Wednesday, March 12, 2008

കാസ്ട്രോ പോയി, പള്ളിയില്‍ ആള് കൂടുന്നു

ഫിദല്‍ കാസ്ട്രോ അധികാരമൊഴിഞ്ഞ ശേഷം ക്യൂബയിലെ കത്തോലിക്കാ പള്ളികളില്‍ ഭക്തജനങ്ങള്‍ കൂടുതലായി വരുന്നതായി ന്യൂ അമേരിക്കന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

10 comments:

Unknown said...

ഏതു് ദൈവം എന്നതല്ല, ഏതെങ്കിലും ദൈവം എന്നതാണു് maxim! 'കാസ്ട്രോ ദൈവം' പോയാല്‍ കത്തോലിക്കാദൈവം. ഏതാനും ദിവസത്തേക്കു് യഹോവയെപ്പറ്റി കേട്ടില്ലെങ്കില്‍ ഉടനെ‍ കാളക്കുട്ടിയെ നിര്‍മ്മിച്ചു് ദൈവമാക്കും! മാര്‍ക്സ്ദൈവം, ലെനിന്‍‌ദൈവം, മാവോദൈവം, ഒത്തിരി ഒത്തിരി ഛോട്ടാദൈവങ്ങള്‍... മുട്ടുമടക്കി മേലോട്ടുനോക്കി ഒന്നു കൈകൂപ്പുന്നതിന്റെ ആ ഒരു സുഖമേ!! :)

Anonymous said...

ആരാണ്‌ ഇത് റിപ്പോര്‍ട്ട് ചെയ്തത് എന്നു കൂടി ശ്രദ്ധിക്കുക......ന്യൂ "അമേരിക്കന്‍" മീഡിയ

Nishedhi said...

മരാമണ്‍ കണ്വ്വന്‍ഷനും ലക്ഷക്കണക്കിനു ജനങ്ങള്‍ കൂടാറുണ്ട്‌ എന്ന് നായനാര്‍ പറഞ്ഞതു മറന്നുവോ?

Unknown said...

ബാബു പറഞ്ഞ പോലെ മുട്ട് മടക്കി തൊഴാ‍ന്‍ ഏതെങ്കിലും ഒരു ദൈവമില്ലെങ്കില്‍ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ വയ്യ എന്ന് തോന്നുന്നു . അവനവനെക്കാളും വലുതായി ആരുമില്ലെന്ന് പാവം മനുഷ്യരുണ്ടോ അറിയുന്നു . ഒരു തമാശയെന്താണെന്ന് പറഞ്ഞാല്‍ ഇങ്ങനെ ദൈവമാക്കപ്പെടുന്ന അല്ലെങ്കില്‍ വലുതാക്കപ്പെടുന്ന ആളും കരുതുന്നത് താന്‍ ഒരു അമാനുഷ സംഭവം തന്നെയാണെന്നാണ് .

ramachandran said...

അപ്പള് പാക്കരണ്ണന്‍ എന്തര് പറയണത് ?പള്ളീല്‍ ആള് കൂടണംന്നാ വേണ്ടാന്നാ..ഒരു പുടീം കിട്ടുന്നില്ലല്ലോ?

ഭൂമിപുത്രി said...

അത്രയ്കാഗ്രഹിച്ചു കാത്തിരിയ്ക്കയായിരുന്നുവെന്ന ഒരു
മട്ടുണ്ടാറിപ്പോര്‍ട്ടിനു

BHASKAR said...

ഇളം വെയില്‍ എഴുതുന്നതുപോലെ, ആരാണ് പറയുന്നതെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പക്ഷെ ന്യൂ അമേരിക്ക മീഡിയയിലെ 'അമേരിക്ക'യില്‍ ഊന്നല്‍ നല്‍കുമ്പോള്‍ അമേരിക്കയില്‍ നിന്നു വരുന്നതെല്ലാം ഒരേ തരത്തിലുള്ളതാണെന്ന മുന്‍വിധി അടങ്ങിയിട്ടുണ്ടോയെന്നു ഒരു സംശയം. ഇവിടെയെന്നപോലെ അവിടെയും പല അഭിപ്രായക്കാരുമുണ്ട്. ന്യൂ അമേരിക്ക മീഡിയയിലെ ലേഖനങ്ങളിലേക്ക്‌ ഞാന്‍ പതിവായി ശ്രദ്ധ ക്ഷണിക്കാറുള്ളതുകൊണ്ട് അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയട്ടെ.
കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോ നഗരത്തില്‍ ആണ് അതിന്റെ ആസ്ഥാനം. കാലിഫോര്‍ണിയയിലെ ജനസംഖ്യയില്‍ 25 ശതമാനം വെള്ളക്കാരല്ലാത്തവരാണ്. അവിടെ ധാരാളം ഏഷ്യന്‍ വംശജരുണ്ട്. വ്യത്യസ്ത വംശജരെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ന്യൂ അമേരിക്ക മീഡിയ http://news.newamericamedia.org/news/view_custom.html?custom_page_id=87
1970കള്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന പസിഫിക് ന്യൂസ് സര്‍വീസ്‌ (PNS) എന്ന വാര്‍ത്താ ഏജന്‍സി മുന്കയ്യെടുത്ത് സ്ഥാപിച്ചതാണ് ന്യൂ അമേരിക്ക മീഡിയ. PNS ഡയറക്ടര്‍ Sandy Close നാല്പതില്‍പരം വര്‍ഷങ്ങളായി എന്‍റെ സുഹൃത്താണ്. അവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ സൈറ്റ് സന്ദര്ശിക്കുക: http://www.gbn.com/PersonBioDisplayServlet.srv?pi=22270

