Thursday, March 20, 2008

ചെങ്ങറയില്‍നിന്നു എങ്ങോട്ട്?

ചെങ്ങറയില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരഹിതരുടെ പ്രതിനിധികളെ മുഖ്യമന്ത്രി ഇന്നലെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇടതു മുന്നണി സമരത്തിനെതിരെ പരസ്യമായ നിലപാടെടുത്ത സാഹചര്യത്തില്‍ ചര്‍ച്ചയുടെ പരാജയം ഉറപ്പായിരുന്നു.

ഇനിയെന്തു എന്ന ചോദ്യം നമ്മുടെ മുന്നില്‍ ഇപ്പോഴുണ്ട്. ഈ വിഷയമാണ് ഈയാഴ്ച കേരള കൌമുദിയിലെ പംക്തിയില്‍ ഞാന്‍ ചര്ച്ച ചെയ്യുന്നത്.

ഓണ്‍ലൈന്‍ എഡിഷന്‍: http://www.keralakaumudi.com/news/032008M/feature.shtml

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

5 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

താങ്കളുടെ ലേഖനം വായിച്ചു. പക്ഷെ ചെങ്ങര സമരത്തെ താങ്കള്‍ എങ്ങനെ കാണുന്നു എന്നത് അതില്‍ വ്യക്തമല്ല . അന്ഞ്ച് ഏക്കര്‍ ഭുമി നല്‍കണം എണ്ണ അവരുടെ വാദത്തെ താങ്കള്‍ പിന്‍ താങ്ങുന്നുണ്ടോ അതോ പ്രശ്ന പരിഹാരത്തിന് എന്തെങ്കിലും ഫോര്‍മുല മുന്നോട്ടു വയ്ക്കുന്നുണ്ടോ ? . അതോ കേവല സമര പിന്തുണ പ്രഖ്യാപനം മാത്രമാണൊ ?
പിന്നെ കൈരളിക്കാര്‍ നിശ സമരക്കാരുടെ ചെയ്തികള്‍ പുറത്ത് കൊണ്ടു വന്നത് ചില പോയ്മുഖങ്ങളെ തിരിച്ചറിയാന്‍ സഹായിച്ചു . ഇത്തരം ചെയ്തികള്‍ വല്ല വിദ്യര്‍ത്ത്തി യുവജന സംഘടനയുടെ സമരത്ത്തിലാണ് നടന്നിരുന്നു എന്കില്‍ ഇവിടുത്തെ സാംസ്‌കാരിക നേതാക്കള്‍ എന്തിന് അജിത അടക്കം അതിനെതിരെ വികാരം കൊണ്ടെനെ . ഇതിപ്പം സ്വന്തം കുഞ്ഞായി പോയില്ലേ എന്ത് ചെയ്യാം. സാംസ്‌കാരിക നേതാകള്‍ക്കും സദാചാര മാധ്യമങ്ങള്‍ക്കും മൌനം . ചെങ്ങര സമരം എല്ലാം കൊണ്ടും ഒരു വഴിത്ത്തിരിവാണ്

Praveenpoil said...

ചെങറ സമരത്തിന്റെ സത്യങള്‍ മനസ്സിലാക്കുക ശ്രമിക്കുക
കൂടുതല്‍ വിവരങള്‍ ഇതാ ഇവിടെ
http://poilkave.blogspot.com/2008/03/blog-post_7308.html

BHASKAR said...

കിരണ്‍ തോമസ് തോമ്പിലിനു: പ്രശ്നപരിഹാരത്തിന് ഒരു ഫോര്‍മുലയെ ഞാന്‍ വെയ്ക്കുന്നുള്ളു: ചര്‍ച്ച. സംയുക്തവേദി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെ ചര്‍ച്ചയ്ക്കുള്ള വസ്തുതയായിട്ടാണ് ഞാന്‍ കാണുന്നത്. 'എങ്കില്‍' എന്ത് സംഭവിക്കുമെന്നതൊക്കെ ഓരോരുത്തര്‍ക്കും അവരവരുടെ ഭാവനയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാവുന്നതാണല്ലോ. ആ മേഖലയിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

yousufpa said...

