
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പ്ലാന്റ് ബ്രീടിംഗ് ആന്‍ഡ് ജനറ്റിക്സ് തലവനായിരുന്ന ഡോ. ഗോപിമണി മുപ്പതോളം ശാസ്ത്രഗ്രന്ഥങ്ങളും അമ്പതില്‍പരം ഗവേഷണപ്രബന്ധങ്ങളും മൂവായിരത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ലോക വാണിജ്യ കരാര്‍ നടപ്പില്‍ വരുന്നതിനുമുമ്പ് കേരളത്തില്‍ അത് സംബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
പുതിയ പുസ്തകത്തിന്‍റെ മുഖവുരയില്‍ ഡോ. ഗോപിമണി എഴുതുന്നു: "മനുഷ്ടന് ശാസ്ത്രത്തിലുള്ള താല്‍പര്യം കുറയുകയാണോ? ആത്മീയതയിലുള്ള അഭിനിവേശം വര്‍ദ്ധിക്കുകയാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തണമെങ്കില്‍ നാം ഇന്നു ചെന്നെത്തിനില്ക്കുന്ന ശാസ്ത്ര-സാംസ്കാരിക ഭൂമികകളെപ്പറ്റി ഒരേകദേശ ധാരണ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. അതിനുള്ള ഒരെളിയ പരിശ്രമമായി ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തെ വീക്ഷിക്കണമെന്നാണ് ഗ്രന്ഥകാരന്‍റെ ആഗ്രഹം."
മനുഷ്യന്‍റെ വികാസത്തിന്‍റെ ചരിത്രം പരിശോധിക്കുന്നതിനിടയില്‍ ഡോ. ഗോപിമണി ഇന്ത്യയിലെ വിവാഹസമ്പ്രദായങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. സഗോത്ര-സജാതീയ വിവാഹങ്ങള്‍ നിരുല്‍സാഹപ്പെടുത്തണമെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡി. സി. ബുക്സ്, കോട്ടയം, ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 65 രൂപ.
5 comments:
ഇത് നല്ല ഒരു ഉദ്യമം. ചില പോരായ്മകള്‍ ആദ്യമേ ചൂണ്ടിക്കാണിക്കട്ടെ- പുസ്തകത്തെപ്പറ്റി ബീയാര്‍പിയുടെ സ്വന്തം അഭിപ്രായം കുറച്ചുകൂടി വിശദമായി എഴുതിയിരുന്നേല്‍ നന്നായിരുന്നേനെ. ആഴ്ചപ്പതിപ്പിലെ “പുസ്തകങ്ങളിലൂടെ’ എന്ന പോലുള്ള പംക്‍തിയില് നിന്നും കിട്ടുന്നതില്‍ കൂടുതല്‍ എന്തെങ്കിലുമാണ്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്.
എന്തായാലും പുസ്തകം ഒന്ന് ട്രൈ ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞു. പരിചയപ്പെടുത്തിയതിന്‍ നന്ദി.
ഇടക്ക് ഞാന്‍ ഇതു പോലുള്ള ഒരു പരിപാടിയുമായി ഇറങ്ങിയിരുന്നു . പക്ഷെ വായിക്കാനല്ലാതെ, അതിനെ പറ്റി എഴുതാന്‍ മാത്രം സമയമോ അതിനുള്ള കഴിവോ ഇല്ല എന്ന് തോന്നിയത് കൊണ്ട് അത് പാതി വഴിയില്‍ വിട്ടു!
പരിചയപ്പെടുത്തലിനു നന്ദി
വളരെ നല്ല ഉദ്യമമം. താങ്കളെ പോലെ പരിചയസമ്പന്നരായ എഴുത്തുകാരെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. കമ്പ്യൂട്ടറിനു നേരെ മുഖം തിരിക്കുന്ന നമ്മുടെ എഴുത്തു കാറ്‍ക്ക് താങ്കള്‍ ഒരു മാത്രുകയാവട്ടെ. ബ്ളോഗ്ഗുലകം ഒരു അമേരിക്കന്‍ കുത്തകയല്ലെന്ന് അവറ്‍ എന്നു മനസ്സിലാക്കുമോ എന്തോ? ഇവിടെയല്ലെ യധാറ്‍ത്ത സ്വാതന്ത്റ്യം Communication revolution, Freedom of expression
ഗോപിമണി പണ്ട് ഒരു പുസ്തകത്തില്പറഞ്ഞതോര്‍ക്കുന്നു
“യശോദ ബാലനായ കൃഷ്ണന്റെ വായിലെ മണ്ണ് തട്ടിക്കളയാന്‍ വേണ്ടി വായ ബലമായി തുറന്നപ്പോള്‍ ആവായില്‍ ഈരേഴു പതിനാലു ലോകവും യശോദ കണ്ടെന്ന് “
ഈ വാക്യത്തെ
ഒരു പ്രകാശറശ്മി Deflection ഒന്നുമില്ലാതെ സഞ്ചരിച്ചാല്‍ അത് തുടങ്ങീയിട്ടത്ത് തന്നെ തിരിച്ചെത്തുമെന്ന സാസ്ത്രതത്ത്വം സ്ഥാപിക്കാനുപയോഗിച്ചു...
ഭയങ്കരന്‍ തന്നെ...
:)
ഉപാസന
സതീഷിനു: പുസ്തകത്തെക്കുറിച്ച് അഭിപ്രായപ്രകടനം ഇവിടെ ഒഴിവാക്കുന്നത് വിഷയത്തില്‍ താല്പര്യമുള്ളവര്‍ മുന്‍വിധി കൂടാതെ അതിനെ സമീപിക്കട്ടെ എന്ന് കരുതിയാണ്. മുന്‍പ് ഒരിക്കല്‍ എഴുതിയതുപോലെ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു പ്രത്യേക ബ്ലോഗ് ഉണ്ടായിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആനുകാലികങ്ങളില്‍ നിരൂപകര്‍ പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നുണ്ടല്ലോ. പക്ഷെ അവിടെ ചര്‍ച്ചയ്ക്ക് വലിയ സാദ്ധ്യതയില്ല. ബ്ലോഗില്‍ ആ ന്യൂനത പരിഹരിക്കാനാവും.
Post a Comment