Thursday, May 28, 2009

സ്വാസ്ഥ്യം!

vipin wilfred (friendvipin@gmail.com) എഴുതുന്നു:
സുഹൃത്തേ...
ഒരു പുതിയ ബ്ലോഗ് ആരംഭിക്കുകയാണ്.
സ്വാസ്ഥ്യം!
മണ്മറഞ്ഞുപോയ നമ്മുടെ പൂർവ്വികർ കണ്ടെത്തിയതും തിരിച്ചറിഞ്ഞതുമായ ചില നാട്ടറിവുകളും ശുഭജീവന രഹസ്യങ്ങളും ശേഖരിക്കാനും രേഖപ്പെടുത്തി വയ്ക്കാനുമുള്ള ഒരെളിയ ശ്രമമാണിത്.
ആരോഗ്യം, രോഗചികിത്സ, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ തലങ്ങളിലായി ഇത് ഇവിടെ കുറിച്ചു വയ്ക്കാനാണു താല്പര്യം.
ഈ തലമുറയ്ക്കും വരും തലമുറകൾക്കും ഇതുപകരിക്കട്ടെ എന്നു പ്രാർത്ഥന.

8 comments:

വിപിന്‍ said...

നന്ദി സര്‍,
അങ്ങയെപ്പോലെ ഒരു വന്ദ്യനായ പത്രപ്രവര്‍ത്തകന്‍ നല്‍കിയ അംഗീകാരത്തിന്.
അന്ധവിശ്വാസങ്ങളാണ് ‘സ്വാസ്ഥ്യ’ത്തിലൂടെ ഞാന്‍ പരത്തുന്നതെന്ന് ഒരുപാടുപേര്‍ പരിഹസിച്ചിരുന്നു.
അങ്ങയെപ്പോലെ തലമുറകളെ കണ്ട, ഗുരുതുല്യനായ ഒരാള്‍ നല്‍കുന്ന പ്രോത്സാഹനം മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്നു.
നന്ദി!

absolute_void(); said...

ഉലുവയും ഇഞ്ചിനീരും ചേര്‍ത്തുകഴിച്ചാല്‍ പ്രമേഹത്തിനു് ഉന്മൂലനാശം വരുമെന്നു് എഴുതുന്ന തരം അബദ്ധവിശ്വാസങ്ങളെ ബിആര്‍പി പിന്തുണയ്ക്കുമെന്നു് കരുതുന്നില്ല. അദ്ദേഹത്തിനു് കിട്ടിയ മെയില്‍ പരിചയപ്പെടുത്തലെന്ന നിലയില്‍ ഇവിടെ പ്രസിദ്ധീകരിച്ചതാവാം.

ഇതും ഇതും കൂടി കണ്ടാല്‍ മാത്രമേ പൂര്‍ണ്ണമാവൂ. അതല്ല, സാറും ഇതില്‍ വിശ്വസിക്കുന്നുണ്ടോ എന്നു് വ്യക്തമാക്കുമല്ലോ.

absolute_void(); said...

follow up

ഭക്ഷണപ്രിയന്‍ said...

ബഹുമാന്യനായ ശ്രീ ബി ആര്‍ പി ഭാസ്കര്‍ നയം വ്യക്തമാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

തീ@തീക്കുഴി said...

ആധുനിക ശാസ്ത്രത്തിന്റ്റേയും അലോപ്പതി ചികിത്സയുടേയും സര്‍വ്വോപരി മലായാളിയുടെ ആരോഗ്യകാര്യത്തില്‍ ഇത്രത്തോളം തത്പരനാണ് ആ അനോണിമാഷ് എന്ന മഹത്വ്യക്തി എന്ന് അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് മനസ്സിലായത്, അത് ബി.ആര്‍.പി കണ്ടിരിക്കുമല്ലോ. സ്വാസ്ഥ്യം എന്ന ബ്ലോഗ്ഗില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ മലയാളിക്ക് പുതുമയുള്ള ഒന്നാണെന്ന് ആരും കരുതുന്നില്ല. നിരവധി പ്രസിദ്ധീകരണങ്ങളിലും മറ്റും വായിക്കുന്ന കാര്യങ്ങളാണ് അവീടെ എടുത്തിറ്റിരിക്കുന്നത്. എഴുതുമ്പൊള്‍ അല്പം കൂടി ശ്രദ്ധചെലുത്താമായിരുന്നു എന്നൊരു വിമര്‍ശനം മാത്രമേ ആദ്യ പോസ്റ്റ് എന്ന നിലയില്‍ അതിനെക്കുറിച്ചു പറയാനാവൂ. അത്തരം ഒരു വാചകത്തിലാണ് അബ്സല്യൂട്ട് വോയിഡ് കയറിത്തൂങ്ങിയിരിക്കുന്നത്. ബ്ലോഗില്‍ ഇന്നതേ എഴുതാവൂ,അല്ലെങ്കില്‍ തങ്ങള്‍ക്ക് ബോധിച്ച കാര്യങ്ങളെ എഴുതാവൂ എന്ന് വാശിപിടിക്കാനാര്‍ക്കും അവകാശമില്ല. നാട്ടറിവുകള്‍ ഉപയോഗപ്രദമായത് ഉപയോഗിക്കുക, അല്ലാത്തവ തള്ളിക്കളയാനുള്ള സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ കഴിയാത്ത ഊളന്മാര്‍ക്ക് മാത്രമേ ഇപ്രകാരം അടച്ചാക്ഷേപിക്കാനാവൂ.

