയും) തെറ്റായ നീക്കം ഉപേക്ഷിച്ചു എന്നു പ്രഖ്യാപിച്ചതിനുശേഷവും അവിടെ സംഘര്‍ഷ സ്ഥിതി നിലനില്‍ക്കുന്നു എന്നു താങ്കള്‍ തന്നെ സൂചിപ്പിക്കുന്നുവല്ലോ? ഇത്തരുണത്തില്‍ എക്കണോമിക് റ്റൈംസില്‍ വന്ന വാര്‍ത്ത താഴെക്കൊടുക്കുന്നു.
Maoist declare war on state in Nandigram
8 Nov, 2007, 0352 hrs IST,Tamal Sengupta, TNN
KOLKATA: The Maoists have declared war on the state administration at Nandigram and claimed that they have already established a “free peoples zone” there.
“The current struggle at Nandigram is no longer confined to a battle against the CPM. This struggle is against the administration and the people of Nandigram want revenge. The revenge will be a violent one. Resistance against the armed CPM cadres and the police must be an armed one,” a Maoist document, in ET’s possession, said.
The ultra-Left forces want to take revenge on the police and CPM cadres who had reportedly killed 14 people at Nandigram on March 14. These forces are also trying to exploit the hatred of the common people against the police and the state administration They have warned that any move by the administration and the government to neutralise the hatred against them will go against the state.
The Maoists have also formed village protection groups at Nandigram. They have also formed the Matangini Mahila Samity (MMS), an organisation of women. Some of these women have got armed training. The protection group is named after Matangini Hazra, a legendary freedom fighter from Midnapore district. The forum was set up on July 15 with more than 500 active members from Nandigram.
The main job of the members of MMS is to alert Maoist activists about any possible armed attack from the Khejuri end which is still a CPM stronghold. “Members of the Samity alert our men by blowing conch shells once these women hear sounds of explosion from the Khejuri end,” the document said.
The ultra-Left forces have also infiltrated among the school children at Nandigram. “The school children are also aware about the fact that a struggle is on at Nandigram. Though they are not mature enough to realise the nature of struggle, the students of Class VI and VII had forced a police camp at Tekhali school to leave the school campus,” the document said.
“The ruling CPM is trying to brand our struggle against the state as a battle by the Trinamool Congress to capture land under their control. Some of the Trinamool Congress leaders are also thinking in the same manner. Some Trinamool Congress men are also trying to pose as leaders of the ongoing struggle at Nandigram.
But it will be a gross mistake if someone considers the Bhumi Uchched Pratirodh Committee (BUPC) as a mere forum controlled by the Trinamool Congress to prevent land acquisition. What is going on at Nandigram is an armed battle against the state,” the document suggested.
The ultra-Left forces also scoffed at the West Bengal chief minister Buddhadeb Bhattacharjee, CPM central committee member Benoy Konar, party MP from Tamluk, Lakshman Seth and CPM state secretary Biman Bose.
“The people of Nandigram are facing bullets every moment from Khejuri and continuous malicious campaigns against them by Buddha (Buddhadeb Bhattacharjee) and Benoy (Benoy Konar) who are based in Kolkata and Lakshman (Lakshman Seth) and Biman (Biman Bose) who operate from Haldia. Naturally, people of Nandigram have lost their patience since they are constantly hearing such malicious campaigns and are not ready to compromise with these CPM leaders,” the Maoist leaders have said in the document.
http://economictimes.indiatimes.com/PoliticsNation/Maoist_declare_war_on_state_in_Nandigram/articleshow/2527135.cms
ഇതോടൊപ്പം, താങ്കള്‍ തന്നിരിക്കുന്ന വാര്‍ത്തയില്‍ തന്നെ (Sify and Zee news) പറയുന്നത് allegedly by CPI(M) activistsഎന്നാണല്ലോ...
ഒന്നു മാത്രം പറയട്ടെ, മേധാ പട്ക്കറെ അക്രമിച്ചതിനെ അപലപിക്കുന്നു.
രാമചന്ദ്രന് നന്ദി. മേധാ പട്ക്കര്‍ക്ക് നേരെയുണ്ടായ ആക്രമണതിനെതിരെ പ്രതിഷേധിക്കുക എന്ന പരിമിതമായ ഉദ്ദേശ്യമേ അതെഴുതുംപോള്‍ ഉണ്ടായിരുന്നുള്ളൂ. നന്ദിഗ്രാം പ്രശ്നത്തില്‍ അടങ്ങിയിരിക്കുന്ന മറ്റു കാര്യങ്ങള്‍ അതുകൊണ്ടാണ് പരാമര്ശിക്കാതിരുന്നത്. അവ പ്രത്യേകം ചര്ച്ച ചെയ്യുന്നതാണ്. തല്‍ക്കാലം മാര്‍ച്ച് മാസത്തില്‍ അവിടെ സംഘട്ടനം ഉണ്ടായശേഷം എഴുതിയ ഒരു ലേഖനത്തില്‍ നിന്നു ഏതാനും വരികള്‍ ഉദ്ധരിക്കട്ടെ: "സി. പി. എമ്മിന്റെ രാഷ്ട്രീയ ശത്രുക്കള്‍ നന്ദിഗ്രാമില്‍ സജീവമായിരുന്നെന്നതില് സംശയമില്ല. ഭരണപക്ഷത്തിനെതിരെ ഉപയോഗിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ എതിരാളികള്‍ പ്രയോജനപ്പെടുത്തുന്നത് സ്വാഭാവികമാണ്. അവരുടെ സാന്നിധ്യം ജനകീയ പ്രക്ഷോഭത്തിന്‍റെ സാധുത ഇല്ലാതാക്കുന്നില്ല."
ബാബു സാറേ ഒരു സംശയം അടിച്ചോടിക്കപ്പെട്ട CPM കാര്‍ക്കും മനുഷ്യാവകാശമില്ലേ ? അതോ മനുഷ്യാവകാശ സംഘടനയായി രജിസ്റ്റര്‍ ചെയ്തവര്‍ സാക്ഷ്യപത്രം കൊടുക്കുന്നവര്‍ക്ക് മാത്രമേ അത് ഉള്ളൂ. ഇപ്പോള്‍ നന്ദിഗ്രാമില്‍ കാണുന്നതിനെ മാറാട് നടക്കുന്നതു പോലെ കണ്ടു കൂടേ. മുസ്ലിമുകള്‍ക്ക് അവിടെ തിരിച്ച് പ്രവേശിക്കാന്‍ കഴിയാത്തവിധം മാറാട്ട് ഉണ്ടായ സാഹചര്യത്തിന് തുല്യമല്ലേ ഇത്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പിന്മാറി എന്ന് ഉറപ്പ് നല്‍കിയിട്ടും അക്രമണം നടത്തുന്നവരെ പിന്തുണക്കുന്ന നടപടിയല്ലെ മേധ പട്‌കര്‍ ചെയ്തത്. നാളേ മാറാടേക്ക് മടങ്ങി വരുന്ന മുസ്ലിമുകളേ ഹിന്ദുക്കള്‍ തടഞ്ഞാല്‍ എന്താകും സ്ഥിതി. തികച്ചും വൈകാരിക സംഭവങ്ങളില്‍ സമാധനത്തിന് വേണ്ടി നിലകൊള്ളേണ്ടവരെല്ലെ മേധയും കൂട്ടരും. അക്രമണം നിര്‍ത്തി അടിച്ചോടിക്കപ്പെട്ട ആള്‍ക്കാരേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയല്ലേ ശരിക്കും വേണ്ടത്. അതിന് പ്രാധാന്യം നല്‍കാതെ ഒരു മേധയുടെ അവകാശ ലംഘനത്തെപ്പറ്റി നമ്മള്‍ ഇത്രക്ക് വികാരപരമാകേണ്ടതുണ്ടോ?
അക്രമം ആരു ചെയ്താലും തെറ്റു തന്നെയാണ്. ബി.ആര്‍.പി തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തുന്നതാണ്.
കേരളത്തിലൊരു മാര്‍ക്സിസം, ബംഗാളിലൊരു മാര്‍ക്സിസം. മാര്‍ക്സിസ്റ്റുകാരനായ ഒരു ജോലിക്കാരന്‍ തല്ലു കൊണ്ടാല്‍ അവന്‍ പവപ്പെട്ട തൊഴിലാളി. അല്ലാത്ത ജോലിക്കാരന്‍ തല്ലുകൊണ്ടാല്‍ ഗുണ്ടയോ, ബൂര്‍ഷയോ എന്തൊക്കെയോ...
