Thursday, November 1, 2007

അധികപ്രസംഗം

ജനശക്തി വാരിക വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു. ഇതാണ് URL: http://janashakthionline.com/
അവിടെ കണ്ടത്:
*BREAKING NEWS *രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില് മന്ത്രി എം എ ബേബി പ്രോട്ടോക്കോള് ലംഘിച്ചു *BREAKING NEWS *അനുവദിച്ചതിനേക്കാള് മൂന്നിരട്ടിയിലേറെ സമയം പ്രസംഗിക്കാനെടുത്താണ് പ്രോട്ടോക്കോള് ലംഘിച്ചത് *
അധികപ്രസംഗം! അല്ലാതെന്ത്?
ബ്രെക്കിംഗ് ന്യു‌സിലെ ചില്ലുകള്‍ കട്ടുചെയ്ത് പേസ്റ്റ് ചെയ്തപ്പോള്‍ രു‌പഭേദം വന്നു! അത് യൂണിക്കോഡ്‌ പ്രശ്നം.

6 comments:

മുരളി മേനോന്‍ (Murali Menon) said...

സാറേ, എന്ത് പ്രോട്ടോക്കോള്‍ ലംഘനം,

ഇതാ ഇവിടെ വിവരമില്ലാത്ത ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ പണ്ഡിതനായ പാവം 5 star കമ്മൂണിസ്റ്റുകാരനായ ഒരു മന്ത്രി കഷ്ടപ്പെടുമ്പോള്‍ നമ്മള്‍ കുറ്റം പറയാന്‍ പാടുണ്ടോ?
ആരു പ്രസംഗിക്കാന്‍ വന്നാലും ഒരു പണിയുമില്ലാത്ത കുറേ എണ്ണങ്ങള്‍ വായില്‍ നോക്കിയിരിക്കാന്‍ ഉള്ളതാണു ഇവരുടെയൊക്കെ മൈക്ക് കടിച്ചു തിന്നുവാനുള്ള പ്രചോദനം. വിദേശങ്ങളില്‍ ആരു വന്നാലും ആരും തിരിഞ്ഞുനോക്കുന്നില്ല. ഏതെങ്കിലും ഓഫീസിലെ ഒരു ഓഫീസറുടെ പോലെയാണ് അവര്‍ക്ക് മന്ത്രിയും, മറ്റുള്ളവരും. നമ്മളെ ഭരിക്കാന്‍ നമ്മള്‍ തെരഞ്ഞെടുത്ത് വിട്ടവര്‍. പക്ഷെ ഇവിടെ ഒരിക്കല്‍ ഒന്നു ജയിച്ചു കിട്ടിയാല്‍ പാവം ജനം വെറും കൃമി... ഇവരെയൊക്കെ ചുമക്കാന്‍ നിയോഗമുള്ള പാവം ഐ.എ.സും, ഐ.പി.എസും, പിന്നെ സാധാ ജനങ്ങളും...
നമുക്കും ചില രാജ്യങ്ങളില്‍ ഉണ്ടായിരുന്നതുപോലെ (ഇപ്പോള്‍ ഉണ്ടാവോ) റഫറണ്ടം, തിരിച്ചുവിളിക്കല്‍ ഒക്കെ ഉണ്ടെങ്കില്‍ ഇവന്മാരൊന്നും ഇത്രക്ക് വിലസുകയില്ലായിരുന്നു.

അനംഗാരി said...

മലയാളം ബ്ലോഗിലേക്ക് സ്വാഗതം.മലയാളം വളരട്ടെ.
ആശംസകള്‍ നേരുന്നു.

B.R.P.BHASKAR said...

ഒരു അപേക്ഷ. സാര്‍ വിളി എനിക്ക് തീരെ ഇഷ്ടമില്ല, ഒഴിവാക്കിയാല്‍ കൊള്ളാം. കേരളത്തില്‍ അത് കുറെ കു‌ടുതലാണല്ലോ. പേരാവാം. അല്ലെന്കില്‍ ഇനിഷ്യലുകള്‍.
മുരളി മേനോന്: റഫറണ്ടം, തിരിച്ചുവിളിക്കല്‍ ഒക്കെ കൊള്ളാം. പക്ഷെ ചെളിയില്‍ ചവിട്ടിയിട്ട് കഴുകുന്നതിനേക്കാള്‍ നല്ലത് ചവിട്ടാതിരിക്കയാണല്ലോ. അതുകൊണ്ട് ആദ്യമേ നല്ലവരെ തെരഞ്ഞെടുക്കുക. നല്ലവരെ നിര്‍ത്താന്‍ അംഗങ്ങള്‍ പാര്‍ട്ടികളെ നിര്‍ബന്ധിക്കുക.
അനംഗാരിക്ക്: നന്ദി.

മുരളി മേനോന്‍ (Murali Menon) said...

ശരി, സാര്‍ വിളി ഉപേക്ഷിച്ചിരിക്കുന്നു.
പാര്‍ട്ടിയില്‍ നല്ലവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് കിട്ടുന്ന കാലത്തെക്കുറിച്ച് ഒരു സ്വപ്നം മനസ്സിലുണ്ടാവുന്നത് നല്ലതു തന്നെ.

ആദിത്യനാഥ്‌ said...

കേരളത്തിലെ പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന
നിങ്ങളുടെ ഓരോ വാക്കുകളും വളരെയേറെ താല്‍പര്യത്തോടെ ശ്രദ്ധിക്കാറുണ്ട്‌. പുതുമയുണ്ട്‌, ആത്മാര്‍ത്ഥതയുണ്ട്‌, സത്യസന്‌്‌ധതയുണ്ട്‌ നിങ്ങളടെ കാഴ്‌ചപ്പാടിന്‌. അഭിനന്ദനങ്ങള്‍.

B.R.P.BHASKAR said...

ആദിത്യനാഥിനു: നല്ല വാക്കുകള്‍ക്കു നന്ദി.