Tuesday, December 18, 2007

'ദയവായി വരിസംഖ്യ അയക്കരുത്'

'ദയവായി വരിസംഖ്യ അയക്കരുത്'. ഇങ്ങനെയൊരു അപേക്ഷ ഒരു പ്രസിദ്ധീകരണത്തില്‍ ഈയിദെ കണ്ടു. കോഴിക്കോട് നിന്നു എ. പി. കുഞ്ഞാമു, ടോമി മാത്യു, സിവിക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു ഇറക്കുന്ന പാഠഭേദം എന്ന പ്രസിദ്ധീകരണത്തിലാണ് ഈ അറിയിപ്പ് വന്നത്. അതിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

തോന്നുമ്പോള്‍ ഇറങ്ങുന്ന ഒരു പ്രസിദ്ധീകരണത്തിന് നിങ്ങളെന്തിനു വരിസംഖ്യയും സംഭാവനയുമയക്കണം? തുടര്‍ച്ചയായി ഇറങ്ങാതെ ദയവായി പാഠഭേദത്തിനു വരിസംഖ്യ അയക്കരുത്. വായനക്കാര്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ മേലും സമ്മര്‍ദം ചെലുത്താനാവണം, അല്ലേ?
പാഠഭേദം, കസ്റ്റംസ്‌ റോഡ്, കോഴിക്കോട് - 32 . Ph: 2384073, 2765783


കേരളത്തില്‍ ബദല്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സംവിധാനങ്ങള്‍ ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്ന പലരും പതിവായി ഈ പ്രസിദ്ധീകരണത്തില്‍ എഴുതാറുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനം മുകളില്‍ കൊടുത്ത അറിയിപ്പിലുണ്ട്. മാസിക പതിവായി ഇറങ്ങാത്തതുകൊണ്ട് ആളുകള്‍ വരിസംഖ്യ അയക്കില്ല. വരിസംഖ്യ കിട്ടാതതുകൊണ്ട് സമയത്ത് മാസിക ഇറക്കാനാവില്ല.
താല്പര്യമുള്ളവരുടെ അറിവിലേക്കായി പറയട്ടെ, പാഠഭേദത്തിന്‍റെ ഒറ്റ പ്രതി വില 10 രൂപയാണ്.

4 comments:

Paul said...

പാഠഭേദം പിന്നെയും പ്രസിദ്ധീകരണം തുടങ്ങിയോ?

കാഴ്‌ചക്കാരന്‍ said...

പാഠഭേദം പണ്ടേ കാണാറുണ്ട്‌. വ്യത്യസ്‌തമായ ചിന്തയും സമീപനവും പുലര്‍ത്തുന്ന, ജനാധിപത്യരീതികള്‍ പിന്തുടരുന്ന ഒരു നല്ല പ്രസിദ്ധീകരണമാണത്‌.

പക്ഷേ, വരിസംഖ്യയില്ലാതെ, പരസ്യങ്ങളധികമില്ലാതെ എങ്ങിനെയാണ്‌ ഇങ്ങിനെയൊരു പ്രസിദ്ധീകരണം നടത്തികൊണ്ടുപോവുക ? അവര്‍ അതിന്റെ വിശദമായ കണക്കുകള്‍ അവതരിപ്പിക്കേണ്ടതുണ്ട്‌. അതും വായനക്കാരന്റെ അവകാശമാണ്‌. അതിനവര്‍ തയ്യാറാവുമെന്ന്‌ കരുതട്ടെ.

BHASKAR said...

പോള്‍ പാഠവും പാഠഭേദവും തമ്മില്‍ കൂട്ടിക്കുഴക്കുകയല്ലെന്ന് കരുതുന്നു.

Paul said...

ഇല്ല മാഷേ... പാഠഭേദം ഒരിടയ്ക്ക് നിന്നു പോയെന്ന് കേട്ടിരുന്നു. അതുകൊണ്ട് ചോദിച്ചതാണ്. വരിസംഖ്യ അയച്ചു നോക്കട്ടെ...