Friday, March 28, 2008

സാറാ ജോസഫുമായി ഒരു അഭിമുഖ സംഭാഷണം

രണ്ടു അഭിമുഖങ്ങളാണ് കോഴിക്കോട്ട് നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന സാംസ്കാരിക പൈതൃകം മാസികയുടെ ഏപ്രില്‍ ലക്കത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഒന്നു നോം ചോംസ്കിയുമായി കൊളംബിയ സര്‍വകലാശാലാ വിദ്യാര്‍ഥിനി അമീന ചൌധരി നടത്തിയത്. അത് ഇംഗ്ലീഷില്‍ നിന്നു പരിഭാഷപ്പെടുത്തിയത്. മറ്റേത് സാറാ ജോസഫുമായി എം. ആര്‍. ബിപിന്‍ നടത്തിയത്.

പെണ്ണെഴുത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് സാറാ ജോസഫ് ഇങ്ങനെ മറുപടി നല്കി: 'പെണ്ണ് എഴുതിയത് കൊണ്ടു മാത്രം പെണ്ണെഴുത്താകണം എന്നില്ല. പെണ്ണെഴുത്തിനെ രാഷ്ട്രീയമായി കാണണം. അത് സ്ത്രീസമൂഹത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ വിലയിരുത്തലാണ്. '

അടുത്ത കാലത്ത് സി. പി. എം. എഴുത്തുകാര്‍ ക്കെതിരെ പരസ്യമായി പ്രതികരിച്ചത് ശ്രദ്ധയില്‍പെട്ടില്ലേ എണ്ണ ചോദ്യത്തിന് മറുപടിയായി സാറാ ജോസഫ് പറഞ്ഞു: 'പാര്‍ട്ടി എന്ന് പറയാന്‍ പറ്റില്ല. പല വ്യക്തികളും പല സന്ദര്‍ഭങ്ങളിലും എഴുത്തുകാര്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. വിമര്‍ശനാത്മകമായി എന്തിനെയെങ്കിലും സമീപിക്കുമ്പോള്‍, ഭാവിയില്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ നിര്‍ ബന്ധിക്കുമാറ് പലരുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്നും എഴുത്തുകാരുടെ വായ അടക്കാന്‍ കഴിയുകയില്ല.'

കവിതയുടെ കാലം എണ്ണ വിഷയത്തിലുള്ള ചര്‍ച്ചയില്‍ ടി. പി. രാജീവന്‍, അന്‍വര്‍ അലി, പി. രാമന്‍, കെ. ആര്‍. ടോണി, വീരാന്‍കുട്ടി, എസ്. ജോസഫ്, അനിത തമ്പി, മോഹനകൃഷ്ണന്‍ കാലടി, പവിത്രന്‍ തീക്കുനി, എം. ആര്‍. രേണുകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍, പി. കെ. പാറക്കടവ്‌ എന്നിവരുടെ രചനകളും ഈ ലക്കത്തിലുണ്ട്.

സാംസ്കാരിക പൈതൃകം ഒരു ഉമര്‍ ഖയ്യാം പതിപ്പ് തയ്യാറാക്കുകയാണെന്നു ഈ ലക്കത്തിലെ ഒരു കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കുന്നു.

4 comments:

സിമി said...

ee magazine online ondo

nariman said...

ബി. ജെ. പി. യുടെ ഭരണകാലത്താണ് സാറാജോസഫിനു കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയത്. അതിന്റെ പേരില്‍ ഭാരതീയ യുവ മോര്‍ച്ച തൃശൂര്‍ ജില്ലാക്കമ്മറ്റി നല്‍കിയ സ്വീകരണം സാറാ ജോസഫ് ഏറ്റൂവാങ്ങി. ഭാരതീയ യുവ മോര്‍ച്ച ത്ര്6ശൂര്‍ ജില്ലാ പ്രസിഡന്റ് ബിനോയിയുടെ കയ്യില്‍നിന്നും അവര്‍ ഉപഹാരവും ഉളുപ്പില്ലാതെ സ്വീകരിച്ചു.
ജ്ഞാനപീഠം പുരസ്കാരം കിട്ടണമെങ്കില്‍ ഭാരതീയസംസ്കാരവുമായി ബന്ധപ്പെട്ട സാംസ്കാരിക സംഭാവന വേണം.അതിനുവേണ്ടി രമായണത്തെ അടിസ്ഥാനപ്പെടുത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഇപ്പോള്‍ നോവലെഴുതുകയാണു സാറാടീച്ചര്‍. ജ്ഞാനപീഠത്തിനായുള്ള ചരടുവലി തുടങ്ങിക്കഴിഞ്ഞു.
അരുന്ധതി റോയിയുടെ നോവലിന്റെ ഫോര്‍മുല അടിച്ചുമാറ്റി ആലാഹയുടെ പെണ്മക്കള്‍ എന്ന നോവലെഴുതി. ഇഷ്ടികകൊണ്ട് മനോഹരമായ മാളിക പണിഞ്ഞ ടീച്ചര്‍ ഇപ്പോള്‍ ഇഷ്ടികക്കലങ്ങള്‍ക്കെതിരെയുള്ള സമരത്തിലാണ്.
വനിതാക്കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ സ്ഥാനത്തിനുവേണ്ടി ശ്രമിച്ചുതോറ്റ ടീച്ചര്‍ ഇപ്പോള്‍ പര്‍ട്ടിവിരുദ്ധയായി. യു.ഡി.എഫിന്റെ കണ്ണിലുണ്ണിയായി.

B.R.P.Bhaskar said...

സിമിക്ക്: സാംസ്കാരിക പൈതൃകം ഓണ്‍ലൈനില്‍ ലഭ്യമാണെന്ന സൂചനയൊന്നും അതിലില്ല. യു. എ. ഇയില്‍ ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ മാസികയിലുണ്ട്: 0097150 - 6765879

Shaf said...

evede poyalum idea kittum
http://paithrukamonline.com/