അനില്‍@ബ്ലോഗ് said...

ശ്രീ.ബാബു ഭാസ്കര്‍,
ആ ബ്ലോഗ് പോസ്റ്റ് വിശദമായി ഇന്നാണ് നോക്കിയത്. താങ്കള്‍ റെക്കമന്റ് ചെയ്യാന്‍ മാത്രം എന്തെങ്കിലും ഉണ്ടെന്ന് തോന്നിയില്ല എന്നു മാത്രമല്ല തെറ്റിദ്ധാരണാ ജനകവുമാണ്. ഏതായാലും അടുത്ത പോസ്റ്റുകള്‍ വരട്ടെ.

Srivardhan said...

ഈ പുതിയ കാലത്ത്,കഴിഞ്ഞ ഒന്നര -രണ്ടു പതിറ്റാണ്ടില് പ്രത്യേകിച്ച് കേരളത്തില് സഭവിക്കാന് തുടങ്ങിയത് രണ്ടു കാര്യങ്ങളാണ് എന്നു കാണാം.
ഒന്ന് ബിയാര്പി മാഷിനെപോലുള്ളവരുടെ അവിയല്,നിരീക്ഷണങ്ങളും അവയ്ക്ക് മാധ്യമ വണിക്കുകളില് കൂടി ലഭ്യമാക്കുന്ന പ്രചാരണവും, രണ്ടാമത്തേത് ഒന്നാമത്തേതിന്റെ അനുബന്ധമാണ് അതാണ് സതിയും,ശൈശവ വിവാഹവും മുതല് പല്ലി ചിലക്കലില് വരെ സംക്രമിപ്പിക്കുന്ന 'ശാസ്ത്രീയത'.സാമൂഹ്യ രംഗത്ത് നോക്കിയാല് ഇതാണ് അഭിനവ 'ജനപക്ഷ 'വീക്ഷണം.അതുതന്നെ ആണ് രാഷ്ട്രീയ രംഗത്തും.പരിപാവനമായ ഖദറിനു,ലോകം കണ്ട ഏറ്റവും ഉദാത്തമായ ഗാന്ധിസത്തിനു 'മൂല്യച്ചുതി'ഉണ്ടായാല്, ഇനി പതിനായിരം കോടി അഴിമതി പ്രതിരോധവകുപ്പില് നടന്നാല്,ഏയ്,അതൊക്കെ നടന്നില്ലെങ്കിലാണ് നാടിനാപത്തു എന്ന ലൈന് .ഇപ്പുറത്തു കട്ടന്കാപ്പി/ഉള്ളിബാജി(!)പ്രശ്നത്താല് മനുഷ്യരാഷിയു ടെ നിലനില്പ്പ് തന്നെ അപകടത്തില് എന്നും വ്യാഖ്യാനിക്കപ്പെടാം.അത് രാഷ്ട്രീയ ജനപക്ഷം..സ്വാസ്ഥ്യം- അതിനിടയില് വന്ന ഒരു പെറ്റി കേസ്.പറ്റിയ ലൈന് ആയതിനാല് ഒന്ന് താങ്ങി എന്നു കൂട്ടിയാ മതി.

B.R.P.Bhaskar said...

Srivardhan എഴുതുന്നത് രണ്ട് പതിറ്റാണ്ടുകാലത്തെ കേരളചരിത്രമാണോ കോഴചരിത്രമാണോ എന്ന് വ്യക്തമല്ല. കേരള ചരിത്രമാണെങ്കില്‍ പിണറായി വിജയന്‍ മുതല്‍ കെ.ഇ.എൻ‍. വരെയുള്ളവരുടെ സംഭാവനകള്‍ (ഇരുവരും ധാരാളം ചോലമരങ്ങള്‍ വെച്ചുപിടിപ്പിച്ചവരാണെന്നാണ് അറിവ്) വിവരിച്ചശേഷം ബി.ആര്‍.പി. യിലേക്ക് വന്നാല്‍ മതിയെന്ന് വിനയപുരസ്സരം പറയട്ടെ. കോഴചരിത്രമാണെങ്കില്‍, കാലഗണനാക്രമം അനുസരിച്ച്, സാന്റിയാഗൊ മാര്‍ട്ടിനും ലാവലിനുമൊക്കെ കഴിഞ്ഞ് പ്രതിരോധ അഴിമതിയിലേക്ക് വരുന്നതാകും ഉചിതം.