എന്‍റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Sunday, March 30, 2008
കോണ്‍ഗ്രസ്സിന്‍റെ ഏക മലയാളി അദ്ധ്യക്ഷന്‍
ഗാന്ധിജി അന്ന് തെക്കേ ആഫ്രിക്കയിലാണ്. അദ്ദേഹം 1915ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അഞ്ചു കൊല്ലത്തില്‍ അദ്ദേഹം കോണ്‍ഗ്രസിന്‍റെ അനിഷേധ്യ നേതാവായി. ഗാന്ധിജിയുടെ നിയമ നിഷേധ സമരമാര്‍ഗ്ഗങ്ങളോട് ശങ്കരന്‍ നായര്‍ ശക്തമായി വിയോജിച്ചു. അത്തരം സമരങ്ങള്‍ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വാദിച്ചു. ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസം ശങ്കരന്‍ നായരെ കോണ്ഗ്രസ്സില്‍ നിന്നും അകറ്റി.
ഒറ്റപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൌണ്ടേഷന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച അതിന്‍റെ ആഭിമുഖ്യത്തില്‍ ശങ്കരന്‍ നായരുടെ 'ഗാന്ധി ആന്‍ഡ് അനാര്‍ക്കി' എന്ന പുസ്തകത്തെക്കുറിച്ച് തിരുവനതപുരത് ഒരു ചര്‍ച്ച നടന്നു. ശങ്കരന്‍ നായരുടെ 150ആമത് ജന്മവാര്‍ഷികം സംബന്ധിച്ച് ഒറ്റപ്പാലത്ത് ഇക്കൊല്ലം ആഘോഷമുണ്ടാകും.
Friday, March 28, 2008
സാറാ ജോസഫുമായി ഒരു അഭിമുഖ സംഭാഷണം
പെണ്ണെഴുത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് സാറാ ജോസഫ് ഇങ്ങനെ മറുപടി നല്കി: 'പെണ്ണ് എഴുതിയത് കൊണ്ടു മാത്രം പെണ്ണെഴുത്താകണം എന്നില്ല. പെണ്ണെഴുത്തിനെ രാഷ്ട്രീയമായി കാണണം. അത് സ്ത്രീസമൂഹത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ വിലയിരുത്തലാണ്. '
അടുത്ത കാലത്ത് സി. പി. എം. എഴുത്തുകാര്‍ ക്കെതിരെ പരസ്യമായി പ്രതികരിച്ചത് ശ്രദ്ധയില്‍പെട്ടില്ലേ എണ്ണ ചോദ്യത്തിന് മറുപടിയായി സാറാ ജോസഫ് പറഞ്ഞു: 'പാര്‍ട്ടി എന്ന് പറയാന്‍ പറ്റില്ല. പല വ്യക്തികളും പല സന്ദര്‍ഭങ്ങളിലും എഴുത്തുകാര്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. വിമര്‍ശനാത്മകമായി എന്തിനെയെങ്കിലും സമീപിക്കുമ്പോള്‍, ഭാവിയില്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ നിര്‍ ബന്ധിക്കുമാറ് പലരുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്നും എഴുത്തുകാരുടെ വായ അടക്കാന്‍ കഴിയുകയില്ല.'
കവിതയുടെ കാലം എണ്ണ വിഷയത്തിലുള്ള ചര്‍ച്ചയില്‍ ടി. പി. രാജീവന്‍, അന്‍വര്‍ അലി, പി. രാമന്‍, കെ. ആര്‍. ടോണി, വീരാന്‍കുട്ടി, എസ്. ജോസഫ്, അനിത തമ്പി, മോഹനകൃഷ്ണന്‍ കാലടി, പവിത്രന്‍ തീക്കുനി, എം. ആര്‍. രേണുകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍, പി. കെ. പാറക്കടവ് എന്നിവരുടെ രചനകളും ഈ ലക്കത്തിലുണ്ട്.
