മുരളി മേനോന്‍ ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ആഴ്ച തീരാറായതുകൊന്ട് മാധ്യമത്തിനു എതിര്‍പ്പുന്ടാകില്ലെന്നു കരുതുന്നു. പേജില്‍ ക്ലിക്ക് ചെയ്‌താല്‍ എന്‍ലാര്‍ജ് ചെയ്ത് കിട്ടും.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Subscribe to:
Post Comments (Atom)
20 comments:
thanks for the article.
അധ്വാനിക്കുന്ന തൊഴിലാളികളുടെ കണക്കില്‍ അതില്ലാതെ മുതലെടുക്കുന്ന നേതാക്കന്മാര്‍! ഇഷ്ടായി.
വലീയ ഉപകാരമായി.ഇതു വായിക്കണമെന്നുണ്ടായിരുന്നു.
:)
വളരെ പ്രസക്തമായ ലേഖനം. ഇത് പത്തു വര്‍ഷം മുമ്പ് എഴുതിയിരുന്നെങ്കില്‍ അപ്പോഴും പ്രസക്തി ഉണ്ടാകുമായിരുന്നു. ഇനി പത്തുവര്‍ഷത്തിനുശേഷവും പ്രസക്തിയുണ്ടാവാം എന്നും കരുതുന്നു.
ഇവിടെ നിയമങ്ങളുടേയോ, കോടതി ഉത്തരവുകളുടെയോ കുറവുകള്‍ കൊണ്ടുള്ള പ്രശ്നങ്ങളില്ല. കാരണം ഒരു പൊതു ഹര്‍ജിയിലൂടെ പോലും പലതും ചോദ്യം ചെയ്യപ്പെടാന്‍ കരുത്തുള്ള വ്യക്തികള്‍ നമുക്കുണ്ട്.
വേലി തന്നെ വിളവ് തിന്നുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ മറ്റൊന്നിനും വലിയ പ്രസക്തിയുമില്ല
കോടതി ഉത്തരവ് വന്നതിനുശേഷം എത്ര ഹര്‍ത്താലുകള്‍ (ബന്ദ്) നടന്നു. അതില്‍ എത്ര സ്വകാര്യമുതലുകളും, പൊതുമുതലുകളും, ജീവനും നഷ്ടപ്പെട്ടു. ആരില്‍ നിന്ന് ആര് എന്ത് ഈടാക്കാന്‍!
വിശപ്പകറ്റുക, ഒരു കീറത്തുണിയെങ്കിലും നാണം മറക്കാനുണ്ടാവുക, ഒരു കൊച്ചു കൂരയെങ്കിലും കയറിക്കിടക്കാനുണ്ടാവുക എന്നീ വികാര വിചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഒരുത്തന്റെ മുന്നിലും നിന്ന് വേദാന്തമോതാന്‍ ഈ തൊഴിലാളി വര്‍ഗ്ഗ സഖാക്കള്‍ എന്നഭിമാനിക്കുന്ന ഒരുത്തനെങ്കിലും ആവുമോ? എത്യോപ്യയിലും, സുഡാനിലും, സോമാലിയായിലും, പട്ടിണിക്കോലങ്ങള്‍ നിറത്തോക്കുകളുടെ ഭാരം താങ്ങി വളഞ്ഞ് നില്‍ക്കുന്നത് ഇത്തരം അധികാര കൊതിയന്മാരുടെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ കൂടിയാണ്.
ഇവിടെ ജനനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണുള്ളത്. അപ്പോള്‍ എം.പി.ഗോവിന്ദപ്പിള്ള അങ്ങനെ ചോദിച്ചില്ലങ്കിലേ അല്‍ഭുതപ്പെടാനുള്ളു. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന പാഠം നമുക്കറിയാമല്ലോ!
ഒരുകാലത്ത് സത്യം പറയുന്നവരെ നാക്ക് മുറിച്ചെടുത്തും, കണ്ണ് ചൂഴ്ന്നെടുത്തും, വിഷം കൊടുത്തും, കുരിശില്‍ തറച്ചുമൊക്കെ അവസാനിപ്പിച്ചിരുന്നെങ്കില്‍, ഇന്നത് വിശ്വാസങ്ങള്‍ അടിച്ചേല്പിച്ചും,അക്രമാസക്തമായ ബന്തിലൂടെയും, വിസമ്മതിക്കുന്നവരെ നിഷ്ക്കരുണം വക വരുത്തിയും ന്യായീകരിക്കുന്ന ഭരണകര്‍ത്താക്കളില്‍ എത്തി നില്‍ക്കുന്നു എന്ന വ്യത്യാസമേയുള്ളു.
തൊഴിലാളി സമരം മൂലമല്ല മറിച്ച് ലോക്ക് ഔട്ടും ലേഓഫും മൂലമൊക്കെയാണ് തൊഴില്‍
ദിനങ്ങള്‍ നഷ്ടപ്പെടുന്നത് എന്ന കണക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? അംഗീകരിച്ചു കഴിഞ്ഞാല്‍ തൊഴിലാളികളെ കണ്ണടച്ച് കുറ്റപ്പെടുത്തി എതിര്‍ക്കാന്‍ പറ്റില്ല അല്ലേ? ചെങ്കണ്ണനും തലയില്‍ക്കെട്ടുകാരനുമൊക്കെയായി തൊഴിലാളിയെ അവതരിപ്പിച്ച് അവര്‍ക്കും കേരളത്തിനും ബി.ആര്‍.പി പറഞ്ഞ ഇമേജ് ഉണ്ടാക്കിക്കൊടുത്തത് പത്രങ്ങള്‍ തന്നെ അല്ലേ? അതിനവര്‍ക്ക് വ്യക്തമായ ഉദ്ദേശവും ഉണ്ടായിരുന്നില്ലേ? അത് പറയാതെ വിട്ടുകളഞ്ഞത് എതായാലും ശരിയായില്ല. എന്തോ താങ്കള്‍ പലതും കാണാന്‍ കൂട്ടാക്കാത്ത പോലെ. സി.പി.എമ്മിനെ മാത്രം ബന്ദിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതും അവരാണിത് തുടങ്ങിയത് എന്ന മട്ടിലുള്ള വാദഗതികളും മുകളില്‍ സൂചിപ്പിച്ച പത്രങ്ങളുടെ രീതിയോട് യോജിച്ചത് തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ.
വ്യക്തിപരമായി ബന്ദിനെതിരെ നിലപാടെടുത്ത ഹസ്സന്‍ തന്നെ പിന്നീട് ബന്ദ് പ്രഖ്യാപിച്ച ഹാസ്യനാടകവും ഉണ്ടായില്ലേ?അതൊന്നു താങ്കള്‍ കാണാഞ്ഞിട്ടല്ലല്ലോ? എന്തിനേറെ മമതായും കൂട്ടരും നാഴികക്ക് നാല്പതു വട്ടം നടത്തുന്ന ബന്ദിനെക്കുറിച്ച് ആനുഷംഗികമായി പോലും എങ്ങും പരാമര്‍ശിച്ച് കാണുന്നില്ലല്ലോ?
