പത്രപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനും ആയിരുന്ന മുകുന്ദന്‍ സി. മേനോന്‍ അന്തരിച്ചിട്ടു ഇന്നു (ഡിസംബര്‍ 12) രണ്ടു വര്‍ഷം തികയുന്നു.
ദേശീയതലത്തില്‍ പത്രപ്രവര്‍ത്തനരംഗത്തും മനുഷ്യാവകാശപ്രവര്‍ത്തനരംഗത്തും സ്തുത്യര്‍ഹമായ സേവ നം നടത്തിയിട്ട് മുകുന്ദന്‍ കേരളത്തില്‍ എത്തിയശേഷം പല പ്രശ്നങ്ങളിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു പത്തു കൊല്ലക്കാലം അദ്ദേഹം കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്നു. അദ്ദേഹത്തിന്‍റെ വേര്‍പാട് അവശേഷിപ്പിച്ച വിടവ് ഇനിയും നികത്തപ്പെട്ടിട്ടില്ല. അത് എളുപ്പം നികത്തപ്പെടാവുന്ന ഒന്നല്ല എന്നതാണ് വാസ്തവം.
തേജസ് എന്ന മലയാള ദിനപ്പത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുംപോഴാണ് മുകുന്ദന്‍ അന്തരിച്ചത്. തേജസ് പത്രാധിപര്‍ എന്‍. പി. ചെക്കുട്ടി അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ മുകുന്ദനെ അനുസ്മരിക്കുന്നു. http://www.chespeak.blogspot.com/
5 comments:
സര്‍,നാട്ടിലെ മനുഷ്യാവകാശസംഘടനകളെയും
പ്രവര്‍ത്തനങ്ങളെയും,സാമാന്യജനത്തിനു ഏതൊക്കെതരത്തില്‍ സഹകരിക്കാന് കഴിയുമെന്നും ഒക്കെയുള്ള വിവരങ്ങള്‍ ഇവിടെയൊന്നു വിശദികരിച്ചാല്‍ നന്നായിരുന്നു.
മ്‌അദനി പ്രശ്നത്തില്‍ അദ്ദേഹം തിരുവനന്തപുരം വിജെ ടി ഹാളില്‍ നടത്തിയ പ്രസംഗം അനുസ്മരിക്കുന്നു.പക്ഷേ അദ്ദേഹം തേജസ്സില്‍ എത്തി എന്നറിയുമ്പോള്‍ ഒരു വല്ലായ്ക.
For fundamentalist organisations like NDF;human right is a mask for their activities.It is sad to see that human right activists falling to their trap
മുകുന്ദന് സി. മേനോന്‍ നേതൃത്വം നല്കിയ Confederation of Human Rights Organizations (CHRO) എന്ന സംഘടനയിലെ ഏറ്റവും ശക്തമായ ഘടകം NDF ആയിരുന്നു, ഇപ്പോഴും ആണ്. പല മനുഷ്യാവകാശ പ്രശ്നങ്ങളിലും, പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങളുടെയും പ്രശ്നങ്ങളില്‍ അത് സജീവമായി ഇടപെട്ടിട്ടുണ്ട്. ഈ സംഘടനയെക്കുറിച്ച് പല ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുന്റെന്നത് ശരിയാണ്. അതിന്‍റെ പ്രവര്ത്തനങ്ങള്‍ നിയമവിരുദ്ധമാണെങ്കില്‍ ഉചിതമായ നടപടികള്‍ എടുക്കേണ്ടത് പൊലീസാണ്. ചിലയിടങ്ങളില്‍ അതിന്‍റെ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി ഉണ്ടായിട്ടുമുണ്ട്.
മനുഷ്യാവകാശ രംഗത്ത് ആരെയും കണ്ണുമടച്ചു പിന്തുടരരുത് എന്നാണ് എന്‍റെ അഭിപ്രായം. ഒരു രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്നയാള്‍ മറ്റൊരു രംഗത്ത് അപകടകാരിയാകാം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ പൌരാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. അയാള്‍ അതേസമയം സ്ത്രീപീഡനം നടത്തിയെന്നുമിരിക്കാം. മനുഷ്യാവകാശങ്ങള്‍ക്കായി വളരെ സംഭാവന ചെയ്ത സംഘടനയാണ് യു. എന്‍. ഇറാക്കില്‍ അത് ധാരാളം കുട്ടികളുടെ മരണത്തിനു കാരണമായ അമേരിക്കന്‍ നടപടികളില്‍ പങ്കാളിയുമായി. ഓരോ വിഷയത്തിലും ഓരോ സന്ദര്‍ഭത്തിലും എടുക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ നമുക്കു വ്യക്തികളെയും സംഘടനകളെയും വിലയിരുത്താം.
I agree with BRP that it is the work that should be considerfed when you assess a person or an organization.
This is true in the case of Mukundan C Menon, myself and all others and also about organizations like NDF.
N P Chekkutty
Post a Comment