
അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ ആസ്റ്റിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ നിരവധി വർഷങ്ങൾക്കുമുമ്പ് മലയാളം പഠിപ്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യപ്പെട്ടു. അവിടെ ഏറെക്കാലം പ്രവർത്തിച്ചിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സർവകലാശാല മലയാളം പഠിപ്പിക്കാൻ ഏർപ്പാടുകൾ ചെയ്തത്.
ആ സർവകലാശാലയിൽ 2004 വരെ മലയാളം പഠിപ്പിച്ചിരുന്ന ഡൊ.
റോട് മോഗു (പടം കാണുക)മായുള്ള ഒരു അഭിമുഖ സംഭാഷണം ഏഷ്യാനെറ്റ് അതിന്റെ പ്രതിവാര അമേരിക്കൻ റൌൺഡ്-അപ്പിൽ ഏപ്രിൽ 21ന് സമ്പ്രേഷണം ചെയ്തിരുന്നു. ആ റിപ്പോർട്ട്
യു-ട്യൂബിൽ ലഭ്യമാണ്.
1 comment:
അമേരിക്കയിലെ സര്‍വ്വകലാശാലയിലെ മലയാളം പഠിപ്പിനെ സംബന്ധിച്ചുള്ള വര്‍ത്തമാനം താങ്കളുടെ ബ്ലോഗില്‍ വായിച്ചു. താങ്കളുടെ ഇടപെടലുകള്‍ ശ്രദ്ധിക്കുന്നു. ചാനലുകളിലും കാണുന്നു. നന്ദി, കുഞ്ഞിക്കണ്ണന് വാണിമേല്‍
Post a Comment