സാംസ്കാരിക പൈതൃകം ഒരു ഉമര്‍ ഖയ്യാം പതിപ്പ് തയ്യാറാക്കുകയാണെന്നു ഈ ലക്കത്തിലെ ഒരു കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കുന്നു.
Thursday, March 27, 2008
വിനോദ സഞ്ചാരം: സാദ്ധ്യതയും അപകടവും
ഓണ്‍ലൈന്‍ എഡിഷനില്‍: http://www.keralakaumudi.com/news/032708M/feature.shtml
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
Kerala Letter ബ്ലോഗില്‍ ഇംഗ്ലീഷില്‍ വായിക്കാം.
Wednesday, March 26, 2008
ആധുനിക കാലത്തെ ഏറ്റവും വലിയ വംശഹത്യ
ലേഖനം BHASKAR ബ്ലോഗില്‍
Monday, March 24, 2008
മുസിരിസ് പൈതൃക പദ്ധതി
ഗവേഷണപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രീതിശാസ്ത്രപാഠങ്ങളായും കൂടിയാണ് അത് വിഭാവന ചെയ്യപ്പെട്ടിട്ടുള്ളതെന്നു കെ. സി. എച്ച്. ആര്‍. ചെയര്‍മാന്‍ ഡോ. കെ. എന്‍. പണിക്കര്‍ ആമുഖത്തില്‍ പറയുന്നു.
ഡോ. പണിക്കര്‍ എഴുതുന്നു: 'വളരെ പ്രധാനപ്പെട്ട ഒരു പുരാവസ്തു പ്രദേശമെന്ന നിലയില്‍ പട്ടണത്തെ സം രക്ഷിക്കേണ്ടത് നാടുകാരുടെ ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു.'
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെ. സി. എച്ച്. ആറുമായി ബന്ധപ്പെടാവുന്നതാണ്. മേല്‍വിലാസം:
Kerala Council for Historical Research,
Vyloppilly Samskriti Bhavan,
Nalanda,
Thiruvananthapuram 695 003.
Telephone / Fax 0471 - 2310409
E-mail: kchrtvm@gmail.com
Website: www.keralahistory.ac.in
Sunday, March 23, 2008
ഒരു ബഹുമുഖ മാസിക
ഭാവനയും ജീവിതവും സന്നിവേശിപ്പിക്കുന്ന മാസിക -- ഇതാണ് ബഹുമുഖം പ്രസാധകരുടെ ലക്‌ഷ്യം. 'ഒന്നും അന്യമല്ല, എല്ലാം അനന്യമാണ്' അവര്‍ പ്രഖ്യാപിക്കുന്നു. ഈ വിവരണങ്ങളൊന്നും മാസികയുടെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ രൂപം നല്‍കാന്‍ പര്യാപ്തമല്ലെന്നു എനിക്കറിയാം. അതുകൊണ്ട് ഉള്ളടക്കം എന്തൊക്കെയാണെന്ന് പറയാം.
ബഹുമുഖത്തിലെ മുഖങ്ങളില്‍ ചിലത്: കേരളം മറന്നുപോയ 10 മലയാളികള്‍ (എല്ലാവരും അടുത്ത കാലത്ത് ജീവിച്ചിരുന്നവര്‍), കര്‍മ്മനിരതരായ അഞ്ചു വനിതകള്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഒ. വി. വിജയന്‍, ഇ. എം. എസ്, എം. കെ. ത്യാഗരാജ ഭാഗവതര്‍, ജി. അരവിന്ദന്‍, 'ഇന്നലെ' പംക്തിയില്‍ വള്ളത്തോള്‍, 'തമിഴ് അകം' പംക്തിയില്‍ സുബ്രഹ്മണ്യ ഭാരതി, 'കൊഴിയാത്ത ഇതള്‍' പംക്തിയില്‍ ബാബാ ആംതെ.
