Monday, December 3, 2007

പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍

മുന്‍ നയതന്ത്രജ്ഞന്‍ ടി. പി. ശ്രീനിവാസന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചൊവ്വാഴ്ച തോറും അവതരിപ്പിക്കുന്ന 'വിദേശ വിചാരം' പരിപാടിയില്‍ നാളെ പാകിസ്ഥാന്‍ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മറ്റൊരു മുന്‍ നയതന്ത്രജ്ഞനായ എം. കെ. ഭദ്രകുമാറിനോടൊപ്പം ഈ ചര്‍ച്ചയില്‍ ഞാനും പങ്കെടുക്കുന്നു.

ശ്രീനിവാസന്‍ ഔദ്യോഗിക ജീവിതകാലത്തെ അനുഭങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയിട്ടുള്ള Words, Words, Words: Adventures in Diplomacy എന്ന പുസ്തകം ഏതാനും ദിവസം മുമ്പ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ചു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്യുകയുണ്ടായി. വില: Rs. 600. പ്രസാധകര്‍: Pearson Education, Dorling Kindersley (India) Pvt. Ltd., 482 FIE, Patparganj, Delhi 110092.

Videsa Vicharam is telecast on Tuesday at 6.30 p.m. Repeats: Friday 3.00 a.m., Sunday 6.30 a.m.

4 comments:

ഭൂമിപുത്രി said...

ഈ പരിപാടിയുടെ സമയം എപ്പൊഴാണെന്നറിയാന്‍ പറ്റുമൊ സര്‍?

BHASKAR said...

ഭൂമിപുത്രിക്ക്: സമയ വിവരം ഏഷ്യാനെറ്റില്‍ ചോദിച്ചറിഞ്ഞു പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭൂമിപുത്രി said...

പരിപാടി കണ്ടു സര്‍.
ഇന്‍ഡ്യയുടെയും പാക്കിസ്ഥാന്റെയും ജനാധിപത്യ സ്വഭാവത്തിലുള്ള അടിസ്ഥാന വ്യത്യാസം എടുത്തുപറഞ്ഞതു കൌതുകകരമായിത്തോന്നി.
ഭദ്രകുമാര്‍ current Ambassador ആണോ?
ഇന്നലെ അവര്‍ ‘മുന്‍’എന്നെഴുതിക്കണാ‍ത്തതുകൊണ്ട് സംശയം.

BHASKAR said...

എം. കെ. ഭദ്രകുമാര്‍ റിട്ടയര്‍ ചെയ്തയാളാണ്. ഇപ്പോള്‍ താമസം ഡല്‍ഹിയില്‍.