Monday, May 18, 2009

ഹർത്താൽ ടൂറിസം

ഒരു ടാക്സി കമ്പനിയിൽനിന്ന് ഇന്ന് എനിക്ക് ഒരു എസ്.എം.എസ്. ലഭിച്ചു. സന്ദേശം ഇതായിരുന്നു:

തിരുവനന്തപുരത്ത് വീണ്ടും ഒരു ഹർത്താൽ. ബോറടിച്ച് വീട്ടിലിരിക്കണോ - ഒരു മാറ്റമാകട്ടെ. പ്രത്യേക സൌജന്യം. 19.5.2009ൽ കന്യാകുമാരി സന്ദർശിക്കുക. 100 രൂപയുടെ കിഴിവ് നേടുക.

ഇത് സംഘടിത ഹർത്താൽ ടൂറിസത്തിന്റെ തുടക്കമായിരിക്കാം. പരിപാടിയുടെ സാധ്യതകൾ നോക്കണെ. ഹർത്താൽ തുടങ്ങുന്ന ആറ് മണിക്കുമുമ്പ് സ്ഥലം വിടുക, ഹർത്താൽ അവസാനിക്കുന്ന ആറ് മണിക്കുശേഷം മടങ്ങിയെത്തുക!

ജനത്തിന് ഹർത്താൽ ദിനം ആഹ്ലാദകരമാകുന്നു. ഹർത്താൽ സാമാന്യജീവിതം തകരാറിലാക്കുന്നതുകൊണ്ട് പണിയില്ലാതാകുന്ന ടാക്സിക്ക് പണി കിട്ടുന്നു. ഹർത്താൽ സമയത്ത് നിരത്തിൽ വാഹനങ്ങളില്ലാത്തതുകൊണ്ട് ഹർത്താൽ അനുകൂലികളും സന്തോഷിക്കുന്നു!

3 comments:

Unknown said...

ഹര്‍ത്താലുകളുടെ സ്വന്തം നാട്ടില്‍ ഹര്‍ത്താല്‍ ടൂറിസത്തിന് അനന്തസാധ്യതകള്‍ തന്നെ! ഹര്‍ത്താല്‍ ടൂറിസം വിജയിക്കട്ടെ!!

Siju | സിജു said...

survival of the fittest

ഹന്‍ല്ലലത്ത് Hanllalath said...

...അങ്ങനെ ഹര്‍ത്താലും ഗുണാത്മകമാവട്ടെ...