ലേഖനങ്ങളെല്ലാം വ്യക്തികേന്ദ്രീകൃതമാണെന്ന് തെറ്റിദ്ധരിക്കരുതേ. പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണം: കേരളം ജീവിതശൈലീരോഗങ്ങളുടെ നാട് (ഡോ. എസ്. ശിവശങ്കരന്‍), വിദേശനയം (ടി. പി. ശ്രീനിവാസന്‍). അന്താരാഷ്ട്രവനിതാദിനം, ലോകജലദിനം, ലോകക്ഷയരോഗ ദിനം തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയുള്ള ലേഖനങ്ങളുമുണ്ട്. കൂടാതെ കാനായി തന്‍റെ കലയെക്കുറിച്ച്, കാവാലം നാടകത്തെക്കുറിച്ച്, അക്കിത്തം കവിതയെക്കുറിച്ച്. യു. എ. ഖാദറിന്റെ കഥ, സച്ചിദാനന്ദന്റെ കവിത. സാഹിത്യസംബന്ധിയായ പലതും വേറേയും.
ഒറ്റപ്രതി വില: 15 രൂപ.
വാര്‍ഷിക വരിസംഖ്യ: 165 രൂപ, വിദേശത്തേക്ക് 1000 രൂപ.
പത്രാധിപര്‍: എസ്. വി. ഷൈന്‍ലാല്‍
പ്രസാധകര്‍: ഗൌതാ ബുക്സ്, തിരുവനന്തപുരം.
മേല്‍വിലാസം:
Bahumukham,
Gautha Books,
Capitol Centre,
Statue,
Thiruvananthapuram 695 001
Telephone 0471-2461898
e-mail: b.mukham@gmail.com
Saturday, March 22, 2008
കുട്ടനാട്ടില്‍ എന്താണ് നടക്കുന്നത്?
തടസ്സം സൃഷ്ടിച്ചില്ലെന്നു സി.പി. എമ്മും കെ. എസ്. കെ. ടി. യു. യും പറയുന്നു.
ഇക്കൊല്ലം യന്ത്രങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കഴിഞ്ഞ കൊല്ലം തന്നെ യുണിയന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖകന്‍ പി. ഐ. രാജീവ് കഴിഞ്ഞ ഏപ്രില്‍ പത്തിനു ഇത് സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ട് പത്രത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്: http://www.indianexpress.com/story/27959.html
Friday, March 21, 2008
ഒരു പത്രാധിപര്‍ മനുഷ്യാവകാശലംഘനത്തിനു ആഹ്വാനം ചെയ്യുന്നു
'ഈ തെമ്മാടികളെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊല്ലുക!' എന്നാണ് അതിന്‍റെ തലക്കെട്ട്. മരണത്തില്‍ കലാശിച്ച ചില റാഗിംഗ് സംഭവങ്ങള്‍ പത്രാധിപരെ രോഷാകുലനാക്കിയെന്നു വ്യക്തം. തന്‍റെ വികാരം പത്രാധിപര്‍ ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുന്നു.
അദ്ദേഹം എഴുതുന്നു: 'കലാലയത്തിന്റെ പടികയറി സഹപാഠികളാകാന്‍ വരുന്നവരെ കൂട്ടംകൂടി ഹിംസ്രജന്തുക്കള്‍ ഇരകളെ കടിച്ചുകീറുംപോലെ ക്രൂരവും മ്ലേച്ഛവുമായ മര്‍ദ്ദനമുറകളോടെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ എതിരേല്‍ക്കുന്നത് കലാലയാന്തരീക്ഷവും അവിടത്തെ കൂട്ടുകാരുമായും എളുപ്പത്തില്‍ ഇണങ്ങിച്ചേരാനുള്ള ഉത്തമമാര്‍ഗ്ഗമെന്നു ന്യായീകരിക്കുന്ന ബുദ്ധിരാക്ഷസന്മാരും നമ്മുടെ കൂട്ടത്തിലുണ്ടെന്നോര്‍ക്കണം. ഈ കാപാലികന്മാരെയും മുന്കരുതലോടെ നിയമം വേണ്ടവിധം നടപ്പാക്കി കാംപസ്സിനെ സംരക്ഷിക്കാത്ത സര്‍ക്കാര്‍-സ്ഥാപന അധികൃതരെയുമാണ് ആദ്യം തല്ലേണ്ടത്. നാടിന്‍റെ ഉന്നതങ്ങള്‍ കാത്തിരിക്കുന്ന നാളെയുടെ പൌരന്മാരായ കലാലയവിദ്യാര്‍ത്ഥികളില്‍ രാക്ഷസവേഷം കെട്ടുന്ന തെമ്മാടികളെ കാംപസ്സിനകത്തെ വൃക്ഷക്കൊമ്പില്‍ തലകീഴായി കെട്ടിത്തൂക്കി ചാട്ടവാറടിച്ചു കൊല്ലാന്‍ നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടു വരികയും വേണം.'
അതിശക്തമായി പ്രതികരിക്കാനുള്ള അവകാശം പത്രാധിപര്‍ക്കുണ്ട്. പക്ഷെ പ്രശ്നത്തിന് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗം അദ്ദേഹം അപലപിക്കുന്ന റാഗിങ്ങിനെപ്പോലെതന്നെ ക്രൂരവും പ്രാകൃതവുമാണെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയണം. ഈ മുഖപ്രസംഗം മനുഷ്യാവകാശ ലംഘനതിനുള്ള ആഹ്വാനമാണ്.
Thursday, March 20, 2008
ഇറാഖ് യുദ്ധം ആറാം വര്‍ഷത്തിലേക്ക്
മറുഭാഗത്ത് ഏതാണ്ട് 4,000 അമേരിക്കന്‍ പട്ടാളക്കാരും 175 ബ്രിട്ടീഷ് പട്ടാളക്കാരും മറ്റു അമേരിക്കന്‍ സഖ്യസേനകളില്‍പ്പെട്ട 134 പേരും കൊല്ലപ്പെട്ടു.
ഈ യുദ്ധത്തിനു അമേരിക്ക ഇതിനകം 500 ബില്യണ്‍ ഡോളര്‍ ചിലവാക്കിക്കഴിഞ്ഞു.
യുദ്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ FACTBOX കാണുക
ചെങ്ങറയില്‍നിന്നു എങ്ങോട്ട്?
ഇനിയെന്തു എന്ന ചോദ്യം നമ്മുടെ മുന്നില്‍ ഇപ്പോഴുണ്ട്. ഈ വിഷയമാണ് ഈയാഴ്ച കേരള കൌമുദിയിലെ പംക്തിയില്‍ ഞാന്‍ ചര്ച്ച ചെയ്യുന്നത്.
ഓണ്‍ലൈന്‍ എഡിഷന്‍: http://www.keralakaumudi.com/news/032008M/feature.shtml
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍
Wednesday, March 19, 2008
ഉപഗ്രഹങ്ങളുപയോഗിച്ച് വാര്‍ത്താവിനിമയം സാദ്ധ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് വലിയ പുരോഗതിക്ക് വഴികാട്ടിയ ആര്‍തര്‍ സി. ക്ലാര്‍ക്ക് അന്തരിച്ചു.
വിവിധ വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയ ചരമക്കുറിപ്പുകള്‍:
AP AFP Reuters Indo-Asian News Service
Tuesday, March 18, 2008
എനിക്ക് ഈ മരണ അറയില്‍നിന്നു രക്ഷപ്പെടണം: തസ്ലീമ നസ്രീന്‍
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആ സംസ്ഥാനത്തുനിന്നു ഒഴിവാക്കിയശേഷം കേന്ദ്ര സര്‍ക്കാര്‍ തസ്ലീമയെ ഒരു രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അതൊരു മരണ അറ ആയിരുന്നെന്ന് Rationalist International പ്രസിഡന്റ് സനല്‍ ഇടമറുക് മുഖേന പുറത്ത് വിട്ട ഒരു പ്രസ്താവനയില്‍ തസ്ലീമ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം Bhaskar ബ്ലോഗില്‍
Monday, March 17, 2008
രാഷ്ട്രീയത്തിന്‍റെ കൊലപാതകം
കണ്ണൂരില്‍ ഈയിടെ ഉണ്ടായ അക്രമങ്ങളാണ് വിഷയം. അതെക്കുറിച്ച് എഴുതുന്നവര്‍: കെ. വേണു, ഇ. പി. ജയരാജന്‍, വിജു വി. നായര്‍, പിന്നെ ഞാനും.