ഒരു സംശയം ശേഷിക്കുന്നു. സിപി എമ്മിനെ മാത്രം ഉപദേശിച്ചു നന്നാക്കുക എന്ന സീമിതമായ ഉദ്ദേശം മാത്രമേ താങ്കള്‍ക്കുള്ളോ? അതോ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ആഗ്രഹമാണോ താങ്കളെ നയിക്കുന്നത്?
ഒരു സംശയം കൂടി.. പൂരത്തിന്റെ നാട്ടില്‍ 59 ഹര്‍ത്താല്‍ നടന്നതില്‍ എത്ര എണ്ണം സിപിഎം നടത്തി മറ്റു പാര്‍ട്ടികള്‍ എത്ര നടത്തി എന്നു പറയാമോ? താങ്കളുടെ ആക്രമണത്തിന്റെ കുന്തമുന സിപിഎം ന് എതിരായതുകൊണ്ടു അറിയാനുള്ള ആകാംഷ കൊണ്ടാണ് ചോദിക്കുന്നത്.എങ്കില്‍ മാത്രമേ വിമര്‍ശനം വസ്തുനിഷ്ഠമാകൂ എന്നു തന്നെ കരുതുന്നു.
രാമചന്ദ്രന്: മറവില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതല്ല. കാരണം അത് നല്ല സംവാദത്തിന്റെ രീതിയല്ല. വെളിച്ചത്തു വന്നു ചോദിച്ചാല്‍ മറുപടി പറയുന്നതാണ്. ഒന്നു രണ്ടു പൊതു കാര്യങ്ങള്‍ പറയട്ടെ. നിക്ഷ്പക്ഷത തെളിയിക്കാന്‍ സി. പി. എമ്മിനെ വിമര്‍ശിക്കുമ്പോള്‍ ഒപ്പം എതിരാളികളെയും വിമര്‍ശിക്കണം എന്ന നിലപാട് സ്വീകാര്യമല്ല. ആരെ എപ്പോള്‍ വിമര്‍ശിക്കണം എന്നതൊക്കെ സൗകര്യം അനുസരിച്ചു തീരുമാനിക്കുന്നതാണ്. സി. പി. എം. മാത്രമല്ല എല്ലാ കക്ഷികളും നന്നാകണമെന്ന ആഗ്രഹം എനിക്കുണ്ട്. പക്ഷെ സി. പി. എം ഉള്‍പ്പെടെ ആരെയും ഉപദേശിച്ചു നന്നാക്കാമെന്ന വ്യാമോഹമില്ല.
ബി ആര്‍ പി ക്ക്,
ഞാന്‍ ഒന്നും മറച്ചു വക്കുന്നില്ല. ഒരു ബാങ്ക് ജീവനക്കാരനാണ്. സ്ഥലം എറണാകുളം. ഒരു വായനക്കാരനാണ്. എനിക്ക് ബ്ലോഗില്ല.ഈ പേരില്‍ ഒരു ബ്ലോഗ് ഉണ്ടെങ്കില്‍ മാത്രമേ താങ്കള്‍ മറുപടി പറയൂ എന്നുള്ളത് എന്നെ അതിശയിപ്പിക്കുന്നു. താങ്കളുടെ മറുപടി കേള്‍ക്കാനായി ഞാന്‍ ഒരു ബ്ലോഗ് തുടങ്ങണോ? പത്രത്തില്‍ എഴുതുന്നതിന് പലപ്പോഴും മറുപടി പറയേണ്ടതില്ലല്ലോ? ബ്ലോഗ് അങ്ങനെ അല്ലെന്നാണ് കരുതിയത്.എഴുതുന്ന ആള്‍ കുറച്ചുകൂടി accountable ആണ് എന്നാണ് എന്റെ വിചാരം. തെറ്റിപ്പോയി. സമസ്ത അപരാധങ്ങള്‍ക്കും മാപ്പ്.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍,തലേദിവസം കള്ളുഷോപ്പിന്റെയും ഇറച്ചിക്കടയുടെയും മുന്‍പില്‍ ഒരു നീണ്ടനിര കാണാമെന്നു കേട്ടിട്ടുണ്ട്.
ജനം,‘വീണുകിട്ടുന്ന ഒരൊഴിവുദിവസം ആഘോഷിച്ചേക്കാം’എന്ന മാനസീകാവസ്ഥയിലേക്ക് വഴുതുവീണതു ഹറ്ത്താലുകളുടെ
വിജയത്തിനു ഒരു കാരണമാണു.
ആഹ്വാനം ചെയ്യൂന്ന പാറ്ട്ടിയില്‍നിന്നു നഷട്ട്പരിഹാരം ഈടാക്കാന്‍ എന്തെങ്കിലും
ഒരു ‘ഫാസ്റ്റ് ട്രാക്ക്’സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതിക്കു കഴിയുമൊ?
അടിച്ചെല്‍പ്പിക്കപ്പെടുന്ന ഈ നിഷ്ക്രിയതയോട്
എതിര്‍പ്പുള്ള് എല്ലാവരും ആ സൌകര്യം കറ്ശനമായും ഉപയോഗപ്പെടുത്തിയാല്‍,അടുത്ത ഹര്‍ത്താല്‍ ആഹ്വാനത്തിനു മുന്‍പു പാറ്ട്ടികള്‍ ഒന്നുകൂടി ആലോചിക്കും.
വല്ലാറ്പാടം ടെര്‍മിനല്‍ സംരംഭത്തില്‍നിന്നു
ദുബായ് പോറ്ട്ട്സ് പിന്മാറിയേക്കും എന്ന
വാറ്ത്തയറിഞ്ഞപ്പോള്‍ ആലോചിച്ചുപോയി,
കേരളത്തില്‍ മാത്രമേ ഇങ്ങിനെയൊക്കെ സംഭവിക്കു.
നമ്മുടെ നാട് വീണ്ടുംവീണ്ടും പരാജയപ്പെടുന്നു-
രാഷ്ട്രീയം മാത്രം ജയിച്ചുകൊണ്ടേയിരിക്കുന്നു..
രാമചന്ദ്രന്: മറഞ്ഞു നിന്നു സംസാരിക്കാന്‍ അനുവദിക്കുന്ന ഒരു മണ്ഡലമാണല്ലോ ഇത്. 'സ്ക്രീന്‍ നെയിം' ഉപയോഗിക്കുന്ന ഒരു അംഗീകൃത രീതിതന്നെയുണ്ട്. അതിനോട് എനിക്ക് എതിര്‍പ്പില്ല. തൂലികാനാമം ഉപയോഗിച്ച് എഴുതുന്നവരുണ്ടല്ലോ. പക്ഷെ നേരിട്ടുള്ള ചോദ്യവും ഉത്തരവും ആകുമ്പോള്‍ ഒരാള്‍ക്ക് മറ്റെയാളെക്കുറിച്ച് അല്പം അറിവ് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് കുറഞ്ഞ വിവരമെങ്കിലും നല്‍കുന്ന പബ്ലിക് പ്രൊഫീല്‍ ഇല്ലെങ്കില്‍ നേരിട്ടുള്ള സംവാദം ഒഴിവാക്കാന്‍ തീരുമാനിച്ചത്. നേരെ വന്നു ചോദിച്ചാല്‍ മറുപടി പറയുന്നതാണ് എന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാമചന്ദ്രന്‍ ഒടുവിലത്തെ സന്ദേശത്തില്‍ നല്‍കിയിട്ടുള്ള വിവരം മതിയായ വെളിപ്പെടുത്തലായി കരുതുന്നു. അതുകൊണ്ട് നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാം.
മറ്റുള്ളവരുടെ പങ്കു എടുത്തു പറയാതെ ഞാന്‍ സി.പി.എമ്മിനെ മാത്രം ബന്ദിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു, അവരാണിത് തുടങ്ങിയത് എന്ന മട്ടില്‍ വാദിക്കുന്നു -- ഇതാണ് രാമചന്ദ്രന്റെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 'സിപി എമ്മിനെ മാത്രം ഉപദേശിച്ചു നന്നാക്കുക എന്ന സീമിതമായ ഉദ്ദേശം' മാത്രമേ എനിക്കുള്ളോ എന്ന് ചോദിച്ചിരിക്കുന്നത്. എന്‍റെ 'ആക്രമണത്തിന്റെ കുന്തമുന സിപിഎംന് എതിരാണ്' എന്ന ആക്ഷേപവും രാമചന്ദ്രനുണ്ട്.
തൃശ്ശൂരിലുണ്ടായ 59 ഹര്‍ത്താലില്‍ എത്ര എണ്ണം സി. പി. എം നടത്തിയവയാണ് എന്ന രാമചന്ദ്രന്റെ ചോദ്യത്തിനുള്ള ഉത്തരം എന്‍റെ പക്കലില്ല. വിവരാവകാശ നിയമം ഉപയോഗിച്ചു വിവരം തേടിയ ആള്‍ അത് ചോദിച്ചിരുന്നില്ലായിരിക്കാം. അതില്‍ ഒന്നുപോലും സി. പി. എം. നടത്തിയത് അല്ലെന്നു വരാം. എന്നാല്‍ ബന്ദ്, ഘേരാവോ എന്നിങ്ങനെയുള്ള ക്രൂര മനുഷ്യാവകാശ ലംഘനം അടങ്ങുന്ന സമര മുറകള്‍ കൊണ്ടുവന്നതും സ്വീകാര്യമാക്കിയതും സി. പി. എം ആണ് എന്നുതന്നെയാണ് അവയുടെ ചരിത്രം നോക്കിയാല്‍ മനസ്സിലാകുന്നത്. ബന്ദ് നിയമവിധേയമല്ലെന്ന കോടതി വിധി മാറ്റിക്കിട്ടാന്‍ പാര്‍ട്ടി സുപ്രീം കോടതിവരെ പോയിരുന്നല്ലോ. ഇത് പാര്‍ട്ടിക്ക് ആ സമര മുറയില്‍ ഇപ്പോഴുമുള്ള വിശ്വാസത്തിനു തെളിവാണ്. ഇന്നു ഒരു കൊച്ചു പാര്‍ട്ടി വിചാരിച്ചാലും ഒരു കൊച്ചു പ്രശ്നത്തിന്റെ പേരില്‍ വേണമെങ്കിലും ജനജീവിതം ദുസ്സഹം ആക്കാമെന്ന അവസ്ഥയാണുള്ളത്. ഇത് മാറണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇതു മാറ്റിയെടുക്കാനുള്ള കഴിവ് ഇതുണ്ടാക്കിയ സി. പി. എം. നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ ഇത് മാറ്റിയെടുക്കാനുള്ള ചുമതലയും അതിനുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കുന്തമുന അങ്ങോട്ട് നീളുന്നത്.
ഞാന്‍ ഇതിനെ കാണുന്നത് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഒരു അവസരമായോ അതിനെ നന്നാക്കാനുള്ള ശ്രമമായോ അല്ല. അങ്ങനെ ആരെങ്കിലും കരുതുന്നെങ്കിലും വിരോധമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല സമൂഹത്തിന്‍റെ സൃഷ്ടിക്കു ഇന്നത്തെ സ്ഥിതി മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്.
സംവാദം നമുക്കു തുടരാം.
പ്രിയ ബി.ആര്‍.പി,
ഏത് ബന്ദും, ഹര്‍ത്താലും, ജാഥയും സത്യാഗ്രഹവും പിക്കറ്റിങ്ങും ഘേരാവോയുമൊക്കെ ആരുടേയെങ്കിലുമൊക്കെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യും. അത് അതിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യും. പക്ഷെ, ആ ഭാഗം മാത്രം പ്രോജക്ട് ചെയ്യുകയും അതിന്റെ പേരില്‍ മൊത്തത്തില്‍ ഇത്തരം പ്രതിഷേധങ്ങളെ താറടിക്കുകയും ചെയ്യുന്നത് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ പൌരാവകാശത്തിലാണ് കത്തിവെക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. സി.പി.എം സുപ്രീം കോടതി വരെ പോയത് ഈയൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ തന്നെ എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനം ഇവിടെ കാണാം. ആ നിലക്ക് അതിന്റെ അന്തഃസ്സത്ത മനസ്സിലാക്കാതെയുള്ള എഴുത്ത് അത്ര ശരിയല്ല എന്നാണ് തോന്നുന്നത്. പ്രതിഷേധിക്കാനുള്ള ഒരവകാശം നഷ്ടപ്പെടുന്നത് പിന്നീട് ഓരോന്നോരോന്നായി മറ്റു അവകാശങ്ങള്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കില്ലേ? ബന്ദ് നിയവിരുദ്ധമാക്കിയാല്‍ നാളെ ജാഥ നിയമവിരുദ്ധമാക്കാം പിന്നെ പ്രതിഷേധ യോഗത്തില്‍ കൈവെക്കാം, പിന്നെ എഴുത്തില്‍ കൈവെക്കാം. അങ്ങിനെ പോയാല്‍ നാം എവിടെ ചെന്നെത്തും? ഇതിന്റെ ഉത്തരം തികച്ചും ലളിതമല്ലേ? താങ്കള്‍ ഇന്നു പങ്കെടുത്ത യോഗം പോലും നിയമവിരുദ്ധമാകും. അതിനോട് യോജിക്കുന്നുണ്ടോ?
താങ്കള്‍ മുന്നോട്ട് വെക്കുന്ന വാദഗതികള്‍ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ല എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ബന്ദിന്റെ കാര്യത്തില്‍ സി.പി.എമ്മിനെതിരെ മാത്രം സംസാരിക്കുന്ന താങ്കള്‍ അതിന്റെ കൂട്ടത്തില്‍ വെക്കുന്ന കണക്കിന്റെ കാര്യത്തില്‍ അവര്‍ എത്രയെണ്ണം നടത്തി എന്നു പോലും അന്വേഷിച്ചിട്ടില്ല. www.harthal.com എന്ന സൈറ്റ് പറയുന്ന സ്റ്റാറ്റിസ്റ്റിക്സ് ശ്രദ്ധിക്കുക. (ആധികാരികത അറിയില്ല പക്ഷെ, ഹര്‍ത്താല്‍ വിരുദ്ധ സൈറ്റ് ആണ്). സി.പി.എമ്മിനെതിരെ മാത്രം കുന്തമുന തിരിച്ചുവെക്കും മുന്‍പ് ദയവായി ഇത് കൂടി കണക്കിലെടുക്കുക.