കപട തൊഴിലാളി സ്നേഹികളെ തിരിച്ചറിയാന്‍ കഴിയുന്നതിന്റെ മറ്റൊരു മുഖമാണു മലയാളം പ്ലാന്റേഷനില്‍ നടക്കുന്ന സമരവും. ഇന്ന് തീരെ പ്രസക്തിയില്ലാത്ത വിധം അധപ്പതിച്ചിരിക്കുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തങ്ങള്‍
ഇങ്ങകലെ ഇരിക്കുന്നവര്‍ക്കു വല്ലാത്ത ചിന്താക്കുഴപ്പമുണ്ടക്കുന്നതാണു നന്ദിഗ്രാമം പോലെയുള്ള
പല സംഭവങ്ങളും-കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ ധാരാളമുണ്ടല്ലൊ.നേരത്തെ,ഇതു കണ്ടപ്പോള്‍ത്തന്നെ പോയി പെറ്റീഷനില്‍ ഒപ്പിട്ടിരുന്നു
കിരണ്‍ തോമസ് തോമ്പിലിനു: ന്യായമായ സംശയം. എന്‍റെ അറിവില്‍ ഒരു മനുഷ്യാവകാശ സംഘടനയും ആര്‍ക്കും സാക്ഷ്യപത്രം നല്‍കാറില്ല. രാഷ്ട്രീയ കക്ഷികളെയും മത സ്ഥാപനങ്ങളെയും പോലെ അവ എല്ലാറ്റിനും മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കാറുമില്ല. ഏതെങ്കിലും മനുഷ്യാവകാശ സംഘടന അങ്ങനെ ചെയ്യുന്നെങ്കില്‍ അത് ഒരു കക്ഷിയുടെയോ മതവിഭാഗത്തിന്‍റെയോ പോക്കറ്റ് സംഘടനയാണെന്ന് ഉറപ്പാക്കാം. രണ്ടു വ്യക്തികളുടെയോ വിഭാഗങ്ങളുടെയോ അവകാശങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടായെന്നു വരാം. കേരളത്തില്‍ ചെറുപ്പക്കാര്‍ക്ക് മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് അവബോധം നല്‍കാന്‍ ഞാന്‍ ചില പരിപാടികള്‍ സംഘടിപ്പിച്ചപ്പോള്‍ പലരും ഉയര്‍ത്തിയ ഒരു ചോദ്യമുണ്ട്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു കൊടുക്കണമെന്ന് പറയുമ്പോള്‍ അവിടെ ഇത്ര കാലവും കൃഷി ചെയ്തു കഴിഞ്ഞ കുടിയേറ്റക്കാരന്‍റെ അവകാശം മറക്കുകയല്ലേ? അതിനു ഞാന്‍ നല്കിയ മറുപടി ഇതാണ്: കുടിയേറ്റക്കാരന്‍ നിയമലംഘകനാണ്. അയാള്‍ കാശു കൊടുത്താണ് ഭൂമിയുടെ മേല്‍ അവകാശം സ്ഥാപിച്ചതെങ്കില്‍ പോലും അതിനു നിയമസാധുതയില്ല. കാരണം അയാള്‍ക്ക് ഭൂമി വിറ്റെന്നു പറയുന്ന ആദിവാസിക്ക് അത് വില്‍ക്കാന്‍ അവകാശമില്ലായിരുന്നു. ആദിവാസിക്ക് പട്ടയം ഇല്ലായിരുന്നു. പട്ടയം ഇല്ലാത്ത ഭൂമിക്കു കുടിയേറ്റക്കാരന്‍ കൈക്കൂലി കൊടുത്ത് പട്ടയം സമ്പാദിക്കുകയായിരുന്നു. ദേഹണ്ഡം ചെയ്തതിന്‍റെ പേരില്‍ അയാള്‍ക്കും അവകാശം ന്യായമായിതന്നെ ഉന്നയിക്കാം. പക്ഷെ കള്ളത്തരം ചെയ്ത് അയാള്‍ നേടിയ അവകാശത്തിനു ആദിവാസിയുടെ അവകാശം കഴിഞ്ഞേ സ്ഥാനമുള്ളൂ.
