Thursday, December 27, 2007

സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍

ഒന്നരക്കൊല്ലം പിന്നിട്ടുകഴിഞ്ഞ സര്‍ക്കാരിനെ വിലയിരുത്തേണ്ടത് വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലല്ല, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്.

അനംഗാരിയുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കപ്പെടണം: "ഈ ഭരണം നന്നാക്കമായിരുന്നു". ഈ സര്‍ക്കാരിന്‍റെ മുന്നില്‍ ഇനിയും നീണ്ട മൂന്നു വര്‍ഷങ്ങള്‍ ബാക്കി കിടക്കുന്നു. അത് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം.

4 comments:

Unknown said...

സര്‍ക്കാരിനെ വിലയിരുത്തേണ്ടത് വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലല്ല, പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്.

ബി.ആര്‍.പി.യുടെ ഈ അഭിപ്രായത്തോട് തികച്ചും യോജിക്കുന്നു . നിരവധി വാഗ്ദാനങ്ങള്‍ നമ്മള്‍ കേട്ടതാണ് . അധികാരത്തില്‍ ഇരിക്കുമ്പോള്‍ സുന്ദരവാഗ്ദാനങ്ങള്‍ നല്‍കുകയും പത്രങ്ങളില്‍ അത് വെണ്ടക്കാ തലക്കെട്ടുകളില്‍ അച്ചടിച്ചു വരികയും അണികള്‍ അത് ഏറ്റ് പിടിച്ച് ആഘോഷിക്കുകയും ചെയ്യുക എന്ന കലാപരിപാടി എത്രയോ വര്‍ഷങ്ങളായി നടന്നു വരുന്നു . ഇനി മേലില്‍ ഇന്നയിന്ന കാര്യങ്ങള്‍ ഇന്ന മന്ത്രി അല്ലെങ്കില്‍ ഇന്ന മന്ത്രിസഭ ചെയ്തു എന്ന് പറയാന്‍ നമ്മള്‍ ശീലിക്കണം . തറക്കല്ല് ഇടുമ്പോഴോ , ഉത്ഘാടനങ്ങള്‍ ചെയ്യുമ്പോഴോ , തെരഞ്ഞെടുപ്പ് അടുക്കുമ്പോഴോ മന്ത്രിമാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് അമിത പ്രാധാ‍ന്യം കൊടുക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ് . നമ്മുടെ നികുതിപ്പണം കൊണ്ട് നാട്ടില്‍ വികസന പ്രവര്‍ത്തനം നടത്താന്‍ വേണ്ടി തന്നെയാണ് നമ്മള്‍ മന്ത്രിസഭയെയും മന്ത്രിമാരെയും ചുമതലപ്പെടുത്തുന്നത് . അനര്‍ഹമായ പ്രശംസകള്‍ മന്ത്രിമാര്‍ക്ക് ലഭിക്കാതിരിക്കുകയും എന്നാല്‍ അര്‍ഹിക്കുന്ന പ്രശംസ അവര്‍ക്ക് ലഭിക്കേണ്ടതുമുണ്ട് . നമ്മുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ സമൂലമായ ഒരു പരിവര്‍ത്തനം അത്യന്താപേക്ഷിതമാണ് . തകര്‍ന്ന് വീഴാന്‍ പോകുന്ന ഒരു കൂറ്റന്‍ കെട്ടിടത്തില്‍ കയറി അതിനുള്ളിലെ മാറാല തൂത്ത് മാറ്റാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണ് . എന്ത് കൊണ്ട് നമുക്ക് ആ ദിശയില്‍ ചര്‍ച്ച നടത്താന്‍ കഴിയുന്നില്ല ?

keralafarmer said...

"ഈ ഭരണം നന്നാക്കമായിരുന്നു".
അധികാര വികേന്ദ്രീകരണം പഞ്ചായത്ത് തലങ്ങളില്‍ എത്തിച്ചു എന്നതുകൊണ്ട് പുരോഗതി കൈവരിക്കണമെന്നില്ല. പ്രവര്‍ത്തനത്തിലെ വൈകല്യങ്ങള്‍ ഒഴിവാക്കുവാനുള്ള നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സബ്സിഢികളും ആനുകൂല്യങ്ങളും ഒന്നിലും പരിഹാരമല്ല. ഗ്രാമസഭകളുടെ ശരിയായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകണം. പഞ്ചായത്ത് ഭരണം മെച്ചപ്പെട്ടാല്‍ അത് പ്രതിഫലിക്കുന്നത് സംസ്ഥാന സര്‍ക്കാരില്‍ ആയിരിക്കും.

കിരണ്‍ തോമസ് തോമ്പില്‍ said...

