ഇന്നലെ ഒരു കോടതി വിധിയെ തുടര്‍ന്നു ഇംഫാലില്‍ ഇറോം ശര്‍മിള ജയില്‍ വിമോചിതയായി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടക്കുന്ന രീതി അനുസരിച്ച് ഇന്നു വൈകിട്ടോടെ ശര്‍മിള വീണ്ടും ജയിലില്‍ എത്തിപ്പെടുമെന്നു എന്.ഡി. ടി.വി. ചാനല്‍ ഇന്നു രാവിലെ റിപ്പോര്‍ട്ട് ചെയ്തു.
ഇറോം ശര്‍മിള 2000 നവംബര്‍ ആദ്യ വാരം മുതല്‍ അനിശ്ചിതകാല നിരാഹാര വ്രതത്തിലാണ്. ജയിലിലും ആശുപത്രികളിലും വെച്ചു മൂക്കില്‍ ട്യൂബ് ഇട്ടു ആഹാരം കൊടുത്താണ് ഏഴ് കൊല്ലമായി അവരുടെ ജീവന്‍ നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്.
ഈ 37കാരിയുടെ ഐതിഹാസികമായ പോരാട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ Bhaskar ബ്ലോഗില്‍.
വനിതാ ദിനത്തില്‍ സന്തോഷകരമായ ഒരു വാര്‍ത്ത കൂടി. ലൈബീരിയയുടെ പ്രസിഡന്റ് സ്ത്രീയാണ്. അവരുടെ അംഗരക്ഷകര്‍ ഇന്തയില്‍ നിന്നുള്ള സ്ത്രീകളും. കൂടുതല്‍ വിവരങ്ങള്‍ Kerala Letter ബ്ലോഗില്‍.
4 comments:
ശര്‍മ്മിള തിരിയെ ജയിലിലായോ?
നിരാഹാരം കിടക്കുന്നതുകൊണ്ട്,ആത്മഹത്യാശ്രമം
എന്നകുറ്റത്തിനാകും,അല്ലെ?
ശര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മജിസട്രെട്ട് വീണ്ടും റിമാണ്ടും ചെയ്തു.
ഇതുസംബന്ധിച്ച വാര്‍ത്ത ഇതാ: http://e-pao.net/GP.asp?src=3..100308.mar08
നിയമപ്രകാരം ഒരു കൊല്ലമേ റിമാണ്ടില്‍ വെയ്ക്കാനാകൂ. ഒരു കൊല്ലം കഴിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ ദിവസം ശര്‍മിളയെ മോചിപ്പിച്ചത്. അടുത്ത ദിവസം വീണ്ടും അകത്താക്കി. അങ്ങനെ നാടകം കൊല്ലങ്ങളായി തുടരുകയാണ്.
ഇങ്ങനെ ഒരിക്കല്‍ പുറത്തു വന്നപ്പളാണ് അവരെ ഇംഫലില്‍നിന്നും മുക്കി ദില്ലിയില്‍ വരുത്തിയത്.ഷ്ര്മ്മിളയുടെ സമരത്തെക്കുറിച്ച് പുറംലോകം കാര്യായി അരിയാന്‍ തുടങ്ങിയതും ഇതോടെയാണെന്നു തോന്നുന്നു , ല്ലെ.
എന്താണീ സ്വാതന്ത്ര്യം,എവിടെയാണീ സമത്വസുന്ദര ഭാവി....?
പെറുന്നതേ ദുരിതം, പിന്നെ പേറു കഴിഞ്ഞാലോ...?
Post a Comment