ഈ കഥ ഇവിടെ പറയുന്നത് രണ്ടു കൂട്ടരുടെ അവകാശങ്ങള്‍ തമ്മില്‍ സംഘട്ടനം ഉണ്ടാകുമ്പോള്‍ ചില അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ആരുടെ അവകാശത്തിനു എത്ര വില കല്പിക്കണമെന്നു തീരുമാനിക്കാനാകുമെന്നു ചൂണ്ടിക്കാണിക്കാനാണ്. പശ്ചിമ ബംഗാള്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണ്. പൊലീസ് മന്ത്രി സി. പി. എം കാരനാണ്.
ഭരണത്തിലിരിക്കുംപോള്‍ പൊലീസിനെ സ്വന്തം താല്പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മടിയില്ലാത്ത കക്ഷിയാണ് സി. പി. എം. നന്ദിഗ്രാമും സമീപ പ്രദേശങ്ങളും ഇടതു പക്ഷത്തെ സ്ഥിരമായി ജയിപ്പിക്കുന്ന മണ്ഡലങ്ങളാണ്. അവിടെ നിന്നും സി. പി. എം. കാര്‍ക്ക് ഏതാനും മാസം മുമ്പ് ഒടിപ്പോകേണ്ടി വന്നതില്‍നിന്നു ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ സഹായിച്ച പാര്ക്കാര്‍ക്കെതിരെ അതിശക്തമായ ജനവികാരം അവിടെ നിലനിന്നിരുന്നു എന്നാണു മനസ്സിലാക്കേണ്ടത്. അവര്‍ക്ക് തിരിച്ചുവന്നു സ്വൈര ജീവിതം നയിക്കാന്‍ അവകാശമുണ്ട്. അതിനു അവരെ സഹായിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം അവിടെ നടന്നത് അങ്ങനെ കാണാവുന്ന പുനരധിവാസ ശ്രമമല്ല. പൊലീസുകാരും ആയുധധാരികളായ സി. പി. എം കാരും അവര്‍ സംഘടിപ്പിച്ച ഗൂണ്ടകളും ചേര്‍ന്നു ഭൂ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും അവരെ പിന്തുണക്കുന്നവരെയും ആക്രമിച്ചു ഓടിക്കുകയായിരുന്നു. പുറത്താക്കപ്പെട്ട സി. പി. എം. കാര്‍ക്ക് തിരികെ വരാന്‍ അവകാശമുണ്ട്, എന്നാല്‍ ഇത്തരം ഫാഷിസ്റ്റ് നടപടികളിലൂടെയല്ല ഭരണകൂടം അവരുടെ അവകാശം സ്ഥാപിച്ചുകൊടുക്കേണ്ടത്.
മാറാട് നിന്നു പോകേണ്ടി വന്നവരുടെ പുനരധിവാസത്തിന്‍റെ കാര്യത്തിലും ഇതു തന്നെയാണ് എന്‍റെ അഭിപ്രായം. അവര്ക്കു തിരിച്ചു വരാനാകണം. അതിനുള്ള സാഹചര്യം സൃഷ്ടിക്കണം. അല്ലാതെ തോക്കും വാളുമായി ചെന്നു അവിടെ കഴിയുന്നവരെ ആട്ടിയോടിച്ചിട്ടല്ല പുറത്തു പോയവരെ തിരിച്ചു കൊണ്ടു വരേണ്ടത്.
ബാബു സാറേ മേധാ പട്‌കറുടെ നിലപാടിലും സംശയം ഇല്ലെ?അവര്‍ നവലിബറല്‍ സാമ്പത്തീക നയങ്ങള്‍ക്ക് എതിരാണ്. സ്പെഷ്യല്‍ എക്‌നോമിക്ക് സോണ്‍ പോലുള്ള കാര്യങ്ങളേ അവര്‍ എതിര്‍ക്കുന്നു. ബംഗാള്‍ സര്‍ക്കാരിന്റെ വ്യവസായ നയത്തിനെതിറ്രേയും അവര്‍ക്ക് എതിര്‍പ്പുണ്ട്. അവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരാണ് അലെങ്കില്‍ സി.പി.എം കാരാണ് മുഖ്യ ശത്രു. അവര്‍ ഇതുവരേയും ആട്ടിയോടിക്കപ്പെട്ട സി.പി.എം കാര്‍ക്ക് ( അവരും മനുഷ്യരാണ് ) വേണ്ടിയൊന്നും പറഞിട്ടുമില്ല. അവര്‍ ആരുടെ ഒപ്പമാണ് നില്‍ക്കുന്നത് മാവോയിസ്റ്റുകള്‍ ജമായത്ത് ഉലുമ തുടങ്ങിയ തീവ്രവാദ സംഘടങ്കള്‍ക്കൊപ്പം. ഈ സംഘടനകള്‍ സര്‍ക്കാരിന്റെ പദ്ധതികളെ അനുകൂലിച്ച നാട്ടുകാരെ ( വേണമെങ്കില്‍ പാര്‍ട്ടി അനുഭാവികളേ) ആട്ടിപ്പായിച്ചു പാലങ്ങളും കലിങ്കുകളും റോഡുകളും തകര്‍ത്തു അവിടെ പോലിസിന് പോലും പ്രവേശനം നിഷേധിച്ചു. ഇങ്ങനെ ഉള്ള ഒരു സംഘടനകളേ പിന്തുണക്കാന്‍ മേധപട്കര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അവര്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവര്‍ മിത്രങ്ങളാണ്. സി.പി.എം നേ എതിക്കുന്ന ആള്‍ക്കാര്‍ക്ക് പോലും ഈ നടപടിയേ അനുകൂലിക്കാന്‍ കഴിയുമോ? ഇതും ജനാധിപത്യ വിരുദ്ധമല്ലെ. അതോ മേധയും വന്ദനശിവയുമൊക്കെപ്പറയുന്നത് മാത്രമാണോ സത്യം. ബുദ്ധദേവിന്റെ സാമപ്ത്തീക നയങ്ങള്‍ വെറുക്കപ്പെടേണ്ടതാണോ? ഞാന്‍ ഇതൊക്കെ ചോദിക്കുന്നതിന്റെ അടിസ്ഥാനം ശ്രീ കെ.എം റോയി ആദ്യ നന്ദിഗ്രാം സംഭവം നടന്നതിന് ശേഷം എഴുതിയ ഒരു ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അതിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.
നന്ദിഗ്രാം വെടിവയ്പ്പിന്റെ കാണാപ്പുറങ്ങള്‍
പത്രങ്ങള്‍ വായിച്ച് മാത്രം അറിവുള്ള എനിക്ക് അവിടെ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി അറിയില്ല. എന്നാല്‍ റോയി സാര്‍ പറയുന്നത് പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ മേധയും കൂട്ടരും ഇപ്പോള്‍ ചെയ്യുന്നതു ശരിയല്ല. അവര്‍ പിന്തുണക്കുന്നത് ജനാതിപത്യ വിരുദ്ധ ശക്തികളെയല്ലേ എന്ന സംശയം ബാക്കിയാകുന്നു. നാളെ ഇവര്‍ കാശ്മീര്‍ തീവ്രവാദികളേയും ഉല്ഫക്കാരേയും ഒക്കെ ഇതുപോലെ പിന്തുണച്ചാല്‍ എല്ലാവരും കണ്ട് നില്‍ക്കുമോ?
കിരണ്‍ തോമസ് തോമ്പിലിനു: മേധാ പട്ക്കര്‍ക്ക് SEZ നെ എതിര്‍ക്കാനും കെ. എം. റോയിക്ക് പിന്തുണക്കാനും അവകാശമുണ്ട്. സി. പി. എം. കുറെക്കാലം അതിനെ എതിര്‍ത്തു, ഇപ്പോള്‍ എതിര്‍പ്പ് അവസാനിപ്പിച്ച് അത് ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനുള്ള സ്വാതന്ത്ര്യം അതിനുണ്ടുതാനും. ഞാന്‍ ഇവിടെ ഉയര്‍ത്തിയ മനുഷ്യാവകാശ പ്രശ്നത്തിന് ഇത്തരം കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസവുമായി ബന്ധമില്ല.
മേധാപടക്കറുടെ ഉദ്ദേശ്യശുദ്ധിയെ ഈയിടെ ആനന്ദ്
ചോദ്യം ചെയ്തതായി ഒരു സുഹൃത്തു പറഞ്ഞിരുന്നു(ഞാന്‍ വായിച്ചില്ല)-അമേരിക്കന്‍ ഫണ്ട് എന്ന സ്ഥിരംപല്ലവി തന്നെ.
വിശ്വസിക്കാന്‍ വിഷമം!
ഇന്നത്തെ പത്രത്തില്‍ക്കണ്ടു, SEZ നുകിട്ടുന്ന നികുതിയിളവുകളും മറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍, ഗുണഫലങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നൊരുപഠനം തെളിയിച്ചതായി.