അവരുടെ ഭര്‍ത്താവ് Franz Schurmann പ്രശസ്തനായ ഒരു സര്‍വകലാശാലാ മുന്‍ പ്രോഫസ്സറും അറിയപ്പെടുന്ന ചൈനാ പണ്ടിതനുമാണ്. ഏതാനും കൊല്ലം മുമ്പ് സി. പി. എം. ചൈനയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തെ കേരളത്തില്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
അദ്ദേഹം എഴുതിയ 200 ഓളം ലേഖനങ്ങള്‍ PNS archives ല്‍ ലഭ്യമാണ്. http://news.pacificnews.org/news/search.html

Anonymous said...

ശരിയാണ്‌.. എന്‍റെ മുന്‍വിധി തന്നെയായിക്കാം.. പക്ഷെ താങ്കളുടെ മറുപടി വായിച്ചപ്പോള്‍ എനിക്കുണ്ടായ സംശയങ്ങള്‍ ഇവയാണ്.

1) ഈ വാര്‍ത്ത 100% സത്യമായിരിക്കുമോ ?
2) ഇത് സത്യമെങ്കില്‍ , ഇത്ര നാളും അവിടെ നടന്നിരുന്നത് മനുഷ്യാവകാശങ്ങളേ നിഷേധിക്കല്‍ തന്നെയല്ലെ..?

BHASKAR said...

രാമചന്ദ്രന്: എന്തിനാണപ്പീ, എല്ലാക്കാര്യങ്ങളിലും എന്തെങ്കിലുമൊക്കെ പറയണമെന്ന് നിര്‍ബന്ധം പുടിക്കുന്നെ? നടന്ന ഒരു കാര്യം അങ്ങ് പറഞ്ഞന്നു മാത്രം. പള്ളീല്‍ പോണംന്നുള്ളവമ്മാര് പോട്ടെന്നെ. വേണ്ടാത്തവമ്മാര് പോണ്ട.

ഇളം വെയിലിന്: വിശ്വാസ്യതയുള്ള സ്ഥാപനമെന്നു ബോധ്യമുള്ളതുകൊണ്ടാണ് NAM നല്കുന്ന വിവരങ്ങളിലേക്ക് ശ്രദ്ധ ക്ഷനിക്കുന്നത്. പക്ഷെ അത് 100 ശതമാനം ശരിയാണെന്ന് ഉറപ്പു നല്‍കാന്‍ എനിക്കാവില്ല. ആളുകള്‍ക്ക് പള്ളിയില്‍ പോകണമെന്ന ആഗ്രഹം ഉണ്ടാവുകയും ഭരണകൂടം അത് തടയുകയും ചെയ്യുന്നെങ്കില്‍ അത് മനുഷ്യാവകാശ ലംഘനം തന്നെ.

ramachandran said...

ഒവ്വ ഒവ്വ...എല്ലാം മനസ്സിലാകുന്നുണ്ട് പാക്കരണ്ണാ....കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടാ? അണ്ണന്‍ ഉത്ഘാടിച്ച ഒരു പരിപാടി. ദേശാഭിമാനിയില്‍ ഒരു നിശാചമരത്തിന്റെ പോട്ടവും വന്നിട്ടുണ്ടണ്ണാ ..പിന്നെ ഏതോ ചാനലില്‍ ലവ് ..അല്ല സോറി..ലൈവ് ഉണ്ടാരുന്നുവത്രെ..കാണാന്‍ പറ്റാത്തതില്‍ സങ്കടമുണ്ടണ്ണാ.. അണ്ണന്‍ പരിപാടി ഉത്ഘാടിച്ച് പോയിക്കഴിഞ്ഞപ്പോള്‍ സെക്രട്ടറിയേറ്റിന്റെ മുറ്റത്ത് ഇങ്ങനെ ഒരു പാട്ടു കേട്ടെന്ന്...

നിശാസമരികള്‍ എന്‍.ജി.ഒ സേനകള്‍
സമരമാടാന്‍ വരികയോ നിശാ സമരമാടാന്‍ വരികയോ..
സര്‍ക്കാരിനെ വിളിച്ചുണര്‍ത്താന്‍ മനുഷ്യാവകാശികള്‍
കെട്ടിപ്പിടിക്കാന്‍ വരികയോ ..വീണ്ടും വരികയോ..

അതിന് താഴെപ്പറയുന്ന ഒരു കാപ്ഷന്‍ കൊടുത്താലോ?
ബിആര്‍പി പോയി..സെക്രട്ടറിയേറ്റില്‍ ആളു കൂടുന്നു..

