Sunday, November 4, 2007

ഒരു പത്രത്തിനെതിരെ മുന്‍ ജീവനക്കാര്‍

കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം ദിനപത്രത്തിലെ മുന്‍ ജീവനക്കാര്
മാനേജ്മെന്റ് തങ്ങളെ കബളിപ്പിച്ചതായി ബ്ലോഗില്‍ ആരോപിക്കുന്നു.
രണ്ടു ബാങ്കുകളില്‍നിന്നായി പത്രത്തിന്റെ ആവശ്യത്തിന് മാനേജ്മെന്റ് ലക്ഷക്കണക്കിന്‌ രു‌പ കടമെടുത്തു. ജീവനക്കാരുടെ ജാമ്യത്തിലാണ് ബാന്കുകള്‍ കടം കൊടുത്തത്. മാനേജ്മെന്റ് പണം തിരിച്ചടച്ചില്ല. അതോടെ ജീവനക്കാര്‍ കുടുങ്ങി.
ഹുസൈന്‍ മടവു‌രിന്റെ നേതൃത്വത്തിലുള്ള മുജാഹിദ് വിഭാഗം ഈ പത്രം തുടങ്ങുമ്പോള്‍ സുകുമാര്‍ അഴിക്കോട് ആയിരുന്നു ചീഫ് എഡിറ്റര്‍. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൊല്ലം ഞാന്‍ അതില്‍ പംക്തി എഴുതിയിരുന്നു.
വര്‍ത്തമാനം കൊച്ചിയില്‍ എഡിഷന്‍ തുടങ്ങിയെങ്കിലും അത് അടയ്ക്കേണ്ടിവന്നു. ഇപ്പോള്‍ ഖത്തറില്‍ എഡിഷനുണ്ട്.
ഇപ്പോഴും പത്രത്തില്‍ തുടരുന്ന ചില ജീവനക്കാരും ഈവിധത്തില്‍ കടബാദ്ധ്യത ഉള്ളവരാണെന്ന് അറിയുന്നു.
മാനേജുമെന്റുകള്‍ ജീവനക്കാരെ ഈ വിധത്തില്‍ കെണിയില്‍ പെടുത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഇടപെടാന്‍ സംസ്ഥാന തൊഴില്‍ മന്ത്രിക്കു കഴിയണം. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര് ജാഗ്രത പാലിക്കണം.
പരാതിക്കരുടെ ബ്ലോഗ് കാണുക: http://www.varthamanamwalkouts.blogspot.com/

6 comments:

Faisal Mohammed said...

എന്താ കഥ !! ദീപികയുടെ ചരിത്രം അങ്ങിനെ, ഇതിപ്പോ ഇങ്ങിനെ, നാളെ ഏതൊക്കെ എങ്ങിനെയൊക്കെ...?

ഭൂമിപുത്രി said...

പ്രീയപ്പെട്ട സറ്
വറ്ഷങ്ങള്‍ക്കു മുന്‍പ്,താങ്കളും സക്കറീയയും കൂടി ഏഷ്യാനെറ്റില്‍ അവതരിപ്പിച്ചിരുന്ന ‘പത്രവിശേഷം’പോലെ ശക്തവും നിറ്ഭയവുമായ ഒരു മാധ്യമ നിരൂപണ പരിപാടി, ഇന്ന് ഏതെങ്കിലും ഒരു ചാനലില്‍പോലും കാണാന്‍ കഴിയുമെന്നു വിചാരമില്ല.
അന്നത്തെ രണ്ടേരണ്ട് ചാനലുകളുടേ സ്ഥാനത്ത് ഇന്നു ഒരു ഡസ്നില്ക്കൂടുതലുണ്ടെന്നു കേള്‍ക്കുന്നു.
എന്നിട്ടും..

B.R.P.Bhaskar-ന്റെനിരീക്ഷണങ്ങള്‍ ഞാനെന്നും ബഹുമാനത്തോടെ‍ ശ്രദ്ധിക്കാറൂണ്ട്.
എന്റേതായ നിലപാടുകളെടുക്കാന്‍ അവ പലപ്പോഴും
എന്നെ സഹായിച്ചിട്ടുണ്ട്.

ഈ ബ്ലോഗ് ലോകത്തില്‍ താങ്കളുടെ പേരു കണ്ടപ്പോള്‍
വല്ലാത്ത സന്തോഷം തോന്നി.