ഇടതു ട്രേഡ് യൂണിയനുകളും മറ്റും പണിമുടക്കുകള്‍ നടത്തുന്നത് എത്രയോ മുന്‍പേ പ്രഖ്യാപിച്ച് അതിനനുസരിച്ചുള്ള പ്രചരണങ്ങളും മൊബിലൈസേഷനുമൊക്കെ നടത്തിയ ശേഷമാണ് എന്നത് ശ്രദ്ധിച്ചുകാണുമല്ലോ. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രചരണങ്ങളുടെ ഭാഗമാണിത്. ബന്ദും സമരവുമൊക്കെ അവസാനത്തെ ആയുധമാണെന്ന് അവര്‍ എടുത്തെടുത്ത് പറയാറുണ്ടല്ലോ.
പിന്നെ സുപ്രീം കോടതി പോലും പറഞ്ഞത് അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹര്‍ത്താലുകളെക്കുറിച്ചാണ്. താങ്കളുടെ എഴുത്തിലാകട്ടെ ഒരുതരം മൊത്തം ഹര്‍ത്താല്‍ വിരോധം തുളുമ്പുന്ന പോലെ. ആഹ്വാനം തന്നെ മഹാപാതകമെന്നപോലെ.
പിന്നെ ഹര്‍ത്താലിന്റെ ചരിത്രപരമായ ഉത്ഭവവും വികാസവും എന്ന വിഷയത്തെക്കുറിച്ച് എഴുതുമ്പോള്‍ കേരളത്തിലെ സി.പി.എമ്മിന്റെ പങ്ക് മാത്രം അന്വേഷിക്കുന്നതല്ലേ ഉചിതം? ത്രിപുരയിലും പശ്ചിമബംഗാളിലും ഇക്കാലയളവില്‍ ഒട്ടുമിക്കവാറും അവര്‍ ഭരണത്തിലായിരുന്നല്ലോ? ..ബാക്കിയുള്ള ഇടങ്ങളില്‍ ചുവന്ന കൊടി കാണണമെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലേണ്ട ഗതികേടല്ലേ? :) അപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും ഒന്നും ബന്ദ് ഇല്ല അല്ലേ?
മൊത്തത്തില്‍ ബന്ദ് വിരുദ്ധമാവുകയാണെങ്കില്‍ ഇപ്പോള്‍ ബംഗാളില്‍ മമത നടത്തുന്ന ആഹ്വാനങ്ങളും ജനവിരുദ്ധവും നഷ്ടമുണ്ടാക്കുന്നവയും അതുകൊണ്ട് നിരോധിക്കപ്പെടേണ്ടവയാണെന്നും പറയേണ്ടി വരും.
അവസാനമായി ഈ വിഷയത്തില്‍ കോടതികളുടെ ഇരട്ടത്താപ്പിനെക്കുറിച്ച് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം ഇവിടെ.
നമുക്കെല്ലാവര്‍ക്കും രാഷ്ട്രീയമായ ചിന്തകളും ചേരിതിരിവുകളും ഉണ്ടാവുക സ്വാഭാവികം. പക്ഷെ സ്വതന്ത്രമായ് മാനുഷിക വികാരങ്ങളേയും, ബുദ്ധിമുട്ടുകളേയും കുറിച്ച് ചിന്തിക്കാന്‍ ശ്രമിച്ചാല്‍ ബി.ആര്‍.പി. സംസാരിക്കുന്നത് പാര്‍ട്ടികളെ കുറിച്ചല്ല, മറിച്ച് ജനവിരുദ്ധ നയങ്ങളേയും പരിപാടികളേയും കുറിച്ചാണെന്ന് മനസ്സിലാക്കാം. സ്വാഭാവികമായും അത്തരം ബുദ്ധിമുട്ടുകള്‍ ഏതു പാര്‍ട്ടിയാണോ കൂടുതലായും നടത്തുന്നത് വിമര്‍ശനം അവരെക്കുറിച്ചായിരിക്കും.
പക്ഷെ നമ്മുടെ കണ്ണുകള്‍ക്ക് പൂര്‍ണ്ണമായും ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയതിമിരം ബാധിച്ചെങ്കില്‍, നമ്മുടെ കാഴ്ച്ചകള്‍ക്ക് അതിന്റേതായ നിറം മങ്ങിയ രൂപങ്ങളേ കാണാന്‍ കഴിയൂ. നമ്മുടെ കാഴ്ച്ചകള്‍ അതിന്റെ അടിമകളായ് പോയിരിക്കുന്നുവെന്നര്‍ത്ഥം. അതുകൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങളെ തന്റെ സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരാണ് കൊല നടത്തിയതെങ്കില്‍ നമ്മള്‍ ന്യായീകരിക്കാന്‍ തയ്യാറാവുന്നതും, മറുഭാഗമാണത് ചെയ്തതെങ്കില്‍ അത് നിഷ്ഠൂരവും, കാടത്തവും ഒക്കെയായി കാണുവാനും തോന്നുന്നത്. പലപ്പോഴും ഭരണത്തിലിരിക്കുന്നവര്‍ തൊഴിലാളി സമരങ്ങളെ അടിച്ചൊതുക്കുവാന്‍ പോലീസിനെ ഉപയോഗിക്കുന്നത് കണ്ടീട്ടില്ലേ. ഭരണക്കാര്‍ക്ക് തലവേദന ഒഴിവാക്കുക എന്ന സിദ്ധാന്തം. പ്രതിപക്ഷത്തിനത് തൊഴിലാളികളോടുള്ള നിഷ്ഠൂരമായ സമീപനം. ഇതില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികള്‍ എന്നഭിമാനിക്കുന്നവരും മുക്തരല്ല എന്ന് നമ്മളോര്‍ക്കണം. ഇതൊക്കെ ഇവിടെ എഴുതുവാനുള്ള പ്രചോദനം, മനുഷ്യത്വത്തേക്കാളുപരിയായി രാഷ്ട്രീയ തീമിരം ബാധിച്ച കണ്ണുകള്‍ കൊണ്ട് കാര്യങ്ങള്‍ കാണുകയും ബി.ആര്‍.പി എന്തോ കണ്ണുകെട്ടിയ കുതിരയാണെന്ന് സ്ഥാപിക്കുന്ന രാമചന്ദ്രന്റെ ചിന്താഗതിയും ആണ്.
രാമചന്ദ്രന് ചേട്ടാ,
ഈ പ്രതിക്ഷേധിക്കണം എന്ന് എന്താ ഇത്ര നിര്‍ബന്ധം.?
അല്ല ഇനി പ്രതിക്ഷേധിച്ചില്ലേല്‍ ഒറക്കം വരത്തില്ല എന്ന് കാണുമോ..? ഈ ലോകം അങ്ങനങ്ങ് നന്നാക്കാമെന്ന് കരുതുന്നോ..?
പ്രിയപ്പെട്ട മുരളിമേനോന്‍,
ശ്രീ. ബി.ആര്‍.പി സംവാദം തുടരാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ചര്‍ച്ചയില്‍ തുടര്‍ന്ന് പങ്കെടുത്തതും വാദങ്ങള്‍ അവതരിപ്പിച്ചതും.
