Sunday, March 23, 2008

ഒരു ബഹുമുഖ മാസിക

ഓരോ പുതിയ മാസികയുടെ പ്രസാധകരും തങ്ങളുടേത് വേറിട്ട പ്രസിദ്ധീകരണമാണെന്നു അവകാശപ്പെടാറുണ്ട്. എന്നാല്‍ വായനക്കാരന് വേറിട്ട അനുഭവം നല്‍കാന്‍ അവയ്ക്ക് പലപ്പോഴും കഴിയാറില്ല. വ്യത്യസ്തമായ വായനാനുഭവം നല്‍കാന്‍ കഴിയുന്നു എന്നതാണ് ഈമാസം പ്രസിദ്ധീകരണം ആരംഭിച്ചിട്ടുള്ള 'ബഹുമുഖം' മാസികയുടെ സവിശേഷത.

ഭാവനയും ജീവിതവും സന്നിവേശിപ്പിക്കുന്ന മാസിക -- ഇതാണ് ബഹുമുഖം പ്രസാധകരുടെ ലക്‌ഷ്യം. 'ഒന്നും അന്യമല്ല, എല്ലാം അനന്യമാണ്' അവര്‍ പ്രഖ്യാപിക്കുന്നു. ഈ വിവരണങ്ങളൊന്നും മാസികയുടെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ രൂപം നല്‍കാന്‍ പര്യാപ്തമല്ലെന്നു എനിക്കറിയാം. അതുകൊണ്ട് ഉള്ളടക്കം എന്തൊക്കെയാണെന്ന് പറയാം.

ബഹുമുഖത്തിലെ മുഖങ്ങളില്‍ ചിലത്: കേരളം മറന്നുപോയ 10 മലയാളികള്‍ (എല്ലാവരും അടുത്ത കാലത്ത് ജീവിച്ചിരുന്നവര്‍), കര്‍മ്മനിരതരായ അഞ്ചു വനിതകള്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഒ. വി. വിജയന്‍, ഇ. എം. എസ്, എം. കെ. ത്യാഗരാജ ഭാഗവതര്‍, ജി. അരവിന്ദന്‍, 'ഇന്നലെ' പംക്തിയില്‍ വള്ളത്തോള്‍, 'തമിഴ് അകം' പംക്തിയില്‍ സുബ്രഹ്മണ്യ ഭാരതി, 'കൊഴിയാത്ത ഇതള്‍' പംക്തിയില്‍ ബാബാ ആംതെ.

ലേഖനങ്ങളെല്ലാം വ്യക്തികേന്ദ്രീകൃതമാണെന്ന് തെറ്റിദ്ധരിക്കരുതേ. പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണം: കേരളം ജീവിതശൈലീരോഗങ്ങളുടെ നാട് (ഡോ. എസ്. ശിവശങ്കരന്‍), വിദേശനയം (ടി. പി. ശ്രീനിവാസന്‍). അന്താരാഷ്ട്രവനിതാദിനം, ലോകജലദിനം, ലോകക്ഷയരോഗ ദിനം തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയുള്ള ലേഖനങ്ങളുമുണ്ട്. കൂടാതെ കാനായി തന്‍റെ കലയെക്കുറിച്ച്, കാവാലം നാടകത്തെക്കുറിച്ച്, അക്കിത്തം കവിതയെക്കുറിച്ച്. യു. എ. ഖാദറിന്റെ കഥ, സച്ചിദാനന്ദന്റെ കവിത. സാഹിത്യസംബന്ധിയായ പലതും വേറേയും.
ഒറ്റപ്രതി വില: 15 രൂപ.
വാര്‍ഷിക വരിസംഖ്യ: 165 രൂപ, വിദേശത്തേക്ക് 1000 രൂപ.
പത്രാധിപര്‍: എസ്. വി. ഷൈന്‍ലാല്‍
പ്രസാധകര്‍: ഗൌതാ ബുക്സ്, തിരുവനന്തപുരം.
മേല്‍വിലാസം:
Bahumukham,
Gautha Books,
Capitol Centre,
Statue,
Thiruvananthapuram 695 001
Telephone 0471-2461898
e-mail: b.mukham@gmail.com

No comments: