Monday, March 24, 2008

മുസിരിസ് പൈതൃക പദ്ധതി

പെരിയാറിന്‍റെ തെക്കേക്കരയിലുള്ള പട്ടണത്ത് നടന്നതും ഇനി നടക്കാനിരിക്കുന്നതുമായ ഗവേഷണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് പൊതുവിവരം നല്‍കാനായി കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്ടോറിക്കല്‍ റിസര്‍ച്ച് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഗവേഷണപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രീതിശാസ്ത്രപാഠങ്ങളായും കൂടിയാണ് അത് വിഭാവന ചെയ്യപ്പെട്ടിട്ടുള്ളതെന്നു കെ. സി. എച്ച്. ആര്‍. ചെയര്‍മാന്‍ ഡോ. കെ. എന്‍. പണിക്കര്‍ ആമുഖത്തില്‍ പറയുന്നു.

ഡോ. പണിക്കര്‍ എഴുതുന്നു: 'വളരെ പ്രധാനപ്പെട്ട ഒരു പുരാവസ്തു പ്രദേശമെന്ന നിലയില്‍ പട്ടണത്തെ സം രക്ഷിക്കേണ്ടത് നാടുകാരുടെ ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു.'

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെ. സി. എച്ച്. ആറുമായി ബന്ധപ്പെടാവുന്നതാണ്. മേല്‍വിലാസം:
Kerala Council for Historical Research,
Vyloppilly Samskriti Bhavan,
Nalanda,
Thiruvananthapuram 695 003.
Telephone / Fax 0471 - 2310409
E-mail: kchrtvm@gmail.com
Website: www.keralahistory.ac.in

No comments: