Thursday, March 6, 2008

മനുഷ്യാവകാശ ശിക്ഷണ പരിപാടി പത്തു കൊല്ലം പൂര്‍ത്തിയാക്കി

മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ്‌ വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് എജുക്കേഷന്‍ പ്രോഗ്രാം പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.

ഐക്യരാഷ്ട്രസഭ 1995 മുതല്‍ പത്തു വര്‍ഷക്കാലം മനുഷ്യാവകാശ ശിക്ഷണ ദശകം ആയി പ്രഖ്യാപിച്ചിരുന്നു. അക്കാലത്താണ് പീപ്പിള്‍സ്‌ വാച്ച് ഈ പരിപാടി തുടങ്ങിയത്. തമിഴ് നാട് സര്‍ക്കാര്‍ 2002 ല്‍ ആദി ദ്രാവിഡ സ്കൂളുകളില്‍ മനുഷ്യാവകാശ ശിക്ഷണം നല്‍കുന്നതിനു അനുമതി നല്‍കി.
കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് പതിമൂന്ന് സംസ്ഥാനങ്ങളിലെ 3,000 സ്കൂളുകളിലെ 25,000 കുട്ടികള്‍ക്ക്‌ 3,000 അധ്യാപകരുടെ സഹായത്തോടെ മനുഷ്യാവകാശ ശിക്ഷണം നല്‍കുകയുണ്ടായി.

1 comment:

Sandeep PM said...

വളരെ നല്ലത്. ഇത് തമിഴ് നാട്ടില്‍ ആണ് ആദ്യം തുടങ്ങിയത് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.