എല്ലാം ഒരു ഉമ്മാക്കി കളിയല്ലേ;
പാവപ്പെട്ടവനെന്നും കഞ്ഞി കുമ്പിളില്‍ തന്നെയാണ്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടീട്ട് ഇത്രേം ആയില്ലേ..?.
ഇവിടെ ആര്‍ക്കാ സ്വാതന്ത്ര്യം,ആര്‍ക്കാ സംരക്ഷണം കിട്ടീത്.
ഏത് പദ്ദതി പ്രഖ്യാപിക്കുമ്പോഴും,അത് പാവപ്പെട്ടവന്റെ നെഞ്ജത്ത് കയറി ആവരുത്.
ഏത് പദ്ദതിയാണൊ,അതിനെ കുറിച്ച് നന്നായി മനസ്സിലാക്കി,അതിന്റെ ഗുണങ്ങള്‍ ജനങ്ങളില്‍ ബോധവല്‍കരിച്ച്,അഭിപ്രായം തേടി,
നല്ലതാണെങ്കില്‍-പദ്ദതി ബാധിത പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തുകയും പ്രായോഗീകമാവുകയും ചെയ്യണം.
അല്ലാതെ, ബലപ്രയോഗത്തിന്റെ രീതി ഒട്ടും സ്വീകരിക്കരുത്.

ഈ വിഷയം എല്ലാവരിലും ചര്‍ച്ചാവിഷയമായി ഭവിക്കട്ടെ,ആ പാവപ്പെട്ട ജനങ്ങള്‍ക്ക് നന്മയും ഉണ്ടാവട്ടെ.
അതിനായി ജഗതീശ്വരനോട് അപേക്ഷിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ബി.ആര്‍.പി ചര്‍ച്ച ചെയ്തല്ലോ . മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ച ചെയ്തു . പക്ഷെ ലാഹ ഗോപാലന്‍ വഴങ്ങുന്നില്ല . ൫ ഏക്കര്‍ ഭുമി വേണമെന്നാണ് ഗോപലന്ട ആവശ്യം . അത് അംഗികരിച്ചു കൊടുക്കാന്‍ സര്‍ക്കാരിന് ആകില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു . ഭുമി ഇല്ലാത്തവര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ ഭുമി നല്കും എന്ന് ഉറപ്പും സര്‍ക്കാര്‍ നല്കുന്നു. എന്നാല്‍ ചെങ്ങര സമരക്കരുറെ അവശ്യം വ്യത്യസ്തമാണ് . അവര്ക്കു കൃഷി ചെയ്തു ജീവിക്കാന്‍ അന്ച്ചു ഏക്കര്‍ ഭുമി എന്നതാണ്. അതിന് അവര്‍ കൈയെരിയ സ്ഥലത്ത് നിന്നും ഇറങ്ങണമെന്ന് കോടതി പറഞ്ഞിട്ടുള്ളതാണ്. എട്ടു മാസമായി ഏഴായിരം കുടുമ്പങ്ങള്‍ എങ്ങനെ അവിടെ കഴിയുന്നു. ഇതിന് ആര്‍ പണം നല്കുന്നു. ഇങ്ങനെ ഒരുപാടു ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഒരു സമരമാണ് ഇതു. ഇതുവരെ കോടികള്‍ ഈ സമരത്തിനു വേണ്ടി ചിലവക്കിയിട്ടുണ്ട് എന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ചാല്‍ മനസിലാകും. എന്‍.ജി. ഓ പണം എങ്ങനെ ചില പരിക്ഷണ സമരങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ എങ്ങനെ അവരെ കുടം പറയന്‍ കഴിയും