അതിനിടയില്‍ എന്റെ തിമിരത്തെക്കുറിച്ചുള്ള താങ്കളുടെ കമന്റ് കണ്ടു. എന്റെ വാദങ്ങള്‍ക്കല്ല താങ്കള്‍ മറുപടി നല്‍കിയിരിക്കുന്നത്. എന്നെ ഏതെങ്കിലും കള്ളിയിലൊതുക്കി മറുപടി ഒഴിവാക്കാനായിരുന്നു ഭാവമെങ്കില്‍ സന്തോഷമേയുള്ളൂ. താങ്കള്‍ക്കൊന്നും വ്യക്തമായ ഉത്തരമില്ല എന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി വായനക്കാര്‍ക്കുണ്ട് എന്നു ഞാന്‍ കരുതുന്നു. കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് ഞാന്‍ എവിടെയാണ് കമന്റ് ഇട്ടത് എന്ന് ഒന്നു പറഞ്ഞുതരാമോ? എന്റെ തിമിരത്തെക്കുറിച്ച് പറയുന്ന താങ്കള്‍ പലപ്പോഴായി ഇട്ടിട്ടുള്ള ചില കമന്റുകള്‍ താഴെ ഇടുന്നു. ഇത് വേറെ ആരോ എഴുതിയതാണ് എന്ന മട്ടില്‍ ഒന്ന് വായിച്ച് നോക്കുക. എന്നിട്ട് സ്വയം തീരുമാനിക്കുക. ഈ കമന്റുകള്‍ ഇട്ട ആള്‍ക്ക് തിമിരമുണ്ടോ ഇല്ലയോ എന്ന്.
മാദ്ധ്യമങ്ങളും സാധാരണ ജനങ്ങളും സത്യം തിരിച്ചറിയുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ കപട തൊഴിലാളി സ്നേഹികളെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.പക്ഷെ നൂറുശതമാനം സാക്ഷരരെന്ന് അഭിമാനം കൊള്ളുന്ന മലയാളികള്‍ സഖാക്കളുടെ സഖാവിന്റെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന കാഴ്ച്ചകള്‍ കണ്ട് നമ്മള്‍ അമ്പരക്കും. കമ്മൂണിസ്റ്റ് സര്‍ക്കാര്‍ സ്വയം ബന്ദ് പ്രഖ്യാപിക്കും ജനങ്ങള്‍ക്കെതിരെ അതിനു ന്യായീകരണമുണ്ട്. സാധാരണ ജനങ്ങള്‍ നിലനില്പിനായ് സമരം ചെയ്താല്‍ ചുവപ്പു സേനക്ക് കൊന്നൊടുക്കാം, കാരണം നിങ്ങളെ വിളിക്കാന്‍ സഖാക്കള്‍ക്ക് പല പേരുകളുമുണ്ട്, ബൂര്‍ഷാ, മാവോയ്സ്റ്റ്, മുതലാളിത്ത ചാരന്മാര്‍ അങ്ങനെ അങ്ങനെ.... ജനവഞ്ചകരെ തിരിച്ചറിഞ്ഞാലും മറ്റൊരു സെലക്ഷനുവേണ്ടി നാം ആരേയും കാണുന്നില്ലല്ലോ എന്ന ദു:ഖം ബാക്കി നില്‍ക്കുന്നു.
Link
വാളെടുത്തവന്‍ വാളാല്‍....
വെട്ടിയും കൊന്നും ശീലിച്ച് അധികാരം കിട്ടിക്കഴിഞ്ഞപ്പോള്‍ ദാ അങ്ങോട്ട് നോക്കു, അവര്‍ അധികാരം പിടിച്ചടക്കാന്‍ അക്രമരാഷ്ട്രീയം കളിക്കുന്നു എന്ന് വിലപിക്കുന്നതില്‍ യാതൊരു കഴമ്പുമില്ല. പിന്നെ പൊതുജനങ്ങളേക്കാള്‍ വേഗം കൊലപാതക രാഷ്ട്രീയം അവര്‍ക്ക് മനസ്സിലാവും അതിന്റെ അപ്പോസ്തലന്മാരായിരുന്നതു കൊണ്ടും (ആയിരിക്കുന്നതുകൊണ്ടും)...
link
രണ്ടു ലേഖനങ്ങളും വായിച്ചു. രണ്ടും വളരെ പ്രസക്തവുമാണ്.
ഒരുകാലത്ത് പാവപ്പെട്ടവര്‍ക്കു വേണ്ടി പടവെട്ടിയ, സാധാരണക്കാര്‍ നെഞ്ചേറ്റിയ ഒരു പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥയില്‍ തികച്ചും ദു:ഖമുണ്ട്. കലാ-സാസ്കാരിക മേഖലയിലെ പലരും എല്ലാക്കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്നീട്ടുണ്ടെന്ന് പാര്‍ട്ടിനേതാക്കള്‍ക്കും അറിയാം. അപ്പോള്‍ അവര്‍ സ്വന്തം സഖാക്കള്‍. പക്ഷെ പാര്‍ട്ടി എന്തു വൃത്തികേടുകളും ചെയ്യും, നിങ്ങളതു ചൂണ്ടിക്കാട്ടാന്‍ പാടില്ല. ചൂണ്ടിക്കാട്ടിയാല്‍ നിങ്ങള്‍ അമേരിക്കന്‍ ചാരന്‍.എന്തു ചെയ്യാം.... നിര്‍ഗുണ പരബ്രഹ്മങ്ങളെ കുറേ വര്‍ഷങ്ങളെങ്കിലും ഒരു മൂലക്കിരുത്തി പാഠം പഠിപ്പിക്കുവാന്‍ ജനത തയ്യാറാവേണ്ടതുണ്ട്.
link
നിത്യ ഇത്തരം വാസ്തവങ്ങളേ, വാസ്തവങ്ങളായ് കാണാന്‍ കേരളത്തിലെ വിരലിലെണ്ണാവുന്നവരൊഴിച്ച് പ്രവാസി മലയാളികള്‍ മാത്രമേ തയ്യാറാവുന്നുള്ളു. കാരണം കൂപമണ്ഡൂകങ്ങള്‍ക്ക് രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളിലൂടെ മാത്രമേ എന്തും കാണാനാവൂ, അതുകൊണ്ട് തല്ലിയത് അമ്മയെ ആണെങ്കിലും അതില്‍ രാഷ്ട്രീയ ചേരിതിരിവോടെ കാണാന്‍ ആളുകളുള്ള നാടാണത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരെണ്ണത്തിനുപോലും ജനതയോട് കൂറില്ലെങ്കിലും ഏറ്റവും കൂടുതല്‍ മുഖംമൂടിയണിഞ്ഞിരിക്കുന്നത് നമ്മുടെ വിപ്ലവം പ്രസംഗിക്കുന്നവര്‍ തന്നെയാണ്. വൈരുദ്ധ്യാത്മക ഭൌതികവാദമില്ലെങ്കിലും, ഓരോ പ്രസ്താവനയിലും പ്രവര്‍ത്തിയിലും വൈരുദ്ധ്യാത്മകത സൃഷ്ടിക്കാന്‍ അവരെ കഴിഞ്ഞേ ഉള്ളു. കുട്ടിക്കുരങ്ങന്മാര്‍ക്ക് രാഷ്ട്രീയം ഇല്ലെങ്കില്‍ നാടു നശിക്കുമെന്നും അത് സ്വാതന്ത്ര്യ ഹനനമാണെന്നും പറഞ്ഞ് നടക്കുന്നവരില്‍ കൂടുതലും വിപ്ലവ പ്രസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളിലും വിദാര്‍ത്ഥികള്‍ സംഘടിക്കുകയും കാര്യങ്ങള്‍ നടത്തുകയും, അതോടൊപ്പം പഠിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇതൂപോലെ ഒരു വൃത്തികെട്ട ചിന്താഗതിയും അതിന്റെ ന്യായീകരണങ്ങളും നമ്മുടെ കേരളത്തില്‍ മാത്രമേ കാണൂ.