ഇനിയും ഇതുപോലെയുള്ള ഇടപെടലുകള് വായിക്കാനായി കാത്തിരിക്കുന്നു

asdfasdf asfdasdf said...

പത്രമോഫീസുകളിലെ പിന്നാമ്പുറങ്ങള്‍ പലപ്പോഴും ഇതുപോലെയൊക്കെ തന്നെ. ഒരു കുത്തക മുതലാളിക്കേ പത്രമിറക്കാനാവൂ എന്ന സത്യം ഇപ്പോഴും നമ്മെ മിഴിച്ചു നോക്കുന്നു.

BHASKAR said...

പാച്ചു, ഭു‌മിപുത്രി, കുട്ടന്‍മേനോന്‍:
പത്രത്തിന്‍റെ നയം തീരുമാനിക്കാന്‍ പണം മുടക്കുന്നയാള്‍ക്ക് കഴിയും. അതുകൊണ്ടാണല്ലോ ദീപിക എന്തെഴുതണമെന്ന് ഫാരിസ് അബുബക്കര്‍ തീരുമാനിക്കുന്നത്. മുതലാളിയുടെ നയം എന്തുമാകട്ടെ, പത്രപ്രവര്‍ത്തനവും ബിസിനസ് രീതികളും സത്യസന്ധ്മാകണമെന്നു ആവശ്യപ്പെടാന്‍ സമൂഹത്തിനു അവകാശമുന്ട്ട്. വായനക്കാരും പ്രേക്ഷകരും ശ്രമിച്ചാല്‍ മാധ്യമങ്ങളെ നേരായ മാര്‍ഗ്ഗത്തില്‍ കൊണ്ടുവരാന്‍ കുറെയൊക്കെ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എം എന്‍. വിജയന്‍ അന്ത്യശ്വാസം വലിക്കുന്ന രംഗം തുടര്‍ച്ചയായി കാണിച്ച ചാനലുകള്‍ പ്രേഷകര്‍ ഫോണിലു‌ടെ പ്രതിഷേധിച്ചപ്പോള്‍ അത് നിര്‍ത്തിയത് ഓര്‍ക്കുക.

Anonymous said...

അഴിക്കോടൊന്നും ഈ തട്ടിപ്പിനെപ്പറ്റി പ്രതികരിച്ചൂ കണ്ടില്ല.പ്രസംഗപ്പാച്ചിലില്‍ വിട്ടുപോയതുതന്നെയാണോ?

insidemathrubhumi said...

'മാതൃഭൂമി'യിലെ തൊഴില്‍ വിവേചനം

മറ്റൊരു മാധ്യമസ്ഥാപനത്തിലുമില്ലാത്ത ഒരു തസ്‌തികയുണ്ട്‌ മാതൃഭൂമിയില്‍ - ലൈനര്‍. പെട്ടെന്ന്‌ കേള്‍ക്കുമ്പോള്‍ ലൈന്‍മാനോ ഇലക്ട്രീഷനോ ആണെന്ന്‌ കരുതും. പക്ഷെ അല്ല. മാതൃഭൂമിയിലെ സ്ഥിരജീവനക്കാരല്ലാത്ത റിപ്പോര്‍ട്ടര്‍മാരാണ്‌ ലൈനര്‍മാര്‍. ഓരോ യൂണിറ്റിലും സ്‌റ്റാഫ്‌ റിപ്പോര്‍ട്ടര്‍മാരുടെ പലമടങ്ങ്‌ വരും ഈ കൂട്ടര്‍. മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളില്‍ 70 ശതമാനത്തിലധികവും ലൈനര്‍മാരുടെ സംഭാവനയാണ്‌. പക്ഷേ ഇവരുടെ ശമ്പളമോ വെറും 3,000 രൂപയും!
മാതൃഭൂമി കഴിഞ്ഞ ഒന്നുരണ്ട്‌ മാസത്തിനുള്ളില്‍ ജീവനക്കാരുടെ ശമ്പളം വന്‍തോതില്‍ ഉയര്‍ത്തിയപ്പോഴും ഇവരെ തഴഞ്ഞു. പക്ഷേ ഇവര്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ ഒരു യൂണിയനും തയ്യാറായില്ല. മാതൃഭൂമിയിലെ 'ലൈനര്‍' എന്ന 'കൂലിഎഴുത്തുകാരു'ടെ രോദനങ്ങളാണ്‌ ഇവിടെ വിവരിക്കുന്നത്‌.
plz log on to:
http://insidemathrubhumi.blogspot.com/