Saturday, March 1, 2008

വനിതാ സംഘടനകള്‍ മാര്‍ച്ച് 7 വഞ്ചനാ ദിനമായി ആചരിക്കുന്നു

മാര്‍ച്ച് 8 ലോക വനിതാ ദിനമാണ്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധിക്കാനായി അതിന്‍റെ മുമ്പത്തെ ദിവസം, അതായത് മാര്‍ച്ച് 7, വഞ്ചനാ ദിനമായി ആചരിക്കാന്‍ വിവിധ വനിതാ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നു.

ഈ തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകയായ സുനില സിംഗ് എഴുതിയ കത്ത് Bhaskar ബ്ലോഗില്‍.

ഐക്യരാഷ്ട്ര സഭ 1975ല്‍ മാര്‍ച്ച്‌ 7 സാര്‍വ്വദേശീയ വനിതാ ദിനമായി പ്രഖ്യാപിച്ചതുമുതല്‍ ഈ ദിവസം ലോകമെമ്പാടും ഉചിതമായ പരിപാടികളോടെ ആചരിച്ചുവരുന്നു. ഓരോ കൊല്ലവും കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് അതിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് പതിവ്.

ഇക്കൊല്ലത്തെ വനിതാദിന പ്രമേയം 'ലിംഗപദവിതുല്യതയ്ക്കും ശാക്തീകരണത്തിനും വേണ്ടി ധനസഹായം' ആണ്.

കേരളത്തിലെ സാഹചര്യങ്ങളില്‍ ഈ വിഷയത്തിനുള്ള പ്രസക്തി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനം തിരുവനതപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഖി എന്ന പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണമായ സഖിയുടെ ഫെബ്രുവരി ലക്കത്തിലുണ്ട്. ഏലിയാമ്മ വിജയന്‍ ആണ് സഖി വാര്‍ത്താപത്രികയുടെ പത്രാധിപയും പ്രസാധകയും.

സഖിയുടെ വാര്‍ഷിക വരിസംഖ്യ 100 രൂപയാണ്. പണം അയക്കേണ്ട മേല്‍വിലാസം:
Sakhi Women's Resource Centre,
TC 9/1872,Convent Road,
Vanchiyoor,
Thiruvananthapuram 695 035

No comments: