Tuesday, May 19, 2009

പ്രഭാകരന്റെ കൊല്ലം ബന്ധം സംശയാസ്പദം

വേലുപ്പിള്ള പ്രഭാകരന്റെ കേരളബന്ധത്തെക്കുറിച്ച് മാതൃഭൂമിയിൽ കഴിഞ്ഞ മാസം വന്ന റിപ്പോർട്ടിന്റെ ആധികാരത സംശയിക്കേണ്ടിയിരിക്കുന്നു. (മുൻ പോസ്റ്റ് കാണുക)

കൊല്ലത്തുനിന്നുള്ള റിപ്പോർട്ടിൽ വി.ബി. ഉണ്ണിത്താൻ പറഞ്ഞത് പ്രഭാകരന്റെ അച്ഛൻ കണ്ണനല്ലൂർ ഞാറവിള വീട്ടിൽ നിന്ന് സിലോണിലേക്ക് കുടിയേറിയ വേലുപ്പിള്ള ആണെന്നാണ്.

പ്രഭാകരന്റെ ജീവചരിത്രക്കുറിപ്പുകളനുസരിച്ച് അച്ഛന്റെ പേരു തിരുവെങ്കടം വേലുപ്പിള്ളയെന്നായിരുന്നു. അമ്മയുടേത് വള്ളിപുരം പാർവതി എന്നും. തിരുവെങ്കടം എന്നത് വേലുപ്പിള്ളയുടെ അച്ഛന്റെ പേരാകണം. അതൊരു തമിഴ് പേരാണ്.

ലേഖകൻ റിപ്പോർട്ടിലെ വിവരത്തിന് ആശ്രയിച്ച നാണി അമ്മയുടെ സഹോദരൻ വേലുപ്പിള്ളയും പ്രഭാകരന്റെ അച്ഛൻ വേലുപ്പിള്ളയും ഒരാളാകണമെന്നില്ല.

1 comment:

Unknown said...

പ്രഭാകരന്റെ കൊല്ലം ബന്ധം കെട്ടിച്ചമച്ചതോ അല്ലെങ്കില്‍ തെറ്റുദ്ധാരണയില്‍ നിന്ന് ഉളവായതോ ആണ്. വെറും അസംബന്ധം!