എന്‍റെ ലേഖനത്തിന്‍റെ ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ ഞാന്‍ Bhaskar ബ്ലോഗില്‍ കൊടുക്കുന്നുണ്ട്. ഗള്‍ഫ് ടുഡേ പത്രത്തിലെ പംക്തിയിലും ഈ വിഷയം തന്നെയാണ് ഈയാഴ്ച കൈകാര്യം ചെയ്തിട്ടുള്ളത്. അത് പതിവുപോലെ Kerala Letter ബ്ലോഗില്‍ ഉണ്ടാകും. അവയില്‍ ആവര്‍ത്തനം ഉണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
മാധ്യമത്തിന്‍റെ തലക്കെട്ട് വായിച്ചപ്പോള്‍ എനിക്ക് ഫിലിപ്പീന്‍സിലെ പ്രമുഖ കവിയായിരുന്ന Jose Garcia Villa (ഹൊസേ ഗാര്‍സ്യ വില്യ എന്ന് ഉച്ചാരണം) എഴുതിയ വരികള്‍ ഓര്‍മ്മ വന്നു.
ഭൂമിശാസ്ത്രം ഇങ്ങനെ: ഫിലിപ്പീന്‍സ് ഒരു ദീപസമൂഹമാണ്. ലൂസോണ്‍ ഏറ്റവും വലിയ ദ്വീപ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ മനില സ്ഥിതിചെയ്യുന്നത് ആ ദ്വീപിലാണ്.
കവി ഭാവന ഇങ്ങനെ:
Manila is an island
In the city of Luzon
Sunday, March 16, 2008
വാക്ക് വിശേഷാല്‍ പ്രതി
വായന കൂട്ടായ്മയുടെ വാര്‍ഷിക വിശേഷാല്‍ പ്രതി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പതിവുപോലെ സൈസ് ചെറുതാണ്: 10.5 cm x 14 cm. പേജുകള്‍ 270.
വായനയ്ക്ക് ഏഴ് വയസ്സും വാക്കിനു അഞ്ചും തികഞ്ഞതായി മുഖ്യ സംഘാടകനായ ടി. എന്‍. ജയചന്ദ്രന്‍ ആമുഖ ലേഖനത്തില്‍ പറയുന്നു.
പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേരുടെ കവിതകള്‍, കഥകള്‍, പഠനങ്ങള്‍, ഓര്‍മ്മകള്‍. എഴുത്തുകാരില്‍ ചിലര്‍: സുഗതകുമാരി, പി. നാരായണക്കുറുപ്പ്, കിളിമാനൂര്‍ രമാകാന്തന്‍, വി. പ്രസന്നാമണി, കണിമോള്‍, കെ. ഇന്ദിര, സാറാ തോമസ്, വിതുര ബേബി, നസീം ചിറയിന്‍കീഴ്.
കൂടാതെ എം. ടി., ശ്രീകുമാരന്‍ തമ്പി, പെരുമ്പടവം ശ്രീധരന്‍, സി. രാധാകൃഷ്ണന്‍, പി. ഗോവിന്ദപ്പിള്ള, ചെമ്മനം ചാക്കോ, പഴവിള രമേശന്‍, കെ. ജയകുമാര്‍, പി. എം മാത്യൂ വെല്ലൂര്‍, ബാബു പോള്‍, സി. പി. നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, നീലംപേരൂര്‍ മധുസൂദനന്‍ ഞായര്‍ബി. ഇക്ബാല്‍, എന്‍. എ. കരിം, ജെ. വി. വിളനിലം, രവി ഡി.സി. തുടങ്ങി പലരും വായന എന്ത്, എങ്ങനെ, എപ്പോള്‍ എന്ന് എഴുതുന്നു.