ഏയ് ഞാന്‍ അങ്ങിനെ ചെയ്യൂല്ല...

എല്ലാം ക്രിസ്റ്റല്‍ ക്ലിയര്‍ അല്ലിയോ?

വേണ്ടവന്‍ പള്ളിയില്‍ പോട്ട്..വേണ്ടാത്തവന്‍ പോണ്ട...അണ്ണന്‍ പറഞ്ഞത് വളരെ വളരെ ശരി...അണ്ണനു പോണോ? പോകുവോ? ഇതാണെന്റെ ചോദ്യം അണ്ണാ...പോണം എന്നു പറഞ്ഞാ അണ്ണന്റെ അവിശ്വാസികാളായ ഫാന്‍സിനെ സുഖിപ്പിക്കാന്‍ ഒക്കൂല...വേണ്ട എന്നു പറഞ്ഞാല്‍ അവതാരോദ്ദേശം നടക്കൂല...കമ്മു വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പറ്റൂല..ചുരുക്കത്തില്‍, അടിപൊളി അഴകൊഴമ്പന്‍ ഞ്യായങ്ങള് തന്നെ അണ്ണാ...

അണ്ണാ..ജനം പള്ളിയില്‍ പോവുകയോ പോവാതിരിക്കുകയോ ചെയ്യട്ടെ എന്നാണെങ്കില്‍ പിന്നെ എന്തരിനണ്ണാ..ചൈനേല്‍ ജനം ഇതാ പള്ളീപ്പോണ് ക്യൂബേ പോണെ എന്നൊക്കെ കത്തണത്...ലവരും പാവങ്ങളല്ലേ അണ്ണാ...പൊക്കോട്ടണ്ണാ...

അണ്ണന്‍ അണ്ണന്റെ പോസ്റ്റിന്റെ പൊതുസ്വഭാവം നോക്ക്. അമേരിക്കയില്‍ എല്ലാം ഭദ്രം അല്ലിയോ? നോ മന്‍ഷ്യാവകാശ ലംഘനം ...എല്ലാം ഭദ്രം..എന്തിനേറെ..കോണ്‍ക്രസ്സില്‍ ഇനിയെന്ത് എന്ന് ചോദിക്കാന്‍ നാവു പൊങ്ങൂല..അതും പോട്ടെ..നമ്മുടെ കുറുവടിക്കാര്‍ക്കെതിരെ ഒന്നും അങ്ങട് ഉറച്ച് പറയൂല്ലല്ലോ?..കൊട്ടണേല്‍ സിപി‌എം ചെണ്ടേല്‍ തന്നെ കൊട്ടണം..അവരേ രണ്ടക്ഷരം വായിക്കൂന്ന് അണ്ണനറിയാം ഇല്ലിയോ? ഈ ലൈനില്‍ ഇങ്ങനെ ഞഞ്ഞാമിഞ്ഞാ പറഞ്ഞോണ്ടിരുന്നാലേ താഴെ കാണുന്ന പോസ്റ്റുകള്‍ ഇടാനൊക്കൂ... അത് താനല്ലിയോ നമ്മുടെ ഒരു ലൈന്‍?

സി. പി. എമ്മും പാര്‍ലമെന്ടറി ജനാധിപത്യവും
മേധാ പട്ക്കര്‍ക്കെതിരെ ആക്രമണം
നന്ദിഗ്രാം
സി. പി. എമ്മിനോടും ഇന്ത്യയോടും നന്ദിഗ്രാം പറയുന്നത...
എല്ലാവരെയും പൂട്ടിക്കെട്ടുന്നത് ജനാധിപത്യ പ്രവര്‍ത...
കൊല്‍ക്കത്തയും തിരുവനന്തപുരവും ഐക്യദാര്‍ഢ്യപ്രകടനത...
നന്ദിഗ്രാം ഐക്യദാര്‍ഢ്യ സമിതി മുന്നോട്ട് വെക്കുന്ന...
ആനുകാലികങ്ങളില്‍ നിറയുന്ന ഒരു വിവാദം
അശോക് മിത്ര വിയോജിപ്പ് രേഖപ്പെടുത്തുന്നു
സാറാ ജോസഫിനെതിരെ സുധാകരന്‍റെ തെറിയഭിഷേകം
സി. പി. എമ്മില്‍ ഇനിയെന്ത്?
സി. പി. എമ്മിനെതിരായ മാവോയിസ്റ്റ്‌ ആശയസമരം
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിമിതി
ബംഗാളില്‍ ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ ബന്ദ്
നര്‍മ്മദ / നിതാരി / നന്ദിഗ്രാം
ചെങ്ങറയിലെ സ്ഥിതി ആശങ്കാജനകം
കാസ്ട്രോ പോയി, പള്ളിയില്‍ ആള് കൂടുന്നു

നമിച്ചിരിക്കുന്നു .....എന്നാലും സങ്കടമുണ്ടണ്ണാ...വരിഷ്ഠപത്രപ്രവര്‍ത്തകന്റെ വിഷയ് ദാരിദ്ര്യം കണ്ടിട്ട്..