Monday, March 17, 2008

രാഷ്ട്രീയത്തിന്‍റെ കൊലപാതകം

തലക്കെട്ട് വിചിത്രമായി തോന്നുന്നുണ്ടോ? ഞാന്‍ ഉണ്ടാക്കിയതല്ല. മാധ്യമം ആഴ്ച്ചപ്പതിപ്പിന്‍റെ പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയുടെ തലക്കെട്ടാണ്. ദിനപ്രത്രത്തില്‍ കൊടുത്തിട്ടുള്ള പരസ്യത്തില്‍ നിന്നു ഇവിടെ പകര്‍ത്തി എഴുതിയതാണ്. ഒരു ഉപതലക്കെട്ടുമുണ്ട്: 'പാര്‍ട്ടിഗ്രാമങ്ങള്‍ എന്ന മിനി റിപ്പബ്ലിക്കുകളില്‍ നടക്കുന്ന ഉന്മൂലന രാഷ്ട്രീയത്തിന്‍റെ രീതിശാസ്ത്രത്തെ ക്കുറിച്ച്'.

കണ്ണൂരില്‍ ഈയിടെ ഉണ്ടായ അക്രമങ്ങളാണ് വിഷയം. അതെക്കുറിച്ച് എഴുതുന്നവര്‍: കെ. വേണു, ഇ. പി. ജയരാജന്‍, വിജു വി. നായര്‍, പിന്നെ ഞാനും.

എന്‍റെ ലേഖനത്തിന്‍റെ ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ ഞാന്‍ Bhaskar ബ്ലോഗില്‍ കൊടുക്കുന്നുണ്ട്. ഗള്‍ഫ് ടുഡേ പത്രത്തിലെ പംക്തിയിലും ഈ വിഷയം തന്നെയാണ് ഈയാഴ്ച കൈകാര്യം ചെയ്തിട്ടുള്ളത്. അത് പതിവുപോലെ Kerala Letter ബ്ലോഗില്‍ ഉണ്ടാകും. അവയില്‍ ആവര്‍ത്തനം ഉണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മാധ്യമത്തിന്‍റെ തലക്കെട്ട് വായിച്ചപ്പോള്‍ എനിക്ക് ഫിലിപ്പീന്‍സിലെ പ്രമുഖ കവിയായിരുന്ന Jose Garcia Villa (ഹൊസേ ഗാര്‍സ്യ വില്യ എന്ന് ഉച്ചാരണം) എഴുതിയ വരികള്‍ ഓര്‍മ്മ വന്നു.

ഭൂമിശാസ്ത്രം ഇങ്ങനെ: ഫിലിപ്പീന്‍സ് ഒരു ദീപസമൂഹമാണ്. ലൂസോണ്‍ ഏറ്റവും വലിയ ദ്വീപ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ മനില സ്ഥിതിചെയ്യുന്നത് ആ ദ്വീപിലാണ്.

കവി ഭാവന ഇങ്ങനെ:

Manila is an island
In the city of Luzon

4 comments:

ഭൂമിപുത്രി said...

ഭൂമിശാസ്ത്രം എഴുതിയതുകൊണ്ട് കവിത ശരിയ്ക്കും രസിയ്ക്കാനായി

CHANTHU said...

Abinanthananal

കാഴ്‌ചക്കാരന്‍ said...

അതെ, സത്യമതാണല്ലൊ. നിങ്ങളെ സ്‌നേഹത്തോടെ അഭിനന്ദിക്കട്ടെ.
(പിന്നെ, മലയാളത്തില്‍ ബ്ലോഗ്‌ പോസ്‌റ്റു ചെയ്യാന്‍ ബുദ്ധിമുട്ടുന്നു അല്ലെ. ചെറിയ സഹായങ്ങള്‍ ഒക്കെ ഞാന്‍ ചെയ്‌തു തരാം. മാറ്റര്‍ സ്‌കാന്‍ ചെയ്‌തു അയച്ചു തന്നാല്‍ മതി. വലിയ മാറ്ററുകളൊന്നുമല്ലെങ്കില്‍ തിരിച്ചു യുനികോഡില്‍ അയച്ചു തരാം.)

BHASKAR said...

കാഴ്ചക്കാരന് നന്ദി. മലയാളം യൂണികോഡുമായുള്ള മല്‍പിടിത്തം തുടരുന്നു. മാധ്യമം ലേഖനം ഇവിടെ എടുത്തുചേര്‍ക്കാഞ്ഞത് അത് കൊണ്ടല്ല. ചില പ്രസിദ്ധീകരണങ്ങള്‍ ന്യൂസ് സ്റ്റാള്‍ വില്‍പന കുറയുമെന്ന ഭയം കൊണ്ടാവണം ലേഖനങ്ങള്‍ ഓണ്‍ലൈന്‍ കൊടുക്കാറില്ല. അല്ലെങ്കില്‍ വൈകികൊടുക്കുന്നു. അവര്‍ കൊടുക്കാത്തപ്പോള്‍ ലേഖകന്‍ അതെടുത്ത് കൊടുക്കുന്നത് ശരിയല്ലല്ലോ.