link
എന്തായാലും താങ്കള്‍ക്കെങ്കിലും രാഷ്ട്രീയതിമിരം ബാധിക്കാതെ, നിറം മങ്ങാത്ത രൂപങ്ങള്‍ കാണാന്‍ കഴിയുന്നതില്‍ വളരെ ഏറെ സന്തോഷിക്കുന്നു.
പ്രിയപ്പെട്ട ബി.ആര്‍.പീ,
ഞാന്‍ ഇട്ട കമന്റില്‍ രണ്ട് ലേഖനങ്ങള്‍ ഉദ്ധരിച്ചിടുണ്ട് . ഒന്നു പ്രകാശ് കാരാട്ടിന്റെ മറ്റൊന്നു ഡോ.സെബാസ്റ്റ്യന്‍ പോളിന്റെത്. അവയില്‍ കോടതി ഉള്‍പ്പെടെ എടുക്കുന്ന ഹര്‍ത്താല്‍ വിരുദ്ധ സമീപനം എന്തു കൊണ്ട് ജനാധിപത്യവിരുദ്ധമാകുന്നു എന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസ്താരഭയത്താല്‍ അവയെക്കുറിച്ച് ഞാന്‍ കൂടുതല്‍ വിശദീകരിക്കാന്‍ ശ്രമിച്ചില്ല. അതില്‍ ഉയര്‍ത്തിയിരിക്കുന്ന വാദങ്ങള്‍ ശ്രദ്ധേയം എന്ന് ഞാന്‍ കരുതുന്നു. അവ താങ്കളുടെ വാദങ്ങള്‍ക്ക് മതിയായ മറുപടി നല്‍ക്കുന്നുവെന്നു തന്നെ ഞാന്‍ കരുതുന്നു.
എന്നെ ഏതെങ്കിലും കള്ളിയിലാക്കി എന്നില്‍ തിമിരമാരോപിക്കുമ്പോഴുള്ള താങ്കളുടെ ഈ മൌനം ഒരു സംവാദം താങ്കളാഗ്രഹിക്കുന്നില്ല എന്നാണോ അര്‍ത്ഥമാക്കുന്നത്?
പ്രിയപ്പെട്ട മിടുക്കന്‍,
മിടുക്കന്‍ തന്നെ :)
ഗഹനമായ ഒരു ചറ്ച്ചക്കുള്ള് രാഷ്ട്രിയ പ്രബുദ്ധതയില്ലെങ്കിലും,ഒരു സാധാരണകാരി എന്ന നിലയില്‍ എന്റെ ഒരു സംശയം ചോദിക്കട്ടെ രാമചന്ദ്രന്‍?
പ്രതിഷേധികാനുള്ള അവകാശം നഷ്ട്ടപ്പെടുന്നതിനെപ്പറ്റിയുള്ള താങ്കളുടെ
ആകുലത മനസ്സിലാക്കുന്നു.പക്ഷെ അതിലും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്-സാമാന്യജനത്തിനു സമാധാനമായി ജീവിക്കാനും ജോലിയെടുക്കാനുമുള്ള അവകാശം.അതു നിരാന്തരമായിധ്വംസിക്കപ്പെടുകയാണിവിടെ.
ഹറ്ത്താല്‍ അനുകൂലികളുടെ അതിക്രമത്തില്‍പ്പെട്ടു തകറന്ന എത്രയോ
ജീവിതങ്ങളുണ്ട്-അവരുടെ അവകാശത്തിനെപറ്റിയൊന്നും ആരും സംസാരിച്ചു കേള്‍ക്കാറില്ലല്ലൊ?
പിന്നൊന്നു,പ്രതിഷേധിക്കേണമോയെന്നു
സ്വയം നിശ്ചയിക്കേണ്ടകാര്യമാണു.
ഭയപ്പെടുത്തിയോ സമറ്ദ്ദമുപയോഗിച്ചൊ ‘പ്രതിഷേധിപ്പിക്കുക’യല്ലെ ഇവിടെ നടക്കുന്നതു?
ഇതുതീറ്ത്തും ജനാധിപത്യവിരുദ്ധമാണു.
“
ഏത് ബന്ദും, ഹര്‍ത്താലും, ജാഥയും സത്യാഗ്രഹവും പിക്കറ്റിങ്ങും ഘേരാവോയുമൊക്കെ ആരുടേയെങ്കിലുമൊക്കെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യും. അത് അതിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്.”
എന്നു ഒഴുക്കന്മട്ടിലപ്പറഞ്ഞു തീറ്ര്ക്കേണ്ടപ്രശ്നമല്ല
നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നതു.
അറ്ഹിക്കുന്ന ഒരു പ്രതിഷേധപ്രകടനം എന്ന നിലയില്‍ നിന്നും ബന്ദിനും ഹറത്താലിനുമുണ്ടായ
അപചയം കണ്ടില്ലെന്നുനടിക്കുന്നതു ശരിയല്ല.
ഏതുരാഷ്ട്രിയപ്പാറ്ട്ടിക്കും മുഷ്ക്ക് കാണിക്കാനുള്ള ഒരുപരണം മാത്രമാണിന്നു ഹറ്ത്താലുകള്‍.
അസംഘടിതരായ പൊതുജനം എത്രനാള്‍ ഇതൊക്കെ മിണ്ടാതെ സഹിക്കണം?
അതുകൊണ്ടാണ്‍ കോടതിക്കിടപെടേണ്ടിവന്നതു.
പ്രതിഷേധിക്കാനുള്ള അമൂല്ല്യമായ ആ അവകാശത്തിനു ഇങ്ങിനെയൊരു ഗതികേടുവന്നെങ്കില്‍,അതിനുത്തരവാദികള്‍
ആരാണെന്ന്,മുന്‍ വിധികളില്ലാതെ ഒന്നാലോചിച്ചു നോക്ക്ക.
പ്രതിഷേധിക്കാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞിട്ടില്ല. പ്രതിഷേധിക്കാന്‍ താല്‍പര്യമില്ലാത്തവരെക്കൊണ്ടു പ്രതിഷേധിപ്പിക്കുന്നതിനുള്ള അവകാശം ആര്‍ക്കുമെല്ലെന്നെ കോടതി പറഞ്ഞിട്ടുള്ളൂ.
