Thursday, March 13, 2008

തീവ്രവാദത്തിന്‍റെ പേരില്‍ ജനാധിപത്യനിഷേധം

വ്യത്യസ്ത കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും അസമും ഛ‌ത്തിസ്ഗഢും. ഈ സംസ്ഥാനങ്ങളിലെ മൂന്നു വ്യക്തികളുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ രാജ്യത്ത് തീവ്രവാദി പ്രവര്‍ത്തനത്തിന്‍റെ പേരില്‍ നടക്കുന്ന ജനാധിപത്യ നിഷേധം ഈ ആഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നു: www.keralakaumudi.com

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍: ഉന്മൂലനം -- എത്ര സുന്ദരമായ പദം
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
ഇതിന്‍റെ ഒരു ഇംഗ്ലീഷ് വിവര്‍ത്തനം Bhaskar ബ്ലോഗില്‍ വായിക്കാം.

5 comments:

ഹരിത് said...

വായിച്ചു. ആവശ്യത്തില്‍ കൂടുതല്‍ചെറുതായിപ്പോയി. അതുകൊണ്ടുതന്നെ വിഷയത്തെ ആഴത്തില്‍ സ്പര്‍ശിക്കാനും കഴിഞ്ഞില്ലെന്നു തോന്നി.

കാഴ്‌ചക്കാരന്‍ said...

ഒരു മനുഷ്യാവകാശപ്രവര്‍ത്തകനെന്ന നിലക്ക്‌ താങ്കളുടെ ഇടപെടലുകള്‍ നല്ല ശ്രദ്ധയോടെ ശ്രവിക്കാറുണ്ട്‌. എന്റെ ഒരു സംശയത്തിന്‌ അങ്ങ്‌ മറുപടി തരുമെന്ന്‌ കരുതുന്നു. തീവ്രവാദമെന്ന പേരില്‍ ജനങ്ങളുടെ എല്ലാ സ്വാഭാവിക പ്രതികരണങ്ങളേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ തന്നെ, അതിലപ്പുറം അപകടകരമായ ഒരു കാര്യം :
ഇറക്കുമതി ചെയ്യപ്പെടുന്ന കലാപങ്ങള്‍, ബോധപൂര്‍വ്വം ആരുടെയൊക്കെയോ താല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വല്ലാതെ വര്‍ദ്ധിച്ചുവരുന്നു എന്ന ഒരു വസ്‌തുതയെക്കുറിച്ച്‌ അങ്ങൊന്നു വിശദീകരിച്ചു തരുമോ. അതിനായുള്ള ആശയങ്ങളും ആളും കോപ്പും എവിടെ നിന്നെല്ലാമോ വരുന്നില്ലെ ? ഭരണകൂട ഭീകരതയെപ്പോലെ തന്നെ സാധാരണ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്‌മ ചെയ്യുന്നില്ലെ ചില തീവ്രവാദ സംഘടനകള്‍. എന്തിന്‌ കണ്ണൂരിലെ സി.പി.എമ്മും. ആര്‍എസ്‌.എസ്സും. ഇതു തന്നെയല്ലെ ചെയ്യുന്നത്‌ ?

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

Prince said...

തീവ്രാവാദ ത്തിന്റെ പേരില്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടുന്ന മതമാണ്‍ ഇസ്ലാം. ഇസ്ലാം തീവ്രവാദം അനുവദിക്കുന്നുണ്ടോ ?.... ഇന്ന് തീവ്രാവദ പ്രവറ്ത്തകരില്‍ നിന്നും വാര്‍ത്ത ചാനലുകളില്‍ നിന്നും എപ്പോഴും കേള്‍ക്കുന്ന (അല്ലെങ്കില്‍ ഉപയോഗിക്കുന്ന ) ഒരു അറബി പദ മാണ്‍ ജിഹാദ് . എന്താണ്‍ ജിഹാദ് ...?!


കൂടുതല്‍ അറിയാന്‍ http://www.iqrahbismi.blogspot.com/

BHASKAR said...

ഹരിതിനു: ശരിയാണ്. വിഷയം ആഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലപരിമിതിയുണ്ടല്ലോ. നമ്മെ പിറകോട്ട് പിടിക്കുന്ന ഫ്യൂഡല്‍-കൊളോണിയല്‍ പാരമ്പര്യം വിശദമാക്കണമെന്നു തോന്നി. അതുകൊണ്ട് അതില്‍ കൂടുതല്‍ ശ്രദ്ധിച്ചു.