Thursday, November 29, 2007

വായന വീണ്ടും സജീവമാകുന്നു

വായനയിലേക്ക്‌ വീണ്ടും സ്വാഗതം. ക്ഷമയോടെ കാത്തിരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി.

വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു ദിവസം അവധിയെടുക്കേണ്ടി വന്നു. വീട്ടിനു പുറത്തുനിന്നു, മലയാളം യൂണികോഡ് സംവിധാനം ഇല്ലാത്ത കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇടവേള എടുക്കുന്നെന്ന സന്ദേശം അയച്ചത്. അതുകൊണ്ട് അതില്‍ കുറെ അച്ചടിത്തെറ്റുകളുണ്ടായി. ദയവായി ക്ഷമിക്കുക.

പതിവു പംക്തികള്‍ അവധിക്കാലത്തും നിലനിര്‍ത്തി. ഷാര്‍ജയിലെ ഗള്‍ഫ് ടൈംസിലെ കേരള ലെറ്റര്‍ വിദ്യാഭ്യാസരംഗത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിനെക്കുറിച്ചായിരുന്നു. "War clouds gathering over education sector". കേരള കൌമുദിയിലെ നേര്‍ക്കാഴ്ച ഭൂസമരങ്ങളെക്കുറിച്ച്. "ഭൂപ്രശ്നം വഴിത്തിരിവില്‍" . (Print edition edit page)

2 comments:

ഭൂമിപുത്രി said...

വീണ്ടും സ്വാഗതം സര്‍.
പത്രം വായിക്കുമ്പോഴും,ടിവി കാണുമ്പോഴും,ചുറ്റും നോക്കുമ്പോഴുമൊക്കെ ധാരാളം സംശയങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്.
ഇവിടെയൊരു ചോദ്യോത്തരപംക്തി തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചുകൂടെ സര്‍?
മലയാളംബ്ലോഗറ്മാരുടെയിടയില്‍,താങ്കളെപ്പോലെ മുതിറ്ന്ന-പ്രായംകൊണ്ടും അനുഭവസമ്പത്തുകൊണ്ടും-ഒരാളുള്ളപ്പോള്‍,ഞങ്ങളുടെ
ചിന്താക്കുഴപ്പങ്ങള്‍ക്കു,അതൊരു സഹായമാകും.

BHASKAR said...

ഭൂമിപുത്രിക്ക്: ഒരു ചോദ്യോത്തരപംക്തി നല്ല ആശയമാണ്. പക്ഷെ എന്‍റെ പക്കല്‍ അല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഉണ്ടെന്ന വിശ്വാസം എനിക്കില്ല. ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരം ഉണ്ടെങ്കില്‍ അത് തരാം. ഇല്ലെങ്കില്‍ ഉത്തരം അറിയുന്ന ആരെങ്കിലും അത് തരുമെന്നു പ്രതീക്ഷിക്കാം.