Thursday, November 22, 2007

തേങ്ങയുടെ രാഷ്ട്രീയം

പാമോയില്‍ ഇറക്കുമതി നിരോധനം സംബന്ധിച്ച വിവാദത്തിന്‍റെ വെളിച്ചത്തില്‍ കേരകൃഷിയുടെ അവസ്ഥ പഠിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ഈ ആഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തി അതിനെക്കുറിച്ചാണ്: തേങ്ങയുടെ രാഷ്ട്രീയം.

പ്രിന്‍റ് എഡിഷന്‍: http://www.keralakaumudi.com/news/print/nov22/page6.pdf
ഓണ്‍ലൈന്‍: http://www.keralakaumudi.com/news/112207M/feature.shtml

2 comments:

Murali K Menon said...

തേങ്ങയുടെ രാഷ്ട്രീയം വായിച്ചു. ഉല്പാദകനും ഉപഭോക്താവും ഒരാളായ് തീരുന്ന അവസ്ഥയാണ് മിഡില്‍ ഇന്‍‌കം ഗ്രൂപ്പുകാരായ കര്‍ഷകരുടേതെന്ന് തോന്നുന്നു. അവര്‍ക്ക് ഉല്പന്നത്തിന്റെ വില അധികമായതുകൊണ്ട് നീക്കിയിരുപ്പ് കൂടാനുള്ള സാദ്ധ്യത കുറവാണെന്നുള്ളത് വളരെ ശരിയുമാണ്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ സഹായിക്കണമെങ്കില്‍, അവരെക്കുറിച്ചുള്ള ശരിയായ പഠനവും, അവലോകനവും ഒക്കെ ഉണ്ടായേ മതിയാവു. അല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രയത്നം കടലില്‍ കായം കലക്കുന്നതിനു തുല്യമാവും.

ഓ:ടോ: എന്റെ അഭിപ്രായം ബി.ആര്‍.പി.യുടെ ലേഖനം വായിച്ച് മനസ്സില്‍ തോന്നിയത് മാത്രമാണ്. കേരളത്തിലെ മേല്പറഞ്ഞ വിഷയത്തെ കുറിച്ച് അല്ലാതെയുള്ള ഒരു അവഗാഹം ഇല്ല.

മുക്കുവന്‍ said...

തെങ്ങ് കൃഷി ലാഭകരമാക്കാന്‍ തേങ്ങക്ക് പകരം തെങ്ങില്‍ നിന്ന് കള്ളെടുക്കുക. അപ്പോള്‍ ലാഭകരമാവും. അല്ലാതെ തേങ്ങയുടെ വിലകൂ‍ട്ടി കേരകര്‍ഷകന്‍ എന്തെങ്കിലും നേടുമെന്ന് തൊന്നുന്നില്ല.

കൂടുതല്‍:
http://mukkuvan.blogspot.com/2007/07/blog-post_31.html