പ്രിയപ്പെട്ട രാമചന്ദ്രന്‍,
താങ്കളെ ഞാന്‍ ഒരു കള്ളിയിലാക്കിയിട്ടില്ല. പക്ഷെ കാഴ്ച്ചപ്പാടുകള്‍ ഒരുവശത്തേക്ക് മാത്രമാക്കിയതുപോലെയും ബി.ആര്‍.പി ആ വശത്തേക്ക് നോക്കുന്നില്ല എന്ന് തോന്നുന്ന കമന്റും കണ്ടപ്പോള്‍ എന്റെ ഒരു കുറിപ്പ് ഉണ്ടായി എന്നു മാത്രം. അതുപോലെ ഞാനും ഒരു കള്ളിയിലല്ല എന്ന് എന്റെ കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കും. പിന്നെ ഇഷ്ടപ്പെട്ട ഒരു പാര്‍ട്ടി കൂടുതല്‍ തെറ്റുകളില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ കൂടുതല്‍ തുറന്നുകാണിക്കുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ്. അല്ലെങ്കില്‍ എന്തെങ്കിലുമാവട്ടെ എന്ന മനോഭാവം ഉണ്ടാകാമായിരുന്നു. അതോടൊപ്പം അവര്‍ അങ്ങനെ ചെയ്തില്ലേ, അതെന്തുകൊണ്ട് നോക്കിയില്ല, ഞങ്ങള്‍ ഇങ്ങനെ ചെയ്തതെന്തുകൊണ്ട് നോക്കുന്നു എന്നുള്ള താരതമ്യങ്ങളില്‍ എന്ത് കഴമ്പാണുള്ളത്. അതുകൊണ്ടൊക്കെ സൂചിപ്പിച്ചതാണ്. അല്ലാതെ നമ്മള്‍ തമ്മില്‍ എന്ത് അഭിപ്രായ വ്യത്യാസമാണുള്ളത് അല്ലേ..
പ്രിയപ്പെട്ട ഭൂമിപുത്രി
പ്രതിഷേധികാനുള്ള അവകാശം നഷ്ടപ്പെടുന്നതിനെപ്പറ്റിയുള്ള എന്റെ ആകുലത മനസ്സിലാക്കിയതിന് ഞാന്‍ പെങ്ങള്‍ക്ക് നന്ദി
പറയുന്നു.
പെങ്ങള്‍ പറഞ്ഞു,
“പക്ഷെ അതിലും പ്രധാനപ്പെട്ട മറ്റൊന്നുണ്ട് -സാമാന്യജനത്തിനു സമാധാനമായി ജീവിക്കാനും ജോലിയെടുക്കാനുമുള്ള
അവകാശം.അതു നിരാന്തരമായിധ്വംസിക്കപ്പെടുകയാണിവിടെ”.
നൂറുശതമാനം യോജിക്കുന്നു.
പക്ഷെ അത് ഹര്‍ത്താല്‍ മൂലം ആണോ? അല്ല എന്നു ഞാന്‍ കരുതുന്നു. ഹര്‍ത്താല്‍ മൂലമാണെന്നു കരുതുന്നത് നമ്മുടെ
സമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതികളെ ചില ലളിതമായ സൂത്രവാക്യങ്ങളില്‍ ഒതുക്കാനുള്ള ശ്രമമായി പോകുന്നില്ലേ? സ്വയം
ആലോചിച്ചു നോക്കൂ...എന്തു കൊണ്ട് എല്ലാവര്‍ക്കും ജോലിയെടുക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല? ഈ
ചോദ്യങ്ങളുടെ ഉത്തരമായാണ് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഹര്‍ത്താല്‍ അല്ലെങ്കില്‍ പൊതുപണിമുടക്ക് എന്നത് ഒരു
സുപ്രഭാതത്തില്‍ പ്രഖ്യാപിക്കുന്നതോ അതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരില്‍ അടിച്ചേല്‍പ്പിക്കുന്നതോ ആകാന്‍
പാടില്ല എന്നതിനോട് നൂറ്റൊന്നു ശതമാനം യോജിക്കുന്നു.അങ്ങനെ ചെയ്യുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്.
അല്ലെന്നു ഞാനെവിടെയാണ് പറഞ്ഞത് എന്റെ പെങ്ങളേ..?
ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ..” ഏത് ബന്ദും, ഹര്‍ത്താലും, ജാഥയും സത്യാഗ്രഹവും പിക്കറ്റിങ്ങും ഘേരാവോയുമൊക്കെ
ആരുടേയെങ്കിലുമൊക്കെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യും. “ തികച്ചും വാസ്തവമല്ലേ എന്റെ
പ്രസ്താവന. പെങ്ങളും ഞാനും പണിയെടുക്കുന്ന ബാങ്കിംഗ് മേഖലയില്‍ എത്രയോ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. അത്
കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നു പറയാന്‍ കഴിയുമോ? കഴിഞ്ഞ ദിവസം ഒഴിഞ്ഞകുടങ്ങളുമായി സ്ത്രീകള്‍
എറണാകുളം -വൈപ്പിന്‍ പാലത്തില്‍ കുത്തിയിരുന്നു, കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച്..എത്രയോ പേരുടെ യാത്ര
തടസ്സപ്പെട്ടു.എത്രയോ പേരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണത് ചെയ്തത്.
എന്തായാലും ഒന്നു കൂടി പറയട്ടെ
പൌരാവകാശങ്ങളുടെ മഹാവിളംബരമായ 'മാഗ്നകാര്‍ട' ചരിത്രപ്രസിദ്ധമായ ഒരു ഘെരാവോയുടെ ഫലമായാണ്
സാധ്യമായത്. നമ്മളൊക്കെ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പലതും മുന്‍പേ പോയ ചിലരുടെ ത്യാഗത്തിന്റെ, സമരത്തിന്റെ,
സഹനത്തിന്റെ ഫലമാണെന്നും ഓര്‍ക്കേണ്ടതില്ലേ?.
ഞാന്‍ കാരാട്ടിനെ ഉദ്ധരിക്കട്ടെ..
”For ordinary people, who cannot be litigating in courts endlessly or influencing a ca llous and corrupt
bureaucracy, very often the only avenue open is to collectively organise and resort to mass protests. For people
who are powerless, it is often political parties and public organisations, whatever their limitations,that respond to
their demands. By organising mass collective action they provide the only hope for voicing their grievances and
providing access to authority which is supposed to be available in a democracy. If the mass movements can be
sustained, the way is open to influence state policy and get some access to resources for a livelihood.
അദ്ദേഹം തുടരുന്നു...
” In a democratic society, there can be reasonable restrictions placed on mass gatherings and demonstrations.
There are laws extant which can be invoked by the authorities to regulate or restrict such activities. For instance,
permission has to be sought f rom the police for the use of loudspeakers in public meetings. The tenor of the
recent judgments is not concerned with such reasonable regulation. It is to completely suppress or marginalise
mass political activity. In the case of bandhs and hartals, the courts can very well ask the administration to enforce
the existing provisions of the law to deal with any coercion and violence indulged in by any person or group“
ഇത്രയും വ്യക്തതയോടെ ഉത്തരവാദിത്വത്തോടെ രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനത്തെ കാണുന്നവരെ ആണ് കണ്ണും പൂട്ടി
അടച്ചാക്ഷേപിക്കുന്നത്. അത് ചൂണ്ടിക്കാണിക്കുന്നത് വലിയ അപരാധമാകുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി.