ചന്ദ്രേട്ടാ,

പഞ്ചായത്തുകള്‍ക്ക്‌ ഇന്ന് ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും പക്ഷേ അത്‌ നടക്കണമെങ്കില്‍ പല കടമ്പകള്‍ ഉണ്ട്‌. ഗ്രാമസഭ കൂടണം അതില്‍ ഇത്ര ശതമാനം ആള്‍ക്കാര്‍ പങ്കെടുക്കണം. പദ്ധതി അവിടെ അവതരിപ്പിച്ച്‌ അംഗീകാരം നേടണം. ഇതൊക്കെ നടക്കുന്ന പഞ്ചായത്തുകളില്‍ വികസനപ്രവര്‍ത്തനം നടക്കുന്നുണ്ട്‌. അത്തരം പഞ്ചായത്തുകള്‍ മികവ്‌ കാണിക്കുന്നുമുണ്ട്‌. എന്റെ ഗ്രാമ പഞ്ചായത്തായ ശ്രീകണ്ഠപുരം പഞ്ചായത്ത്‌ അത്തരത്തില്‍ ഉള്ള ഒന്നാണ്‌ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തെങ്കിലും ഞങ്ങളുടെ അവിടങ്ങളിലെ UDF മെമ്പര്‍മാരം സജീവമായതിനാല്‍ എല്ലായിടത്തും മികവ്‌ ഉണ്ടാകുന്നു. എന്നാല്‍ താഴേത്തട്ടില്‍ രാഷ്ട്രീയ അനൈക്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഈ പരസ്പരം വൈര്യം കാരണം ഒന്നും നടക്കാതെ പോകും. അതുപോലെ കൂടുതല്‍ നഗരവല്‍കൃതമായ പഞ്ചായത്തുകളില്‍ ഈ ഗ്രാമസഭക്കൊന്നും ആരും വരില്ല. ഇതൊന്നും അവരേ ബാധിക്കുന്ന ഒന്നല്ല എന്നതാണ്‌ ഇവരുടെ മനോഭാവം. ഇവിടെ സുകുമാരേട്ടന്റെ അഭിപ്രായം വലിയ പ്രാധാന്യത്തോടെ കാണണം. ഭരണാധികാരികളെ തെരെഞ്ഞെടുത്താല്‍ നമ്മുടെ ഉത്തരവാദിത്വം തീരുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ നമ്മള്‍ സജീവമായി ഇടപെടണം. അതിനുള്ള അവസരം ത്രിതല പഞ്ചായത്തുകളില്‍ നമുക്കുണ്ട്‌. ജനങ്ങള്‍ സജീവമായി ഇടപെട്ടാല്‍ വന്‍ വികസനം നടക്കുക തന്നെ ചെയ്യും. അതിനുള്ള ഉദാഹരണം ഞാന്‍ ഇവിടെ പോസ്റ്റായി ഇട്ടിട്ടുണ്ട്‌

ഇനി ഇതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു സംഗതി . താഴേത്തട്ടില്‍ വികസനത്തില്‍ രാഷ്ട്രീയം പാടില്ല എന്ന് തോമസ്‌ ഐസക്ക്‌ പറഞ്ഞത്‌ നാം ശ്രദ്ധിക്കതെ പൊകരുത്‌. എന്നാല്‍ ഇത്‌ നമ്മുടെ തീവ്ര ഇടത്‌ ചിന്തകന്മാര്‍ക്ക്‌ അത്‌ അത്രക്ക്‌ രസിച്ചിട്ടില്ല. അതിലൊരുവനായ ആസാദിന്റെ അഭിപ്രായം താഴേത്തട്ടിലുള്ള അരാഷ്ട്രീയവല്‍ക്കരണം വര്‍ഗ്ഗ സമരത്തെ ദുര്‍ബലപ്പെടുത്തും എന്നാണ്‌. ഇത്തരത്തില്‍ രണ്ട്‌ ചിന്തകളിലൂടെയാണ്‌ കേരളഭരണം കടന്നു പോകുന്നത്‌. മാറി ചിന്തിക്കാന്‍ ശ്രമിക്കുന്നവര്‍ സോഷ്യല്‍ ഡെമോക്രാറ്റ്‌ എന്ന് മുദ്രകുത്തപ്പെടുന്നു. പഴകി ദ്രവിച്ച ആശയങ്ങളോട്‌ കാല്‍പ്പനീകമായി അഭിനിവേശം വച്ച്‌ പുലര്‍ത്തുകയും എന്നാല്‍ ഇന്നിന്റെ ഏല്ലാ സുഖഭോഗങ്ങളും അനുഭവിക്കുകയും ചെയ്യുന്ന അധിനിവേശ വിരുദ്ധ പ്രവര്‍ത്തകര്‍ക്കാണ്‌ ഇന്ന് മാര്‍ക്കറ്റ്‌. അവര്‍ പങ്കാളിത്ത ജനാധിപത്യത്തെ ലോകബാങ്ക്‌ അജണ്ട ആയാണ്‌ കാണുന്നത്‌. നിര്‍ഭാഗ്യവശാല്‍ അവരോടാണ്‌ അച്ചുതാന്ദന്‌ താല്‍പര്യം. അവര്‍ വിഷയങ്ങളെ വികാരപരമായിക്കാണുന്നു. ഒപ്പം ഈ ഗവണ്‍മെന്റിന്റെ കീഴിയില്‍ ചില സ്ഥാനങ്ങള്‍ പ്രതീക്ഷിച്ചവരും കൂടെ കൂടിയതോടെ ഇവിടെ എന്തോ വലിയ പ്രശ്നം നടക്കുന്നു എന്ന് തോന്നിപ്പിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. ഇനിയും നമ്മളേ ഒരുപാട്‌ പിന്നിലേക്ക്‌ നയിക്കാനേ ഈ തീവ്ര ഇടതുപക്ഷക്കാര്‍ക്ക്‌ കഴിയൂ എന്ന് നാം തിരിച്ചറിയത്തിടത്തോളം കാലം നമുക്ക്‌ UDF ഭരണത്തിനായി കാത്തിരിക്കാം.

Unknown said...

ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നു.
ഇക്കാര്യത്തിലുള്ള അറിവ് കുറവായതുകൊണ്ട്
ഇടപെടുന്നില്ല.
ആയിരകണക്കിനു ബ്ലോഗര്‍മാരുണ്ടായ്ട്ടും
ഇത്തരം ഗൌരവമായ ചര്‍ച്ചകളില്‍ നമ്മള്‍
എത്രപേര്‍ പങ്കെടുക്കുന്നു എന്നതുതന്നെ ഇത്തരം
കാര്യങ്ങളില്‍ നമ്മള്‍ എത്ര ബോധവാന്മാര്‍
ആണെന്നു കാട്ടിതരുന്നു.