Monday, December 24, 2007

വെള്ളത്തിനു കാശ് കൊടുക്കാത്ത പഞ്ചായത്തുകള്‍

കഴിഞ്ഞ കൊല്ലം കേരള വാട്ടര്‍ അതോറിറ്റിക്ക് വെള്ളം വിതരണം ചെയ്ത വകയില്‍ 732 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുണ്ടായിരുന്നത്. ഇതില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നു കിട്ടാനുണ്ടായിരുന്നത് 61 കോടി രൂപയ്ക്ക് താഴെ മാത്രം. കുടിശ്ശികയുടെ നാലില്‍ മൂന്നും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെതായിരുന്നു.
വിശദവിവരങ്ങള്‍:
ഉപഭോക്തൃ വിഭാഗം കുടിശ്ശിക (കോടി രൂപ)
ഗാര്‍ഹികം 60.82 (8.31%)
ഗാര്‍ഹികേതരം 103.64 (14.15%)
വ്യാവസായികം 24.70 (3.37%)
പഞ്ചായത്ത് 255.41 (34.88%)
മുനിസിപ്പാലിറ്റി 153.95 (21.03%)
കോര്‍പറേഷന്‍ 133.71 (18.26%)

2 comments:

ബാജി ഓടംവേലി said...

:)

അങ്കിള്‍ said...

ഭാസ്കര്‍ സര്‍,

1996-2001 കാലയളവിള്‍ Rajive Gandhi National Drinking Water Mission ന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ KWA ക്ക്‌ 2.32 കോടി രൂപ നല്‍കി.This was for the development of computerised MIS for effective planning, monitoring and implementation of various activities in Water Supply and Sanitation Sector in the State.

ഒട്ടും താമസിയാതെ 2.16 കോടി രൂപയുടെ കം‌പ്യൂട്ടറുകള്‍ 1999-2003 കാലയളവില്‍ തന്നെ വാങ്ങികൂട്ടി കെട്ടി പൂട്ടി വച്ചിട്ടുണ്ട്‌. ഉപയോഗിക്കാത്തതെന്തെന്നന്ന്വേഷിച്ചപ്പോള്‍ അവരുടെ മറുപടി: കേന്ദ്രസര്‍ക്കാര്‍ കം‌പ്യുട്ടര്‍ വാങ്ങാനേ രൂപ തന്നൊള്ളൂ, സോഫ്റ്റ്‌വെയര്‍ തന്നില്ല എന്ന്‌. MIS ഉണ്ടാകണമെങ്കില്‍ കേരളം മുഴുവനുമുള്ള വാട്ടര്‍ അതൊറിറ്റിയുടെ പ്രധാന ഓഫീസുകളെങ്കിലും നെറ്റ്‌വര്‍ക്ക്‌ വഴി ബന്ധിപ്പിക്കണം. ഇതിനെ പറ്റി യൊക്കെ അവര്‍ ആലോചിക്കുന്നുണ്ടെന്നും, M/s.CMC വഴി ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും നവംബര്‍ 2005 ലാണ് KWA അക്കൌണ്ടന്റ്‌ ജനറലിന്ന്‌ മറുപടി കൊടുത്തത്‌. സംഗതി ഇപ്പോഴും ഡിസൈന്‍ സ്റ്റേജിലാണെന്നാണ് കേള്‍ക്കുന്നത്‌. 1996 ല്‍ തന്നെ വാങ്ങി പൂട്ടി വച്ചിരിക്കുന്ന കം‌പ്യൂട്ടറുകളുടെ ഗതി ഒന്നാലോചിച്ചു നോക്കൂ.