Saturday, December 1, 2007

ധിഷണ: ഒരു സാഹിത്യ സാംസ്കാരിക മാസിക

"ധിഷണ" എല്ലാ അര്‍ത്ഥത്തിലും ഒരു 'കൊച്ചു മാസിക' ആണ്. ടെക്സ്റ്റ് ബുക്ക് വലിപ്പത്തില്‍ 24 പേജുകള്‍. മേനി കടലാസ്. നിരവധി കൊച്ചു കഥകളും, കൊച്ചു കവിതകളും.

എന്‍റെ കൈയില്‍ ഉള്ളത് നവംബര്‍ ലക്കമാണ്. അത് നാലാമത്തെ ലക്കമാണ്. എം. എന്‍. വിജയനേയും സി. വി. ശ്രീരാമനെയും കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകള്‍ കവര്‍ പേജില്‍ തുടങ്ങി ഉള്‍പേജുകളില്‍ തുടരുന്നു. സി. രാധാകൃഷ്ണന്‍ മണല്‍ വാരി അഷ്ടിക്ക് വഴി തേടുന്ന തന്‍റെ നാട്ടുകാരെപ്പറ്റി എഴുതുന്നു. അക്കിത്തം, ചെമ്മനം തുടങ്ങി അറിയപ്പെടുന്ന പല പേരുകളും വേറെ.

തുടക്കക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരിടം എന്നതാണ് ധിഷണയുടെ കാഴ്ചപ്പാട്. സഹൃദയ ഭാഗത്ത് നിന്നു ക്രിയാല്മക സമീപനം കുറവെന്ന് മുഖക്കുറിയില്‍ പത്രാധിപര്‍ പറയുന്നു. പക്ഷെ പ്രതീക്ഷ കൈവിടാതെ അദ്ദേഹം തുടരുന്നു: 'ഒരു കൈ കൂടി.'

ചെറിയ മുന്ടം അബ്ദുര്‍ റസാഖ് ആണ് എഡിറ്റര്‍.
മേല്‍വിലാസം: ധിഷണ, കല്പകഞ്ചേരി പി. ഓ. മലപ്പുറം ജില്ല പിന്‍ 676 551

4 comments:

chithrakaran ചിത്രകാരന്‍ said...

ആശംസകള്‍...!!!

BHASKAR said...

നേരത്തെ വിട്ടുപോയ ഒരു കാര്യം: ധിഷണയുടെ ഒറ്റ പ്രതി വില 10 രൂപ.

ഹനീഫ് നന്മണ്ട said...

2012 ജനുവരി ലക്കം കിട്ടാൻ വഴിയുണ്ടോ?

ഹനീഫ് നന്മണ്ട said...

2012 ജനുവരി ലക്കം കിട്ടാൻ വഴിയുണ്ടോ?