എം.എസ്.പ്രകാശ് എഴുതുന്നു: ചെങ്ങറ സമരത്തിനെക്കുറിച്ച് നല്ല വാര്‍ത്തകളല്ലല്ലോ കേള്‍ക്കുന്നത്? സെക്രട്ടറിയേറ്റിനു മുമ്പിലെ രാത്രിസമരത്തിന്റെ കൈരളിചാനല്കാഴ്ച കണ്ടു.തികച്ചും നൂതനമായ സമരം(?). അത് ഉദ്ഘാടനം ചെയ്തത് താങ്കള്‍ ആയിരുന്നു എന്ന് വായിച്ചു(!).
ഏതാനും ചെറുപ്പക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകമാണ്. സി. പി. എം മനോഭാവം ശത്രുതാപരമാണ്. അതിന്റെ കാരണം സമരക്കാര്‍ അവരുടെ കൊടിക്കീഴില്‍ അല്ലെന്നതുതന്നെ. സമരക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടൊപ്പം രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു. അല്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഒരു മുത്തങ്ങ സ്റ്റൈല്‍ ഓപ്പറേഷന് നടത്തിയേനെ. അത് സാദ്ധ്യമല്ലാത്ത സാഹചര്യത്തില്‍ നന്ദിഗ്രാമില്‍ ചെയ്തതുപോലെ പാര്‍ട്ടി തന്നെ ഓപ്പറേഷന് നടത്തിയെന്നു വരാം. ആ ചെറുപ്പക്കാര്‍ സംഘടിപ്പിച്ചതുപോലുള്ള പരിപാടികള്‍ അത്തരത്തിലുള്ള നീക്കം നടത്തുന്നതില്‍ നിന്നു പാര്‍ട്ടിയെ ഒരുപക്ഷെ പിന്തിരിപ്പിച്ചേക്കാം.
ചെങ്ങറയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍
1 comment:
വീഡിയോ കണ്ടില്ല..
സാംസ്കാരിക(?) സമരത്തെ പറ്റി വായിച്ചു..
ചെങ്ങറയില്‍ എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നു.. വസ്ഥുതകള്‍ എന്തെന്ന് വ്യക്തമാകുന്നില്ല.
ഇസ്രയേലിയുടെ ഐക്യദാര്‍ഢ്യം കേരളത്തിലെ സമരങ്ങള്‍ക്കും (?)
Post a Comment