അവസാനിപ്പിക്കുന്നതിനു മുമ്പ് എനിക്ക് ഇത്ര മാത്രമെ പറയാനുള്ളൂ...ലക്ഷോപലക്ഷം സാമാന്യജനങ്ങളുടെ
ജീവിതദുരിതങ്ങള്‍ക്കറുതി വരുത്താനോ പൊതുമണ്ഡലത്തില്‍ അവയ്ക്കര്‍ഹിക്കുന്ന സ്ഥാനം നേടിയെടുക്കുന്നതിനായോ
നടത്തപ്പെടുന്ന ഏത് പൊതുപ്രക്ഷോഭത്തോടും അല്പസ്വല്പം വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളത് മാറ്റി വച്ചും
സഹകരിക്കേണ്ടതല്ലേ? ഒപ്പം പറയട്ടെ, അവയുമായി സഹകരിക്കാതിരിക്കാന്‍ താങ്കള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്.
എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.
പ്രിയപ്പെട്ട മുരളി മേനോന്‍
താങ്കളെന്നെ കള്ളിയിലാക്കിയില്ല..ഞാന്‍ താങ്കളെയും... താങ്കള്‍ പറഞ്ഞു.“ഇഷ്ടപ്പെട്ട ഒരു പാര്‍ട്ടി കൂടുതല്‍ തെറ്റുകളില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ കൂടുതല്‍ തുറന്നുകാണിക്കുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണ്. അല്ലെങ്കില്‍ എന്തെങ്കിലുമാവട്ടെ എന്ന മനോഭാവം ഉണ്ടാകാമായിരുന്നു“. പക്ഷെ താങ്കളുടെ ഓരോ ആക്രമണവും (തുറന്നു കാട്ടലും) ഈ പ്രസ്ഥാനം ഇല്ലാതാകണമെന്നാഗ്രഹിക്കുന്നവരെ അത്യധികം ആഹ്ലാദിപ്പിക്കുന്നു എന്നത് താങ്കള്‍ തിരിച്ചറിഞ്ഞില്ല എന്നു തന്നെ ഞാന്‍ കരുതുന്നു .കളം ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ എന്നു ഈ പാവം ചിന്തിച്ചു പോയി. അല്ലാതെ നമ്മള്‍ തമ്മില്‍ എന്ത് അഭിപ്രായ വ്യത്യാസമാണുള്ളത് അല്ലേ ?
രാമചന്ദ്രന്,കാരാട്ടിന്റെയും താങ്കളുടെയും വാക്കുകള്‍
ഉള്‍ക്കൊള്ളുന്ന വികാരം മനസ്സിലാകും.
പക്ഷെ,ഈപ്പറഞ്ഞ കാരണങ്ങള്‍ക്കുവേണ്ടി മാത്രമാണ് കേരളത്തില്‍ ജനജീവിതം അടിക്കടി സ്തംഭിപ്പിക്കുന്നതെന്നു ആത്മാര്‍ത്ഥമായിപ്പറയാന്‍ കഴിയുമോ?
ഈയൊരു പ്രസ്ഥാനത്തിന്റെ degenerated രൂപമാണു ഇന്നു കാണുന്നതു.
ഇതില്‍ അടിയുറച്ചു വിശ്വസിക്കുന്നവറ്ക്ക്,ഇതിന്റെ ശരിയായ spirit ഉള്‍ക്കൊണ്ട്,ആരോഗ്യകരമായ രീതിയിലാണു അതു നടപ്പില്‍ വരുന്നതെന്നു ഉറപ്പാക്കേണ്ട ചുമതലകൂടിയുണ്ട്.
അതല്ലല്ലൊനടക്കുന്നതു-വിജയിക്കുന്ന ഹറ്ത്താലുകള്‍ muscle powerന്റെ വിജയാമാണു.
സാമാന്യജനജീവിതം ദുഷ്കരമാകുന്നതില്‍ ഹറത്താലിനുമൊരു പങ്കുണ്ട്-ഹറ്ത്താല്‍ മാത്രമാണു കാരണം എന്നു ഞാന്‍ പറഞ്ഞില്ല.
“ഹര്‍ത്താല്‍ അല്ലെങ്കില്‍ പൊതുപണിമുടക്ക് എന്നത് ഒരു
സുപ്രഭാതത്തില്‍ പ്രഖ്യാപിക്കുന്നതോ അതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരില്‍ അടിച്ചേല്‍പ്പിക്കുന്നതോ ആകാന്‍
പാടില്ല എന്നതിനോട് നൂറ്റൊന്നു ശതമാനം യോജിക്കുന്നു.അങ്ങനെ ചെയ്യുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്‍”
എന്നു താങ്കള്‍സമ്മതിക്കുന്നുവെന്നതു ആശ്വാസപ്രദം തന്നെ.
വൈപ്പിനില്‍ ഒഴിഞ്ഞ കുടവുമായി റോഡില്‍ കുത്തിയിരുന്ന സ്ത്രികള്‍ ഒരു ഹറാത്താലാഹ്വാനം ചെയ്താല്‍ ഞാന്‍ സറ്വ്വാത്മനാ അവരെ പിന്താങ്ങും.
പക്ഷെ,CPMഉം RSSഉം തമ്മിലുള്ള കണക്കുതീറ്ക്കല്‍ കളീകള്‍ക്കു പിന്തുണപ്രഖ്യാപിച്ചു എന്റെ ഒരുദിവസത്തെ വിലയേറിയ casual leave കളയാന്‍ എനിക്കിഷ്ടമില്ലെങ്കില്‍?
ആ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എനിക്കു/എന്നെപ്പോളെയുള്ളവറ്ക്കുണ്ടെന്നുറപ്പുവരുത്താന്‍
ഇന്നത്തെ കേരളീയസാഹചര്യത്തില്‍ രാമചന്ദ്രനു
കഴിയുമോ?
അവിടെമാത്രമെ നമ്മള്‍തമ്മില്‍ തെറ്റുന്നുള്ളു
..ഹര്‍ത്താല്‍ അല്ലെങ്കില്‍ പൊതുപണിമുടക്ക് എന്നത് ഒരു
സുപ്രഭാതത്തില്‍ പ്രഖ്യാപിക്കുന്നതോ അതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരില്‍ അടിച്ചേല്‍പ്പിക്കുന്നതോ ആകാന്‍
പാടില്ല എന്നതിനോട് നൂറ്റൊന്നു ശതമാനം യോജിക്കുന്നു.അങ്ങനെ ചെയ്യുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്.
Now Read This
തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ 27ന് ഇടതുകക്ഷികള്‍ നടത്തുന്ന ദേശീയ
ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ തടയുമെന്ന് എ.ഐ.ടി.യു.സി.
നേതൃത്വത്തിലുള്ള മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി പട്ടം
ശശിധരന്‍ അറിയിച്ചു.
Marupadi paryanam sakhakale??
Onnu paryukayum matonu chukayum chyunaa ....
Post a Comment