എഡിറ്റര്‍: എം. ആര്‍. വിജയനാഥന്‍
വില 20 രൂപ
മേല്‍വിലാസം: വായന, അനുരഞ്ജനം, പിള്ളവീട് നഗര്‍, തിരുവനന്തപുരം 695 004
Friday, March 14, 2008
ഗള്‍ഫ് ജീവനക്കാര്‍ക്കിടയില്‍ കടുത്ത അസംതുപ്തി
സര്‍വേയുടെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ അടങ്ങുന്ന ഒരു റിപ്പോര്‍ട്ട് Bhaskar ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.
റിപ്പോര്‍ട്ട് പൂര്‍ണമായും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ArabianBusiness.com സൈറ്റ് സന്ദര്‍ശിക്കുക.
Thursday, March 13, 2008
തീവ്രവാദത്തിന്‍റെ പേരില്‍ ജനാധിപത്യനിഷേധം
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍: ഉന്മൂലനം -- എത്ര സുന്ദരമായ പദം
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
ഇതിന്‍റെ ഒരു ഇംഗ്ലീഷ് വിവര്‍ത്തനം Bhaskar ബ്ലോഗില്‍ വായിക്കാം.
Wednesday, March 12, 2008
കാസ്ട്രോ പോയി, പള്ളിയില്‍ ആള് കൂടുന്നു
റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
Monday, March 10, 2008
കേരളത്തില്‍ ബ്ലോഗ്ക്യാമ്പ്
ഇതൊരു ബാര്‍ക്യാമ്പ് ആണ്. ബാര്‍ക്യാമ്പ് എന്തെന്നറിയുവാന്‍ Wikipedia കാണുക.
Sunday, March 9, 2008
ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകം
എം.എസ്.പ്രകാശ് എഴുതുന്നു: ചെങ്ങറ സമരത്തിനെക്കുറിച്ച് നല്ല വാര്‍ത്തകളല്ലല്ലോ കേള്‍ക്കുന്നത്? സെക്രട്ടറിയേറ്റിനു മുമ്പിലെ രാത്രിസമരത്തിന്റെ കൈരളിചാനല്‍കാഴ്ച കണ്ടു.തികച്ചും നൂതനമായ സമരം(?). അത് ഉദ്ഘാടനം ചെയ്തത് താങ്കള്‍ ആയിരുന്നു എന്ന് വായിച്ചു(!).
ഏതാനും ചെറുപ്പക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകമാണ്. സി. പി. എം മനോഭാവം ശത്രുതാപരമാണ്. അതിന്‍റെ കാരണം സമരക്കാര്‍ അവരുടെ കൊടിക്കീഴില്‍ അല്ലെന്നതുതന്നെ. സമരക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടൊപ്പം രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു. അല്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഒരു മുത്തങ്ങ സ്റ്റൈല്‍ ഓപ്പറേഷന്‍ നടത്തിയേനെ. അത് സാദ്ധ്യമല്ലാത്ത സാഹചര്യത്തില്‍ നന്ദിഗ്രാമില്‍ ചെയ്തതുപോലെ പാര്‍ട്ടി തന്നെ ഓപ്പറേഷന്‍ നടത്തിയെന്നു വരാം. ആ ചെറുപ്പക്കാര്‍ സംഘടിപ്പിച്ചതുപോലുള്ള പരിപാടികള്‍ അത്തരത്തിലുള്ള നീക്കം നടത്തുന്നതില്‍ നിന്നു പാര്‍ട്ടിയെ ഒരുപക്ഷെ പിന്തിരിപ്പിച്ചേക്കാം.
ചെങ്ങറയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍
സ്നേഹരാജ്യം
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ലക്കങ്ങളില്‍ എഴുതിയിട്ടുള്ളവരില്‍ ചിലര്‍: സി. രാധാകൃഷ്ണന്‍, നീലംപേരൂര്‍ മധുസൂദനന്‍ നായര്‍, തോട്ടം രാജശേഖരന്‍, ഡി. ബാബു പോള്‍, തെങ്ങമം ബാലകൃഷ്ണന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ഡോ. വി. പ്രസന്നമണി, സി. പി. നായര്‍, സുകുമാര്‍, മേലത്ത് ചന്ദ്രശേഖരന്‍, ഡോ. ജ്യോതിദേവ് കേശവദേവ്, പി. ആര്‍. നാഥന്‍.
മാനേജിങ് എഡിറ്റര്‍: പുനലൂര്‍ സോമരാജന്‍, എഡിറ്റര്‍: ഗോപിനാഥ് മഠത്തില്‍.
ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ.
മേല്‍വിലാസം:
Gandhibhavan Sneharajyam, Gandhi Nagar, Kundayam P.O., Pathanapuram, Kollam 689 695.
Phone: 0475-2355573, 2035039
E-mail: sneharajyam@gmail.com
മണിപ്പുരി മനുഷ്യാവകാശ പ്രവര്‍തതക ഇറോം ശര്‍മിളയ്ക്ക് അഭിവാദ്യങ്ങള്‍
ഇന്നലെ ഒരു കോടതി വിധിയെ തുടര്‍ന്നു ഇംഫാലില്‍ ഇറോം ശര്‍മിള ജയില്‍ വിമോചിതയായി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടക്കുന്ന രീതി അനുസരിച്ച് ഇന്നു വൈകിട്ടോടെ ശര്‍മിള വീണ്ടും ജയിലില്‍ എത്തിപ്പെടുമെന്നു എന്.ഡി. ടി.വി. ചാനല്‍ ഇന്നു രാവിലെ റിപ്പോര്‍ട്ട് ചെയ്തു.
ഇറോം ശര്‍മിള 2000 നവംബര്‍ ആദ്യ വാരം മുതല്‍ അനിശ്ചിതകാല നിരാഹാര വ്രതത്തിലാണ്. ജയിലിലും ആശുപത്രികളിലും വെച്ചു മൂക്കില്‍ ട്യൂബ് ഇട്ടു ആഹാരം കൊടുത്താണ് ഏഴ് കൊല്ലമായി അവരുടെ ജീവന്‍ നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്.
ഈ 37കാരിയുടെ ഐതിഹാസികമായ പോരാട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ Bhaskar ബ്ലോഗില്‍.
വനിതാ ദിനത്തില്‍ സന്തോഷകരമായ ഒരു വാര്‍ത്ത കൂടി. ലൈബീരിയയുടെ പ്രസിഡന്റ് സ്ത്രീയാണ്. അവരുടെ അംഗരക്ഷകര്‍ ഇന്തയില്‍ നിന്നുള്ള സ്ത്രീകളും. കൂടുതല്‍ വിവരങ്ങള്‍ Kerala Letter ബ്ലോഗില്‍.
Friday, March 7, 2008
അമേരിക്കന്‍ കപ്പല്‍ശാലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ നിയമയുദ്ധത്തിന്
WNYC റിപ്പോര്‍ട്ടര്‍ അരുണ്‍ വേണുഗോപാല്‍ സൌത്ത് ഏഷ്യന്‍ ജെര്‍ണലിസ്റ്സ് അസോസിയേഷന്റെ SAJA FORUM വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അലബാമയിലെ Southern Poverty Law Center എന്ന സ്ഥാപനം മലയാളവും ഹിന്ദിയും അറിയാവുന്ന നിയമ സഹായിയുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് നല്കിയ പരസ്യം കണ്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് അരുണ്‍ വേണുഗോപാലിനെ ഈ വാര്‍ത്തയിലേക്ക് നയിച്ചത്. ഇതില്‍നിന്നും ഈ ഇന്ത്യന്‍ തൊഴിലാളികളില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നു വ്യക്തമാണ്.
