Friday, March 14, 2008

ഗള്‍ഫ് ജീവനക്കാര്‍ക്കിടയില്‍ കടുത്ത അസംതുപ്തി

ശമ്പളത്തേക്കാള്‍ വേഗത്തില്‍ ജീവിത ചെലവ് വര്‍ദ്ധിക്കുന്നതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നതായി അറേബ്യന്‍ബിസിനസ്സ്.കോം നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

സര്‍വേയുടെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ അടങ്ങുന്ന ഒരു റിപ്പോര്‍ട്ട്‌ Bhaskar ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട്‌ പൂര്‍ണമായും കാണാന്‍ ആഗ്രഹിക്കുന്നവര്‍ ArabianBusiness.com സൈറ്റ് സന്ദര്‍ശിക്കുക.

3 comments:

അഞ്ചല്‍ക്കാരന്‍ said...

മുട്ട ഒരു കെയ്സ് (മുപ്പത് എണ്ണം) : 10 ദിര്‍ഹം
മട്ടന്‍ ഒരു കിലോ : 17 ദിര്‍ഹം
പാല് ഒരു ലിറ്റര്‍ : 8 ദിര്‍ഹം
പച്ചക്കറി കിലോ : 5 ദിര്‍ഹം
ബീഫ് കിലോ : 8 ദിര്‍ഹം
നിഡോ പാല്‍ പൊടി (രണ്ടര കിലോ ടിന്‍) : 47 ദിര്‍ഹം
കുബ്ബൂസ് (ദേശീയാഹാരം) പാക്കറ്റിന് : 1 ദിര്‍ഹം
ചായ : 50 ഫിത്സ് (നമ്മുക്ക് പൈസ)
പഴം : 50 ഫിത്സ് (നമ്മുക്ക് പൈസ)
ഗോതമ്പ് മാവ് ഒരു കിലോ : ഒന്നര ദിര്‍ഹം
അരി കിലോക്ക് : ഒന്നര ദിര്‍ഹം

ശമ്പളം പഴയത് പോലെ.
നാട്ടിലേക്ക് പണമയച്ചാല്‍ : ആയിരം ദിര്‍ഹം=പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂഫ.

ഇതൊക്കെ ആറുമാസം മുമ്പത്തെ കഥ.

ഇപ്പോഴിതാ സംഗതികള്‍ ഇങ്ങിനെ.

മുട്ട ഒരു കെയ്സ് (മുപ്പത് എണ്ണം) : 24 ദിര്‍ഹം
മട്ടന്‍ ഒരു കിലോ : 30 ദിര്‍ഹം
പാല് ഒരു ലിറ്റര്‍ : 16 ദിര്‍ഹം
പച്ചക്കറി കിലോ : 10 ദിര്‍ഹം
ബീഫ് കിലോ : 17 ദിര്‍ഹം
നിഡോ പാല്‍ പൊടി : 69 ദിര്‍ഹം
കുബ്ബൂസ് (ദേശീയാഹാരം) പാക്കറ്റിന് : 1.5 ദിര്‍ഹം (എണ്ണത്തില്‍ ഒന്ന് കുറവും)
ചായ : 75 ഫിത്സ് (നമ്മുക്ക് പൈസ)
പഴം : 75 ഫിത്സ് (നമ്മുക്ക് പൈസ)
ഗോതമ്പ് മാവ് ഒരു കിലോ : മൂന്നര ദിര്‍ഹം
അരി കിലോക്ക് : മൂന്നര ദിര്‍ഹം

ശമ്പളം പഴയത് പോലെ. (മാറ്റമില്ലാത്തത് ഇത് മാത്രം)
നാട്ടിലേക്ക് പണമയച്ചാല്‍ : ആയിരം ദിര്‍ഹം=പതിനായിരത്തി ഇരുന്നൂറ് രൂഫ.

എങ്ങിനെ പ്രവാസി പരിതപിക്കാതിരിക്കും?

കുറ്റ്യാടിക്കാരന്‍|Suhair said...

പോസ്റ്റും കമന്റും കറക്റ്റ്.
പക്ഷേ എത്രപേര്‍ ഗള്‍ഫ് വിട്ട്പോകാന്‍ തയ്യാറാകും?

ഭൂമിപുത്രി said...

അഞ്ചല്‍ക്കാരന്റെ ഈ വാസ്തവചിത്രീകരണം വളരെ ഉപകാരമായി.നന്ദി