ഇതു വിശ്വാസയോഗ്യമായിരിക്കുമോ?
SEZ നെപറ്റി താങ്കള്‍ക്കുള്ള കാഴ്ച്ച്ചപാട് അറിയണമെന്നുണ്ട്
ഭൂമിപുത്രിക്ക്: SEZ നെ സംബന്ധിച്ച് വ്യത്യസ്ത വിലയിരുത്തലുകള്‍ ഉണ്ട്ട്. ശരിയായ വിലയിരുത്തല്‍ നടത്താനുള്ള സമയമായിട്ടില്ല. അതിന്‍റെ മുന്‍ഗാമിയായ ഫ്രീ ട്രേഡ് സോണിനെ സംബന്ധിച്ചാണെങ്കില്‍ ഉദ്ദേശിച്ച ഫലം നല്കിയില്ലെന്നാണ് മനസ്സിലാക്കനാകുന്നത്.
ഭൂമിപുത്രി "The New Maharajas" എന്ന ഈ ലേഖനം കൂടി വായിച്ചുനോക്കുക..
ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം കോടി രൂപ പല രീതിയിലുള്ള ഇളവുകളായി അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഖജനാവിനു നഷ്ടം വരുമത്രേ..
ലേഖനത്തില്‍ നിന്ന് ഒരല്പം ഇവിടെ quote ചെയ്യുന്നു.
Although this staggering amount is enough to feed the country's 320 million people who go to bed hungry stomach for a number of years, or provide guaranteed employment to at least two members of each of the rural families for the next five years, this is a 'small price' that the nation must pay to keep for the royalty tag for the rich and beautiful. In a way, what is being considered as a revenue loss is in reality like the Privy Purse - a grant given to the princely states after India's Independence - for the new Maharajas.
നന്ദി മൂറ്ത്തി,നോക്കാം.
മുന് വിധികള്‍ കഴിയുന്നിടത്തോളം ഒഴിവാക്കിക്കൊണ്ട് ‘തുറന്ന സമിപനം’പിന്തുടരണമെന്നുള്ളവര്‍ക്കു,തള്ളേണ്ടതും കൊള്ളേണ്ടതും എതാണെന്നു പലപ്പോഴും അറിയാതെ പോകുന്നു എന്നതൊരു പ്രശ്നം തന്നെയാണല്ലെ ബാബുമാഷെ?
Nandigramil nadakkunna kaaryangalekkurichu nammude "mukhyadhaaraa maadhyamangal" kondu pidichu pracharippikkunna vaarthakalkidayil aarum vaayikkaathe pokunna kaarynagalekkurichu Sri KM Roy Mangalathil ezhuthiya lekhanam ivide ulla mikkavarum vaayichukaanum ennu vishwasikkunnu...
Ini Sri KP Sukumaranodu chila chodyangalk utharam thedaan aagrahikkunnu...AThinu munpe nhaan enne parichayappeduthunnu..
Peru Santhosh. Kannur Swadeshi ..Ippo IIT Bombayil.
1] Nandigramile vaarthakal "sathyasandhamaayi" [?] report cheyyunna nammude maadhyamangal parayunna oru kaaryamund.." CPM Nandigram balamaayi pidicheduthu " ennu..
Oru kaaryam chodikkatte Mr BRP ?
Ee maadhamangal project cheythu kanaikkunna aa abhayaarthikal campukalil ethiyittu ekadesham 2 weeks maathrame aayittulloo..
Kazhinha 9 maasangalaayi nandigramil ninnum aattiyodikkappettu thottadutha Khejuriyil abhayaarthi campil kidannu narakicha aayirakkanakkinu CPM anubhaavikaleppatti oraksharam mindunnundo ee budhijeevikal ulpetta varggam? ee desheeya pathrangal ennu avakaashappedunnavar ee oru vasthutha manappoorvvam marachu vekkunnathu Thaankal kaanatahathallallo aano ?
Aa aattiyoduikkappettavar manushyaralle ???
2] Nandigramil nadakkunna rape, kolapaathakam ennivayeppattiyokke palarum prasangikkunnundallo ...
January 7 aam theeyathi nandigram Bazaril vachu Thrinamul-Maoist akramikal thallichathachu jeevanode kathichu konna SANKAR SAMANTA enna CPM inte panjayathu membereppatti thaankalku enthanau parayanaullathu ??....