അരുണ്‍ വേണുഗോപാലിന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
Thursday, March 6, 2008
മനുഷ്യാവകാശ ശിക്ഷണ പരിപാടി പത്തു കൊല്ലം പൂര്‍ത്തിയാക്കി
ഐക്യരാഷ്ട്രസഭ 1995 മുതല്‍ പത്തു വര്‍ഷക്കാലം മനുഷ്യാവകാശ ശിക്ഷണ ദശകം ആയി പ്രഖ്യാപിച്ചിരുന്നു. അക്കാലത്താണ് പീപ്പിള്‍സ് വാച്ച് ഈ പരിപാടി തുടങ്ങിയത്. തമിഴ് നാട് സര്‍ക്കാര്‍ 2002 ല്‍ ആദി ദ്രാവിഡ സ്കൂളുകളില്‍ മനുഷ്യാവകാശ ശിക്ഷണം നല്‍കുന്നതിനു അനുമതി നല്‍കി.
കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് പതിമൂന്ന് സംസ്ഥാനങ്ങളിലെ 3,000 സ്കൂളുകളിലെ 25,000 കുട്ടികള്‍ക്ക് 3,000 അധ്യാപകരുടെ സഹായത്തോടെ മനുഷ്യാവകാശ ശിക്ഷണം നല്‍കുകയുണ്ടായി.
കോടതി ജനങ്ങളോട് അടുക്കട്ടെ
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്
ലേഖനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ Bhaskar ബ്ലോഗില്‍
Tuesday, March 4, 2008
രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍
സമ്മേളനത്തിന്‍റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സമിതിയുടെ കോഓര്‍ഡിനേറ്റര്‍ അമിത് ഭട്ടാചാര്യ അതിന്‍റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടെഴുതിയ കത്തിന്‍റെ പൂര്‍ണ രൂപം Bhaskar ബ്ലോഗില്‍.
Saturday, March 1, 2008
വനിതാ സംഘടനകള്‍ മാര്‍ച്ച് 7 വഞ്ചനാ ദിനമായി ആചരിക്കുന്നു
ഈ തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകയായ സുനില സിംഗ് എഴുതിയ കത്ത് Bhaskar ബ്ലോഗില്‍.
ഐക്യരാഷ്ട്ര സഭ 1975ല്‍ മാര്‍ച്ച് 7 സാര്‍വ്വദേശീയ വനിതാ ദിനമായി പ്രഖ്യാപിച്ചതുമുതല്‍ ഈ ദിവസം ലോകമെമ്പാടും ഉചിതമായ പരിപാടികളോടെ ആചരിച്ചുവരുന്നു. ഓരോ കൊല്ലവും കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അതിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് പതിവ്.
ഇക്കൊല്ലത്തെ വനിതാദിന പ്രമേയം 'ലിംഗപദവിതുല്യതയ്ക്കും ശാക്തീകരണത്തിനും വേണ്ടി ധനസഹായം' ആണ്.
കേരളത്തിലെ സാഹചര്യങ്ങളില്‍ ഈ വിഷയത്തിനുള്ള പ്രസക്തി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനം തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഖി എന്ന പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണമായ സഖിയുടെ ഫെബ്രുവരി ലക്കത്തിലുണ്ട്. ഏലിയാമ്മ വിജയന്‍ ആണ് സഖി വാര്‍ത്താപത്രികയുടെ പത്രാധിപയും പ്രസാധകയും.
സഖിയുടെ വാര്‍ഷിക വരിസംഖ്യ 100 രൂപയാണ്. പണം അയക്കേണ്ട മേല്‍വിലാസം:
Sakhi Women's Resource Centre,
TC 9/1872,Convent Road,
Vanchiyoor,
Thiruvananthapuram 695 035