Sunday, March 16, 2008

വാക്ക് വിശേഷാല്‍ പ്രതി

വായന കൂട്ടായ്മയുടെ വാര്‍ഷിക വിശേഷാല്‍ പ്രതി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. പതിവുപോലെ സൈസ് ചെറുതാണ്: 10.5 cm x 14 cm. പേജുകള്‍ 270.

വായനയ്ക്ക് ഏഴ് വയസ്സും വാക്കിനു അഞ്ചും തികഞ്ഞതായി മുഖ്യ സംഘാടകനായ ടി. എന്‍. ജയചന്ദ്രന്‍ ആമുഖ ലേഖനത്തില്‍ പറയുന്നു.

പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേരുടെ കവിതകള്‍, കഥകള്‍, പഠനങ്ങള്‍, ഓര്‍മ്മകള്‍. എഴുത്തുകാരില്‍ ചിലര്‍: സുഗതകുമാരി, പി. നാരായണക്കുറുപ്പ്, കിളിമാനൂര്‍ രമാകാന്തന്‍, വി. പ്രസന്നാമണി, കണിമോള്‍, കെ. ഇന്ദിര, സാറാ തോമസ്, വിതുര ബേബി, നസീം ചിറയിന്‍കീഴ്.

കൂടാതെ എം. ടി., ശ്രീകുമാരന്‍ തമ്പി, പെരുമ്പടവം ശ്രീധരന്‍, സി. രാധാകൃഷ്ണന്‍, പി. ഗോവിന്ദപ്പിള്ള, ചെമ്മനം ചാക്കോ, പഴവിള രമേശന്‍, കെ. ജയകുമാര്‍, പി. എം മാത്യൂ വെല്ലൂര്‍, ബാബു പോള്‍, സി. പി. നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, നീലംപേരൂര്‍ മധുസൂദനന്‍ ഞായര്‍ബി. ഇക്ബാല്‍, എന്‍. എ. കരിം, ജെ. വി. വിളനിലം, രവി ഡി.സി. തുടങ്ങി പലരും വായന എന്ത്, എങ്ങനെ, എപ്പോള്‍ എന്ന് എഴുതുന്നു.

എഡിറ്റര്‍: എം. ആര്‍. വിജയനാഥന്‍

വില 20 രൂപ

മേല്‍വിലാസം: വായന, അനുരഞ്ജനം, പിള്ളവീട് നഗര്‍, തിരുവനന്തപുരം 695 004

No comments: