Saturday, May 9, 2009

സർവകലാശാലയിൽ മലയാളം പഠിപ്പിച്ച അമേരിക്കക്കാരൻ

അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ ആസ്റ്റിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ നിരവധി വർഷങ്ങൾക്കുമുമ്പ് മലയാളം പഠിപ്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യപ്പെട്ടു. അവിടെ ഏറെക്കാലം പ്രവർത്തിച്ചിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സർവകലാശാല മലയാളം പഠിപ്പിക്കാൻ ഏർപ്പാടുകൾ ചെയ്തത്.

ആ സർവകലാശാലയിൽ 2004 വരെ മലയാളം പഠിപ്പിച്ചിരുന്ന ഡൊ. റോട് മോഗു (പടം കാണുക)മായുള്ള ഒരു അഭിമുഖ സംഭാഷണം ഏഷ്യാനെറ്റ് അതിന്റെ പ്രതിവാര അമേരിക്കൻ റൌൺഡ്-അപ്പിൽ ഏപ്രിൽ 21ന് സമ്പ്രേഷണം ചെയ്തിരുന്നു. ആ റിപ്പോർട്ട് യു-ട്യൂബിൽ ലഭ്യമാണ്.

1 comment:

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

അമേരിക്കയിലെ സര്‍വ്വകലാശാലയിലെ മലയാളം പഠിപ്പിനെ സംബന്ധിച്ചുള്ള വര്‍ത്തമാനം താങ്കളുടെ ബ്ലോഗില്‍ വായിച്ചു. താങ്കളുടെ ഇടപെടലുകള്‍ ശ്രദ്ധിക്കുന്നു. ചാനലുകളിലും കാണുന്നു. നന്ദി, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