Thottadutha divasam Thrinamuoolinte local leaderum sanghavum chernnu rape cheythu konnu mjarathil kettithookkiya SUNITHA MONDOL enna 16 vayassullla schhool kuutiyeppatti thaankal kettu kaanum..Pakshe mindaarilla...alle?.
Enthu parayunnu ivareppatti ??
Nandigram vediveppu nadakkunnathinu 1 week munpu Nandigramil nadanna kaaryangalaaniva....Ee tharathil CPM anubhavaikale motham avidunnu kollukayum aattippaayikkukayum cheythukondirunnappozhaanu Police Nandigramilekku vannathum vbediveppundaayathum enna kaaryam Ellaavarum marachu vekkunnundnekilum Nishesdhikkunnilla....
Ithineppatti thankalku enthanau parayanaullathu.....CPM anubhaavikal aayi ennathukondu avaronnum manushyaralla ennaano ???
3] Ee budhijeevikalum kalaakaaranmaarum Governer gopalakrishna Gandhiyum okke kazhinha 8 maasamaayi abhayaarthi campukalil kazhiyunna CPM anubhaavikalaaya aalkaareppatti oraksharam mindaathathu enthaayirunnu?..
Naraka yaathana anubhavichu avasaanam atta kai enna nilayil nandigramilekku vannu akramikale aattiyodichappol ivarkku vedanichu....Itharayum kaalam divasam muzhuvan kollayum kolayum nadannirunna Nandigramil CPM control ettedutha shesham oru maranam polum nadannilla..
Enthanau athil ninnum vivaramulla aalkaarkku manssilaakunnathu ??..Avide itharyum kaalam bheekaraavastha srishtichathu aaraanennu manssilaakunnundo ???
4] Maoistukaleyum mathavikaaram paranhilakki jama at ulema -Hind enna sanghadanaeyum BJPyeyuum orumichu kootti nandigramile paavappettavare paranhilakki avide akramam thudangiuyathu aaraanu ??
Maoistukal illa ennu pachakkallam vilichu paranhathu ettu pidichille ningaleppolullavar ??
ENnittu avide ninum lakhu lekhakal kandeduthu..3 Maoistukal arrestilaayi...Maoistukal official aayi sammathichu..
Ippol enthu parayunnu ??
Maoistukale koottu pidichu mine kuzhichidunnathokkeyaano ningalude bhaashayile janaadhipathyam ????
5] Naazhikakku nalpathuvattam nuna paranhu bhraanathathiyeppole nadakkunna Mamata banerjee parayunnathaanu ningalkokke sathyam...Aaa sthreeyude kaapatyathinu ettavum valya thelivu kazhinha 3 thavanayaayi avarude valya "Raaji vekkal" aanu....naanamille..... Manappoorvvam format thettichu koduthu "Raaji vachu" ennu newsum koduthu veendum paraliamentil poyirikkunna mamata Banerjeeye pokkippidichu nadakkunna maadhayamangaleyum aa maadhayamangalaanu sathyam parayunnathu ennu vishwasikkunna ningaleppolullavare orthu sahathaapame ulloo....
6] Nandigramil vediveppundakaunnathinu munpu thanne avide bhoomi ettedukkilla ennu Budhadeb Battacharjee prakhyaapicha kaaryam thaankalku ariyaathathonnum allallo..aano ?..Ennittum avide aalkaare nuna paranhu aayudham koduthu CPM anubhaavikale aakramikkana prerippichathu ethu janaadhipathya nadapadiyaanu ???
Ithinokke ozhinhumaaraathe vyakthamaaya marupadi tharaan thaankalku pattumenkile ee blogil itharam charcha vekkunnathil arthamulloo..
KM Royeppolulla aalkaarum THE HINDU enna national dailiyum ullathukondu kurachu7 perkkenkilum ee "marachu vacha" sathyangal ariyaaam..
Ithu ningalkum ariyaaam...Pakshe 5 CPM pravarthakar aduppichu kollappettittum "CPM akramam" ennum paranhu nadakkunna naanamillaatha Chennithala-Umman chandikalude vaadangal ettupidichu CPM inethire matahram "vimarshanam" nadathi
pathrangalil niranhu nilkaan aagrahikkunnavar ithalla ithinappuravum cheyyum...
Simple aayi paranhaal..Pathetic....Allaathenthaanu ee "maadhyama kaaptayathinu pattiya visheshanam"! ?
Post a Comment